യേശു ആരാണെന്ന് അറിയാത്ത ഗൂഗിള്‍ അസിസ്റ്റന്റ്; ഒടുവില്‍ സംഭവിച്ചത്

യേശു ആരാണെന്ന് അറിയാത്ത ഗൂഗിള്‍ അസിസ്റ്റന്റ്; ഒടുവില്‍ സംഭവിച്ചത്

സാന്‍ഫ്രാന്‍സിസ്‌കോ: ജീസസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഗൂഗിളിന്റെ സ്മാര്‍ട് സ്പീക്കറായ ഗൂഗിള്‍ ഹോമിന് കഴിയാതിരുന്നതിനെ തുടര്‍ന്ന് മറ്റു ദൈവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സ്പീക്കര്‍ മറുപടി പറയേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കമ്പനി. ‘ആരാണ് ജീസസ് ?’ എന്ന ചോദ്യത്തിന് ‘അതില്‍ നിങ്ങളെ എങ്ങനെ സഹായിക്കണം എന്ന് അറിയില്ല !’ എന്ന പൊതു മറുപടിയാണ് ഗൂഗിള്‍ ഹോം തരുന്നത്. ഇതേ തുടര്‍ന്ന് ഈ പ്രശ്‌നം പരിഹരിക്കുന്നത് വരെ ഒരു ദൈവങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കും ഗൂഗിള്‍ ഹോം ഉത്തരം പറയില്ലെന്ന് […]

ആ തീരുമാനം ശരിയായിരുന്നു; അതില്‍ യാതൊരു ഖേദവുമില്ല; ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ തുറന്ന് പറയുന്നു

ആ തീരുമാനം ശരിയായിരുന്നു; അതില്‍ യാതൊരു ഖേദവുമില്ല; ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ തുറന്ന് പറയുന്നു

സിലിക്കണ്‍ വാലി: ഗൂഗിളിന്റെ സ്ത്രീ അനുകൂല നിലപാടുകളെ എതിര്‍ത്ത് ലേഖനമെഴുതിയാളെ പിരിച്ചുവിട്ടതില്‍ ഖേദമില്ലെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പു പ്രചരിപ്പിച്ച ജെയിംസ് ഡാമോര്‍ എന്ന ജീവനക്കാരനേ ഗൂഗിള്‍ പിരിച്ചു വിട്ടിരുന്നു. ഇങ്ങനെ ഒരു തീരുമാനം എടുക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപരമായ വീക്ഷണത്തിലൂടെയാണ് ഞങ്ങള്‍ ആ വിഷയത്തെ നോക്കി കണ്ടത്. സാങ്കേതികരംഗത്തു സ്ത്രീകളുടെ സാന്നിധ്യം കുറവായതിനു കാരണം ജോലി സ്ഥലത്തെ പക്ഷപാതമോ വിവേചനമോ അല്ല. ആണും പെണ്ണും തമ്മിലുള്ള ശാരീരിക വ്യാത്യാസങ്ങള്‍ മൂലമാണ് ഇത്. […]

4ജി സ്‌മാര്‍ട്ട്‌ഫോണ്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍  വോഡഫോണ്‍-സാംസങ്‌ സഹകരണം

4ജി സ്‌മാര്‍ട്ട്‌ഫോണ്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍  വോഡഫോണ്‍-സാംസങ്‌ സഹകരണം

കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ പ്രമുഖ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മ്മാതാക്കളായ സാംസങുമായി സഹകരിച്ച്‌ കാഷ്‌ബാക്ക്‌ ഓഫറുകളിലൂടെ മിതമായ വിലയില്‍ സാംസങിന്റെ തെരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്‌മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കും. നിലവിലെ വോഡഫോണ്‍ വരിക്കാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഇനി സാംസങിന്റെ ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ7 നെക്‌സ്റ്റ്‌ അല്ലെങ്കില്‍ ഗാലക്‌സി ജെ7 മാക്‌സ്റ്റോ എന്നിവയില്‍ ഏതു 4ജി സ്‌മാര്‍ട്ട്‌ഫോണും 1500 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫറിലൂടെ സ്വന്തമാക്കാം. ഓഫര്‍ ലഭിക്കാനായി വോഡഫോണ്‍ പ്രീപെയ്‌ഡ്‌ വരിക്കാര്‍ 24 മാസത്തേക്ക്‌ […]

