ബ്രാന്റ് മൂല്യം: കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്/ ഐടി രംഗത്ത് സാംസങ് നാലാമത്

ബ്രാന്റ് മൂല്യം: കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്/ ഐടി രംഗത്ത് സാംസങ് നാലാമത്

ഇന്റര്‍ബ്രാന്റ് ബ്രാന്റ് വാല്വേഷന്‍ റിപ്പോര്‍ട്ടനുസരിച്ച് കണ്‍സ്യൂമര്‍ ഇലക്‌ട്രോണി ക്‌സ് / ഐടി ബ്രാന്റുകളില്‍ സാംസങ് നാലാം സ്ഥാനത്ത്. എല്ലാ വിഭാഗങ്ങളിലുള്ള ബ്രാ ന്റുകളുടെ മൂല്യ പട്ടികയില്‍ സാംസങ് എട്ടാമതാണ്. ഐടി, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് രംഗത്ത് ആപ്പിള്‍, ഐബിഎം, മൈക്രോസോഫ്റ്റ് എന്നീ ബ്രാന്റുകള്‍ മാത്രമാണ് സാംസങിന് മുന്നിലുള്ളത്. ഈ പട്ടികയിലെ ടോപ്പ് 5 ബ്രാ ന്റുകളില്‍ യുഎസിന് പുറത്തുനിന്നുള്ള ഏക ബ്രാന്റാണ് സാംസങ്.   എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ടോപ്‌ടെന്‍ ലിസ്റ്റില്‍ യുഎസിന് പുറത്തുനിന്നുള്ള ആദ്യ ബ്രാന്റാണ് സാംസങ്, […]

അഡോബിന്റെ 29 ലക്ഷം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന് കമ്പനി വ്യത്തങ്ങള്‍

അഡോബിന്റെ 29 ലക്ഷം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന് കമ്പനി വ്യത്തങ്ങള്‍

2.9 മില്യന്‍ (29 ലക്ഷം) ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ അഡോബ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇത് കണ്ടത്തെിയത്. ഹാക്കര്‍മാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റമേഴ്‌സിന്റെ വിവരങ്ങളും സോഴ്‌സ് കോര്‍ഡും അനധികൃത മാര്‍ഗങ്ങളിലൂടെ ചോര്‍ത്തുന്നതായി തങ്ങളുടെ സുരക്ഷാ സംഘം അടുത്തിടെ കണ്ടത്തെിയിരുന്നുവെന്ന് അഡോബ് അറിയിച്ചു. തങ്ങള്‍ അതീവ ആഭ്യന്തര സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ ഹാക്ക് ചെയ്തത് അകത്തുനിന്നാവാനുള്ള സാധ്യത തള്ളിക്കളയുന്നില്‌ളെന്നും അഡോബ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, പുറത്തു നിന്നുള്ളവരുടെയും നിയമ പാലന രംഗത്തുള്ളവരുടെയും ഇടപെടലിന് […]

വെറുതെ കിടന്നാല്‍ മാസം മൂന്നുലക്ഷം നാസ തരും

വെറുതെ കിടന്നാല്‍ മാസം മൂന്നുലക്ഷം നാസ തരും

ജോലിയൊന്നും ചെയ്യാതെ വെറുതേ കിടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്.ഇനി അങ്ങനെ വെറുതേ കിടക്കുന്നതിന് പ്രതിഫലം കൂടി നല്‍കിയാലോ കാര്യം കുശാലായില്ലേ? ഇനി പ്രതിഫലം തരാന്‍ ഒരുങ്ങിയിരിക്കുന്നതും ചില്ലറക്കാരല്ല. വെറുതെ ഒരു മെത്തയില്‍ കിടക്കുന്നതിന് മാസം 5000 ഡോളര്‍(മൂന്നു ലക്ഷം രൂപ) തരുമെന്ന് ഉറപ്പ് നല്‍കുന്നത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ്. അപ്പോള്‍ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പാണ്. അപേക്ഷിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് ഒരുകാര്യം ഓര്‍ക്കുക. അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കോ മാത്രം മതിയെന്ന മുന്നറിയിപ്പും കൂടെയുണ്ട്. ബഹിരാകാശ യാത്രികര്‍ക്ക് സംഭവിക്കാവുന്ന […]

