സി.ഡി.എം.എ.ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് എച്ച്ടിസി ഫോണ്‍

സി.ഡി.എം.എ.ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് എച്ച്ടിസി ഫോണ്‍

ന്യുയോര്‍ക്ക്: ജി.എസ്.എം. സിമ്മും സി.ഡി.എം.എ. സിമ്മും പിന്തുണയ്ക്കുന്ന സിസയര്‍ 600സി ( HTC Desire 600C ) മോഡല്‍ എച്ച്.ടി.സി. രംഗത്തെത്തിക്കുന്നു. എച്ച്.ടി.സി. ഇന്ത്യ വെബ്‌സൈറ്റില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ഫോണ്‍ സി.ഡി.എം.എ. ഉപയോക്താക്കളെ ഉദ്ദ്യേശിച്ചുകൊണ്ടുള്ളതാണെന്ന് കമ്പനി പറയുന്നു. കമ്പനിയുടെ പ്രീമിയം മോഡലായ എച്ച്.ടി.സി. വണ്ണിനോട് അദ്ഭുതകരമായ രൂപസാദൃശ്യം പുലര്‍ത്തുന്ന ഫോണാണ് ഡിസയര്‍ 600സി. എന്നാല്‍ വണ്ണിന്റെ തനിപ്പകര്‍പ്പുമല്ല ഇത്. എല്ലാ മോഡലുകളും ഒരേ അച്ചിലിട്ട് വാര്‍ക്കുന്ന സാംസങില്‍ നിന്ന് വ്യത്യസ്തമായി ഓരോ മോഡലിനും തനതായ […]

ഗൂഗിളിന് ഇനി മധുരമൂറും ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്

ഗൂഗിളിന് ഇനി മധുരമൂറും ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്

ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് പുറത്തിറങ്ങി.കിറ്റ്കാറ്റ് ചോക്ലേറ്റിനോട് രൂപസാദൃശ്യമുളളതിനാലാണ് ഇങ്ങനെയൊരു പേര്.ഇതാദ്യമായാണ് ഒരു ആന്‍ഡ്രോയിഡിന് ഇങ്ങനെയൊരു പേര് നല്‍കുന്നത്.ഇത് കൂടുതല്‍ മധുരമുളളതായതിനാലാണ് കിറ്റകാറ്റ് എന്ന പേര് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഗൂഗിള്‍ ആന്‍ഡ്രോയിഡ് വിഭാഗം തലവന്‍ സുന്ദര്‍ പിച്ച പറഞ്ഞു.അദ്ദേഹത്തിന്റെ ട്വീറ്റര്‍ സന്ദേശത്തിലാണ് കിറ്റ്കാറ്റിന്റെ സവിശേഷതകള്‍ വിവരിച്ചിരിക്കുന്നത്. നേരത്തെ പുതിയതായി പുറത്തിറക്കാനിരിക്കുന്ന ആന്‍ഡ്രോയിഡിന് കീ ലൈം പൈ എന്ന പേരു നല്‍കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു മുന്‍പും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്ക് മധുരമുളള പേരുകള്‍ […]

എല്‍ .ജി വരുന്നു; ജി പാഡ് 8.3 ടാബ്ലറ്റുമായി

എല്‍ .ജി വരുന്നു; ജി പാഡ് 8.3 ടാബ്ലറ്റുമായി

എല്‍.ജി വീണ്ടും വിപണിയില്‍ തരംഗം സൃഷ്ക്കാനൊരുങ്ങുന്നു.ജി പാഡ് 8.3 ടാബ്ലറ്റുമായാണ്  കമ്പനി കീഴടക്കാനെത്തുന്നത്.  ഈ വര്‍ഷം തന്നെ ഫോണ്‍ എല്‍.ജി വിപണിയിലെത്തിക്കും.ഐ.എഫ്.എ 2013ലാണ് ഫോണ്‍ എത്തുന്നത്.8.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ജി പാഡിന്റെ പ്രധാന പ്രത്യേകത. ആന്‍ഡ്രോയിഡ് 4.2.2 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ടാബ്ലറ്റില്‍  ഉപയോഗിച്ചിരിക്കുന്നത്. 16 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. 1920*1200 പിക്‌സല്‍ റെസല്യൂഷനും ക്വാല്‍കോം സ്‌നാപ്‌ഡ്രേഗണ്‍ 600 പ്രോസസറും 2 ജിബി റാമും ഉണ്ട്. കറുപ്പും വെളുപ്പും നിറങ്ങളിലാണ് എല്‍.ജി.ജി പാഡ് എത്തുന്നത്.  

മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ്

മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ്

ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും ഇനിമുതല്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.   ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എല്ലാ കമ്പനികളുടെയും ഫോണുകള്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് രേഖപ്പെടുത്തണം. പുതിയ നിയമപ്രകാരം മൊബൈല്‍ ഫോണ്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് 1.6 വാട്ടില്‍ കൂടുതലാകാന്‍ പാടുള്ളതല്ല എന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

മൊബൈല്‍ റീചാര്‍ജിങ്ങിന് ഇനി ‘ഹൈ കേരള ഡോട്ട്‌കോം’

മൊബൈല്‍ റീചാര്‍ജിങ്ങിന് ഇനി ‘ഹൈ കേരള ഡോട്ട്‌കോം’

കൊച്ചി: സൗജന്യമായി മൊബെല്‍ റീചാര്‍ജ് ചെയ്യന്‍ കഴിയുന്ന സംവിധാനവുമായി മലയാളി രംഗത്ത്. ഹൈ കേരള ഡോട്ട്‌കോം  എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റാണ് ഇത്തരമൊരു സേവനവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.   പ്രമുഖരായ എല്ലാ മൊബൈല്‍ സേവനദാതക്കളുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് ഹൈകേരള അധികൃതര്‍ അവകാശപ്പെടുന്നു. ഹൈകേരളയില്‍ നിങ്ങള്‍ അംഗമാകുമ്പോള്‍ അവിടെ നിങ്ങള്‍ ചെയ്യുന്ന ഒരോ പ്രവവര്‍ത്തിയും കണക്കാക്കി നിശ്ചിത പോയിന്റുകള്‍ നിങ്ങള്‍ ലഭിക്കും ( പോസ്റ്റ് ഇടുക, ഫോട്ടോ പോസ്റ്റ് ചെയ്യുക, ഫ്രണ്ട്‌സിനെ ആഡ് ചെയ്യുക തുടങ്ങിയ എല്ലാ […]

വരുന്നു… വിവോ എക്‌സ് 3

വരുന്നു… വിവോ എക്‌സ് 3

സ്ക്രീന്‍ വലിപ്പമുള്ള കനം കുറഞ്ഞ ഫോണുകളോടാണ് വിപണിക്ക് പ്രിയം…. ആഗസ്ത് 22ന് ചൈനയിലെ ബെയ്ജിങ്ങില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ച ‘വിവോ എക്‌സ് 3’ ( v-ivo X3 ) എന്ന മോഡല്‍ ഈ രംഗത്ത് പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. വെറും 5.75 മില്ലി മീറ്റര്‍ മാത്രമാണ് ഈ ഫോണിന്റെ കനം.ചൈനീസ് കമ്പനിയായ ഹ്വാവേയുടെ 6.16 മില്ലി മീറ്റര്‍ കനമുള്ള അസെന്‍ഡ് പി 6 മോഡലിനെ പിന്തള്ളിയാണ് വിവോ വിപണി കൈയ്യടക്കാന്‍ തുടങ്ങുന്നത്. സാംസങ് ഗാലക്‌സി എസ്4 ന് […]

നോക്കിയ പുതിയ ബജറ്റ് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

നോക്കിയ പുതിയ ബജറ്റ് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

ബേസിക് മൊബൈല്‍ ഉപഭോക്താക്കളെ ലക്ഷ്യമാക്കി പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ നോക്കിയ രണ്്ടു പുതിയ ബജറ്റ് ഫോണുകള്‍ അവതരിപ്പിച്ചു. നോക്കിയ 106, 107 എന്നു പേരിട്ടിരിക്കുന്ന മൊബൈലുകള്‍ സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് നോക്കിയ വ്യക്തമാക്കി. അടിസ്ഥാന ഫീച്ചറുകളിലും കാഴ്ചയിലും സമാനത പുലര്‍ത്തുന്ന ഇരു മോഡലുകളേയും വ്യത്യസ്തമാക്കുന്നത് സിമ്മുകളുടെ എണ്ണവും ബാറ്ററി ബാക്കപ്പുമാണ്. നോക്കിയ 107 ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യും. 36 ദിവസം ബാറ്ററി ശേഷിയാണ് 107നു നോക്കിയ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതുകൂടാതെ 32 ജിബി വരെ മെമ്മറി […]

