നോക്കിയ ലൂമിയ 925 ഓണ്‍ലൈന്‍ പ്രീ ബുക്കിങ്‌ ആരംഭിച്ചു

നോക്കിയ ലൂമിയ 925 ഓണ്‍ലൈന്‍ പ്രീ ബുക്കിങ്‌ ആരംഭിച്ചു

നോക്കിയ ലൂമിയ 925 ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍. ഫ്‌ളിപ്‌കാര്‍ട്ടും ഇന്ത്യാടൈംസും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്‌റ്റോറുകളാണ്‌ ഫോണ്‍ മുന്‍കൂര്‍ ഓഡറുകള്‍ സ്വീകരിച്ചു തുടങ്ങിയത്‌. 33,999 രൂപയാണ്‌ ഓണ്‍ലൈന്‍ വില. ആഗസ്റ്റ്‌ നാലാം വാരമാണ്‌ നോക്കിയയുടെ ഈ പുത്തന്‍ സ്‌മാര്‍ട്‌ ഫോണ്‍ ഇന്ത്യയില്‍ ഔദ്യോഗികമായി ഇറങ്ങുക. 2 നിറങ്ങിളിലാണ്‌ ഫോണ്‍ വിപണിയിലിറങ്ങുക. കറുപ്പും ഗ്രേയും. ലണ്ടനില്‍ നടന്ന ചടങ്ങിലാണ്‌ ലൂമിയ 925 നോക്കിയ പുറത്തിറക്കിയത്‌. മെറ്റല്‍ ഫ്രെയിമും പോളി കര്‍ബണേറ്റ്‌ ബാക്ക്‌ കവറുമാണുള്ളത്‌. ഡിസ്‌പളെ 768�1280 റസല്യൂഷനോടുകൂടിയ 4.5 ഇഞ്ചാണ്‌. […]

ഒന്നാം നിര സ്മാര്‍ട്ട് ഫോണുകള്‍ക്ക് വെല്ലുവിളിയായി എല്‍ജി ജി2

ഒന്നാം നിര സ്മാര്‍ട്ട് ഫോണുകള്‍ക്ക് വെല്ലുവിളിയായി എല്‍ജി ജി2

ലോക സ്മാര്‍ട്ട്് ഫോണ്‍ വിപണിയില്‍ സാംസങിനെ വെല്ലാനൊരു എതിരാളിയില്ലെന്നായിരുന്നു ഇതുവരെയുളള സ്ഥിതി. എന്നാല്‍ സൗത്ത് കൊറിയയില്‍ നിന്ന് എല്‍ജി ജി2 എത്തിയതോടെ അതും മാറി കിട്ടിയെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. ആപ്പിളിന്റെ ഐ ഫോണ്‍,സാംസങ് ഗാലക്‌സി എസ് 4, സോണി എക്‌സ്പീരിയ ദ, എച്ച്ടിസി വണ്‍, മോട്ടറോള എക്‌സ് എന്നീ ഒന്നാം നിര സ്മാര്‍ട്ട്് ഫോണുകള്‍ കനത്ത വെല്ലുവിളിയാകും ഈ സൗത്ത് കൊറിയന്‍ അവതാരം. എല്‍ജി കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കി വിജയിപ്പിച്ചെടുത്ത ഒപ്റ്റിമസ് ജിയുടെ വമ്പന്‍ വിജയത്തെ തുടര്‍ന്നാണ് […]

ഏസര്‍ ലിക്യുഡ് ഇസഡ്3 വിപണിയിലേക്ക്

ഏസര്‍ ലിക്യുഡ് ഇസഡ്3 വിപണിയിലേക്ക്

ഏസറിന്റെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മുന്നേറ്റത്തിന് പുതിയൊരു പൊന്‍തൂവലായി ഏസര്‍ ലിക്യൂഡ് ഇസഡ്3 വിപണിയിലേക്ക്.ഇസഡ്1,2 എന്നിവയ്ക്ക് ശേഷമാണ് 3യുമായി ഏസര്‍ വിപണിയിലെത്തിയിരിക്കുന്നത്.3.5 ഇഞ്ച് എച്ച്ജിഎ ഡിസ്‌പ്ലേയാണ് ഫോണിലുളളത്.320*480 ആണ് പിക്‌സല്‍ റെസല്യൂഷന്‍.1.7ജിഎച്ച് സെഡ് ഡ്യൂവല്‍ കോഡ് കോര്‍ പ്രൊസസറാണ് ഇസഡ്3യില്‍ ഉപയോഗിച്ചിരിക്കുന്നത്.512എംബി റാമാണ് സ്‌റ്റോറേജ് കപ്പാസിറ്റി. വൈഫൈ,ബ്ലൂടൂത്ത്,ജിപിഎസ് എന്നിവയും ഫോണിലുണ്ട്.ഡ്യുവല്‍ സിമ്മിന്റേതാണ് ഫോണ്‍.1500 എംഎഎച്ച് ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.    

