വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തല്‍

വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തല്‍

  വിന്‍ഡോസ് 10 ഉള്‍പ്പടെ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി)കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ഭയത്തെ തുടര്‍ന്ന് ആന്റിവൈറസ് സോഫ്റ്റ് വെയറുകളില്‍ നിരീക്ഷണം നടത്തുന്നതിനിടയിലാണ് എന്‍.സി.എസ്.സി ഈ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്. കമ്പ്യൂട്ടറിന്റെ മുഴുവന്‍ നിയന്ത്രണവും കയ്യടക്കാന്‍ ഹാക്കര്‍മാരെ സഹായിക്കാന്‍ ശേഷിയുള്ള ഒരു റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ ബഗ് എന്നാണ് ഈ സുരക്ഷാ വീഴ്ചയെ എന്‍.സി.എസ്.സി വിശദീകരിക്കുന്നത്. […]

ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി എയര്‍ടെല്‍ ,താരിഫ് പ്ലാനുകളില്‍ വര്‍ധന

ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി എയര്‍ടെല്‍ ,താരിഫ് പ്ലാനുകളില്‍ വര്‍ധന

Als ടെലികോം സേവനരംഗത്ത് ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി എയര്‍ടെല്‍. എയര്‍ടെലിന്റെ 349 രൂപയുടെയും 549 രൂപയുടെയും പ്ലാന്‍ വര്‍ധിപ്പിച്ചു. 349 രൂപയുടെ പ്ലാനിനൊപ്പം ദിവസേന രണ്ട് ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് ഇപ്പോള്‍ 56 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. 549 രൂപയുടെ പ്ലാനില്‍ ദിവസേന മൂന്ന് ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് 84 ജിബി ഡാറ്റയുമാക്കി എയര്‍ടെല്‍ വര്‍ധിപ്പിച്ചു. രണ്ടാം തവണയാണ് 349 രൂപയുടെ പ്ലാന്‍ ഓഫര്‍ എയര്‍ടെല്‍ വര്‍ധിപ്പിക്കുന്നത്. തുടക്കത്തില്‍ ദിവസേന […]

യൂട്യൂബിലെ അപകീര്‍ത്തിപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാന്‍ 10,000 ജീവനക്കാരെ ഗൂഗിള്‍ നിയമിക്കുന്നു

യൂട്യൂബിലെ അപകീര്‍ത്തിപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാന്‍ 10,000 ജീവനക്കാരെ ഗൂഗിള്‍ നിയമിക്കുന്നു

  ലണ്ടന്‍: യൂട്യൂബില്‍ അപകീര്‍ത്തിപരവും സ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. യൂട്യൂബ് ചീഫ് എക്‌സിക്യുട്ടീവ് സൂസന്‍ വൊജിസ്‌കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ, ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ ആയ വീഡിയോകള്‍ കണ്ടെത്തി തടയുകയാകും ഇവരുടെ ജോലി. തീവ്രവാദപരവും അതിക്രമപരവുമായ വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികത തങ്ങളുടെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് യൂട്യൂബ് സി.ഇ.ഓ പറഞ്ഞു. കുട്ടികളുടെ സുരക്ഷിത്വത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളെല്ലാം കണ്ടെത്താനാവുമെന്നും ഞങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ 2018 ഓടെ […]

