ലോകം കാത്തിരുന്ന ആ മാറ്റവുമായി വാട്ട്‌സാപ്പ് എത്തി

ലോകം കാത്തിരുന്ന ആ മാറ്റവുമായി വാട്ട്‌സാപ്പ് എത്തി

കാത്തിരിപ്പിന് വിരാമം…ഒടുവിൽ ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസേജിംഗ് സർവീസായ വാട്ട്‌സാപ്പ് ‘ഡാർക്ക് മോഡ്’ അവതരിപ്പിക്കുന്നു. രാത്രിയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ മുഖത്തേക്കടിക്കുന്ന ശക്തമായ വെള്ള വെളിച്ചം നമ്മെയെല്ലാം അലോസരപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിവിധിയാണ് പുതിയ ഫീച്ചർ. വാട്ട്‌സാപ്പിൽ ഡാർക്ക് മോഡ് എനേബിൾ ചെയ്യുന്നതോടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകും. പശ്ചാത്തലത്തിൽ കടുത്ത ഗ്രേ നിറമാണ് ഡാർക്ക് മോഡിൽ. അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം വ്യക്തമായി കാണാനും, ഗ്ലെയർ കുറയ്ക്കാനുമായി ഓഫ് വൈറ്റ് നിറമാണ് മറ്റ് എലമെന്റ്‌സിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 10, ഐഒഎസ് 13 […]

വാട്‌സ്ആപ് ഉപയോഗിക്കുന്നവര്‍ 200 കോടിയിലെത്തി

വാട്‌സ്ആപ് ഉപയോഗിക്കുന്നവര്‍ 200 കോടിയിലെത്തി

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിംങ് ആപ്ലിക്കേഷനായ വാട്‌സ്ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 200കോടി കഴിഞ്ഞു. വാട്‌സ് ആപ് തന്നെയാണ് ഔദ്യോഗിക ബ്ലോഗിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിന് 250 കോടി ഉപഭോക്താക്കളും ഇന്‍സ്റ്റഗ്രാമിന് 100 കോടി ഉപഭോക്താക്കളുമാണ്(2018ലെ കണക്കനുസരിച്ച്) ഉള്ളത്. 2014ല്‍ 21.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 116000 കോടി രൂപ) എന്ന വന്‍ തുകക്കായിരുന്നു ഫേസ്ബുക്ക് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കരുതിയിരുന്ന വാട്‌സ്ആപ്പിനെ വാങ്ങിയത്. അന്ന് 50 കോടി ഉപഭോക്താക്കളാണ് വാട്‌സ്ആപ്പിനുണ്ടായിരുന്നത് ഇപ്പോഴത് നാലിരട്ടി വര്‍ധിച്ചിരിക്കുന്നു. സ്വകാര്യതക്ക് തങ്ങള്‍ നല്‍കിയ പ്രാധാന്യമാണ് […]

വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയുമോ ?

വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയുമോ ?

ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസ്സേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. അതുകൊണ്ട് തന്നെ 1.5 ബില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ആപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കും. എന്നാൽ പലപ്പോഴും ഉപഭോക്താക്കൾ ഈ ഫീച്ചറുകളെ കുറിച്ച് അറിയാറില്ല. അത്തരത്തിൽ നാം അറിയാത്തതോ നമ്മുടെ ശ്രദ്ധയിൽപ്പെടാത്തതോ ആയ അഞ്ച് വാട്‌സാപ്പ് ഫീച്ചറുകൾ ഏതൊക്കെയെന്ന് നോക്കാം : ടൈപ്പ്‌റൈറ്റർ ഫോണ്ട് വാട്ട്‌സാപ്പ് സന്ദേശം അയക്കുമ്പോൾ ഫോണ്ട് ബോൾഡ്, ഇറ്റാലിക്ക് എന്നിവയൊക്കെ ആക്കാൻ നമുക്കറിയാം. എന്നാൽ ‘ടൈപ്പ്‌റൈറ്റർ’ ഫോണ്ടിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഫോണിലെ ചിഹ്നങ്ങളിൽ […]