ഗൂഗിള്‍ ഗ്ലാസ് ആദ്യമായി ശസ്ത്രകിയാ മുറിയില്‍

ഗൂഗിള്‍ ഗ്ലാസ് ആദ്യമായി ശസ്ത്രകിയാ മുറിയില്‍

ചെന്നൈ: ലൈഫ് ലൈന്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയില്‍ ചീഫ് സര്‍ജനായ ഡോക്ടര്‍ ജെ.എസ്. രാജ്കുമാറിന്റെ ശസ്ത്രക്രിയാകത്തി ഹെര്‍ണിയാ രോഗിയുടെ അടിവയറില്‍ ചുവന്ന വരയിടുമ്പോള്‍ രണ്ടു ബ്ലോക്ക് അപ്പുറത്തുള്ള ക്ലാസ് മുറിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തൊട്ടുമുമ്പിലെ സ്‌ക്രീനിലേക്കു കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. രാജ്യത്ത് ആദ്യമായി ഗൂഗിള്‍ ഗ്ലാസിന്റെ സഹായത്തോടെ നടത്തിയ ശസ്ത്രക്രിയയാണു വിദ്യാര്‍ഥികള്‍ തല്‍സമയം കണ്ടത്. സോഫ്റ്റ്‌വെയര്‍ ഭീമനായ ഗൂഗിള്‍ അവതരിപ്പിച്ച ഈ പുതിയ ഉപകരണം പാശ്ചാത്യലോകത്ത് നിരവധി തവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ പരീക്ഷിക്കപ്പെടുന്നത് ആദ്യമായാണ്. നാല്‍പ്പത്തിയഞ്ചുകാരനായ രോഗിയുടെ ഗാസ്‌ട്രോ […]

വോയജര്‍ ഒന്ന് സൗരയൂഥം കയറിയിറങ്ങി

വോയജര്‍ ഒന്ന് സൗരയൂഥം കയറിയിറങ്ങി

  സൗരയൂഥം പിന്നിട്ട ‘ആദ്യ മനുഷ്യനിര്‍മിതപേടക’മെന്ന ചരിത്രപദവിയുമായി വോയജര്‍ ഒന്ന് സൗരയൂഥം ചുറ്റി തിരികെ വന്നു. 36 വര്‍ഷത്തെ നീണ്ട പ്രയാണത്തിനൊടുവില്‍ പേടകം സൗരയൂഥത്തിന്റെ അതിര്‍ത്തി കടന്ന് നക്ഷത്രാന്തരലോകത്തേക്ക് കടന്ന കാര്യം നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചു.വോയജര്‍ പേടകം സൗരയൂഥം കടന്നോ ഇല്ലയോ എന്ന തര്‍ക്കത്തിനും ഇതോടെ മറുപടിയായി.   സൗരയൂഥത്തിലേക്ക് പ്രവേശിച്ച വോയജര്‍ ഒന്ന് എവിടെയാണുള്ളതെന്ന കാര്യം കഴിഞ്ഞ ഒരു വര്‍ഷമായി ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരുന്നു.ഇത്തരം ഊഹാപോഹങ്ങളും അഭ്യൂഹങ്ങള്‍ക്കും കനത്ത മറുപടി നല്‍കി വോയേഡര്‍ ആകാശഗംഗയുടെ അനന്തതയിലൂടെ ഇനി […]

ഇംഗ്ലീഷ് ഗ്രാമര്‍ ഇനി വീഡിയോ ഗെയ്മിലൂടെ പഠിക്കാം

ഇംഗ്ലീഷ് ഗ്രാമര്‍ ഇനി വീഡിയോ ഗെയ്മിലൂടെ പഠിക്കാം

ഇംഗ്ലീഷ് ഗ്രാമര്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് ലളിതവും രസകരവുമായ കളികളുടെ വീഡിയോ ഗെയിമുമായി യുവ അധ്യാപകന്‍ രംഗത്ത്. ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം. എച്ച്.എസ്.എസ്സിലെ ആദ്യപകനായ എ.ആര്‍ അരുണ്‍കുമാറാണ് വീഡിയോ ഗെയിമിലൂടെ ഇംഗ്ലീഷ് ഗ്രാമര്‍ പഠനം എന്നാ ആശയവുമായി രംഗത്തെത്തിയിട്ടുള്ളത്. കേറ്റോ എന്ന സാങ്കല്‍പിക ആനിമേഷന്‍ കഥാപാത്രത്തിലൂടെയാണ് പഠനം സാധ്യമാക്കുന്നത് ചിന്നു മിന്നു എന്നീ രണ്ട് കുസൃതിക്കാരായ മുയലുകള്‍, ടാര്‍സന്‍ എന്നിവരും വീഡിയോ ഗെയ്മില്‍ കഥാപാത്രങ്ങളാണ്. ‘ ഹു വാണ്ട്‌സ് ടു ബി എ മില്യണര്‍’ എന്ന റിയാലിറ്റി ഷോയും ഇതിലെ […]

