ചൈനീസ് വെബ്‌സൈറ്റ് പുറത്ത് വിട്ട വീഡിയോയില്‍ ഐപാഡ് 5ന്റെ ചിത്രങ്ങള്‍

ചൈനീസ് വെബ്‌സൈറ്റ് പുറത്ത് വിട്ട വീഡിയോയില്‍ ഐപാഡ് 5ന്റെ ചിത്രങ്ങള്‍

ചൈനീസ് പാര്‍ട്‌സ് സപ്ലയര്‍ വെബ്‌സൈറ്റ് ആയ SW-BOX.com പുറത്ത് വിട്ട ഒരു വീഡിയോയില്‍ പുറതത്തിറങ്ങാനിരിക്കുന്ന ഐപാഡ് 5ന്റെ ചിത്രങ്ങള്‍. ഐപാഡ് 4 മായും ഐപാഡ് മിനിയുമായും ഐപാഡ് 5നെ താരതമ്യം ചെയ്യുന്നതാണ് വീഡിയോ. വരുന്ന ഒക്ടോബറിലാണ് ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ടാബ്ലറ്റ്  വിപണിയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നത് 9.7 ഇഞ്ച് ടാബ്ലറ്റില്‍ ഐപാഡ് മിനിയുടെ ഡിസൈനിലാവും ഐപാഡ് 5 പുറത്തിറങ്ങുക.    

9,999 രൂപയ്ക്ക് ഗൂഗിള്‍ നെക്‌സസ് ടാബ്

9,999 രൂപയ്ക്ക് ഗൂഗിള്‍ നെക്‌സസ് ടാബ്

ഗൂഗിളിന്റെ നെക്‌സസ് 7 (2012) ഫോണ്‍ 9,999 രൂപയ്ക്ക് ഫഌപ്കാര്‍ട്ട് സൈറ്റു വഴി സ്വന്തമാക്കാം. 16 ജിബിയുടെ മോഡലാണ് ഈ വിലയ്ക്ക് ലഭ്യമാകുന്നത്. അതേ സമയം 32ജിബി മോഡലിന് 13,499 രൂപയാണ് വില. ഗൂഗിള്‍ സ്റ്റേറില്‍ നെക്‌സസിന്റെ 16 ജി ബി മോഡലിന് 15,999 രൂപയും 32 ജി ബിക്ക് 18,999 രൂപയുമാണ് വില. ഗൂഗിളിന്റെ അടുത്ത തലമുറ നെക്‌സസ് (2013) ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് പഴയ സ്‌റ്റോക്കുകള്‍ വിറ്റഴിക്കുകയാണ് ഫഌപ്കാര്‍ട്ടിന്റെ ഉദ്ദേശ്യം.

41 എംപി ക്യാമറയുമായി നോക്കിയ ലൂമിയ 1020 ഇന്ത്യയിലേക്ക്

41 എംപി ക്യാമറയുമായി നോക്കിയ ലൂമിയ 1020 ഇന്ത്യയിലേക്ക്

നോക്കിയ പുറത്തിറക്കുന്ന ഫ്‌ളാഗ്ഷിപ്പ് മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ നോക്കിയ ലൂമിയ 1020 ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 11 മുതല്‍ ലൂമിയ 1020  ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഇതുവരെ ഫോണിന്റെ ഇന്ത്യന്‍ വില നോക്കിയ പുറത്തുവിട്ടിട്ടില്ല. 41 എംപി ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. മുന്‍പ് നോക്കിയയുടെ റെയര്‍ വ്യൂ എന്ന ഫോണില്‍ ഉപയോഗിച്ച സാങ്കേതിക വിന്‍ഡോസ് ഫോണായ ലൂമിയ 1020ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 158 ഗ്രാം തൂക്കമുള്ള ഈ ഫോണ്‍ ഈ ഗണത്തിലുള്ള ഫോണുകളില്‍ ഏറ്റവും ഭാരം കൂടിയതാണ്. […]

ഫ്‌ളെക്‌സിബിള്‍ സ്ക്രീനുള്ള സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ്

ഫ്‌ളെക്‌സിബിള്‍ സ്ക്രീനുള്ള സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ്

