ഡാറ്റാ ചോര്‍ച്ച: ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍

ഡാറ്റാ ചോര്‍ച്ച: ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍

ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് വോസ്‌നിയാക്ക് ത്‌ന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടി. ഡാറ്റാ ചോര്‍ച്ചാ വിവാദത്തെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിയത്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ഫെയ്‌സ്ബുക്ക് യൂസര്‍ ഡാറ്റയുടെ ദുരുപയോഗം നടത്തിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു. തന്റെ അക്കൗണ്ട് നിര്‍ജ്ജീവമാക്കുന്നതിന് മുമ്പ് ചില വിവരങ്ങള്‍ നീക്കം ചെയ്തതായി വോസ്‌നിയാക്കി പറഞ്ഞു. ‘ഓരോ വിഭാഗത്തിലായി നിരവധി പരസ്യങ്ങളും മറ്റും ഒരേ സമയം കാണുന്നത് എനിക്ക് അത്ഭുതമായിരുന്നു. ഇതാണ് ആളുകള്‍ക്ക് വേണ്ടതെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം […]

അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി; ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി

അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി; ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: ചോര്‍ച്ച സമ്മതിച്ച്  ഫെയ്‌സ്ബുക്ക് അധികൃതര്‍. 5,62,455 ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി. ഗോഗന്‍ എന്ന അപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഐറ്റി മന്ത്രാലയത്തിന് ഫെയ്‌സ്ബുക്ക് വിശദീകരണം നല്‍കി. സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ല​ബോ​റ​ട്ട​റീ​സ് (എ​സ്സി​എ​ൽ) ഗ്രൂ​പ്പും അ​തി​ന്റെ കീ​ഴി​ലു​ള്ള കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​വു​മാ​ണ് അ​ഞ്ചു കോ​ടി​യി​ലേ​റെ​പ്പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫെയ്​സ്ബു​ക്കി​ൽ​നി​ന്നു കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു. Cambridge Analytica ✔@CamAnalytica Following today’s announcement by Facebook, we […]

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ഭൂമിയില്‍ പതിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ഭൂമിയില്‍ പതിച്ചു

  നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ടി​​​​യാ​​​​ൻ​​​​ഗോങ് -1 ദക്ഷിണ പസഫിക്കിൽ പതിച്ചു. ഏ​​​ഴു ട​​​ൺ ഭാ​​​ര​​​മു​​​ള്ള നി​​​ല​​​യ​​​ത്തി​​​ന്റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഭൗ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​യു​​​ള്ള ഘ​​​ർ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ത്തി​​​ത്തീ​​​ര്‍ന്നിട്ടുണ്ട്. എ​​​ന്നാ​​​ലും ഇ​​​ന്ധ​​​ന​​​ടാ​​​ങ്ക്, റോ​​​ക്ക​​​റ്റ് എ​​​ൻ​​​ജി​​​ൻ തു​​​ട​​​ങ്ങി​​​യ ക​​​ട്ടി​​​കൂ​​​ടി​​​യ ഭാ​​​ഗ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​​ത്തീ​​​രി​​​ല്ല. 2011 സെ​പ്റ്റം​ബ​ർ 29-നു ​വി​ക്ഷേ​പി​ച്ച​താ​ണ് ടി​യാ​ൻഗോം​ഗ് അ​ഥ​വാ സ്വ​ർ​ഗീ​യ​കൊ​ട്ടാ​രം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അ​ന്ന് എ​ട്ട​ര ട​ൺ ഭാ​ര​വും 10.5 മീ​റ്റ​ർ നീ​ള​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ഭാ​രം ഏ​ഴു ട​ൺ. 2016 മാ​ർ​ച്ചി​ലാ​ണ് ഈ ​നി​ല​യം നി​യ​ന്ത്ര​ണം […]

സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ ഇടിവ്

സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ ഇടിവ്

ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതോടെയാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്തിലും ഇടിവുണ്ടായത്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില 14 ശതമാനമാണ് കൂപ്പുകുത്തിയത്. ഇതാണ് സക്കര്‍ബര്‍ഗിന്റെ ആസ്തിമൂല്യം ഇടിയാന്‍ കാരണം. ഫെയ്‌സ്ബുക്കില്‍ 17 ശതമാനം ഓഹരി പങ്കാളിത്തമാണ് 33കാരനായ സക്കര്‍ബര്‍ഗിന് […]

വിവരചോര്‍ച്ചയില്‍ തെറ്റുപറ്റി; കുറ്റസമ്മതവുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

വിവരചോര്‍ച്ചയില്‍ തെറ്റുപറ്റി; കുറ്റസമ്മതവുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

  ല​ണ്ട​ൻ:  ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ത്തി​ന് ഫെയ്സ്ബുക്ക് ചോര്‍ത്തി ന​ല്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഫെയ്​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗി​ന്റെ കു​റ്റ​സ​മ്മ​തം. ത​ങ്ങ​ൾ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് സു​ക്ക​ർ​ബ​ർ​ഗ് തു​റ​ന്നു​സ​മ്മ​തി​ച്ചു. കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​മാ​യി ന​ട​ന്ന ഇ​ട​പാ​ടി​ൽ വി​ശ്വാ​സ്യ​താ​പ്ര​ശ്നം സം​ഭ​വി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു. ഫെയ്​സ്ബു​ക്ക് ആ​രം​ഭി​ച്ച​തു ഞാ​നാ​ണ്. എ​ന്റെ പ്ലാറ്റ് ഫോമി​ൽ എ​ന്തു സം​ഭ​വി​ച്ചാലും അതിന് ഞാ​ൻ ഉ​ത്ത​ര​വാ​ദി​യാ​ണ്. ഞ​ങ്ങ​ളു​മാ​യി വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച ആ​ളു​ക​ളും ഫെയ്​സ്ബു​ക്കു​മാ​യു​ള്ള വി​ശ്വാ​സ്യ​ത​യി​ൽ ഇ​ടി​വ് സം​ഭ​വി​ച്ചി​രി​ക്കു​ന്നു. ഫെയ്സ്ബുക്കില്‍ ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന […]

