ഇരട്ട നൊബേല്‍ ജേതാവ് ഫ്രഡ്രിക് സാങ്ങര്‍ അന്തരിച്ചു

ഇരട്ട നൊബേല്‍ ജേതാവ് ഫ്രഡ്രിക് സാങ്ങര്‍ അന്തരിച്ചു

ജീനോമിക്‌സിന്റെ പിതാവും ഇരട്ട നൊബേല്‍ ജേതാവുമായ പ്രസിദ്ധ ബയോകെമിസ്റ്റ് ഫ്രഡ്രിക് സാങ്ങര്‍ (95) അന്തരിച്ചു. കേംബ്രിഡ്ജിലെ അദന്‍ബ്രൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജിനോമിക് കാലഘട്ടത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സാങര്‍ ബ്രിട്ടീഷ് വംശജനാണ്. 1912 ആഗസ്ത് 13 ന് ജനിച്ച അദ്ദേഹം ആധുനിക ജീനോടിക്‌സിന് അതുല്യസംഭാവനകളും അടിത്തറയും നല്‍കിയ വ്യക്തിയാണ്. തന്‍മാത്ര സിദ്ധാന്തത്തിന് വ്യക്തമായ അടിത്തറയിടാന്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് കഴിഞ്ഞു. ഇന്‍സുലിന്റെയടക്കം പ്രോട്ടീന്‍ ഘടന കണ്ടുപിടിച്ചതിന് 1958 ലും ഡിഎന്‍എ തിരിച്ചറിയുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് 1980 ലുമാണ് നോബേല്‍ […]

ചൊവ്വയിലേക്കുളള നാസയുടെ മാവെന്‍ പേടകം യാത്രയായി

ചൊവ്വയിലേക്കുളള നാസയുടെ മാവെന്‍ പേടകം യാത്രയായി

ചൊവ്വാ ഗ്രഹത്തിന്റെ അന്തരീക്ഷനഷ്ടം പഠിക്കാനുള്ള നാസയുടെ പേടകം വിജയകരമായി വിക്ഷേപിച്ചു. മാവെന്‍ പര്യവേഷണ പേടകം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 11.58 ന് കേപ് കനവറല്‍ വ്യോമസേനാ താവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്നു.ചൊവ്വയുടെ ആകാശമണ്ഡലത്തെക്കുറിച്ചു പഠനം നടത്തുകയാണ് മാഴ്‌സ് അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് വൊളറ്റൈല്‍ എവല്യൂഷന്‍ മിഷന്‍ എന്നു നാമകരണം ചെയ്ത മാവെന്‍ പര്യവേഷണ പേടകത്തിന്റെ ലക്ഷ്യം. ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടായിരുന്നെങ്കില്‍ അത് എവിടെപ്പോയി? എന്ന ചോദ്യം ഉയര്‍ത്തുന്ന വെല്ലുവിളികളാണ് പേടകം തേടുന്നത്. ഭൂമിയിലേതുപോലെ ചൊവ്വയിലുണ്ടായിരുന്ന ജലസാന്നിധ്യം സൂര്യന്‍ […]

മംഗള്‍യാന്റെ അഞ്ചാം ഭ്രമണപഥ വികസനവും വിജയകരം

മംഗള്‍യാന്റെ അഞ്ചാം ഭ്രമണപഥ വികസനവും വിജയകരം

ഇന്ത്യയുടെ ചൊവ്വാ ദൗത്യ പര്യവേക്ഷണ പേടകമായ മംഗള്‍യാനിന്റെ അഞ്ചാം ഭ്രമണപഥ വികസനവും വിജയകരമായി പൂര്‍ത്തിയാക്കി. ഭൂമിയില്‍നിന്ന് സ്‌പേസ് ക്രാഫ്റ്റിന്റെ ഏറ്റവും ഉയര്‍ന്ന ദൂരം(അപ്പോജി) 1.92 ലക്ഷം കിലോമീറ്ററായി ഉയര്‍ത്തി. ഇന്നു പുലര്‍ച്ചെ 1.27നായിരുന്നു പരീക്ഷണം. 243.5 സെക്കന്റുകൊണ്ട് പ്രക്രിയ വിജയരകമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. 1,18,642 കിലോമീറ്ററില്‍നിന്ന് 1,92,874 കിലോമീറ്ററായാണ് അപ്പോജി ഉയര്‍ത്തിയത്. കഴിഞ്ഞ അഞ്ചിനാണു സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് മംഗള്‍യാന്‍ വിക്ഷേപിച്ചത്. സെപ്റ്റംബര്‍ 24ന് ഇതു ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

‘ഗോസ്’ പതിച്ചത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍; അടുത്ത തവണ എവിടെ?

‘ഗോസ്’ പതിച്ചത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍; അടുത്ത തവണ എവിടെ?