ട്രൂ കാളറിനെ സൂക്ഷിക്കുക

ട്രൂ കാളറിനെ സൂക്ഷിക്കുക

ട്രൂകോളർ ആപിനെതിരെ മുന്നറിയിപ്പുമായി ഇൻറലിജൻസ്​ ബ്യൂറോ. ആപ്​ ഫോണിലെ വിവരങ്ങൾ ചോർത്തുന്നുവെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​​. എത്രയും പെ​ട്ടന്ന്​ ആപ്​ ഡിലീറ്റ്​ ചെയ്യണമെന്നും ഇൻറലിജൻസ്​ ബ്യൂറോ അറിയിച്ചിട്ടുണ്ട്​. ഇതിനൊടൊപ്പം ചൈനീസ്​ നിർമിതമായ നാൽപത്​ ആപുകൾക്കെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്​. ഇന്ത്യൻ സൈന്യത്തിനാണ്​ ഇതുസംബന്ധിച്ച മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ​ട്രൂ സോഫ്​റ്റ്​വെയർ ആണ്​ ആപിന്‍റെ ഉടമസ്ഥർ. അടുത്തകാലത്തായി വൻതോതിൽ ചൈനീസ്​ കമ്പനികളുടെ നിക്ഷേപം എത്തിയതാണ്​ ട്രൂകാളറിന്​ വിനയായത്​. കൂടാതെ കുറഞ്ഞ ചെലവിൽ സെർവറുകൾ സ്ഥാപിക്കാനുള്ള സൗകര്യം മുൻനിർത്തി ചൈനയിലാണ്​ ട്രൂകാളർ സെർവറുകൾ […]

വീഡിയോകള്‍ നിയന്ത്രിക്കാന്‍ പദ്ധതികളുമായി യൂട്യൂബ്

വീഡിയോകള്‍ നിയന്ത്രിക്കാന്‍ പദ്ധതികളുമായി യൂട്യൂബ്

  കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത തരത്തിലുള്ള വീഡിയോകള്‍ നിയന്ത്രിക്കാന്‍ പദ്ധതികള്‍ സ്വീകരിച്ച് യൂട്യൂബ്. ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ എടുക്കുകയാണ് യൂട്യൂബ്. മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഏതാണ്ട് 50 യൂസര്‍ ചാനലുകള്‍ കഴിഞ്ഞ ആഴ്ച യൂട്യൂബ് പൂട്ടി. കൂടാതെ 35 ലക്ഷം വീഡിയോകളില്‍ നിന്നും പരസ്യങ്ങള്‍ യൂട്യൂബ് പിന്‍വലിച്ചു. ഇത് സംബന്ധിച്ച് യൂട്യൂബ് വൈസ് പ്രസിഡന്റ് ജോഹന്നാ റൈറ്റ് തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ആര്‍ക്കും ഉപയോഗിക്കാവുന്ന, വീഡിയോകള്‍ സെര്‍ച്ച് ചെയ്യാവുന്ന […]

റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്

റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിലെ റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ ടൂള്‍ നിര്‍മ്മിക്കുമെന്ന് ഫെയ്‌സ്ബുക്ക്. ഉപഭോക്താക്കള്‍ ഇടപെടുന്ന പേജുകള്‍ റഷ്യന്‍ പ്രചരണോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണോ എന്ന് കാണാന്‍ കഴിയുന്ന സംവിധാനമാണ് ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തുക. ഇതുവഴി ഉപഭോക്താക്കള്‍ ലൈക്ക് ചെയ്ത പേജുകള്‍ റഷ്യന്‍ പിന്തുണയോടെയുള്ളതാണോ എന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ കഴിയും. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് വഴി റഷ്യന്‍ ഏജന്‍സികള്‍ സ്വാധീനം ചെലുത്തിയ സംഭവത്തില്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനായി റഷ്യന്‍ ഏജന്‍സികള്‍ […]

റെഡ്മി നോട്ട് 4 വില കുറച്ചു

റെഡ്മി നോട്ട് 4 വില കുറച്ചു

  ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില കുറച്ചു. നോട്ട് 4 ന്റെ 3ജിബി പതിപ്പിന്റെ വില 10,999 രൂപയിൽ നിന്ന് 1000 രൂപ കുറച്ച് 9,999 രൂപയിലാണ് ഇപ്പോൾ വിൽക്കുന്നത്. എംഐ ഡോട്ട് കോം, ഫ്‌ലിപ്കാർട്ട് വഴിയാണ് വിൽപന നടക്കുന്നത്. റെഡ്മി നോട്ട് 4 (4ജിബി വേരിയന്റ്) വിൽക്കുന്നത് 11,999 രൂപയ്ക്കാണ്.

