ഇനി വീട്ടിലിരുന്നും എളുപ്പത്തില്‍ മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിയ്ക്കാം

ഇനി വീട്ടിലിരുന്നും എളുപ്പത്തില്‍ മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിയ്ക്കാം

    ഉപഭോക്താക്കളുടെ ആവശ്യകതകളെല്ലാം ആധാറുമായി ബന്ധിപ്പിക്കേണ്ട സ്ഥിതിയാണ്. മാത്രമല്ല എല്ലാത്തിന്റെയും ലിങ്ക് ചെയ്യാനുള്ള സമയം അവസാനിക്കാറുമായി. എന്നാല്‍ രാജ്യത്തെ മൊബൈല്‍ സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്. ഇതിനകം ആധാറുമായി ബന്ധിപ്പിക്കാത്ത സിമ്മുകള്‍ ബ്ലോക്ക് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ സിം ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ പരിമിതമാണ്. സിം ബന്ധിപ്പിക്കാന്‍ മൊബൈല്‍ ഔട്ട്‌ലെറ്റുകളിലാണ് പോകേണ്ടത്. എന്നാല്‍ തിരക്ക് കാരണം ആ സംവിധാനവും ഉപയോഗത്തില്‍ വരുത്താന്‍ ബുദ്ധിമുട്ടുകയാണ് ഉപഭോക്താക്കള്‍. എന്നാല്‍ ഇനിമുതല്‍ ആധാര്‍-സിം ബന്ധിപ്പിക്കല്‍ വീട്ടിലിരുന്നും […]

തങ്ങള്‍ക്ക് സംഭവിച്ച വലിയ വീഴ്ചയ്ക്ക് ക്ഷമ ചോദിച്ച് ഫെയ്‌സ്ബുക്ക്

തങ്ങള്‍ക്ക് സംഭവിച്ച വലിയ വീഴ്ചയ്ക്ക് ക്ഷമ ചോദിച്ച് ഫെയ്‌സ്ബുക്ക്

  ഡല്‍ഹി: വികാരങ്ങളെ വ്രണപ്പെടുത്തുന്നതും വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നതുമായ പോസ്റ്റുകള്‍ കണ്ടെത്തുന്നതില്‍ വീഴ്ച പറ്റിയ ഫെയ്‌സ്ബുക്ക് ക്ഷമാപണം നടത്തി. വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പൂര്‍ണ്ണമായി ബ്ലോക്ക് ചെയ്യാന്‍ കഴിയാത്തതില്‍ ഫെയ്‌സ്ബുക്ക് മാപ്പുപറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അത് നീക്കം ചെയ്യാന്‍ പറ്റിയില്ലെന്ന് ഫെയ്‌സ്ബുക്ക് സമ്മതിക്കുന്നു. അതുമാത്രമല്ല ഒരു യുവതിയുടെ ചിത്രവും അതിനൊപ്പമുള്ള മോശമായ കമന്റുകളും റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടി ഉണ്ടായില്ല. സ്വതന്ത്ര അന്വേഷണ സംഘമായ ‘പ്രോ പബ്ലിക്ക’ നടത്തിയ അന്വേഷണത്തില്‍ മതങ്ങളെ […]

ഒടുവില്‍ ക്ഷമ ചോദിച്ച് ആപ്പിള്‍; ഐഫോണ്‍ ബാറ്ററി മാറ്റിവാങ്ങുന്നതിനായി ചെയ്യേണ്ടത്

ഒടുവില്‍ ക്ഷമ ചോദിച്ച് ആപ്പിള്‍; ഐഫോണ്‍ ബാറ്ററി മാറ്റിവാങ്ങുന്നതിനായി ചെയ്യേണ്ടത്

  പഴയ ഐഫോണ്‍ മോഡലുകളുടെ പ്രവര്‍ത്തന ക്ഷമത കുറച്ചതിനെതിരെ അമേരിക്കയില്‍ പരാതികള്‍ ഉയര്‍ന്നുവന്നതോടെ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് ആപ്പിള്‍. കമ്പനിയുടെ വെബ്‌സൈറ്റിലാണ് ഖേദപ്രകടനം നടത്തിയിരിക്കുന്നത്. പഴക്കംചെന്ന ബാറ്ററികളുള്ള ഐഫോണുകളുടെ പ്രകടനമികവും വേഗതയും കുറഞ്ഞത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരക്കെ ചര്‍ച്ചയാണ്. ഇതിനെതിരെ അമേരിക്കയിലെ ഉപഭോക്താക്കള്‍ ആപ്പിളിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഒടുവില്‍ ഉപഭോക്താക്കളോട് മാപ്പ് ചോദിച്ച് ആപ്പിള്‍ രംഗത്തുവന്നിരിക്കുകയാണ്. വിഷയത്തില്‍ കുറച്ച് തെറ്റിദ്ധാരണകളുണ്ടായെന്ന് ആപ്പിള്‍ ഖേദപ്രകടനത്തില്‍ സൂചിപ്പിച്ചു. പഴയ ലിഥിയം-അയേണ്‍ ബാറ്ററികളുള്ള മോഡലുകളില്‍ ഐഒഎസ് അപ്‌ഡേഷന്‍ നല്‍കി […]

