വാട്‍സാപ്പിൽ ഡാർക്ക് മോഡ് ഉടനെത്തുമെന്ന് റിപ്പോർട്ട്

വാട്‍സാപ്പിൽ ഡാർക്ക് മോഡ് ഉടനെത്തുമെന്ന് റിപ്പോർട്ട്

രാത്രികാലങ്ങളിലെ വാട്സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതുമാണ് വാട്‌സാപ്പ് ഡാര്‍ക്ക് മോഡ് വാട്സാപ്പ് ഉപഭോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡാർക്ക് മോഡ് ഉടനെ വാട്സാപ്പിന്റെ ഭാഗമാകുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ ഡാർക്ക് മോഡ് വാട്സപ്പിൽ എത്തുമെന്നാണ് സൂചന. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ആൻഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളിൽ ഡാർക്ക് മോഡ് എത്തും. രാത്രികാലങ്ങളിലെ വാട്സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതുമാണ് വാട്‌സാപ്പ് ഡാര്‍ക്ക് മോഡ്. ബാറ്ററി ഉപയോഗം […]

സ്മാര്‍ട് മെസ്സേജിങ് ആപ്ലിക്കേഷനായ അലോയുടെ പ്രവര്‍ത്തനം ഗൂഗിള്‍ നിര്‍ത്തലാക്കുന്നു

സ്മാര്‍ട് മെസ്സേജിങ് ആപ്ലിക്കേഷനായ അലോയുടെ പ്രവര്‍ത്തനം ഗൂഗിള്‍ നിര്‍ത്തലാക്കുന്നു

കാലിഫോര്‍ണിയ: സ്മാര്‍ട് മെസ്സേജിങ് ആപ്ലിക്കേഷനായ അലോയുടെ പ്രവര്‍ത്തനം ഗൂഗിള്‍ നിര്‍ത്തലാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കുറഞ്ഞ സമയത്തിനുള്ളില്‍ ഉത്തരം നല്‍കുന്ന ആപ്ലിക്കേഷനാണ് അലോ. സെര്‍ച്ച് ആപ്ലിക്കേഷനായ ഗൂഗിള്‍ അസിസ്റ്റന്റുമായി സംയോജിപ്പിച്ചായിരുന്നു അലോയുടെ പ്രവര്‍ത്തനം. ആലോയ്ക്ക് നീക്കിവെച്ചിരുന്ന നിക്ഷേപം മരവിപ്പിച്ചതായും ഗൂഗിള്‍ വ്യക്തമാക്കി. എന്നാല്‍ 2019 മാര്‍ച്ച് 19 വരെ അലോയുടെ സേവനം ലഭ്യമാകും. അതിനുമുമ്പ് അലോയില്‍ ഉപഭോക്താക്കള്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അവസരവുമുണ്ട്.

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന് മാറ്റം വരുത്തി വാട്‌സ്ആപ്പ്

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന് മാറ്റം വരുത്തി വാട്‌സ്ആപ്പ്

  വാട്‌സ്ആപ്പില്‍ നമ്മള്‍ അയച്ച മെസേജ് എല്ലാവരില്‍ നിന്നും അപ്രത്യക്ഷമാക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടി പുതിയ വേര്‍ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. നിലവിലെ ഒരുമണിക്കൂര്‍ എട്ട് മിനിറ്റ് എന്ന സമയപരിധിയില്‍ നിന്ന് 13 മണിക്കൂര്‍ വരെയാണ്  ഓപ്ഷന്‍ നീട്ടിയിരിക്കുന്നത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ ആദ്യമായി വരുന്ന സമയത്ത് ഇത് വെറും ഏഴ് മിനിറ്റ് എന്ന സമയപരിധിയിലാണ് ലഭ്യമായിരുന്നത്. വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഈ പുതിയ സൗകര്യം ലഭ്യമാവുക. അയച്ച മെസേജോ വീഡിയോകളോ […]

5ജി സേവനവുമായി റിലയന്‍സ് ജിയോ എത്തുന്നു

5ജി സേവനവുമായി റിലയന്‍സ് ജിയോ എത്തുന്നു

  ന്യൂഡല്‍ഹി: 2020 പകുതിയോടെ 5 ജി സേവനങ്ങള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ. 2019 അവസാനത്തോടെ 4 ഫോര്‍ ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷന്‍ ശൃംഖല (എയര്‍ വേവ്‌സ്) അനുവദിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. സ്‌പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്‍ടിഇ ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സ്‌പെക്ട്രം ബാന്‍ഡുകളുടെ വിതരണം സുഗമമാക്കുന്ന ഉപകരണങ്ങളുടെ ലഭ്യത, 5 ജി […]

ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി പുതിയ വൈറസ്

ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി പുതിയ വൈറസ്

ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് പുതിയ വൈറസ് പ്രചരിക്കുന്നു. ഓണ്‍മി(OwnMe) എന്ന വൈറസാണ് അതിവേഗത്തില്‍ പ്രചരിക്കുന്നത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ വൈറസ് ഫോണിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലാണ് ഈ വൈറസിന്റെ കണ്ണ്. വാട്‌സ്ആപ്പിനെയാണ് ഈ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നാണ് വൈറസിനെ കണ്ടെത്തിയ ആന്റി വൈറസ് കമ്പനി പറയുന്നത്. വാട്‌സ്ആപ്പ് വഴിയുള്ള ചാറ്റ് വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് ഓണ്‍ മീ ചോര്‍ത്തിയെടുക്കുന്നത്. ഇതിനൊപ്പം കോള്‍ ഹിസ്റ്ററിയും മെസേജ് ഹിസ്റ്ററിയും ബ്രൗസിംങ് ഹിസ്റ്ററിയും ഓണ്‍ […]

