ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാനും ആധാര്‍ കാര്‍ഡ്

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാനും ആധാര്‍ കാര്‍ഡ്

സാന്‍ഫ്രാന്‍സിസ്കോ: ആധാര്‍ കാര്‍ഡ് ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചേക്കുമെന്ന് സൂചന. ഇനിമുതല്‍ പുതിയതായി ഫേസ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ ഫീച്ചര്‍ നടപ്പിലാക്കാനുള്ള ആലോചനയിലാണ് ഫേസ്ബുക്ക് അധികൃതര്‍. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച്‌ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുള്ള ഫീച്ചര്‍ ഫേസ്ബുക്ക് പരീക്ഷിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വ്യാജ അക്കൗണ്ടുകളെ പ്രതിരോധിക്കുന്നതിനായാണ് പുതിയ നീക്കം. നിലവില്‍ ഫേസ്ബുക്കില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഫേസ്ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് […]

ജിയോ പുതുവത്സര ഓഫറെ വെല്ലാൻ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ

ജിയോ പുതുവത്സര ഓഫറെ വെല്ലാൻ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ

  ജിയോ പുതുവത്സര ഓഫറെ വെല്ലാൻ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ. 199 രൂപയുടെ ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 198, 199 എന്നീ രണ്ടു പ്ലാനുകളാണ് ഐഡിയ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഐഡിയയുടെ പുതിയ ഓഫർ പ്രകാരം 198 രൂപയ്ക്ക് 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ ഉപയോഗിക്കാം. ഡേറ്റയ്ക്ക് പുറമെ കോളുകളും പരിധിയില്ലാതെ വിളിക്കാം. എന്നാൽ 199 പ്ലാനിൽ ദിവസം ഒരു ജിബി ഡേറ്റയ്ക്ക് പുറമെ 100 എസ്എംഎസുകൾ അധികമായി നൽകുന്നുണ്ട്. ഇതിൻറെ കാലാവധിയും 28 ദിവസമാണ്.

അടുത്ത വര്‍ഷം മുതല്‍ ഈ ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും

അടുത്ത വര്‍ഷം മുതല്‍ ഈ ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും

  സാന്‍ ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് 2018 ആരംഭിക്കുന്നതോടെ ചില ഫോണുകളില്‍ അപ്രത്യക്ഷമായേക്കും. ചില സ്മാര്‍ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് സേവനം ഡിസംബര്‍ 31 ന് ശേഷം തുടരേണ്ടെന്ന് ഉടമസ്ഥരായ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു. ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 അല്ലെങ്കില്‍ അതിനുമുമ്പുള്ള ഒഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് വാട്‌സാ്ആപ്പ് തങ്ങളുടെ സേവനം അവസാനിപ്പിക്കുക. ഈ പ്ലാറ്റ് ഫോമില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ചില ഫീച്ചറുകള്‍ ഏതുനിമിഷവും നിര്‍ത്തലാക്കുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. […]

ജിയോ ഹാപ്പി ന്യൂഇയർ ഓഫർ പ്രഖ്യാപിച്ചു

ജിയോ ഹാപ്പി ന്യൂഇയർ ഓഫർ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പുതുവർഷം പ്രമാണിച്ച് 2 കിടിലൻ ഓഫറുകളുമായി ജിയോ. ഇന്ന് അർദ്ധരാത്രി മുതലാണ് ഓഫർ പ്രാബല്യത്തില്‍ വരുന്നത്. 199 രൂപയുടെയും 299 രൂപയുടേതുമായ രണ്ട് പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 199 രൂപയുടെ പ്ലാനില്‍ ഫ്രീ വോയിസ്, അൺലിമിറ്റഡ് ഡാറ്റ( 1.2 ജിബിയുടെ 4ജി ഡാറ്റ ദിവസവും), അൺലിമിറ്റഡ് എസ്.എം.എസ്, ജിയോ പ്രൈം അംഗങ്ങള്‍ക്ക് എല്ലാ പ്രീമിയം ജിയോ ആപ്സിലേക്കുള്ള സബ്സ്‍ക്രിപ്ഷനും 28 ദിവസത്തേക്കുണ്ടാകും. 299 രൂപയുടെ പ്ലാനില്‍ ഫ്രീ വോയിസ്, അൺലിമിറ്റഡ് ഡാറ്റ (2ജിബി ഹൈസ്പീഡ് 4ജി ഡാറ്റ […]