ഗൂഗിള്‍ മാപ്പ് ഇനി മുതല്‍ മലയാളം സംസാരിക്കും

ഗൂഗിള്‍ മാപ്പ് ഇനി മുതല്‍ മലയാളം സംസാരിക്കും

ഗൂഗിള്‍ മാപ്പ് ഇനി ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ചൊവ്വാഴ്ചയാണ് ഗൂഗിള്‍ അറിയിച്ചത്. ഗൂഗിളിന്റെ ഡെസ്‌ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. ‘200 മീറ്റര്‍ […]

പൈ ദിനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പൈ ദിനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പൈ ദിനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. കണക്കിലെ ഒരു സംഖ്യയാണ് പൈ. 1989ല്‍ ഭൗതിക ശാസ്ത്രജ്ഞനായ ലാറി ഷായാണ് പൈ ദിനം ആഘോഷിക്കുന്നതിന് തുടക്കം കുറിച്ചത്. ഷാ ജോലി ചെയ്തിരുന്ന സാന്‍ഫ്രാന്‍സിസ്‌കോ എക്‌സ്‌പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിച്ചത്. സഹപ്രവര്‍ത്തകരോടൊപ്പം ഒരു വൃത്തരൂപത്തില്‍ പൈ എന്ന ഭക്ഷണപദാര്‍ഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്. ഇന്നും ഈ എക്‌സ്‌പ്ലോററ്റോറിയത്തില്‍ പൈ ദിനം ആഘോഷിക്കുന്നത് തുടരുകയാണ്. 2004ലെ പൈ ദിനത്തില്‍ പൈയുടെ 22,514 […]

ചന്ദ്രയാന്‍ 2 ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 2 ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ

ചെന്നൈ: ചന്ദ്രയാന്‍ 2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐഎസ്ആര്‍ഒ)അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ഏപ്രിലില്‍ വിക്ഷേപണം സാധ്യമായില്ലെങ്കില്‍ ഒക്ടോബറില്‍ വിക്ഷേപണം നടത്തുമെന്നും ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ അറിയിച്ചു. ചാന്ദ്രപ്രതലം സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ കഴിവുള്ള ഉപഗ്രഹമാണിത്. ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്ന ഒരു പേടകം (ഓര്‍ബിറ്റര്‍), ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതലത്തില്‍ പര്യവേഷണം നടത്തുന്നതിനുള്ള ആറുചക്ര റോവര്‍ എന്നീ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ 2 ഉപഗ്രഹം. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ സ്വഭാവം അപഗ്രഥിക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ […]

പരീക്ഷണം പരാജയം; ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് വേണ്ടെന്നുവെച്ചു

പരീക്ഷണം പരാജയം; ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് വേണ്ടെന്നുവെച്ചു

പരീക്ഷം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് വേണ്ടെന്നുവെച്ചു. ന്യൂസ്ഫീഡില്‍ ഉപയോക്താക്കളുടെ സുഹൃത്തുക്കളില്‍ നിന്നുള്ള പോസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കി അടിമുടി മാറ്റം ഉണ്ടാക്കുമെന്ന ഫെയ്സ്ബുക്കിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ചിത്രങ്ങളും മറ്റ് അപ്ഡേറ്റുകള്‍ മാത്രമായി ഒരു ന്യൂസ് ഫീഡും ഉപയോക്താക്കള്‍ ലൈക്ക് ചെയ്യുന്ന പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമുള്ള പോസ്റ്റുകള്‍ക്കുമായി എക്സ്പ്ലോര്‍ ഫീഡ് എന്ന മറ്റൊരു വിഭാഗവും അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നാണ് ഫെയ്സ്ബുക്ക് പിന്‍വാങ്ങിയത്. ഇങ്ങനെ ഒരു വിഭജനത്തില്‍ […]

റീഡിങ്ങിനും ഫ്യൂസുരാനും ആരും വരില്ല; ഹൈടെക്ക് ആകുവാന്‍ കെഎസ്ഇബി

റീഡിങ്ങിനും ഫ്യൂസുരാനും ആരും വരില്ല; ഹൈടെക്ക് ആകുവാന്‍ കെഎസ്ഇബി

തിരുവനന്തപുരം: അത്യാധുനിക സംവിധാനവുമായി കെ.എസ്.ഇ.ബിയുടെ റിച്ചാര്‍ജബിള്‍ മീറ്റര്‍ ഉടനെത്തും. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എ.ടി.എം.കാര്‍ഡ് പോലെ പണമടച്ച കാര്‍ഡ് ഉപയോഗിച്ച് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാം. പൈസാ തീരുന്ന ദിവസം ഓട്ടോമാറ്റിക്കായി കറണ്ട് വിഛേദിക്കപ്പെടുകയും ചെയ്യും. മൊബൈല്‍ സിം പോലെ റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കാര്‍ഡ് വഴിയായിരിക്കും ഇനിമുതല്‍ കെ.എസ്.ഇ.ബിയുടെ ബില്ലിങ് നടക്കുക. ആളുകള്‍ വീട്ടിലില്ലാത്തപ്പോള്‍ എത്തുന്ന റീഡറേയും, പണമടക്കാന്‍ വൈകിയതിനാല്‍ കട്ട് ചെയ്യുന്ന പതിവ് സംവിധാനവും ഇനി പേടിക്കേണ്ട എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ ഗുണം. […]