റെഡ്മി നോട്ട് 4 വില കുറച്ചു

റെഡ്മി നോട്ട് 4 വില കുറച്ചു

  ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില കുറച്ചു. നോട്ട് 4 ന്റെ 3ജിബി പതിപ്പിന്റെ വില 10,999 രൂപയിൽ നിന്ന് 1000 രൂപ കുറച്ച് 9,999 രൂപയിലാണ് ഇപ്പോൾ വിൽക്കുന്നത്. എംഐ ഡോട്ട് കോം, ഫ്‌ലിപ്കാർട്ട് വഴിയാണ് വിൽപന നടക്കുന്നത്. റെഡ്മി നോട്ട് 4 (4ജിബി വേരിയന്റ്) വിൽക്കുന്നത് 11,999 രൂപയ്ക്കാണ്.

ട്വിറ്ററിൽ പേര് ഇനി 50 ക്യാരക്ടർ വരെയാകാം

ട്വിറ്ററിൽ പേര് ഇനി 50 ക്യാരക്ടർ വരെയാകാം

  ട്വീറ്റുകളിൽ അക്ഷരങ്ങളുടെ എണ്ണം വർധിപ്പിച്ചതിനു പിന്നാലെ പേരുകളുടെ നീളവും കൂട്ടി ട്വിറ്റർ. നേരത്തെ 20 കാരക്ടേഴ്‌സ് (അക്ഷരങ്ങളോ അക്കങ്ങളോ പ്രത്യേക ചിഹ്നങ്ങളോ) മാത്രമാണ് പേരുകളിൽ അനുവദിച്ചിരുന്നത്. ഇപ്പോൾ അതു 50 ആയി വർധിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. കഴിഞ്ഞ ദിവസം ട്വീറ്റുകളിൽ അക്ഷരങ്ങളുടെ എണ്ണം 280 ആയി വർധിപ്പിച്ചിരുന്നു. നേരത്തെ 140 അക്ഷരങ്ങൾ മാത്രമാണ് ട്വീറ്റുകളിൽ അനുവദിച്ചിരുന്നത്.  

നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്

നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്

കാലിഫോര്‍ണിയ: ഫെയ്‌സ്ബുക്കില്‍ അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാനായി തയാറാക്കിയ പുതിയ പദ്ധതിയില്‍ ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്. ഇവര്‍ക്കായിരിക്കും ചിത്രങ്ങള്‍ പരിശോധിച്ച് വേര്‍തിരിക്കുന്നതിനുള്ള ചുമതല. പ്രതികാരത്തോടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള പദ്ധതി ആസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫെയ്സ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ അവരുടെ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിന് അയച്ചുകൊടുക്കണം. അയക്കുന്ന ചിത്രങ്ങള്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് രൂപത്തിലേക്ക് ഫെയ്‌സ്ബുക്ക് മാറ്റും. ഈ ചിത്രങ്ങള്‍ പിന്നീട് അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഫെയ്‌സ്ബുക്ക് അത് […]

ഐഫോണിനെ ഒരു ദയയുമില്ലാതെ പരിഹസിച്ച് സാംസങിന്റെ പുതിയ പരസ്യം (വീഡിയോ)

ഐഫോണിനെ ഒരു ദയയുമില്ലാതെ പരിഹസിച്ച് സാംസങിന്റെ പുതിയ പരസ്യം (വീഡിയോ)

