ഐഫോണ്‍ 8 തളര്‍ച്ചയില്‍; നേട്ടത്തോടെ സാംസങ്

ഐഫോണ്‍ 8 തളര്‍ച്ചയില്‍; നേട്ടത്തോടെ സാംസങ്

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ഐഫോണ്‍ 8 വിപണിയില്‍ ക്ഷീണിതനായാണ് കാണുന്നതെന്ന് റിപ്പോര്‍ട്ട്. വിചാരിച്ച രീതിയിലുള്ള വിറ്റുവരവൊന്നും ഫോണിന് കിട്ടുന്നില്ലായെന്നാണ് പരക്കെയുള്ള സംസാരം. നവംബറില്‍ ഐഫോണ്‍ എക്‌സ് വിപണിയില്‍ എത്തിക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത് ഇതാണ് ഐഫോണ്‍ 8ന് തിരിച്ചടിയായത് എന്നാണ് വാര്‍ത്ത. ഇതിനിടെ ഒരു അമേരിക്കന്‍ ടെക് മാഗസിന്‍ ഐഫോണ്‍ 8നേക്കാള്‍ മികച്ചത് പഴയ സാംസങ് ഫോണുകളാണെന്ന് വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ സാംസങ് ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ്8പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് പട്ടികയില്‍ ആദ്യ […]

2018 മുതല്‍ എല്ലാ ഐഫോണ്‍ മോഡലുകളിലും ഇനി ഫെയ്‌സ് റെക്കഗ്നിഷന്‍

2018 മുതല്‍ എല്ലാ ഐഫോണ്‍ മോഡലുകളിലും ഇനി ഫെയ്‌സ് റെക്കഗ്നിഷന്‍

സാന്‍ഫ്രാന്‍സിസ്‌കോ: 2018 മുതല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ മോഡലുകളിലെല്ലാം ഇനി ഫെയ്‌സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ മാത്രമേ ഉണ്ടാവൂ. ഐഫോണ്‍ പത്തിനൊപ്പം അവതരിപ്പിച്ച ഈ സാങ്കേതികവിദ്യ തന്നെ ഭാവി ഐഫോണ്‍ മോഡലുകളിലും തുടരാനാണ് ആപ്പിളിന്റെ തീരുമാനം. ഫിംഗര്‍ പ്രിന്റ് സാങ്കേതിക വിദ്യയിലേക്ക് തന്നെ പുതിയ മോഡലുകള്‍ തിരികെയെത്തിയേക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഫെയ്‌സ് ഐഡി സാങ്കേതിക വിദ്യ തന്നെയായിരിക്കും ഇനി ഉപയോഗിക്കുകയെന്നാണ് പുതിയ വിവരം. ത്രീഡി സെന്‍സിങ് തന്നെയായിരിക്കും 2018ലെ ഐഫോണ്‍ മോഡലുകളുടെ വില്‍പനയുടെ അടിസ്ഥാന ലക്ഷ്യമെന്ന് കെജിഐ അനലിസ്റ്റ് […]

ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21കാരന്‍ പിടിയില്‍

ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21 കാരന്‍ പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവം ചോപ്രയാണ് ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ വമ്പനായ ആമസോണിനെ പറ്റിച്ചത്. ശിവം ആമസോണിനെ കബളിപ്പിച്ചത് ഇങ്ങനെ: ആമസോണില്‍നിന്ന് വില കൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യും. ഇവ കൈപ്പറ്റുകയും ഫോണുകള്‍ മറിച്ചു വില്‍ക്കുകയും ചെയ്യും. ശേഷം മൊബൈലുകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും കാലിയായ പെട്ടികള്‍ മാത്രമാണ് ലഭിച്ചതെന്നും കാണിച്ച് ആമസോണിന് പരാതി നല്‍കുകയും പണം തിരികെ വാങ്ങുകയും ചെയ്യും. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസത്തിനിടെ […]

സാംസംങ് ഫോണ്‍ പൊട്ടിത്തെറിച്ച സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം

സാംസംങ് ഫോണ്‍ പൊട്ടിത്തെറിച്ച സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം

വ്യാപക പരാതികള്‍ വന്നതിനെ തുടര്‍ന്ന് ഗ്യാലക്‌സി നോട്ട് 7 വില്‍പന നിര്‍ത്തിവെക്കേണ്ടിവന്ന സാംസങിന് വീണ്ടും ചീത്തപേരുണ്ടാക്കാന്‍ ഒരു റിപ്പോര്‍ട്ട് കൂടി മാധ്യമങ്ങളില്‍ വിന്നിരുന്നു. സാംസംങ് ഫോണ്‍ ഒരാളുടെ പോക്കറ്റില്‍ നിന്നും പൊട്ടിത്തെറിച്ചു. സംഭവം വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. 2013ല്‍ പുറത്തിറങ്ങിയ സാംസങ് ഗ്രാന്‍ഡ് ഡ്യുയോസ് ഫോണാണ് ഒരു ഇന്‍ഡൊനീഷ്യന്‍ സ്വദേശിയുടെ പോക്കറ്റില്‍ നിന്ന് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ച് അയാള്‍ താഴെ വീഴുന്നതും. മറ്റൊരാളുടെ സഹായത്തോടെ തീപിടിച്ച ഷര്‍ട്ട് ഊരിയെറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഈ […]

ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചു; വെബ്‌സൈറ്റ് കോടികളുടെ നഷ്ടത്തില്‍

ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചു; വെബ്‌സൈറ്റ് കോടികളുടെ നഷ്ടത്തില്‍

ഫെയ്‌സ്ബുക്കിന്റെ നൂതന കണ്ടുപിടുത്തമായിരുന്ന ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ പണിമുടക്കി. വിവിധ വെബ്‌സൈറ്റ് ഉടമകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണിത്. കോടികളുടെ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുക. വെബ്‌സൈറ്റ് ലിങ്കുകള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ലോഡിങ് ടൈം ഇല്ലാതെ സെക്കന്റിനുള്ളില്‍ തന്നെ ആര്‍ട്ടിക്കിള്‍ തുറന്നു വരുന്ന ഫീച്ചറായിരുന്നു ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍. എന്നാല്‍ ഈ ഫീച്ചര്‍ ലഭ്യമല്ലാതായതോടെ വായനക്കാര്‍ക്ക് ആര്‍ട്ടിക്കിള്‍ തുറന്നുവരാനുള്ള സമയം വര്‍ദ്ധിക്കും. ഇത് കൂടുതല്‍ പേരെ വെബ്‌സൈറ്റില്‍ നിന്നും അകറ്റാന്‍ കാരണമാകും. ഒപ്പം കുറഞ്ഞ റീഡര്‍ഷിപ്പ് വരുന്നതോടെ പരസ്യത്തെയും അത് ബാധിക്കുന്നു. […]

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മൊബൈല്‍ ആപ്പുമായി കേരള പൊലീസ്‌

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മൊബൈല്‍ ആപ്പുമായി കേരള പൊലീസ്‌

തിരുവനന്തപുരം: പൊലീസ് വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനുമായി ഇനി മൊബൈല്‍ ഫോണിലും സംവിധാനം. ഇതിനായി കേരള പൊലീസ് രൂപം നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍/ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൊലീസ് സംബന്ധിയായ പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പാണ് ഇത്. ആന്‍ഡ്രോയ്ഡ്/ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ആപ്പ് പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ വഴിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പൊലീസ് സേവനങ്ങള്‍ ജനങ്ങളിലേക്ക് […]

ട്വിറ്റര്‍ അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുന്നു

ട്വിറ്റര്‍ അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം 280 ആക്കാനൊരുങ്ങി ട്വിറ്റര്‍. ഉപഭോക്തക്കളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വിറ്റര്‍ പോസ്റ്റുകളിലെ അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. പുതിയ മാറ്റം പരീക്ഷണാടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 140 അക്ഷരങ്ങളാണ് നിലവില്‍ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താനാവുക. അക്ഷരങ്ങളിലെ ഈ നിയന്ത്രണം പല ഉപഭോക്താക്കളിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു എന്നാണ് ട്വിറ്ററിന്റെ നിരീക്ഷണം. നിലവില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് പുതിയ മാറ്റം ലഭ്യമാവുക. അതിന് ശേഷമായിരിക്കും ആഗോളതലത്തില്‍ മാറ്റം കൊണ്ടുവരിക. ചുരുങ്ങിയ വാക്കുകളില്‍ […]