ഗൂഗിളിനും ഫെയ്‌സ്ബുക്കിനും എട്ടിന്റെ പണി; നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍

ഗൂഗിളിനും ഫെയ്‌സ്ബുക്കിനും എട്ടിന്റെ പണി; നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍

  ലണ്ടന്‍: ടെക്‌നോളജി അടക്കി വാഴുന്ന ഗൂഗിളിനും ഫെയ്‌സ്ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍. ഭീകരവാദവും ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പിന്‍വലിക്കാത്ത പക്ഷം നികുതി ചുമത്തുമെന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ബെന്‍ വലൈസ് പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനും രാജ്യ സുരക്ഷക്കും വേണ്ടി സര്‍ക്കാര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ മടിക്കുന്ന ടെക് ഭീമന്‍മാര്‍ വിവരങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരായ രീതിയില്‍ വിറ്റ് കാശാക്കുകയാണെന്ന് ബെന്‍ ആരോപിച്ചു. ലോണുകാര്‍ക്കും സോഫ്റ്റ് പോണ്‍ കമ്പനികള്‍ക്കുമാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിളും ഫെയ്‌സ്ബുക്കും […]

വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തല്‍

വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തല്‍

  വിന്‍ഡോസ് 10 ഉള്‍പ്പടെ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി)കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ഭയത്തെ തുടര്‍ന്ന് ആന്റിവൈറസ് സോഫ്റ്റ് വെയറുകളില്‍ നിരീക്ഷണം നടത്തുന്നതിനിടയിലാണ് എന്‍.സി.എസ്.സി ഈ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്. കമ്പ്യൂട്ടറിന്റെ മുഴുവന്‍ നിയന്ത്രണവും കയ്യടക്കാന്‍ ഹാക്കര്‍മാരെ സഹായിക്കാന്‍ ശേഷിയുള്ള ഒരു റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ ബഗ് എന്നാണ് ഈ സുരക്ഷാ വീഴ്ചയെ എന്‍.സി.എസ്.സി വിശദീകരിക്കുന്നത്. […]

ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി എയര്‍ടെല്‍ ,താരിഫ് പ്ലാനുകളില്‍ വര്‍ധന

ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി എയര്‍ടെല്‍ ,താരിഫ് പ്ലാനുകളില്‍ വര്‍ധന

Als ടെലികോം സേവനരംഗത്ത് ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി എയര്‍ടെല്‍. എയര്‍ടെലിന്റെ 349 രൂപയുടെയും 549 രൂപയുടെയും പ്ലാന്‍ വര്‍ധിപ്പിച്ചു. 349 രൂപയുടെ പ്ലാനിനൊപ്പം ദിവസേന രണ്ട് ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് ഇപ്പോള്‍ 56 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. 549 രൂപയുടെ പ്ലാനില്‍ ദിവസേന മൂന്ന് ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് 84 ജിബി ഡാറ്റയുമാക്കി എയര്‍ടെല്‍ വര്‍ധിപ്പിച്ചു. രണ്ടാം തവണയാണ് 349 രൂപയുടെ പ്ലാന്‍ ഓഫര്‍ എയര്‍ടെല്‍ വര്‍ധിപ്പിക്കുന്നത്. തുടക്കത്തില്‍ ദിവസേന […]

യൂട്യൂബിലെ അപകീര്‍ത്തിപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാന്‍ 10,000 ജീവനക്കാരെ ഗൂഗിള്‍ നിയമിക്കുന്നു

യൂട്യൂബിലെ അപകീര്‍ത്തിപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാന്‍ 10,000 ജീവനക്കാരെ ഗൂഗിള്‍ നിയമിക്കുന്നു

  ലണ്ടന്‍: യൂട്യൂബില്‍ അപകീര്‍ത്തിപരവും സ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. യൂട്യൂബ് ചീഫ് എക്‌സിക്യുട്ടീവ് സൂസന്‍ വൊജിസ്‌കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ, ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ ആയ വീഡിയോകള്‍ കണ്ടെത്തി തടയുകയാകും ഇവരുടെ ജോലി. തീവ്രവാദപരവും അതിക്രമപരവുമായ വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികത തങ്ങളുടെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് യൂട്യൂബ് സി.ഇ.ഓ പറഞ്ഞു. കുട്ടികളുടെ സുരക്ഷിത്വത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളെല്ലാം കണ്ടെത്താനാവുമെന്നും ഞങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ 2018 ഓടെ […]