ഇന്ത്യക്കാര്‍ക്ക് നോക്കിയയേക്കാള്‍ പ്രിയം സാംസങിനോട്

ഇന്ത്യക്കാര്‍ക്ക് നോക്കിയയേക്കാള്‍  പ്രിയം സാംസങിനോട്

രാജ്യത്ത് വളരെ ദ്രുതഗതിയില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈല്‍ ഫോണ്‍ വില്‍പന.ഇത്തവണ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സാംസങ് ഈ മേഖലയില്‍ വന്‍കുതിപ്പാണ് നടത്തിയിരിക്കുന്നത്.ഇന്ത്യയില്‍ സാംസങിന് 31.5 ശതമാനം ഓഹരികളും നോക്കിയക്ക് 27.2 ഓഹരികളുമാണ് ഉള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ട് അനുസരിച്ചുളള വെളിപ്പെടുത്തല്‍.ടെലികോം മാഗസിന്‍ വോയിസ് ആന്‍ഡ് ഡാറ്റായാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലാണ് സാംസങ് വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.സാംസങിന്റെ ഗാലക്‌സി മോഡലുകള്‍ക്ക് വലിയ ജനപ്രീതി.ഡ്യുല്‍ സിം സെറ്റുകളില്‍ സാംസങിനെയാണ് ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്.ഇതിലും മുന്‍പന്‍ സാംസങിന്റെ […]

പുകവലിക്കുന്ന ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക് ;മൊബൈല്‍ ‘ആപ്’ ഉണ്ട്‌

പുകവലിക്കുന്ന ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക് ;മൊബൈല്‍ ‘ആപ്’ ഉണ്ട്‌

പുകവലിക്കാന്‍ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ മാത്രം ശ്രദ്ധിക്കുക.അല്ലാത്തവര്‍ വായിച്ചതുകൊണ്ട് കുഴപ്പമില്ല.എന്നെങ്കിലും പുക വലിക്കാന്‍ തോന്നിയാല്‍ പിന്‍വലിയാന്‍ സഹായിക്കും ഈ വാര്‍ത്ത.യുവാക്കളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന പുകവലി കുറയ്ക്കാനും അതില്‍ നിന്നും പൂര്‍ണമായി മോചനം നല്‍കാനും പുതിയ മൊബൈല്‍ ആപ്പ്. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ചെറുപ്പക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനാണ് പുതിയ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകനായ അലക്‌സാണ്ടര്‍ പ്രക്കോറോവ് പറയുന്നു. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ബിഹേവിയറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറാണ് അലക്‌സാണ്ടര്‍. ഈ ആപ്പ് ഉപയോഗിച്ച് എത്ര കടുത്ത പുകവലിക്കാരനെയും […]

കണ്ണുപരിശോധനയ്ക്കും മൊബൈല്‍ മതി

കണ്ണുപരിശോധനയ്ക്കും മൊബൈല്‍ മതി

നേത്ര രോഗങ്ങള്‍ വന്നാല്‍ ഇനി കണ്ണാശുപത്രി തേടി പോകേണ്ടതില്ല.ഇനിയത് നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഉണ്ടാവും.കണ്ണു രിശോധനയ്ക്ക് സഹായകമാകുന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ലണ്ടനിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. പോര്‍ട്ടബ്ള്‍ ഐ എക്‌സാമിനേഷന്‍ കിറ്റ് (പീക്ക്) എന്ന സോഫ്റ്റ്‌വെയറാണ് മൊബൈല്‍ ഐ ക്ലിനിക്കായി പ്രവര്‍ത്തിക്കുന്നത്. ആശുപത്രികളില്‍ ഒരു കോടിയോളം രൂപ ചെലവ് വരുന്ന നേത്ര പരിശോധന ഉപകരണങ്ങളുപയോഗിച്ച് ലഭിക്കുന്ന അതേ പരിശോധനാ ഫലം പീക്കിലും ലഭിക്കും. ചെലവാകട്ടെ വെറും 30,000 രൂപ മാത്രവും.ക്യാമറയുടേയും ഫ്‌ലാഷിന്റെയും സഹായത്തോടെ രോഗിയുടെ കണ്ണ്  സ്ക്രീനില്‍ പകര്‍ത്തി […]