സോള്‍: സാംസങ്ങ് ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സ്ക്രീനുള്ള സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്നു. ഒക്ടോബര്‍ മാസത്തിലായിരിക്കും സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ വിപ്ലവകരമായ മാറ്റമായി പ്രതീക്ഷിക്കപ്പെടുന്ന ഫോണ്‍ സാംസങ്ങ് ഇറക്കുന്നത്. സീയോളില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുന്ന ഫോണ്‍ ആദ്യം സൗത്ത് കൊറിയയിലായിരിക്കും ഇറങ്ങുക. 2012കണ്‍സ്യൂമര്‍ അന്റ് ഇലക്ട്രോണിക്ക് ഷോയില്‍ സാംസങ്ങ് ഫെളെക്‌സിബിള്‍ ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു. അന്നു മുതല്‍ ടെക്ക് ലോകം ഇതുവച്ചുള്ള സാംസങ്ങ് ഫോണിനായി കാത്തിരിക്കുകയായിരുന്നു.എന്നാല്‍ ഫോണിന്റെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. ആപ്പിള്‍ ഉടന്‍ ഇറക്കാനിരിക്കുന്ന ഐവാച്ചില്‍ […]

സ്മാര്‍ട്ട് നമോ പുറത്തിറങ്ങി

സ്മാര്‍ട്ട് നമോ പുറത്തിറങ്ങി

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലുളള സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി.  സ്മാര്‍ട്ട് നമോ സാഫ്രണ്‍ വണ്‍, സ്മാര്‍ട്ട് നമോ സാഫ്രണ്‍ ടു എന്നിങ്ങനെ രണ്ട് വ്യത്യസ്ത  മോഡലുകളാണ്  എത്തിയിരിക്കുന്നത്.പൊതുവിപണിയില്‍ ഇറങ്ങിയില്ലെങ്കിലും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി സ്മാര്‍ട്ട് ഫോണുകള്‍ ബുക്ക് ചെയ്യാം. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ ഫോണ്‍ ലഭിക്കും. അഞ്ച് ഇഞ്ച് വലിപ്പമുള്ള ഫോണില്‍ 13 മെഗാപിക്‌സല്‍ ക്യാമറയും വിവിധ സ്‌റ്റോറേജ് ഓപ്പറേഷനുകളും ഉണ്ട്. ആന്‍ഡ്രോയിഡിലാണ് ഫോണ്‍ […]

ബ്ലാക്ക്‌ബെറി വാങ്ങുന്നത് ഇന്ത്യന്‍ വംശജന്‍

ബ്ലാക്ക്‌ബെറി വാങ്ങുന്നത്  ഇന്ത്യന്‍ വംശജന്‍

കാനഡ ആസ്ഥാനമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ബ്ലാക്ക്‌ബെറിയെ ഇന്ത്യന്‍ വംശജന്‍ ഏറ്റെടുക്കുന്നു. ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനമാണ് ബ്ലാക്ക്‌ബെറി വാങ്ങുന്നത്. 470 കോടി യു.എസ്. ഡോള (29,000 കോടി രൂപ )റാണ് പ്രേം വത്സ ഇതിനായി ചെലവിട്ടത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പു വെച്ചു. ഫെയര്‍ഫാക്‌സിന് ഇപ്പോള്‍ ബ്ലാക്ക്‌ബെറിയില്‍ 10 ശതമാനം ഓഹരിയുണ്ട്. ബാക്കി ഷെയറിന് ഒന്നിന് ഒന്‍പത് ഡോളര്‍ പ്രകാരമാണ് വില്പന. നവംബര്‍ നാലോടെ ഔപചാരികമായ ഓഹരികൈമാറ്റം പൂര്‍ത്തിയാകും. […]