ഫെയ്‌സ്ബുക്കും ഗൂഗിളും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു

ഫെയ്‌സ്ബുക്കും ഗൂഗിളും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു

ഫെയ്‌സ്ബുക്കും ഗൂഗിളും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. യുഎസ് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം കൊണ്ടുവരുന്നതോടെ രാഷ്ട്രീയ പരസ്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയും സ്വയം നിയന്ത്രണങ്ങളും ഉണ്ടാകും. മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി വ്യാജ പ്രചരണങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ സമൂഹ മാധ്യമത്തില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

19 പിറന്നാൾ ആഘോഷിക്കാൻ സർപ്രൈസ് സ്പിന്നർ ഒരുക്കി ഗൂഗിൾ

19 പിറന്നാൾ ആഘോഷിക്കാൻ സർപ്രൈസ് സ്പിന്നർ ഒരുക്കി ഗൂഗിൾ

  വിശേഷ ദിവസങ്ങൾ ലോകത്തെ ഓർമ്മിപ്പിക്കാൻ പ്രത്യേക ഡൂിലുകളുമായി എത്തിയ ഗൂഗിൾ തന്റെ 19 ആം പിറന്നാളായ ഇന്ന് സർപ്രൈസ് സ്പിന്നറുമായാണ് എത്തിയിരിക്കുന്നത്. ഈ സ്പിന്നറിൽ നിരവധി സർപ്രൈസുകളാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. XOX കളി, സ്‌നേക്ക്, ഹാലോവീൻ, ലവ് ഗെയിം, സോങ് കമ്പോസിങ്ങ് തുടങ്ങി നരവധി കളികൾ ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. ലാറി പെയ്ജും സെർജി ബ്രിനും 1998 സെപ്തംബർ 27 ൽ രൂപം കൊടുത്തതാണ് ഗൂഗിൾ കമ്പനി എന്ന് പറയപ്പെടുന്നുവെങ്കിലും, കമ്പനിക്ക് തന്നെ തന്റെ പിറന്നാളിന്റെ കാര്യത്തിൽ […]

ചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ?; ഇതാ പുതിയ വയര്‍ലെസ് ചാര്‍ജര്‍ എത്തിക്കഴിഞ്ഞു

ചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ?; ഇതാ പുതിയ വയര്‍ലെസ് ചാര്‍ജര്‍ എത്തിക്കഴിഞ്ഞു

ഫോണ്‍ ചാര്‍ജ് ചെയ്യുക എന്നത് ഇന്നത്തെ തലമുറയുടെ ഒരു വലിയ പ്രശ്‌നമാണ്. ഇന്ന് അധികവും ഉപയോഗിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളാണ്. അതുകൊണ്ട് തന്നെ പെട്ടന്ന് ചാര്‍ജ് തീരാനും സാധ്യത കൂടുതലാണ്. പോകുന്നിടത്തൊക്ക ചാര്‍ജര്‍ തൂക്കി നടന്ന് മതിയായി കാണും എല്ലാവര്‍ക്കും. അപ്പോഴൊക്കെ ചിന്തിക്കും ഒരു വയര്‍ലെസ് ചാര്‍ജര്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ത് എളുപ്പമായിരുന്നുവെന്ന്. എന്നാല്‍ അത് സാധ്യമാകാന്‍ പോകുകയാണ് ഇപ്പോള്‍. ലോകത്തിലെ ആദ്യ വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍ റെഡി. ലോകത്ത് ടെക്‌നോളജിയുടെ എല്ലാ പരീക്ഷണങ്ങളും പിറവിയെടുക്കുന്നു സിലിക്കണ്‍വാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് പുതിയ […]

1 3 4 5 6 7 70