വിപണിയില്‍ മികച്ച ഫോണ്‍ ഏതെന്നുള്ള മത്സരം എപ്പോഴും നിലനില്‍ക്കുന്നതാണ്. ഒാരോരുത്തരും ഇഷ്ടപ്പെടുന്ന ഫോണുകള്‍ അവര്‍ക്ക് മികച്ചതായിരിക്കും. എന്നാല്‍ ഇവിടെയിതാ രണ്ടു കമ്പനികള്‍ തമ്മില്‍ പോരിനു തയ്യാറെടുക്കുന്നു വെറും പരസ്യത്തിലൂടെ. ഐഫോണിനെ ഒരു ദയയുമില്ലാതെ പരിഹസിക്കുന്ന സാംസങിന്റെ പുതിയ പരസ്യം. 2007ല്‍ ഐഫോണ്‍ ആരാധകനായ ഒരാള്‍ 2017 എത്തുമ്പോള്‍ സാംസങ് ഉപഭോക്താവാകുന്നതാണ് പരസ്യത്തിലൂടെ പറയുന്നത്. എത്രത്തോളം ഒരു ബ്രാന്‍ഡിനെ താഴ്ത്തിക്കെട്ടാം അത്രത്തോളം അവര്‍ അതിന് മുതിര്‍ന്നിട്ടുണ്ട്. 2017ല്‍ പുറത്തിറക്കിയ ഐഫോണിലുള്ള പല പ്രത്യേകതകളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സാംസങ് […]

ആപ്പിള്‍ ജീവനക്കാരനായ പിതാവിന് തന്റെ മകളെ കൊണ്ട് ജോലി നഷ്ടപ്പെടാനുണ്ടായ കാരണം (വീഡിയോ)

ആപ്പിള്‍ ജീവനക്കാരനായ പിതാവിന് തന്റെ മകളെ കൊണ്ട് ജോലി നഷ്ടപ്പെടാനുണ്ടായ കാരണം (വീഡിയോ)

മക്കള്‍ മാതാപിതാക്കള്‍ക്ക് പണിക്കൊടുക്കുന്നത് ആരും കേട്ടിട്ടുണ്ടാവില്ല. കാരണം അറിഞ്ഞുകൊണ്ട് ഉറ്റവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവരുതെന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. ഇവിടെ തന്റെ അച്ഛന്റെ ജോലി കളഞ്ഞിരിക്കുകയാണ് ഒരു മകള്‍. മകള്‍ പുറത്തുവിട്ട വീഡിയോ കാരണം അച്ഛന് നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തുടര്‍ന്ന് അച്ഛന്റെ ജോലിയും തെറിച്ചു. തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ട വീഡിയോ വഴി ഇതുവരെയും പുറത്തിറങ്ങിയിട്ടില്ലാത്ത ഐഫോണ്‍ ടെന്‍ സ്മാര്‍ട്ട്‌ഫോണിന്റെ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് ആപ്പിള്‍ ജീവനക്കാരനായ പിതാവിനെ ജോലിയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്.യൂട്യൂബ് വ്‌ളോഗറായ ബ്രൂക്ക് […]

സ്മാര്‍ട്ട്‌ഫോണ്‍ വിപണി; അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമത്

സ്മാര്‍ട്ട്‌ഫോണ്‍ വിപണി; അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമത്

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെന്ന സ്ഥാനം അമേരിക്കയെ പിന്നിലാക്കി ചൈന നേടിയത് 2013ലാണ്. ഇതാ ഇപ്പോള്‍ അമേരിക്ക വീണ്ടും പിന്നിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്നു. ഇന്ത്യയാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 4 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് രാജ്യത്ത് വിറ്റുപോയത്. ഇതില്‍ തന്നെ സാംസങിന്റെയും ഷവോമിയുടെയും വിഹിതം 46.5ശതമാനമാണ്. വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതും ഈയിടെ വ്യാപകമായ 4ജി സേവനവുമാണ് അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമതെത്താന്‍ സഹായിച്ചതെന്ന് കാനലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 94 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റാണ് സാംസങ് […]

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടി; പുതിയ നീക്കവുമായി ഫെയ്‌സ്ബുക്ക്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടി; പുതിയ നീക്കവുമായി ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന നീക്കവുമായി ഫെയ്‌സ്ബുക്ക്. സാധാരണയായി ഫെയ്‌സ്ബുക്കില്‍ സംഭവിക്കുന്നത് എന്തും കാണിച്ചുതരുന്ന ന്യൂസ്ഫീഡില്‍ നിന്ന് ന്യൂസ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെയ്‌സ്ബുക്ക് പുതിയ പരീക്ഷണം നടത്തി കഴിഞ്ഞു. ആഗോളതലത്തില്‍ ഒട്ടുമിക്ക മാധ്യമ വെബ്‌സൈറ്റുകളിലേയ്ക്കും വായനക്കാരെ ഉണ്ടാക്കുന്നത് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വഴിയാണ്. ഉപഭോക്താക്കളുടെ ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ തെളിയാറുള്ള മാധ്യമ വാര്‍ത്തകളുടെ പോസ്റ്റുകളാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. പകരം അവയെ […]

