ഹോണർ 9N ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിൽ

ഹോണർ 9N ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിൽ

  അടുത്തിടെയാണ് ഹോണർ പുതിയ 9N സ്മാർട്ട്ഫോണിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ കമ്പനി 9N സ്മാർട്ട്ഫോണിന്‍റെ ആദ്യ ഫ്ലാഷ് സെയിൽ ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്പ്കാർട്ട് വഴി ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുക. 11,999 രൂപ പ്രാരംഭ വിലയിലായിരുന്നു ഹോണർ 9N വിപണിയിൽ അവതരിച്ചത്. 32GB, 64GB, 128GB സ്റ്റോറേജ് പതിപ്പുകളിൽ എത്തിയ 9Nന് യഥാക്രമം 11,999 രൂപ, 13,999 രൂപ, 17,999 രൂപ നിരക്കിലാണ് വില. ഇതിൽ 64GB, 128GB സ്റ്റോറേജ് പതിപ്പുകളുടെ വിൽപ്പനയാണ് ഇന്നാരംഭിക്കുന്നത്. […]

വിശ്വാസ ലംഘനം നടത്തി: ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ

വിശ്വാസ ലംഘനം നടത്തി: ഗൂഗിളിന് 500 കോടി ഡോളര്‍ പിഴ

ബ്രസല്‍സ്: വിശ്വാസ ലംഘനം നടത്തിയതിന് യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളര്‍ (3428 കോടി രൂപ) പിഴ ചുമത്തി. ഗൂഗിള്‍ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയ്ഡിലെ പ്രധാന ആപ്പുകളില്‍ കാണിച്ചു പരസ്യവരുമാനം സ്വന്തമാക്കുന്നുവെന്നതാണ് മുഖ്യ ആരോപണം. ഒരു വര്‍ഷം മുന്‍പും യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിനു പിഴയിട്ടിരുന്നു. ഏകദേശം മൂന്നു ബില്ല്യന്‍ ഡോളറായിരുന്നു പിഴ. ഗൂഗിളിന്റെ സ്വന്തം ഷോപ്പിങ് സര്‍വീസുകള്‍ക്കു മുന്‍ഗണന നല്‍കി എന്നതായിരുന്നു കാരണം.

പുതുക്കിയ കിടിലന്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 449 പ്ലാന്‍!

പുതുക്കിയ കിടിലന്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 449 പ്ലാന്‍!

ഒരു മാസം ഉപയോഗിക്കാനായി മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന ഡാറ്റ പലപ്പോഴും നമ്മള്‍ ഉപയോഗിച്ച് തീരണം എന്നില്ല. ഇത് അടുത്ത മാസം ഉപയോഗിക്കാനായെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? വഴിയുണ്ട്, എയര്‍ടെലിന്‍റെ പുതിയ ഓഫറില്‍. പുതുക്കിയ പ്ലാനില്‍ നേരത്തെ 40ജിബി 3ജി/ 4ജി ഡേറ്റയായിരുന്നു ഈ പ്ലാനില്‍ എങ്കില്‍ ഇപ്പോള്‍75ജിബി ഡേറ്റയാണ് നല്‍കുന്നത്. ഇതു കൂടാതെ 100എസ്‌എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നുണ്ട്. ഒരു മാസം ഉപയോഗിച്ചു തീരാത്ത 500ജിബി വരെയുള്ള ഡാറ്റ അടുത്ത മാസത്തേക്ക് ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി […]

സോഷ്യൽ മീഡിയ ടാക്‌സ് പ്രാബല്യത്തിൽ

സോഷ്യൽ മീഡിയ ടാക്‌സ് പ്രാബല്യത്തിൽ

പ്രതിഷേധങ്ങൾക്കിടെ ഉഗാണ്ടയിൽ സോഷ്യൽ മീഡിയ ടാക്‌സ് ഏർപ്പെടുത്തി. നടപടി സർക്കാരിന്റെ വരുമാനം വർധിക്കാൻ ഇടയാക്കുമെന്നാണ് വിശദീകരണം. എന്നാലിത് അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിമർശകരുടെ പക്ഷം. ഉഗാണ്ടയിലെ വാട്‌സ്ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് ഇന്നലെ മുതലാണ് സോഷ്യൽ മീഡിയ ടാക്‌സ് ഈടാക്കി തുടങ്ങിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഉഗാണ്ടൻ പാർലമെന്റ് സോഷ്യൽ മീഡിയ ടാക്‌സ് നിയമം പാസാക്കിയത്. ഉഗാണ്ടൻ ജനസംഖ്യയുടെ 41 ശതമാനം ജനങ്ങളും ഇന്റർനെറ്റ് ഉപയോക്താക്കളാണ്. ഇവർ ഒരു ദിവസം ഏകദേശം 1.5 […]