കൊഴുപ്പ് കുറയ്ക്കുന്ന പാചകവുമായി സാംസങിന്റെ പുതിയ സ്മാര്‍ട്ട് അവന്‍

കൊഴുപ്പ് കുറയ്ക്കുന്ന പാചകവുമായി സാംസങിന്റെ പുതിയ സ്മാര്‍ട്ട് അവന്‍

കൊച്ചി: ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ് ഇലക്‌ട്രോണിക്‌സ് പുതിയ സ്മാര്‍ട്ട് അവന്‍ വിപണിയിലവതരിപ്പിച്ചു. വറുത്തെടുക്കുന്ന ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അംശം 80 ശതമാനം വരെ കുറയ്ക്കുന്ന സ്ലിം ഫ്രൈ ടെക്‌നോളജിയാണ് പുതിയ സാംസങ് സ്മാര്‍ട്ട് അവന്റെ പ്രത്യേകത. പുതിയ സ്മാര്‍ട്ട് അവനിലുള്ള ഫെര്‍മെന്റേഷന്‍ ഫംഗ്ഷന്‍ ഉപയോഗിച്ച് മാവ് പുളിപ്പിക്കുന്നത് വളരെ പെട്ടെന്ന് സാധിക്കും. മിനിട്ടുകള്‍ക്കുള്ളില്‍ കട്ടത്തൈര് ഉണ്ടാക്കുവാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താം. ബില്‍റ്റ് ഇന്‍ ഗ്രില്ലോടു കൂടിയ സ്മാര്‍ട്ട് അവന്റെ കപ്പാസിറ്റി 32 ലിറ്ററാണ്. പുതിയ സാംസങ് […]

ട്വിറ്ററിലൂടെ അശഌലം പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ ‘റിപ്പോര്‍ട്ട് ട്വീറ്റ്’ ബട്ടണ്‍

ട്വിറ്ററിലൂടെ അശഌലം പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ ‘റിപ്പോര്‍ട്ട് ട്വീറ്റ്’ ബട്ടണ്‍

ട്വിറ്ററിലൂടെ അശ്‌ളീലവും ഭീഷണിയും പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ ‘റിപ്പോര്‍ട്ട് ട്വീറ്റ്’ ബട്ടണ്‍ നിലവില്‍ വരുന്നു. അനാവശ്യ സന്ദേശങ്ങളും ഭീഷണിയും ഉഭഭോക്താക്കള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യമാണിത്. റിപ്പോര്‍ട്ട് ബട്ടണ്‍ ഇപ്പോള്‍ മൊബൈലില്‍ ഉണ്ടെങ്കിലും ടെസ്‌ക് ടോപ്പിലേക്കും മറ്റും ഇത് വ്യാപിപിക്കും.   സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളിലൂടെ ഭീഷണിയും അശ്‌ളീല പ്രയോഗങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സൈറ്റ് അധികൃതര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ട്വിറ്ററിലൂടെയുള്ള ഭീഷണിയെയും അശ്‌ളീലസന്ദേശങ്ങളെയുംകുറിച്ച് നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചിരുന്നത്. പൊതുപ്രവര്‍ത്തകര്‍ക്കും സെലിബ്രിറ്റികള്‍ക്കുമാണ് ഇത്തരം  സന്ദേശങ്ങള്‍ അധികം ലഭിച്ചിരുന്നത്. കൂടാതെ വ്യക്തിപരമായ […]

ട്വിറ്ററില്‍ സിറിയന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി

ട്വിറ്ററില്‍ സിറിയന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി

ന്യൂയോര്‍ക്ക് ടൈംസ്, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലും ട്വിറ്ററിലും സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി.  വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കുന്ന ഓസ്‌ട്രേലിയന്‍ ഇന്റര്‍നെറ്റ് കമ്പനിയുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറിയാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. ദമാസ്‌കസില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തെ തുടര്‍ന്നാണ് സിറിയയില്‍ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നതിനിടെയാണ് ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന ഹാക്കര്‍ ഗ്രൂപ്പ് ഏറ്റെടുത്തും. ട്വിറ്ററിലൂടെയാണ് ഹാക്കര്‍ ഗ്രൂപ്പിന്റെ പ്രതികരണം. നേരത്തേയും […]

ഇനി ട്വിറ്റുകള്‍ പ്രിന്റായി സൂക്ഷിക്കാം

ഇനി ട്വിറ്റുകള്‍ പ്രിന്റായി സൂക്ഷിക്കാം

ഇനി നിങ്ങളുടെ ട്വീറ്റുകള്‍ പ്രിന്റായി സൂക്ഷിക്കാം. അതിനായി ട്വിറ്റര്‍ടേപ്പ് എന്ന ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ബ്രിട്ടനിലെ വെബ് ഡെവലപ്പറായ ആദം വോഗന്‍.1869 ല്‍ തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ചതാണ് ടിക്കര്‍ ടേപ്പ്. സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ച് വിവരങ്ങള്‍ രേഖപ്പെടുത്താനാണ് ടിക്കര്‍ ടേപ്പുകള്‍ ഉപയോഗിച്ചിതുന്നത്. ഇതിന്റെ സമാനമായ പ്രവര്‍ത്തനമാണ് ട്വിറ്റര്‍ ചേപ്പിനുമെന്ന് ആദം അവകാശപ്പെടുന്നു.   ടിക്കര്‍ ടേപ്പുമായി ട്വിറ്റര്‍ ടേപ്പിനുള്ള വ്യത്യാസം കമ്പ്യൂട്ടറുമായി ട്വിറ്റര്‍ ടേപ്പിനെ ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. എന്ത് ട്വീറ്റ് ചെയ്യുന്നുവോ അത് ഉപകരണം പ്രിന്റായി എടുത്തുവെക്കുന്നു. മൂന്ന് […]