ഗ്യാലക്‌സിക്ക് ശേഷം 12 ഇഞ്ചിന്റെ ടാബ്ലെറ്റുമായി സാംസങ്

ഗ്യാലക്‌സിക്ക്  ശേഷം 12 ഇഞ്ചിന്റെ ടാബ്ലെറ്റുമായി സാംസങ്

ഗ്യാലക്‌സി സീരിസില്‍ വിസ്മയങ്ങള്‍ തീര്‍ത്ത സാംസങ് ഗ്യാലക്‌സി ഗിയര്‍ എന്ന പേരില്‍ സ്മാര്‍്ട്ട് വാച്ചും ഇറക്കി. ഇപ്പോഴിതാ ടാബ്ലറ്റ് വിപണിയില്‍ പഴയ പ്രഭാവം വീണ്ടെടുക്കാന്‍ തന്നെയാണ് സാംസങിന്റെ തീരുമാനം.12 ഇഞ്ചിന്റെ ടാബ്‌ലറ്റുമായി വിപണിയില്‍ വീണ്ടുമൊരു വസന്തം തീര്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. ടാബ് ലറ്റ് സ്മാര്‍ട്ട് ഫോണ്‍ സങ്കല്‍പ്പങ്ങളില്‍ നിന്നു ഭിന്നമായി ഫാബ് ലെറ്റാണ് 12.2 ഇഞ്ചിന്റെ പ്രത്യേകത. ഗ്യാലക്‌സിയിലേതു പോലെ എസ്. പെന്‍ സാങ്കേതിക വിദ്യയാണ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ തന്നെ സാങ്കേതിക ലോകത്ത് ചര്‍ച്ചാ […]

സാംസങ് ഗാലക്‌സി നോട്ട് 3 വിപണിയിലേക്ക്

സാംസങ് ഗാലക്‌സി നോട്ട് 3 വിപണിയിലേക്ക്

തിരുവനന്തപുരം: സാംസങ് ഇലക്‌ട്രോണിക്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ സാംസങ് ഗാലക്‌സി നോട്ട് 3 ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഗാലക്‌സി നോട്ട് സീരീസിലെ മുന്‍ മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ വിശാലമായ സ്‌ക്രീനും ഏറെ സവിശേഷതകളുമുള്ള സ്റ്റൈലസ് പെന്നുമായാണ് നോട്ട് 3 എത്തുന്നത്. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 8.3 മില്ലീമീറ്റര്‍ കനം, 168 ഗ്രാം ഭാരം, ദീര്‍ഘമായ ബാറ്ററി ലൈഫ് തരുന്ന 3200 എംഎഎച്ച് ബാറ്ററി, 13 മെഗാ പിക്‌സല്‍ പിന്‍ കാമറ, എല്‍ഇഡി […]

ബ്ലാക്ക്‌ബെറി മെസഞ്ചര്‍ ഇനി ആന്‍ഡ്രോയ്ഡിലും ഐഫോണിലും

ബ്ലാക്ക്‌ബെറി മെസഞ്ചര്‍ ഇനി ആന്‍ഡ്രോയ്ഡിലും ഐഫോണിലും

കൊച്ചി: ബ്ലാക്ക്‌ബെറിയുടെ പ്രശസ്തമായ ബ്ലാക്ക്‌ബെറി മെസഞ്ചര്‍ (ബിബിഎം) സേവനം സെപ്റ്റംബര്‍ 21 മുതല്‍ ആന്‍ഡ്രോയ്ഡ് പ്‌ളാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലും സെപ്റ്റംബര്‍ 22 മുതല്‍ ഐഫോണുകളിലും ലഭ്യമാകുന്നു. നേരത്തെ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട് ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന ബിബിഎം സേവനങ്ങള്‍ ഇനി ആന്‍ഡ്രോ യ്ഡ്, ഐഓഎസ് പ്‌ളാറ്റ്‌ഫോമുകളില്‍ സൗജന്യമായി ലഭിക്കും. ഗൂഗിള്‍ പ്ലേ, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നോ www.BBM.com എന്ന സൈറ്റില്‍ നിന്നോ ബ്ലാക്ക്‌ബെറി മെസഞ്ചര്‍ സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.     നിമിഷങ്ങള്‍ക്കകം സന്ദേശങ്ങള്‍ […]

സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യയിലും

സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യയിലും

സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയിലേക്ക്. ഈ മാസം 25 മുതല്‍ ഇവ റീട്ടേയില്‍ വിപണിയില്‍ ലഭ്യമാകും.49,900 രൂപയാണ് നോട്ട് ത്രീക്ക് സാംസങ് ഇന്ത്യയിലെ വില.കമ്പനി ഇന്ത്യയിലിറക്കുന്ന ഏറ്റവും വില കൂടിയതും മുന്തിയ സൗകര്യങ്ങളുള്ള ഫോണും കൂടിയാണ് നോട്ട് ത്രീ. 168 ഗ്രാമാണ് ഭാരം.ആന്‍ഡ്രോയ്ഡ് വിഭാഗത്തില്‍ പെട്ട ഈ  ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.7 ഇഞ്ച് ആയിരിക്കും. 13 മെഗാ പിക്‌സലിന്റെ ക്യാമറയാണ് ഫോണിലുളളത്. കറുപ്പ്, വെളുപ്പ്, […]