ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെള്ളി

ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെള്ളി. ഫൈനലിൽ ജപ്പാനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യൻ ടീം രണ്ടാം സ്ഥാനത്തായത്. ഇതോടെ ഇന്നലത്തെ ഇന്ത്യയുടെ മെഡൽനേട്ടം ആറായി ഉയർന്നു. നേരത്തെ, സെയ്‌ലിങ്ങിൽനിന്നു മാത്രമായി ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം മൂന്ന് മെകലുകൾ ഇന്ത്യ നേടിയിരുന്നു. ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇതുവരെയുള്ള മത്സരങ്ങളിൽ 65 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ 65 മെഡലുകളിൽ 13 സ്വർണവും 23 വെള്ളിയും 28 വെങ്കലവും ഉൾപ്പെടും.

1500 മീറ്ററില്‍ ജിൻസണിന് സ്വര്‍ണ്ണം; ചിത്രയ്ക്ക് വെങ്കലം

1500 മീറ്ററില്‍ ജിൻസണിന് സ്വര്‍ണ്ണം; ചിത്രയ്ക്ക് വെങ്കലം

  ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിതാരം ജിൻസൺ ജോൺസൺ സ്വര്‍ണ്ണവും വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര വെങ്കലവും നേടി. എണ്ണൂറ് മീറ്ററില്‍ കൈവിട്ട സ്വര്‍ണം 3:44.72 സമയംകൊണ്ട് ഓടിയെത്തിയാണ് ജിന്‍സണ്‍ തിരിച്ചുപിടിച്ചത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 12 ആയി. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. 4:12.56 സമയം കൊണ്ടാണ് ചിത്ര ഫിനിഷ് ചെയ്തത്. വനിതകളുടെ മത്സരത്തില്‍ സ്വര്‍ണ്ണവും വെള്ളിയും ബഹറൈൻ താരങ്ങള്‍ക്കാണ്.

മത്സരത്തിനിടെ കോര്‍ട്ടില്‍വെച്ച് വസ്ത്രം അഴിച്ചു; വനിതാ താരത്തിന് ശിക്ഷ; നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

മത്സരത്തിനിടെ കോര്‍ട്ടില്‍വെച്ച് വസ്ത്രം അഴിച്ചു; വനിതാ താരത്തിന് ശിക്ഷ; നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

യുഎസ് ഓപ്പണിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ വിമര്‍ശനം കൂടുതല്‍ ശക്തമാകുന്നു. മത്സരത്തിനിടെ വസ്ത്രം അഴിച്ച വനിതാ താരത്തിനെതിരെ നടപടിയെടുത്തതാണ് വിവാദത്തിന് വഴി തുറന്നത്. ചൂട് കൂടിയ കാലാവസ്ഥ ആയതിനാല്‍ കളിക്കിടെ ബ്രേക്ക് എടുത്ത് തിരികെ വരുന്നതിനിടെ ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റ് വസ്ത്രം അഴിക്കുകയായിരുന്നു. താന്‍ വസ്ത്രം തല തിരിച്ചാണ് ധരിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ കോര്‍നെറ്റ് അഴിച്ച് നേരെ ഇടുകയായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു താരം വസ്ത്രം അഴിച്ച് തിരിച്ചിട്ടത്. എന്നാല്‍, ഉടന്‍തന്നെ യുഎസ് ഓപ്പണിന്റെ കോഡ് തെറ്റിച്ചെന്ന് ആരോപിച്ച് […]

ഏഷ്യന്‍ ഗെയിംസ് ; വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളി; ടേബിള്‍ ടെന്നീസില്‍ ശരത് കമല്‍-മണിക ബാത്ര സഖ്യത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ് ; വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളി; ടേബിള്‍ ടെന്നീസില്‍ ശരത് കമല്‍-മണിക ബാത്ര സഖ്യത്തിന് വെങ്കലം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിനമായ ഇന്ന് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളി. ഹെപ്റ്റത്തലോണില്‍ 872 പോയിന്റുമായാണ് സ്വപ്ന ബര്‍മന്‍ സ്വര്‍ണ മെഡല്‍ സാധ്യത നിലനിര്‍ത്തുന്നു. ബര്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ഗെയിംസ് സാക്ഷ്യം വഹിച്ചത്. 773 പോയിന്റോടെ ഇന്ത്യയുടെ പൂരിമ ഹെംബ്രം നാലാം സ്ഥാനത്താണ് ഉളളത്. കൂടാതെ പതിനൊന്നാം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ടേബിള്‍ ടെന്നിസിലൂടെയാണ്. ടേബിള്‍ ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ ശരത് കമല്‍-മണിക ബാത്ര സഖ്യമാണ് […]

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പതിനൊന്നായി. ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിംഗ് സ്വര്‍ണം നേടിയതിനു പിന്നാലെയാണ് ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണ നേട്ടവും. ഹെപ്റ്റാത്തലണില്‍ 21-കാരിയായ സ്വപ്‌ന ബര്‍മനാണ് ഇന്ത്യയ്ക്ക് വേണ്ടി 11-ാം സ്വര്‍ണം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഹെപ്റ്റാത്തണില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. 6026 പോയിന്റുമായാണ് സ്വപ്‌നയുടെ ചരിത്ര സ്വര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 54 ആയി. 11 സ്വര്‍ണം, 20 വെള്ളി, 23 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ […]