ലോകത്തെ ആദ്യ ഇസ്ലാമിക് സ്മാര്‍ട്ട് ഫോണ്‍ നാളെയെത്തും

ലോകത്തെ ആദ്യ ഇസ്ലാമിക് സ്മാര്‍ട്ട് ഫോണ്‍ നാളെയെത്തും

ഗുജറാത്ത്് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പേരിലിറങ്ങുന്ന സ്മാര്‍ട് ‘നമോ’എന്ന സ്മാര്‍ട്ട് ഫോണിനെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം ലക്ഷ്യം വച്ചുളള മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി എത്തുന്നു.മുസ്ലിം വിഭാഗത്തിന് വേണ്ടിയുളളതാണ് പുതിയ ഫോണ്‍.മുംബൈ നിവാസിയായ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കും അദ്ദേഹം നയിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായാണ് സ്മാര്‍ട് ഫോണ്‍ ഇറക്കുന്നത്. നാളെയാണ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിത്യജീവിതത്തില്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിം പാലിക്കേണ്ട ധര്‍മങ്ങളെ ഫോണ്‍ ഓര്‍മിപ്പിക്കും.80 […]

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു മുന്നറിയിപ്പ്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു മുന്നറിയിപ്പ്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു മുന്നറിയിപ്പ്.നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താന്‍ കഴിയും. രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലും ഇതിനായി തയ്യാറായിരിക്കുകയാണ്. കുറ്റവാളിയെന്ന് നിങ്ങളില്‍ സംശയം തോന്നിയാല്‍ മതി പിന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോണിലേയ്ക്ക് കയറി വിവരങ്ങള്‍ ചോര്‍ത്താന്‍ ആരംഭിയ്ക്കും. ഇതിനായി സ്‌പൈ ഫോണ്‍ സോഫ്റ്റ്‌വെയറുകളാണ് വികസിപ്പിച്ചിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് ഫോണിലെ ഏതെങ്കിലും ഒരു ആപ്ലിക്കേഷനില്‍ സ്‌പൈ സോഫ്ട്‌വെയര്‍ കോഡ് കടത്തിവിടും. ഉപഭോക്താവ് എവിടെയാണ് ഇതിലൂടെ അറിയാന്‍ സാധിക്കും. ഫോണിലെ കോണ്‍ടാക്ട് വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എല്ലാം ചോര്‍ത്തുന്നവര്‍ക്ക് ലഭിക്കും. […]

വോഡഫോണ്‍ ട്വിറ്ററുമായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സൗജന്യമാക്കുന്നു

വോഡഫോണ്‍ ട്വിറ്ററുമായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സൗജന്യമാക്കുന്നു

ട്വിറ്ററുമായി ചേര്‍ന്ന് വോഡഫോണ്‍ ഇന്ത്യ കൂടുതല്‍ വേഗത്തിലും മികവുറ്റതുമായ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുന്നു. വോഡഫോണ്‍ വരിക്കാര്‍ക്ക് ട്വിറ്റര്‍ ഫൊര്‍ ആന്‍ഡ്രോയ്ഡ്ആപ്ലിക്കേഷനും mobile.twitter.com വെബ്‌സൈറ്റും മൂന്നു മാസത്തേക്ക് സൗജന്യമായി ലഭിക്കും. കൂടാതെ വോഡഫോണിലെ നോ മൊബൈല്‍ ഇന്റര്‍നെറ്റ് ചാര്‍ജ് ട്വിറ്ററും പ്രമോട്ട് ചെയ്യും. ട്വിറ്റര്‍ ടൈംലൈനോ ട്വിറ്റര്‍ നെറ്റ്വര്‍ക്കോ ഉപയോഗിച്ച് പരിധികളില്ലാത്ത അനുഭവം വോഡഫോണും ട്വിറ്ററും മുന്നോട്ടുവയ്ക്കുന്നു.        