ഐഫോണ്‍ 8 തളര്‍ച്ചയില്‍; നേട്ടത്തോടെ സാംസങ്

ഐഫോണ്‍ 8 തളര്‍ച്ചയില്‍; നേട്ടത്തോടെ സാംസങ്

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ഐഫോണ്‍ 8 വിപണിയില്‍ ക്ഷീണിതനായാണ് കാണുന്നതെന്ന് റിപ്പോര്‍ട്ട്. വിചാരിച്ച രീതിയിലുള്ള വിറ്റുവരവൊന്നും ഫോണിന് കിട്ടുന്നില്ലായെന്നാണ് പരക്കെയുള്ള സംസാരം. നവംബറില്‍ ഐഫോണ്‍ എക്‌സ് വിപണിയില്‍ എത്തിക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത് ഇതാണ് ഐഫോണ്‍ 8ന് തിരിച്ചടിയായത് എന്നാണ് വാര്‍ത്ത. ഇതിനിടെ ഒരു അമേരിക്കന്‍ ടെക് മാഗസിന്‍ ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകളാണെന്ന് വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ സാംസങ് ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ്8പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് പട്ടികയില്‍ ആദ്യ […]

2018 മുതല്‍ എല്ലാ ഐഫോണ്‍ മോഡലുകളിലും ഇനി ഫെയ്‌സ് റെക്കഗ്നിഷന്‍

2018 മുതല്‍ എല്ലാ ഐഫോണ്‍ മോഡലുകളിലും ഇനി ഫെയ്‌സ് റെക്കഗ്നിഷന്‍

സാന്‍ഫ്രാന്‍സിസ്‌കോ: 2018 മുതല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ മോഡലുകളിലെല്ലാം ഇനി ഫെയ്‌സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ മാത്രമേ ഉണ്ടാവൂ. ഐഫോണ്‍ പത്തിനൊപ്പം അവതരിപ്പിച്ച ഈ സാങ്കേതികവിദ്യ തന്നെ ഭാവി ഐഫോണ്‍ മോഡലുകളിലും തുടരാനാണ് ആപ്പിളിന്റെ തീരുമാനം. ഫിംഗര്‍ പ്രിന്റ് സാങ്കേതിക വിദ്യയിലേക്ക് തന്നെ പുതിയ മോഡലുകള്‍ തിരികെയെത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഫെയ്‌സ് ഐഡി സാങ്കേതിക വിദ്യ തന്നെയായിരിക്കും ഇനി ഉപയോഗിക്കുകയെന്നാണ് പുതിയ വിവരം. ത്രീഡി സെന്‍സിങ് തന്നെയായിരിക്കും 2018ലെ ഐഫോണ്‍ മോഡലുകളുടെ വില്‍പനയുടെ അടിസ്ഥാന ലക്ഷ്യമെന്ന് കെജിഐ അനലിസ്റ്റ് […]

ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21കാരന്‍ പിടിയില്‍

ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21 കാരന്‍ പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവം ചോപ്രയാണ് ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ വമ്പനായ ആമസോണിനെ പറ്റിച്ചത്. ശിവം ആമസോണിനെ കബളിപ്പിച്ചത് ഇങ്ങനെ: ആമസോണില്‍നിന്ന് വില കൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യും. ഇവ കൈപ്പറ്റുകയും ഫോണുകള്‍ മറിച്ചു വില്‍ക്കുകയും ചെയ്യും. ശേഷം മൊബൈലുകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും കാലിയായ പെട്ടികള്‍ മാത്രമാണ് ലഭിച്ചതെന്നും കാണിച്ച് ആമസോണിന് പരാതി നല്‍കുകയും പണം തിരികെ വാങ്ങുകയും ചെയ്യും. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസത്തിനിടെ […]