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ മന്‍ജിതിന് സ്വര്‍ണം; ജിന്‍സണ് വെള്ളി

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ മന്‍ജിതിന് സ്വര്‍ണം; ജിന്‍സണ് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത് സിങ്ങിന് സ്വര്‍ണവും മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ് വെള്ളിയും. ഇരുവരും യഥാക്രമം 1.46.15 സെക്കന്‍ഡും 1.46.35 സെക്കന്‍ഡ് കൊണ്ടാണ് ഓടിയെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യ 48 മെഡലുകളടക്കം എട്ടാം സ്ഥാനത്താണ്. ഒമ്പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവുമാണ് ഇന്ത്യ നേടിയത്. 97 സ്വര്‍ണവും 64 വെള്ളിയും 45 വെങ്കലവും നേടി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 206 മെഡലുകളാണ് ചൈന ഇതുവരെ സ്വന്തമാക്കിയത്.

ചരിത്രം കുറിച്ച ഫൈനല്‍ അരങ്ങേറ്റത്തില്‍ പി വി സിന്ധുവിന് വെള്ളി

ചരിത്രം കുറിച്ച ഫൈനല്‍ അരങ്ങേറ്റത്തില്‍ പി വി സിന്ധുവിന് വെള്ളി

ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ സ്വര്‍ണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുന്നു. ഇന്ന് നടന്ന തുടര്‍ച്ചയായ മൂന്നാം ഫൈനലിലും ഇന്ത്യ തോല്‍വി രുചിച്ചു. ചരിത്രം കുറിച്ചാണ് പി വി സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ കടന്നത്. മത്സരത്തില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങ്ങിനോട് ഏറ്റുമുട്ടി വെള്ളിയെിലൊതുങ്ങി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 13-21, 16-21. ഈ വര്‍ഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ സിന്ധു നേരിടുന്ന അഞ്ചാമത്തെ തോല്‍വിയാണിത്. ഇക്കഴിഞ്ഞ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലും […]

അമ്പെയ്ത് ഇന്ത്യ വെള്ളി വീഴ്ത്തി; കൂടുതല്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യന്‍ നിര ഇന്ന് ഫൈനല്‍ പോരാട്ടത്തിന്

അമ്പെയ്ത് ഇന്ത്യ വെള്ളി വീഴ്ത്തി; കൂടുതല്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യന്‍ നിര ഇന്ന് ഫൈനല്‍ പോരാട്ടത്തിന്

ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തിലും വെള്ളി തിളക്കത്തോടെ ഇന്ത്യയ്ക്ക് തുടക്കം. അമ്പെയ്ത്ത് വനിതാ വിഭാഗം കോംപൗണ്ട് ഫൈനലില്‍ ഇന്ത്യ വെള്ളി നേടി. ദക്ഷിണ കൊറിയയോട് പരാജയം ഏറ്റുവാങ്ങിയാണ് ഇന്ത്യ വെള്ളിയിലൊതുങ്ങിയത്. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക് അവസാന സെറ്റിലാണ് കാലിടറിയത്. ആദ്യ മൂന്നു സെറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്കും ദക്ഷിണകൊറിയയ്ക്കും 173 പോയിന്റ് വീതമായിരുന്നു. എന്നാല്‍, നാലാം സെറ്റില്‍ ദക്ഷിണകൊറിയ 58 പോയിന്റ് നേടിയപ്പോള്‍, ഇന്ത്യയ്ക്ക് 55 പോയിന്റേ നേടാനായുള്ളൂ.സ്‌കോര്‍: 231-228.ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ […]

ചരിത്രം കുറിച്ച് പി വി സിന്ധു; ആദ്യമായി ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍ താരം

ചരിത്രം കുറിച്ച് പി വി സിന്ധു; ആദ്യമായി ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍ താരം

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഒളിംപിക്, ലോക ബാഡ്മിന്റണ്‍ വേദികളിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയായ സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 21-17, 15-21, 21-10. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനലിലെത്തുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ […]

സൈന നെഹ്‌വാളിന് വെങ്കലം; മെഡല്‍ നേട്ടത്തോടൊപ്പം ചരിത്രവും കുറിച്ച് ഇന്ത്യ

സൈന നെഹ്‌വാളിന് വെങ്കലം; മെഡല്‍ നേട്ടത്തോടൊപ്പം ചരിത്രവും കുറിച്ച് ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെങ്കലം. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് ഏറ്റുമുട്ടിയാണ് സൈന മെഡല്‍ നേടിയത്. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സൈന. ചരിത്രക്കുതിപ്പിന്റെ സെമിഫൈനലിലാണ് സൈന വിരമമിട്ടത്. ഇതോടെ സൈനയുടെ പോരാട്ടം വെങ്കല മെഡലില്‍ ഒതുങ്ങി. ഒളിംപിക് വെള്ളിമെഡല്‍ ജേതാവു കൂടിയായ പി.വി. സിന്ധു രണ്ടാം സെമി പോരാട്ടത്തില്‍ ഇറങ്ങുന്നുണ്ട്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ (21-11, 16-21, 21-14) തായ്‌ലന്‍ഡിന്റെ […]

1 4 5 6 7 8 32