ഷവോമി റെഡ്മി വൈ2 ഇന്ത്യന്‍ വിപണിയില്‍

ഷവോമി റെഡ്മി വൈ2 ഇന്ത്യന്‍ വിപണിയില്‍

സിവോമി, റെഡ്മി വൈ2 ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. അസാധാരണ സെല്‍ഫി അനുഭവം, നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന 16 എംപി ഫ്രണ്ട് കാമറ, 12 എംപി കാമറ+5 എംപി റിയര്‍ കാമറ എന്നിവയാണ് റെഡ് മി വൈ2വിന്റെ സവിശേഷത.സ്വര്‍ണം, റോസ് ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ എന്നീ മൂന്നു നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് വില 9,999 രൂപ മുതലാണ്. ഉയര്‍ന്ന ശേഷിയുള്ള ( 4ജിബി+ 64 ജിബി) പതിപ്പിന് 12,999 രൂപയാണ് വില. ആമസോ, മൈഹോം തുടങ്ങിയ ഓലൈന്‍ […]

ഐഫോണിന് പുതിയ ഒഎസ് വരുന്നു

ഐഫോണിന് പുതിയ ഒഎസ് വരുന്നു

ആപ്പിളിന് പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം വരുന്നു. ഐ ഫോണിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിൽ നിന്നും ഒരു വിവരവും ഫേസ്ബുക്കിന് ഇനി ചോർത്തിയെടുക്കാനാകില്ല. കാലിഫോർണിയയിലെ സാൻജോസിൽ വാർഷിക ഡവലപ്പേഴ്‌സ് മീറ്റിങിലാണ് ആപ്പിൾ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാമൂഹ മാധ്യമങ്ങളുടെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നതിനായി വെബ് ബ്രൌസറായ സഫാരി ഉടമസ്ഥരുടെ അനുവാദം ചോദിച്ചതായും ആപ്പിൾ സോഫ്!റ്റ്!വെയർ മേധാവി വ്യക്തമാക്കി.

പേറ്റന്റ് കേസില്‍ സാംസങ്ങിന് തിരിച്ചടി; ആപ്പിളിന് 3677.35 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പേറ്റന്റ് കേസില്‍ സാംസങ്ങിന് തിരിച്ചടി; ആപ്പിളിന് 3677.35 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

  ക​ലി​ഫോ​ര്‍​ണി​യ: സ്മാ​ര്‍​ട്ട് ഫോ​ണി​നെ​ച്ചൊ​ല്ലി​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി ആ​പ്പി​ളി​നു ജ​യം. സാം​സങ്ങ് ക​മ്പ​നി 3677.35 കോ​ടി രൂ​പ ആ​പ്പി​ളി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നു യു​എ​സി​ലെ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഐ​ഫോ​ണി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സാം​സങ്ങ് കോ​പ്പി​യ​ടി​ച്ച് ഗാ​ല​ക്സി​യി​ല്‍ ചേ​ര്‍​ത്തു​വെ​ന്നാ​രോ​പി​ച്ച് ആ​പ്പി​ൾ ന​ൽ​കി​യ കേ​സി​ലാ​ണ് വി​ധി. 2011 മു​ത​ൽ ഇ​രു​ക​മ്പ​നി​ക​ളും ത​മ്മി​ല്‍ നി​യ​മ​യു​ദ്ധ​ത്തി​ലാ​ണ്. ത​ങ്ങ​ളു​ടെ പേ​റ്റ​ന്‍റ് സാം​സങ്ങ് ലം​ഘി​ച്ചു​വെ​ന്നാ​ണ് ആ​പ്പി​ള്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണം സാം​സങ്ങ് നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ ആ​പ്പി​ളി​ന്‍റെ ര​ണ്ട് പേ​റ്റ​ന്‍റു​ക​ൾ സാം​സങ്ങ് ലം​ഘി​ച്ച​താ​യി കോ​ട​തി ക​ണ്ടെ​ത്തി. സാ​ന്‍​ജോ​സി​ലെ […]