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ഗൂഗിള്‍ എത്തുന്നു

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍  ഗൂഗിള്‍ എത്തുന്നു

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇനി ഒരു സന്തോഷവാര്‍ത്ത.നിങ്ങളെ സഹായിക്കാനായി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിള്‍ എത്തുന്നു. ആന്‍ഡ്രോയിഡ് 2.2 നും ഇതിന് മുകളിലുമുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. പുതിയ സേവനം ഓഗസ്റ്റ് അവസാനത്തോടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ് അറിയുന്നത്. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ എന്നറിയപ്പെടുന്ന സേവനം സൗജന്യമായി ഉപയോഗിക്കാനാകും. നേരത്തെ തന്നെ ആപ്പിളും വിന്‍ഡോസും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ വിലപ്പെട്ട രേഖകള്‍ സുരക്ഷിതമയി സൂക്ഷിക്കാന്‍ […]

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സൗകര്യമുളള ആപ്പിള്‍ ഐഫോണ്‍?

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സൗകര്യമുളള ആപ്പിള്‍ ഐഫോണ്‍?

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 5 എസില്‍ ഉടമയെ തിരിച്ചറിയുംവിധത്തിലുള്ള ഫിഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളതായി സൂചന. കമ്പനിയുടെ ഏറ്റവും പുതിയ ഐഒഎസ് 7 സോഫ്റ്റ്‌വെയര്‍ പുറത്തുവിട്ട ബീറ്റാ റിലീസിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഐഫോണ്‍ 5എസിലോ അല്ലെങ്കില്‍ ഐഫോണ്‍ 6ലോ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. യൂസര്‍ തന്റെ വിരല്‍കൊണ്ട് ഹോം ബട്ടനില്‍ അമര്‍ത്തുന്നതായി ബീറ്റാ കോഡ് വിശദമാക്കുന്നു. ഫിംഗര്‍പ്രിന്റ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും അത് ഉടമയുടേതാണെന്ന് കാണിക്കാന്‍ നിറം മാറ്റുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബയോമെട്രിക് കിറ്റ് എന്നറിയപ്പെടുന്ന ഒരു […]

ആകാശ് ടാബ്‌ലെറ്റിന്റെ നാലാംപതിപ്പ് ജനുവരിയോടെ ലഭ്യമാകും

ആകാശ് ടാബ്‌ലെറ്റിന്റെ നാലാംപതിപ്പ് ജനുവരിയോടെ ലഭ്യമാകും

ന്യൂഡല്‍ഹി: ആകാശ് ടാബ്‌ലെറ്റിന്റെ നാലാംപതിപ്പ് 2014 ജനുവരിയോടെ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ആകാശ് ടാബ്‌ലെറ്റ് തയ്യാറായി കഴിഞ്ഞു. ലോകത്തെ 12 പ്രമുഖ ടാബ്‌ലെറ്റ് നിര്‍മ്മാതാക്കള്‍ ആകാശ് 4 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും സിബില്‍ പറഞ്ഞു. ഡല്‍ഹിയില്‍ ടെലികോം ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാബ് ലെറ്റ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഇനി ഓര്‍ഡര്‍ ലഭിക്കുകയേ വേണ്ടൂവെന്നും സിബില്‍ പറഞ്ഞു. 4ജി സര്‍വീസ്, ഫോണ്‍ കോളിംഗ് ഫീച്ചര്‍, ബ്ലൂടൂത്ത്, 4 ജിബി മെമ്മറി എന്നിവയാണ് മറ്റ് പതിപ്പുകളുമായി […]

4,699 രൂപയുടെ വീഡിയോകോണ്‍ എ24 വരുന്നു

4,699 രൂപയുടെ വീഡിയോകോണ്‍ എ24 വരുന്നു

വീഡിയോകോണില്‍ നിന്ന് പുതിയൊരു മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ വരുന്നു.4,699 രൂപയുടെ വീഡിയോകോണ്‍ എ24 എന്ന ബഡ്ജറ്റ് ഫോണാണ് വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നത്.4 ഇഞ്ച് ഡബ്യൂവിജിഎ ടച്ച് സ്‌ക്രീനാണ് ഫോണിന്റെ പ്രധാന പ്രത്യേകത.1.2 ജിഎച്ച്ഇസഡ് ഡ്യൂവല്‍ കോഡ് കോര്‍ പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്‍ കാമറ 3.2 മെഗാ പിക്‌സലും മുന്‍ കാമറ 0.3 മെഗാ പിക്‌സലിന്റേതുമാണ്.ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ടെക്‌നോളജിയാണ് എ24ല്‍ ഉളളത്.ഗെയിംസ്,മെയില്‍,ബ്ലൂടൂത്ത്,വൈ ഫൈ,ജിപിആര്‍എസ് എന്നീ സൗകര്യങ്ങളും ഇതില്‍ ലഭ്യമാകും.    

1 59 60 61