ട്വിറ്ററിൽ പേര് ഇനി 50 ക്യാരക്ടർ വരെയാകാം

ട്വിറ്ററിൽ പേര് ഇനി 50 ക്യാരക്ടർ വരെയാകാം

  ട്വീറ്റുകളിൽ അക്ഷരങ്ങളുടെ എണ്ണം വർധിപ്പിച്ചതിനു പിന്നാലെ പേരുകളുടെ നീളവും കൂട്ടി ട്വിറ്റർ. നേരത്തെ 20 കാരക്ടേഴ്‌സ് (അക്ഷരങ്ങളോ അക്കങ്ങളോ പ്രത്യേക ചിഹ്നങ്ങളോ) മാത്രമാണ് പേരുകളിൽ അനുവദിച്ചിരുന്നത്. ഇപ്പോൾ അതു 50 ആയി വർധിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. കഴിഞ്ഞ ദിവസം ട്വീറ്റുകളിൽ അക്ഷരങ്ങളുടെ എണ്ണം 280 ആയി വർധിപ്പിച്ചിരുന്നു. നേരത്തെ 140 അക്ഷരങ്ങൾ മാത്രമാണ് ട്വീറ്റുകളിൽ അനുവദിച്ചിരുന്നത്.  

നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്

നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്

കാലിഫോര്‍ണിയ: ഫെയ്‌സ്ബുക്കില്‍ അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാനായി തയാറാക്കിയ പുതിയ പദ്ധതിയില്‍ ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്. ഇവര്‍ക്കായിരിക്കും ചിത്രങ്ങള്‍ പരിശോധിച്ച് വേര്‍തിരിക്കുന്നതിനുള്ള ചുമതല. പ്രതികാരത്തോടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള പദ്ധതി ആസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫെയ്സ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ അവരുടെ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിന് അയച്ചുകൊടുക്കണം. അയക്കുന്ന ചിത്രങ്ങള്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് രൂപത്തിലേക്ക് ഫെയ്‌സ്ബുക്ക് മാറ്റും. ഈ ചിത്രങ്ങള്‍ പിന്നീട് അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഫെയ്‌സ്ബുക്ക് അത് […]

ഐഫോണിനെ ഒരു ദയയുമില്ലാതെ പരിഹസിച്ച് സാംസങിന്റെ പുതിയ പരസ്യം (വീഡിയോ)

ഐഫോണിനെ ഒരു ദയയുമില്ലാതെ പരിഹസിച്ച് സാംസങിന്റെ പുതിയ പരസ്യം (വീഡിയോ)

വിപണിയില്‍ മികച്ച ഫോണ്‍ ഏതെന്നുള്ള മത്സരം എപ്പോഴും നിലനില്‍ക്കുന്നതാണ്. ഒാരോരുത്തരും ഇഷ്ടപ്പെടുന്ന ഫോണുകള്‍ അവര്‍ക്ക് മികച്ചതായിരിക്കും. എന്നാല്‍ ഇവിടെയിതാ രണ്ടു കമ്പനികള്‍ തമ്മില്‍ പോരിനു തയ്യാറെടുക്കുന്നു വെറും പരസ്യത്തിലൂടെ. ഐഫോണിനെ ഒരു ദയയുമില്ലാതെ പരിഹസിക്കുന്ന സാംസങിന്റെ പുതിയ പരസ്യം. 2007ല്‍ ഐഫോണ്‍ ആരാധകനായ ഒരാള്‍ 2017 എത്തുമ്പോള്‍ സാംസങ് ഉപഭോക്താവാകുന്നതാണ് പരസ്യത്തിലൂടെ പറയുന്നത്. എത്രത്തോളം ഒരു ബ്രാന്‍ഡിനെ താഴ്ത്തിക്കെട്ടാം അത്രത്തോളം അവര്‍ അതിന് മുതിര്‍ന്നിട്ടുണ്ട്. 2017ല്‍ പുറത്തിറക്കിയ ഐഫോണിലുള്ള പല പ്രത്യേകതകളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സാംസങ് […]

1 2 3 67