ശല്യക്കാരെ ഒഴിവാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്

ശല്യക്കാരെ ഒഴിവാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്

  ഫേസ്ബുക്കിലെ ശല്യക്കാരെ ഒഴിവാക്കാൻ പുതിയ ഫീച്ചർ എത്തുന്നു. ന്യൂസ് ഫീഡിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന സ്‌നൂസ് ഫീച്ചറാണ് ഫോസ്ബുക്ക് അവതരിപ്പിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ഇത് സംബന്ധിച്ച് വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്. ഫീച്ചറനുസരിച്ച് ഫേസബുക്കിൽ ശല്യക്കാരെന്ന് തോന്നുന്ന വ്യക്തികളെ താൽകാലികമായി അൺഫോളോ ചെയ്യാം. വ്യക്തിയെ തന്നെയാകണമെന്നില്ല, ഗ്രൂപ്പോ, പേജോ ഇത്തരത്തിൽ അൺഫോളോ ചെയ്യാം. എന്നാൽ 30 ദിവസം മാത്രമായിരിക്കും ഇത്തരത്തിൽ അൺഫോളോ ചെയ്യാൻ സാധിക്കുക. ഒരു പോസ്റ്റ് അൺഫോളോ […]

ഇനി സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറുകളുടെ കാലം; 1000 കോടിയായി വര്‍ധിക്കുമെന്ന് ഗവേഷണം

ഇനി സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറുകളുടെ കാലം; 1000 കോടിയായി വര്‍ധിക്കുമെന്ന് ഗവേഷണം

  സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വമ്പിച്ച മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വിപണിയും വന്‍ ലാഭത്തില്‍ പോയിക്കൊണ്ടിരിക്കുന്നു. മാത്രമല്ല കച്ചവടം പൊടിപൊടിക്കുമ്പോള്‍ അതിനനുസരിച്ച് വ്യവസായങ്ങളും പുരോഗമിക്കും. ഇതാ മൂന്ന് വര്‍ഷംകൊണ്ട് സ്മാര്‍ട്ടഫോണുകളെ കിടിലം കൊള്ളിക്കാന്‍ സഹായിക്കുന്ന കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറുകള്‍ പുറത്തിറങ്ങുമെന്നാണ് പുതിയ സര്‍വ്വേഫലം. 2020ഓടെ വിപണിയിലെത്തുന്ന സെന്‍സറുകളുടെ എണ്ണം 1000 കോടിയായി വര്‍ധിക്കുമെന്നാണ് കൗണ്ടര്‍ പോയിന്റിന്റെ കംപോണന്‍സ് ട്രാക്കര്‍ ഗവേഷണഫലം പറയുന്നത്. സെന്‍സറുകളുടെയെല്ലാം കയറ്റുമതി കണക്കുകള്‍ പരിശോധിച്ചാല്‍ 2017 ല്‍ 600 കോടി സെന്‍സറുകളാണ് കയറ്റുമതി ചെയ്യപ്പെട്ടത്. […]

ഫെയ്‌സ്ബുക്ക് നീക്കം ചെയ്ത ആ ഫീച്ചര്‍ തീരികെ എത്തുന്നു

ഫെയ്‌സ്ബുക്ക് നീക്കം ചെയ്ത ആ ഫീച്ചര്‍ തീരികെ എത്തുന്നു

2013 ല്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത പോക്ക് (Poke) പരിഷ്‌കരിച്ച് പുതിയ രൂപത്തില്‍ തിരികെ എത്തുന്നു. ഫെയ്‌സ്ബുക്കില്‍ ഒരാളുടെ ശ്രദ്ധയാകര്‍ഷിക്കാനോ അവര്‍ നിങ്ങളെ ഓര്‍ക്കുന്നുവെന്ന് കാണിക്കാനോ ഉപയോഗിച്ചിരുന്ന ‘പോക്ക് ‘ ശല്യമാണെന്ന് ഉപഭോക്താക്കള്‍ നിരന്തരം അഭിപ്രായം പറഞ്ഞപ്പോള്‍ ഫെയ്‌സ്ബുക്ക് അതെടുത്ത് കളയുകയായിരുന്നു. എന്നാല്‍, നീക്കം ചെയ്ത പോക്കിന്റെ സവിശേഷതകളെല്ലാം ഉള്‍പ്പെടുത്തി ഹലോ എന്ന പുതിയ ബട്ടണ്‍ ഫെയ്‌സ്ബുക്ക് പരീക്ഷിക്കുന്നു. വാക്കുകളുടെ സഹായമില്ലാതെ ഫെയ്‌സ്ബുക്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഹലോയുടെ ലക്ഷ്യം. ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, കാനഡ, കൊളംബിയ, […]