കൂടുതൽ ഡാറ്റയുമായി ജിയോയുടെ 149 പ്രീപെയ്ഡ് പ്ലാൻ

കൂടുതൽ ഡാറ്റയുമായി ജിയോയുടെ 149 പ്രീപെയ്ഡ് പ്ലാൻ

ന്യൂഡൽഹി: ഏറ്റവും ജനപ്രിയമായ പ്രീപെയ്ഡ് പ്ലാനായ 149ൽ ടെലികോം കമ്പനികൾ തമ്മിൽ കനത്ത മത്സരം. ഇതോടെ 149 പ്ലാനിന് കൂടുതൽ ഡാറ്റ നൽകി ജിയോ രംഗത്തെത്തി. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ജിയോ നൽകുന്നത്. കൂടാതെ പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളുകളും ജിയോ നെറ്റ്‌വർക്കിന് പുറത്ത് വിളിക്കുന്ന കോളുകൾക്ക് 300 മിനിറ്റ് ഉപയോഗ നയവും (എഫ്‌യുപി) ഉൾപ്പെടുന്നു. ഈ പരിധി കഴിഞ്ഞാൽ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കും. 24 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ […]

മോട്ടറോള റേസര്‍ ഉടന്‍ ഇന്ത്യയിലെത്തും

മോട്ടറോള റേസര്‍ ഉടന്‍ ഇന്ത്യയിലെത്തും

ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ ക്ലാംഷെല്‍ ഡിസൈനിലെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട്ഫോണായ മോട്ടറോള റേസര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍. മോട്ടറോള ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റേസര്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന സൂചന നല്‍കിരികുന്നത്. കഴിഞ്ഞ മാസം മോട്ടറോള റേസര്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചിരുന്നു. ഈ സ്മാര്‍ട്ട്ഫോണ്‍ സാംസങ് ഗാലക്സി ഫോള്‍ഡ്, ഹുവാവേ മേറ്റ് എക്സ് എന്നിവ ഫോണുകളോടാണ് വിപണിയില്‍ മത്സരിക്കുക. മ്യൂസിക് കണ്‍ട്രോള്‍, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ ആക്‌സസ് ചെയ്യുന്നതിനായുള്ള ക്യൂക്ക് വ്യൂ പാനലും സെക്കന്ററി ഡിസ്‌പ്ലേയും ഫോണിന്റെ […]

ടെലികോാം കമ്പനികളുടെ പരിഷ്‌കരിച്ച കോൾ, ഡോറ്റ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും

ടെലികോാം കമ്പനികളുടെ പരിഷ്‌കരിച്ച കോൾ, ഡോറ്റ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും

കോൾ, ഡേറ്റ നിരക്കുകൾ കുത്തനെ ഉയർത്തി മൊബൈൽ സേവന ധാതാക്കൾ. വോഡാഫോൺ-ഐഡിയ, എയർടെൽ എന്നിവയുടെ കോൾ, ഡേറ്റ നിരക്കുകളിൽ 50% വരെ വർധന ഇന്ന് മുതൽ നിലവിൽ വരും. റിലയൻസ് ജിയോയുടെ നിരക്കിൽ 40% വരെ വര്ധവന വെള്ളിയാഴ്ച നിലവിൽ വരും. സ്വകാര്യ കമ്പനികൾക്ക് പിന്നാലെ ബിഎസ്എൻഎല്ലിലും നിരക്ക് ഉടൻ വർധിപ്പിക്കും. 2016 ന് ശേഷം ഇതാദ്യമായാണ് നിരക്ക് വർധന. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ടെലികോം കമ്പനികളും മൊബൈൽ പ്രീപെയ്ഡ് നിരക്കുകൾ കുത്തനെ കൂട്ടിയത് ഇന്ന് മുതൽ […]

വോഡഫോൺ ഐഡിയ്‌ക്ക് പിന്നാലെ ജിയോയും നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നു

വോഡഫോൺ ഐഡിയ്‌ക്ക് പിന്നാലെ ജിയോയും നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നു