ഹുവായ് വൈ 9 സ്മാർട്ട്ഫോൺ അവതരിച്ചു

ഹുവായ് വൈ 9 സ്മാർട്ട്ഫോൺ അവതരിച്ചു

  പുതിയ ഹുവായ് വൈ 9 സ്മാർട്ട്ഫോൺ ചൈനയിൽ അവതരിച്ചു. വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഓക്ടോബർ പകുതിയോടു കൂടി സ്മാർട്ട്ഫോണിന്‍റെ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഗെയിം, ഫോട്ടോഗ്രാഫി, എന്‍റർടെയ്ൻമെന്‍റ് എന്നിവയ്ക്ക് പ്രാധാന്യം നൽകി യുവാക്കളെ ലക്ഷ്യം വച്ചാണ് ഹുവായ് ഈ സ്മാർട്ട്ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. നാല് ക്യാമറകളാണ് ഈ സ്മാർട്ട്ഫോണിന്‍റെ പ്രധാന ഹൈലേറ്റ്. കൂടുതൽ സവിശേഷതകൾ അറിയാം. 6.5 ഇഞ്ച് ഡിസ്പ്ലെ കിരിൻ 710 പ്രോസസർ 6GB റാം 128GB സ്റ്റോറേജ് 13MP/2MP റിയർ […]

പുത്തന്‍ ഐഫോണുകള്‍ അവതരിപ്പിച്ച് ആപ്പിള്‍

പുത്തന്‍ ഐഫോണുകള്‍ അവതരിപ്പിച്ച് ആപ്പിള്‍

  കാലിഫോര്‍ണിയ: ടെക് ലോകത്തെ ഞെട്ടിച്ച്‌ പുതിയ മോഡലുകള്‍ പുറത്തിറക്കി വീണ്ടും ആപ്പിള്‍. സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങില്‍ ഐഫോണ്‍ എക്സ് എസ്, എക്സ് എസ് മാക്സ് , എക്സ് ആര്‍ എന്നീ മൂന്നു മോഡലുകളും ആപ്പിള്‍ വാച്ച്‌ സീരിസിലെ പുതിയതുമാണ് പുറത്തിറക്കിയത്. 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പങ്ങളാണ് പുതിയ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാന്‍ ആദ്യമായി ഡ്യുവല്‍ സിം കൂടി ഫോണിനൊപ്പം ഉള്‍പ്പെടുത്തി. […]

സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു

സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു

  ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു. സോഷ്യല്‍മീഡിയ ഹബ് ഉണ്ടാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇക്കാര്യം എജി സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം (ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്) പുറത്തിറക്കിയിരുന്നു. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള നെഗറ്റീവായ ധാരണകൾ ഇല്ലാതാക്കുവാനും പോസിറ്റീവായ അഭിപ്രായങ്ങളെ പ്രോത്സാഹിപ്പിക്കുവാനും വ്യക്തികത വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ക്യാമ്പയിൻ കൊണ്ട് സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കു കൂട്ടിയിരുന്നത്. എന്നാൽ സർക്കാറിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി […]

ഹോണർ 9N ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിൽ

ഹോണർ 9N ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിൽ

  അടുത്തിടെയാണ് ഹോണർ പുതിയ 9N സ്മാർട്ട്ഫോണിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ കമ്പനി 9N സ്മാർട്ട്ഫോണിന്‍റെ ആദ്യ ഫ്ലാഷ് സെയിൽ ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ട് വഴി ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുക. 11,999 രൂപ പ്രാരംഭ വിലയിലായിരുന്നു ഹോണർ 9N വിപണിയിൽ അവതരിച്ചത്. 32GB, 64GB, 128GB സ്റ്റോറേജ് പതിപ്പുകളിൽ എത്തിയ 9Nന് യഥാക്രമം 11,999 രൂപ, 13,999 രൂപ, 17,999 രൂപ നിരക്കിലാണ് വില. ഇതിൽ 64GB, 128GB സ്റ്റോറേജ് പതിപ്പുകളുടെ വിൽപ്പനയാണ് ഇന്നാരംഭിക്കുന്നത്. […]

വിശ്വാസ ലംഘനം നടത്തി: ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ

വിശ്വാസ ലംഘനം നടത്തി: ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ

ബ്രസല്‍സ്: വിശ്വാസ ലംഘനം നടത്തിയതിന് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളര്‍ (3428 കോടി രൂപ) പിഴ ചുമത്തി. ഗൂഗിള്‍ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയ്ഡിലെ പ്രധാന ആപ്പുകളില്‍ കാണിച്ചു പരസ്യവരുമാനം സ്വന്തമാക്കുന്നുവെന്നതാണ് മുഖ്യ ആരോപണം. ഒരു വര്‍ഷം മുന്‍പും യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിനു പിഴയിട്ടിരുന്നു. ഏകദേശം മൂന്നു ബില്ല്യന്‍ ഡോളറായിരുന്നു പിഴ. ഗൂഗിളിന്റെ സ്വന്തം ഷോപ്പിങ് സര്‍വീസുകള്‍ക്കു മുന്‍ഗണന നല്‍കി എന്നതായിരുന്നു കാരണം.