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ) ഭൗമഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കാനയച്ച കൃത്രിമോപഗ്രഹം ‘ഗോസ്’  പതിച്ചത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍. സമുഗ്രത്തില്‍ തിരയിളക്കമുണ്ടാക്കിയ ഗോസിന്റെ അടുത്ത പതനം എവിടെയെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകിട്ട് 10മണിയോടെ ഉപഗ്രഹം ഭൂമിയില്‍ എവിടെയെങ്കിലും പതിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അത് എവിടെ പതിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ഇന്നലെ രാവിലെ തന്നെ ഭൂമിയുടെ മണ്ഡലത്തില്‍ കടന്ന ഗോസ് സൈബീരിയ, പസഫിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം,അന്റാര്‍ട്ടിക എന്നീ മേഖലകളിലൂടെ കടന്നാണ് ഉപഗ്രഹം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ […]

ചെറിയ പാളിച്ചയ്ക്ക് ശേഷം ‘മംഗള്‍യാന്‍’ ശ്രമം വിജയത്തിന്റെ പാതയിലേക്ക്

ചെറിയ പാളിച്ചയ്ക്ക് ശേഷം ‘മംഗള്‍യാന്‍’ ശ്രമം വിജയത്തിന്റെ പാതയിലേക്ക്

മംഗള്‍യാനം ഭൂമിയില്‍ നിന്ന് ഒരു ലക്ഷം കിലോമീറ്റര്‍ അകലെയെത്തിക്കാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ശ്രമം വിജയിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തെ ഉയര്‍ന്ന പ്രവേഗത്തിലെത്തിക്കാന്‍ തിങ്കളാഴ്ച നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ന് വീണ്ടും ശ്രമം നടത്തിയത്. എല്ലാം നന്നായി നടന്നു.പ്രതീക്ഷിച്ചതു പോലെ പരീക്ഷണം വിജയത്തിലെത്തി. പേടകത്തിന്റെ അവസാന സഞ്ചാരപാതയെക്കുറിച്ചുളള വിവരങ്ങള്‍ കുറച്ചു മണിക്കൂറുകള്‍ക്കുളളില്‍ അറിയാന്‍ കഴിയുമെന്നും ഐഎസ്‌ഐര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. 78276 കിലോമീറ്ററില്‍ നിന്നാണ് ഭ്രമണപഥം ഒരു ലക്ഷം കിലോമീറ്ററാക്കി വര്‍ധിപ്പിച്ചത്. മംഗള്‍യാന്‍ പേടകത്തിന്റെ ഭൂഭ്രമണപഥത്തിലേക്ക് […]

മംഗള്‍യാന്‍ പേടകത്തിന്റെ ഭ്രമണപഥം വീണ്ടും വികസിപ്പിച്ചു

മംഗള്‍യാന്‍ പേടകത്തിന്റെ ഭ്രമണപഥം വീണ്ടും വികസിപ്പിച്ചു

ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യപേടകമായ മംഗള്‍യാന്റെ ഭൂഭ്രമണപഥം വീണ്ടും വികസിപ്പിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.18 ന് ആരംഭിച്ച നടപടി വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭ്രമണപഥത്തിന് ഭൂമിയില്‍നിന്നുള്ള കൂടിയ അകലം 28,814 കിലോമീറ്ററില്‍നിന്ന് 40,186 കിലോമീറ്ററായാണ് വെള്ളിയാഴ്ച വര്‍ധിപ്പിച്ചത്. നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്റെ ഭൂഭ്രമണപഥം ഇത് രണ്ടാം തവണയാണ് വികസിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച മംഗള്‍യാന്‍ പേടകത്തിലെ ചെറിയ ദ്രവഇന്ധന എന്‍ജിന്‍ 10 മിനിറ്റ് പ്രവര്‍ത്തിപ്പിച്ച് ഭ്രമണപഥം വലുതാക്കുകയായിരുന്നു. ബാംഗ്ലൂരിലെ ഐ.എസ്.ആര്‍.ഒ.യുടെ നിയന്ത്രണകേന്ദ്രത്തില്‍നിന്നാണ് ഇതിന് നിര്‍ദേശംകൊടുത്തത്. നിലവിലുള്ള ഭൂഭ്രമണപഥം […]

‘ഗോസ്’ ഭൂമിയിലേക്ക്; ആശങ്കയോടെ ശാസ്ത്രലോകം

‘ഗോസ്’ ഭൂമിയിലേക്ക്; ആശങ്കയോടെ ശാസ്ത്രലോകം

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ) ഭൗമഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കാനയച്ച കൃത്രിമോപഗ്രഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ടണ്‍ ഭാരമുള്ള ഉപഗ്രഹം നവംബര്‍ 10 നുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോട്ടുചെയ്യുന്നത്. നാലുവര്‍ഷം മുമ്പ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലം മാപ്പ് ചെയ്യാനയച്ചതാണ് ‘ഗോസ്’ എന്ന ഉപഗ്രഹം. ഉപഗ്രഹത്തിലെ ഇന്ധനം തീര്‍ന്നതും അതിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് പെട്ടെന്നുളള ഈ പതനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 25 മുതല്‍ 45 കഷണങ്ങളായിട്ടാകും അത് ഭൂമിയില്‍ പതിക്കുക. അതില്‍ ഏറ്റവും വലിയ […]