ട്രൂ കാളറിനെ സൂക്ഷിക്കുക

ട്രൂ കാളറിനെ സൂക്ഷിക്കുക

ട്രൂകോളർ ആപിനെതിരെ മുന്നറിയിപ്പുമായി ഇൻറലിജൻസ്​ ബ്യൂറോ. ആപ്​ ഫോണിലെ വിവരങ്ങൾ ചോർത്തുന്നുവെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​​. എത്രയും പെ​ട്ടന്ന്​ ആപ്​ ഡിലീറ്റ്​ ചെയ്യണമെന്നും ഇൻറലിജൻസ്​ ബ്യൂറോ അറിയിച്ചിട്ടുണ്ട്​. ഇതിനൊടൊപ്പം ചൈനീസ്​ നിർമിതമായ നാൽപത്​ ആപുകൾക്കെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്​. ഇന്ത്യൻ സൈന്യത്തിനാണ്​ ഇതുസംബന്ധിച്ച മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ​ട്രൂ സോഫ്​റ്റ്​വെയർ ആണ്​ ആപിന്‍റെ ഉടമസ്ഥർ. അടുത്തകാലത്തായി വൻതോതിൽ ചൈനീസ്​ കമ്പനികളുടെ നിക്ഷേപം എത്തിയതാണ്​ ട്രൂകാളറിന്​ വിനയായത്​. കൂടാതെ കുറഞ്ഞ ചെലവിൽ സെർവറുകൾ സ്ഥാപിക്കാനുള്ള സൗകര്യം മുൻനിർത്തി ചൈനയിലാണ്​ ട്രൂകാളർ സെർവറുകൾ […]

വീഡിയോകള്‍ നിയന്ത്രിക്കാന്‍ പദ്ധതികളുമായി യൂട്യൂബ്

വീഡിയോകള്‍ നിയന്ത്രിക്കാന്‍ പദ്ധതികളുമായി യൂട്യൂബ്

  കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത തരത്തിലുള്ള വീഡിയോകള്‍ നിയന്ത്രിക്കാന്‍ പദ്ധതികള്‍ സ്വീകരിച്ച് യൂട്യൂബ്. ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ എടുക്കുകയാണ് യൂട്യൂബ്. മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഏതാണ്ട് 50 യൂസര്‍ ചാനലുകള്‍ കഴിഞ്ഞ ആഴ്ച യൂട്യൂബ് പൂട്ടി. കൂടാതെ 35 ലക്ഷം വീഡിയോകളില്‍ നിന്നും പരസ്യങ്ങള്‍ യൂട്യൂബ് പിന്‍വലിച്ചു. ഇത് സംബന്ധിച്ച് യൂട്യൂബ് വൈസ് പ്രസിഡന്റ് ജോഹന്നാ റൈറ്റ് തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ആര്‍ക്കും ഉപയോഗിക്കാവുന്ന, വീഡിയോകള്‍ സെര്‍ച്ച് ചെയ്യാവുന്ന […]

റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്

റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കിലെ റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ ടൂള്‍ നിര്‍മ്മിക്കുമെന്ന് ഫെയ്‌സ്ബുക്ക്. ഉപഭോക്താക്കള്‍ ഇടപെടുന്ന പേജുകള്‍ റഷ്യന്‍ പ്രചരണോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണോ എന്ന് കാണാന്‍ കഴിയുന്ന സംവിധാനമാണ് ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തുക. ഇതുവഴി ഉപഭോക്താക്കള്‍ ലൈക്ക് ചെയ്ത പേജുകള്‍ റഷ്യന്‍ പിന്തുണയോടെയുള്ളതാണോ എന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ കഴിയും. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് വഴി റഷ്യന്‍ ഏജന്‍സികള്‍ സ്വാധീനം ചെലുത്തിയ സംഭവത്തില്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനായി റഷ്യന്‍ ഏജന്‍സികള്‍ […]