ആധാര്‍ വേണ്ട: പരീക്ഷണം നിര്‍ത്തിയെന്ന് ഫെയ്‌സ്ബുക്ക്

ആധാര്‍ വേണ്ട: പരീക്ഷണം നിര്‍ത്തിയെന്ന് ഫെയ്‌സ്ബുക്ക്

   ന്യൂഡല്‍ഹി: പുതിയ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ കാര്‍ഡ് വേണമെന്ന സംവിധാനത്തില്‍ നിന്ന് പിന്മാറുന്നതായി ഫെയ്‌സ്ബുക്ക്. പരീക്ഷണാര്‍ഥം മാത്രമാണ് സംവിധാനം തുടങ്ങിയതെന്നും തുടരാന്‍ താല്‍പര്യമില്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഇന്ത്യയിലെ ചെറിയ വിഭാഗം ആളുകളില്‍ മാത്രമാണ് ഈ ശ്രമം നടത്തിയതെന്നും ഫേസ്ബുക്ക് ബ്ലോഗിലൂടെ വ്യക്തമാക്കി. ഫെയ്‌സ്ബുക്കില്‍ പുതുതായി തുടങ്ങുന്ന അക്കൗണ്ടുകള്‍ക്കാണ് ആധാര്‍ നമ്പര്‍ നല്‍കാനുള്ള ഒപ്ഷന്‍ വച്ചത്. ആധാര്‍ നമ്പര്‍ നല്‍കുകയാണെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പിടികിട്ടാന്‍ എളുപ്പമാവും എന്ന സന്ദേശത്തോടെയായിരുന്നു ഇത്. എന്നാല്‍ സംഭവം വിവാദമായതോടെ ഒപ്ഷന്‍ പിന്‍വലിച്ച് ഫെയ്‌സ്ബുക്ക് […]

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാനും ആധാര്‍ കാര്‍ഡ്

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാനും ആധാര്‍ കാര്‍ഡ്

സാന്‍ഫ്രാന്‍സിസ്കോ: ആധാര്‍ കാര്‍ഡ് ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചേക്കുമെന്ന് സൂചന. ഇനിമുതല്‍ പുതിയതായി ഫേസ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ ഫീച്ചര്‍ നടപ്പിലാക്കാനുള്ള ആലോചനയിലാണ് ഫേസ്ബുക്ക് അധികൃതര്‍. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച്‌ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുള്ള ഫീച്ചര്‍ ഫേസ്ബുക്ക് പരീക്ഷിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വ്യാജ അക്കൗണ്ടുകളെ പ്രതിരോധിക്കുന്നതിനായാണ് പുതിയ നീക്കം. നിലവില്‍ ഫേസ്ബുക്കില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഫേസ്ബുക്ക് നേരത്തെ ആരംഭിച്ചിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് […]

ജിയോ പുതുവത്സര ഓഫറെ വെല്ലാൻ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ

ജിയോ പുതുവത്സര ഓഫറെ വെല്ലാൻ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ

  ജിയോ പുതുവത്സര ഓഫറെ വെല്ലാൻ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ. 199 രൂപയുടെ ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 198, 199 എന്നീ രണ്ടു പ്ലാനുകളാണ് ഐഡിയ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഐഡിയയുടെ പുതിയ ഓഫർ പ്രകാരം 198 രൂപയ്ക്ക് 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ ഉപയോഗിക്കാം. ഡേറ്റയ്ക്ക് പുറമെ കോളുകളും പരിധിയില്ലാതെ വിളിക്കാം. എന്നാൽ 199 പ്ലാനിൽ ദിവസം ഒരു ജിബി ഡേറ്റയ്ക്ക് പുറമെ 100 എസ്എംഎസുകൾ അധികമായി നൽകുന്നുണ്ട്. ഇതിൻറെ കാലാവധിയും 28 ദിവസമാണ്.