സി വി രാമന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മദിനം ഇന്ന്

സി വി രാമന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മദിനം ഇന്ന്

ഭാരതീയ ശാസ്ത്ര ശാഖയ്ക്ക്  ലോകോത്തര നിലവാരം നല്‍കിയ മഹാനായ ശാസ്ത്രജ്ഞന്‍ സര്‍. സി.വി.രാമന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മദിനം ഇന്ന്. ഏഷ്യയിലേക്ക് ആദ്യമായി ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ട് വന്നത് സി വി രാമനാണ്. വളരെ ചെലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച അദ്ദേഹം ആധുനിക ഭാരതത്തിലെ ശാസ്ത്രമുന്നേറ്റങ്ങള്‍ക്ക് അടിത്തറയിടുകയായിരുന്നു. അദ്ദേഹത്തിന്റെ രാമന്‍ ഇഫക്ട് സിദ്ധാന്തം ഭാരതീയ ശാസ്ത്രശാഖയ്‌ക്കെന്നല്ല ലോക ശാസ്ത്രശാഖയ്ക്ക് തന്നെ നിദാനമായ കണ്ടുപിടുത്തമായിരുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ ഗ്രാമത്തില്‍ […]

പരസ്യവരുമാനത്തിന്റെ പ്രലോഭനത്തില്‍ ഗൂഗിളും വാക്കു മാറ്റി

പരസ്യവരുമാനത്തിന്റെ പ്രലോഭനത്തില്‍ ഗൂഗിളും വാക്കു മാറ്റി

പരസ്യവരുമാനത്തിന്റെ പ്രലോഭനം ഗൂഗിളിനേയും പിടികൂടി. ഒരിക്കലും ഉപയോഗിക്കില്ലെന്നു വീമ്പു പറഞ്ഞ പരസ്യ രീതികള്‍ ഗൂഗിള്‍ പരീക്ഷിച്ചു തുടങ്ങി. ലാളിത്യം നിലനിര്‍ത്തുന്നതിന് ഹോംപേജില്‍ പരസ്യം ഇടില്ലെന്ന മുന്‍ തീരുമാനമാണ് ഗൂഗിള്‍ മാറ്റുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബാനര്‍ പരസ്യം അമേരിക്കയിലെ ഉപയോക്താക്കള്‍ വിമാനസംബന്ധമായി കാര്യങ്ങള്‍ തെരയുമ്പോള്‍ ലഭിച്ചു തുടങ്ങി. സെര്‍ച്ച് ഫലങ്ങളുടെ മുകളിലായി വലുതായി പ്രദര്‍ശിപ്പിക്കുന്ന ബാനര്‍ പരസ്യങ്ങളാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ബാനര്‍ പരസ്യങ്ങള്‍ ഒരിക്കലും ഉപയോഗിക്കില്ലെന്ന് കമ്പനിയുടെ ബ്ലോഗില്‍ 2005ല്‍ പറഞ്ഞിരുന്നു. ബ്രാന്‍ഡുകളെ സംബന്ധിക്കുന്ന […]

സൂപ്പര്‍ഫാന്‍ മത്സരവുമായി വോഡഫോണ്‍; ഗ്രാന്‍ഡ്പിക്‌സ് ടീമിനൊപ്പം ചേരാന്‍ അവസരം

സൂപ്പര്‍ഫാന്‍ മത്സരവുമായി വോഡഫോണ്‍; ഗ്രാന്‍ഡ്പിക്‌സ് ടീമിനൊപ്പം ചേരാന്‍ അവസരം

 ഇന്ത്യന്‍ ഗ്രാന്‍ഡ്പിക്‌സില്‍ വോഡഫോണ്‍ മാക്‌ലെറന്‍ മേഴ്‌സിഡെസ് ടീമിനൊപ്പം ഇടപഴകാന്‍ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ അവസരമൊരുക്കുന്നു. സൂപ്പര്‍ഫാന്‍ മത്സരം വഴിയാണ് ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ഐതിഹാസികമായ വോഡഫോണ്‍ മാക്‌ലറെന്‍ മെഴ്‌സിഡസ് ടീമിനൊപ്പം ഇടപഴകാന്‍ വോഡഫോണ്‍ അവസരമൊരുക്കുന്നത്. വോഡഫോണ്‍ ഡോങ്ക്ള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ക്കും പുതിയ വരിക്കാര്‍ക്കും സൂപ്പര്‍ഫാന്‍ മത്സരത്തില്‍ പങ്കെടുക്കാം. സൂപ്പര്‍ഫാന്‍ ജേതാക്കള്‍ക്ക് ഡല്‍ഹിയിലേക്കുള്ള യാത്രയും ടീമിനൊപ്പമുള്ള താമസവും മറ്റും പൂര്‍ണമായും സൗജന്യമായിരിക്കും. മത്സരസമയത്ത് ജേതാവിന് പിറ്റ് ലെയ്‌നില്‍ നില്‍ക്കാനും ഇതര ട്രാക്ക് ആക്റ്റിവിറ്റികളില്‍ പങ്കെടുക്കാനും അവസരമുണ്ടായിരിക്കും. […]