മൊബൈല്‍ സേവനങ്ങള്‍ ഇല്ലാത്ത 2,100 ഗ്രാമങ്ങളില്‍ സൗകര്യമൊരുക്കാന്‍ എയര്‍ടെല്‍

മൊബൈല്‍ സേവനങ്ങള്‍ ഇല്ലാത്ത 2,100 ഗ്രാമങ്ങളില്‍ സൗകര്യമൊരുക്കാന്‍ എയര്‍ടെല്‍

  ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളാണ് എയര്‍ടെല്‍. മൊബൈല്‍ സേവനങ്ങള്‍ ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഗ്രാമങ്ങളിലേക്ക് എയര്‍ടെല്‍ മൊബൈല്‍ സേവനങ്ങളെത്തിക്കാന്‍ തയ്യാറെടുക്കുന്നു. വരുന്ന 18 മാസങ്ങള്‍ക്കുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 2,100 ഗ്രാമങ്ങളിലേക്കും ദേശീയ പാതകളിലേക്കും എയര്‍ടെല്‍ സേവനങ്ങളെത്തിക്കും. പുതിയ പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തിലധികം പുതിയ ടവറുകള്‍ എയര്‍ടെല്‍ സ്ഥാപിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി 1,610 കോടി രൂപയാണ് ടെലികോം വകുപ്പിന്റെ യൂണിവേഴ്‌സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നും എയര്‍ടെലിന് ലഭിക്കുക. എയര്‍ടെല്‍ ഒരുക്കുന്ന അടിസ്ഥാന […]

പുതിയ ബിസിനസ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്

പുതിയ ബിസിനസ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്

  കാലിഫോര്‍ണിയ: പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പാണ് കമ്പനി പുതുതായി അവതരിപ്പിക്കാന്‍ പോകുന്നത്. ബിസിനസ് ആപ്പില്‍ സാക്ഷ്യപ്പെടുത്തിയ അക്കൗണ്ടുകളെ തിരിച്ചറിയാനായി സാധിക്കും. രണ്ടു നിറത്തിലുള്ള ടിക്ക് ബിസിനസ് ആപിലെ പ്രൊഫൈലുകളില്‍ ഉണ്ടാകും. ഗ്രേ,പച്ച എന്നീ നിറങ്ങളിലെ ടിക്കായിരിക്കും ഉണ്ടാവുക. വാട്ട്‌സ്ആപ്പ് സാക്ഷ്യപ്പെടുത്തിയ പ്രൊഫൈലിനാണ് പച്ച നിറത്തിലുള്ള ടിക്ക്. ഗ്രേ ടിക്ക് പ്രൊഫൈല്‍ വാട്ട്‌സ്ആപ്പ് സാക്ഷ്യപ്പെടുത്താത്ത പ്രൊഫൈലാണ്. വാട്ട്‌സ്ആപ്പ് ബിസിസനസ് ആപ്പ് മുഖേന തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഈ ആപ്പ് പരീക്ഷണ […]

ജിയോയെ മലര്‍ത്തിയടിച്ച് മൈക്രോമാക്‌സ്; വാട്ട്‌സ്ആപ്പ് മാത്രമല്ല യൂട്യൂബും ഫെയ്‌സ്ബുക്കും ഭാരത് വണില്‍

ജിയോയെ മലര്‍ത്തിയടിച്ച് മൈക്രോമാക്‌സ്; വാട്ട്‌സ്ആപ്പ് മാത്രമല്ല യൂട്യൂബും ഫെയ്‌സ്ബുക്കും ഭാരത് വണില്‍

സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാത്ത കമ്പനികള്‍ കുറവായിരിക്കും. അതുകൊണ്ട് തന്നെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരും കൂടതലായിരിക്കും. 20 കോടി ഉപഭോക്താക്കള്‍ ഇന്ത്യയില്‍ വാട്ട്‌സ്ആപ്പിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സാധാരണ ഫീച്ചര്‍ ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ലഭ്യമല്ല. വിപണിയില്‍ ഇപ്പോള്‍ സജീവമായി വില്‍പ്പന നടന്നുകൊണ്ടിരിക്കുന്ന ജിയോഫീച്ചര്‍ ഫോണിലും മള്‍ട്ടി മീഡിയ ആപ്പുകള്‍ മാത്രമാണുള്ളത്. എന്നാല്‍ ജിയോഫോണിനെ വെല്ലുവിളിച്ച് മൈക്രോമാക്‌സ് പുറത്തിറക്കിയ 4ജി ഫീച്ചര്‍ഫോണായ ഭാരത് വണില്‍ വാട്ട്‌സ്ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ഓഎസിലാണ് 2,200 രൂപ വിലയുള്ള ഭാരത് വണ്‍ ഫീച്ചര്‍ […]

1 3 4 5 6 7 59