ആപ്പിള്‍ വീക്ക്, വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ട്

ആപ്പിള്‍ വീക്ക്, വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ട്

  ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ആപ്പിള്‍ വീക്ക്. മെയ് 21 മുതല്‍ മെയ് 27 വരെ നീണ്ടു നില്‍ക്കുന്ന ഓഫര്‍ കാലയളവില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ഓഫര്‍ പ്രകാരം ആപ്പിള്‍ ഐഫോണ്‍ x, മാക്ക് ബുക്ക്, ഐപാഡ്സ്,ഏയര്‍പോഡ് എന്നിവയ്ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കുന്ന 10 ശതമാനം ക്യാഷ് ബാക്കിന് പുറമേയാണ് ഇത്. ആപ്പിള്‍ ഐഫോണ്‍ X, 64 ജിബി 4,000 രൂപ വിലക്കുറവില്‍ 85,999 രൂപയ്ക്ക് ലഭിക്കും. […]

വാട്‌സാപ്പിൽ ഗ്രൂപ്പ് അഡ്മിന്മാർക്ക് ഇനി മുതൽ പുതിയ അധികാരങ്ങൾ

വാട്‌സാപ്പിൽ ഗ്രൂപ്പ് അഡ്മിന്മാർക്ക് ഇനി മുതൽ പുതിയ അധികാരങ്ങൾ

വാട്ട്‌സാപ്പിൽ ഗ്രൂപ്പ് അഡ്മിൻമാർക്ക് പുതിയ അധികാരങ്ങൾ വരുന്നു. ഗ്രൂപ്പ് ആരംഭിച്ച അഡ്മിൻമാരെ പുറത്താക്കുന്നത് തടയാനുള്ള മാറ്റങ്ങളാണ് പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുന്ന ഉപഭോക്താവിനെ അനുമതിയില്ലാതെ വീണ്ടും ഗ്രൂപ്പിൽ തിരിച്ചെടുക്കുന്നത് തടയാനും പുതിയ ഫീച്ചർ സഹായിക്കും. നിലവിൽ ഗ്രൂപ്പിന്റെ പേര്, ഐക്കൺ തുടങ്ങിയവ ഗ്രൂപ്പ് അംഗങ്ങൾക്ക് മാറ്റാം. എന്നാൽ പുതിയ ഫീച്ചർ എത്തുനന്നതോടെ ഈ അധികാരം അഡ്മിന് പരിമിതപ്പെടുത്താം. മാത്രമല്ല ഗ്രൂപ്പിന്റെ ഉദ്ദേശം വ്യക്തമാക്കുന്ന വിവരണം രേഖപ്പെടുത്താനും പുതിയ ഫീച്ചറിൽ സാധിക്കും.

ഹോണര്‍ 10 ; 6ജി.ബി റാം, ഇരട്ട ക്യാമറ, കിടിലന്‍ പെര്‍ഫോമന്‍സ്

ഹോണര്‍ 10 ; 6ജി.ബി റാം, ഇരട്ട ക്യാമറ, കിടിലന്‍ പെര്‍ഫോമന്‍സ്

  വാവെയുടെ ഹോണര്‍ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ ഹോണര്‍ 10 ഇന്ത്യന്‍ വിപണിയിലെത്തി. നിലവില്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ ലഭ്യമാവുക. നിരവധി ആകര്‍ഷകമായ സവിശേഷതകളുമായാണ് ഹോണര്‍ ഇത്തവണയെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ ഹൈ സിലിക്കണ്‍ കിരിന്‍ 970 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6 ജി.ബിയാണ് റാം. ഇരട്ട ക്യാമറയും 19:9 ഫുള്‍വ്യു ഡിസ്‌പ്ലേയുമുള്ള ഫോണില്‍ ഐ.ഫോണിന് സമാനമായ നൊച്ച് പരീക്ഷിച്ചിട്ടുണ്ട്. സെല്‍ഫിക്ക് മിഴിവ് പകരാന്‍ 24 മെഗാ പിക്‌സലിന്റെ ഫ്രണ്ട് ക്യാമറയാണ് ഫോണില്‍ ഒരുക്കിയത്. എ.ഐ […]