അടുത്ത വര്‍ഷം മുതല്‍ ഈ ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും

അടുത്ത വര്‍ഷം മുതല്‍ ഈ ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് അപ്രത്യക്ഷമാകും

  സാന്‍ ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് 2018 ആരംഭിക്കുന്നതോടെ ചില ഫോണുകളില്‍ അപ്രത്യക്ഷമായേക്കും. ചില സ്മാര്‍ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് സേവനം ഡിസംബര്‍ 31 ന് ശേഷം തുടരേണ്ടെന്ന് ഉടമസ്ഥരായ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു. ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 അല്ലെങ്കില്‍ അതിനുമുമ്പുള്ള ഒഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് വാട്‌സാ്ആപ്പ് തങ്ങളുടെ സേവനം അവസാനിപ്പിക്കുക. ഈ പ്ലാറ്റ് ഫോമില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ചില ഫീച്ചറുകള്‍ ഏതുനിമിഷവും നിര്‍ത്തലാക്കുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. […]

ജിയോ ഹാപ്പി ന്യൂഇയർ ഓഫർ പ്രഖ്യാപിച്ചു

ജിയോ ഹാപ്പി ന്യൂഇയർ ഓഫർ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പുതുവർഷം പ്രമാണിച്ച് 2 കിടിലൻ ഓഫറുകളുമായി ജിയോ. ഇന്ന് അർദ്ധരാത്രി മുതലാണ് ഓഫർ പ്രാബല്യത്തില്‍ വരുന്നത്. 199 രൂപയുടെയും 299 രൂപയുടേതുമായ രണ്ട് പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 199 രൂപയുടെ പ്ലാനില്‍ ഫ്രീ വോയിസ്, അൺലിമിറ്റഡ് ഡാറ്റ( 1.2 ജിബിയുടെ 4ജി ഡാറ്റ ദിവസവും), അൺലിമിറ്റഡ് എസ്.എം.എസ്, ജിയോ പ്രൈം അംഗങ്ങള്‍ക്ക് എല്ലാ പ്രീമിയം ജിയോ ആപ്സിലേക്കുള്ള സബ്സ്‍ക്രിപ്ഷനും 28 ദിവസത്തേക്കുണ്ടാകും. 299 രൂപയുടെ പ്ലാനില്‍ ഫ്രീ വോയിസ്, അൺലിമിറ്റഡ് ഡാറ്റ (2ജിബി ഹൈസ്പീഡ് 4ജി ഡാറ്റ […]

ശല്യക്കാരെ ഒഴിവാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്

ശല്യക്കാരെ ഒഴിവാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്

  ഫേസ്ബുക്കിലെ ശല്യക്കാരെ ഒഴിവാക്കാൻ പുതിയ ഫീച്ചർ എത്തുന്നു. ന്യൂസ് ഫീഡിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന സ്‌നൂസ് ഫീച്ചറാണ് ഫോസ്ബുക്ക് അവതരിപ്പിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ഇത് സംബന്ധിച്ച് വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്. ഫീച്ചറനുസരിച്ച് ഫേസബുക്കിൽ ശല്യക്കാരെന്ന് തോന്നുന്ന വ്യക്തികളെ താൽകാലികമായി അൺഫോളോ ചെയ്യാം. വ്യക്തിയെ തന്നെയാകണമെന്നില്ല, ഗ്രൂപ്പോ, പേജോ ഇത്തരത്തിൽ അൺഫോളോ ചെയ്യാം. എന്നാൽ 30 ദിവസം മാത്രമായിരിക്കും ഇത്തരത്തിൽ അൺഫോളോ ചെയ്യാൻ സാധിക്കുക. ഒരു പോസ്റ്റ് അൺഫോളോ […]

ഇനി സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറുകളുടെ കാലം; 1000 കോടിയായി വര്‍ധിക്കുമെന്ന് ഗവേഷണം

ഇനി സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറുകളുടെ കാലം; 1000 കോടിയായി വര്‍ധിക്കുമെന്ന് ഗവേഷണം

  സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വമ്പിച്ച മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വിപണിയും വന്‍ ലാഭത്തില്‍ പോയിക്കൊണ്ടിരിക്കുന്നു. മാത്രമല്ല കച്ചവടം പൊടിപൊടിക്കുമ്പോള്‍ അതിനനുസരിച്ച് വ്യവസായങ്ങളും പുരോഗമിക്കും. ഇതാ മൂന്ന് വര്‍ഷംകൊണ്ട് സ്മാര്‍ട്ടഫോണുകളെ കിടിലം കൊള്ളിക്കാന്‍ സഹായിക്കുന്ന കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറുകള്‍ പുറത്തിറങ്ങുമെന്നാണ് പുതിയ സര്‍വ്വേഫലം. 2020ഓടെ വിപണിയിലെത്തുന്ന സെന്‍സറുകളുടെ എണ്ണം 1000 കോടിയായി വര്‍ധിക്കുമെന്നാണ് കൗണ്ടര്‍ പോയിന്റിന്റെ കംപോണന്‍സ് ട്രാക്കര്‍ ഗവേഷണഫലം പറയുന്നത്. സെന്‍സറുകളുടെയെല്ലാം കയറ്റുമതി കണക്കുകള്‍ പരിശോധിച്ചാല്‍ 2017 ല്‍ 600 കോടി സെന്‍സറുകളാണ് കയറ്റുമതി ചെയ്യപ്പെട്ടത്. […]

1 5 6 7 8 9 62