അടുത്തമാസം മുതൽ വോഡഫോൺ ഐഡിയ നിരക്ക് വർധന പ്രഖ്യാപിച്ചതിന് പിന്നാലെ ഡാറ്റ ചാർജ് കൂട്ടാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായ റിലയൻസ് ജിയോ. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിരക്ക് വർധനയിലൂടെ സാധിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. ഉപയോക്‌താക്കളെ വലിയ തോതിൽ ബാധിക്കാത്ത രീതിയിലുള്ള നിരക്ക് വർധനയാകും ഉണ്ടാകുകയെന്ന് റിലയൻസ് ജിയോ വ്യക്തമാക്കി. സർക്കാരും ട്രായിയും ആവശ്യപ്പെടുന്ന രീതിയിൽ മാത്രമേ നിരക്ക് വർധന ഉണ്ടാകുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു. അതേസമയം, നിരക്കുവർധന എന്ന് മുതലെന്ന് വ്യക്തമാക്കിയിട്ടില്ല. കോൾ, […]

മാവോയിസ്റ്റ് ലഘുലേഖ : SFIക്കാരനായ നിയമവിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മാവോയിസ്റ്റ് ലഘുലേഖ : SFIക്കാരനായ നിയമവിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് യുവാക്കളെ നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമം (യുഎപിഎ) ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. നിയമ വിദ്യാർഥി അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്. അലന്റെ ‌ചെറുവണ്ണൂരിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഭരണകൂട ഭീകരതയെന്ന് അലന്റെ പിതാവ് ഷുഹൈബ് പ്രതികരിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമ ബിരുദ വിദ്യാർഥിയായ അലന്‍ എസ്എഫ്ഐ അംഗമാണ്. താഹയും സിപിഎം പ്രവർത്തകനാണ്.

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ചരിത്രമെഴുതി സാംസങ് ഗാലക്സി ഫോൾഡ്; വില 1.65 ലക്ഷം

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ചരിത്രമെഴുതി സാംസങ് ഗാലക്സി ഫോൾഡ്; വില 1.65 ലക്ഷം

മടക്കാവുന്ന സ്മാർട് ഫോൺ പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ ചരിത്രമെഴുതി സാംസങ്. ഗാലക്സി ഫോൾഡ് എന്ന മോഡലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 164999 രൂപയാണ് ഇതിന്‍റെ വില. രണ്ട് സ്ക്രീനുകളാണ് ഈ മടക്ക ഫോണിന്‍റെ പ്രത്യേകത. ഫെബ്രുവരിയിൽ സാൻ ഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിലാണ് ഗാലക്സി ഫോൾഡ് ആദ്യമായി സാംസങ് അവതരിപ്പിച്ചത്. ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുന്ന മടക്കാവുന്ന ആദ്യ സ്മാർട്ട് ഫോണാണിത്. ലോക വിപണിയിൽ ലഭ്യമാകുന്ന മറ്റൊരു മടക്ക സ്മാർട് ഫോൺ ഹൂവാവേ മേറ്റ് എക്സാണ്. സാംസങ് ഗാലക്സി ഫോൾഡിന്‍റെ സവിശേഷതകൾ […]

Samsung Galaxy M30s ഇന്ത്യയിലെത്താൻ ഇനി ഒരു ദിവസം മാത്രം

Samsung Galaxy M30s ഇന്ത്യയിലെത്താൻ ഇനി ഒരു ദിവസം മാത്രം

കൊറിയൻ ടെക്നോളജി ഭീമന്മാരായ സാംസങ് തങ്ങളുടെ ഗാലക്സി എം30 സീരിസിലെ അപ്ഡേറ്റ് ചെയ്ത മോഡലുകൾ നാളെ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. ഇ-കോമേഴ്‌സ് കമ്പനിയായ ആമസോൺ ഇന്ത്യയാണ് വലിയ ബാറ്ററിയും പുതിയ ക്യാമറ സംവിധാനവുമുള്ള എം30 വിപണിയിലെത്തിക്കുന്ന തീയതി പുറത്തുവിട്ടത്. ആമസോൺ ഇന്ത്യ വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് സാംസങ് ഗാലക്സി എം30s സെപ്റ്റംബർ 18നു ഇന്ത്യയിലെത്തും. സ്മാർട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവുമാദ്യം അലെർട്ടുകൾ ലഭിക്കാൻ ആമസോൺ സൈറ്റിലെ “നോട്ടിഫൈ മി” ഓപ്ഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. 6000mAh ബാറ്ററിയും സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയുമാണ് ഗാലക്സി […]

1 2 3 62