ട്വിറ്ററില്‍ സിറിയന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി

ട്വിറ്ററില്‍ സിറിയന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി

ന്യൂയോര്‍ക്ക് ടൈംസ്, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലും ട്വിറ്ററിലും സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി.  വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കുന്ന ഓസ്‌ട്രേലിയന്‍ ഇന്റര്‍നെറ്റ് കമ്പനിയുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറിയാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. ദമാസ്‌കസില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തെ തുടര്‍ന്നാണ് സിറിയയില്‍ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നതിനിടെയാണ് ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം. വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന ഹാക്കര്‍ ഗ്രൂപ്പ് ഏറ്റെടുത്തും. ട്വിറ്ററിലൂടെയാണ് ഹാക്കര്‍ ഗ്രൂപ്പിന്റെ പ്രതികരണം. നേരത്തേയും […]

ഇനി ട്വിറ്റുകള്‍ പ്രിന്റായി സൂക്ഷിക്കാം

ഇനി ട്വിറ്റുകള്‍ പ്രിന്റായി സൂക്ഷിക്കാം

ഇനി നിങ്ങളുടെ ട്വീറ്റുകള്‍ പ്രിന്റായി സൂക്ഷിക്കാം. അതിനായി ട്വിറ്റര്‍ടേപ്പ് എന്ന ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ബ്രിട്ടനിലെ വെബ് ഡെവലപ്പറായ ആദം വോഗന്‍.1869 ല്‍ തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ചതാണ് ടിക്കര്‍ ടേപ്പ്. സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ച് വിവരങ്ങള്‍ രേഖപ്പെടുത്താനാണ് ടിക്കര്‍ ടേപ്പുകള്‍ ഉപയോഗിച്ചിതുന്നത്. ഇതിന്റെ സമാനമായ പ്രവര്‍ത്തനമാണ് ട്വിറ്റര്‍ ചേപ്പിനുമെന്ന് ആദം അവകാശപ്പെടുന്നു.   ടിക്കര്‍ ടേപ്പുമായി ട്വിറ്റര്‍ ടേപ്പിനുള്ള വ്യത്യാസം കമ്പ്യൂട്ടറുമായി ട്വിറ്റര്‍ ടേപ്പിനെ ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. എന്ത് ട്വീറ്റ് ചെയ്യുന്നുവോ അത് ഉപകരണം പ്രിന്റായി എടുത്തുവെക്കുന്നു. മൂന്ന് […]

മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബെല്‍മര്‍ വിരമിക്കുന്നു

മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബെല്‍മര്‍ വിരമിക്കുന്നു

മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബെല്‍മര്‍ പടിയിറങ്ങുന്നു. നീണ്ട കാലം ബില്‍ഗേറ്റ്‌സിന്റെ വലംകൈയായിരുന്ന സ്റ്റീവ് ഒരു വര്‍ഷത്തിനകം വിരമിക്കും. പകരക്കാരനെ കണ്ടെത്തുന്നതിന് ഡയരക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ബില്‍ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥപിക്കുന്നതില്‍ പങ്കാളിയായിരുന്ന സ്റ്റീവ് പകരക്കാരനെത്തുന്നതു വരെ സ്ഥാനത്തു തുടരും.   ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് സ്റ്റീവ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കമ്പനി ഒരു വഴിത്തിരിവിലാണ്. പുതിയ ദിശയിലേക്കുള്ള യാത്രയില്‍ മൈക്രോസോഫ്റ്റിനെ നയിക്കാന്‍ പുതിയ ഒരു ചുമതലക്കാരന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റീവിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് […]

വാണിജ്യ കോള്‍, എസ്‌എംഎസ്‌; ഉപഭോക്താക്കള്‍ക്ക്‌ ശല്യമാകുമ്പോള്‍

വാണിജ്യ കോള്‍, എസ്‌എംഎസ്‌; ഉപഭോക്താക്കള്‍ക്ക്‌ ശല്യമാകുമ്പോള്‍

ടെലികോം കമ്പനികളില്‍ നിന്നുള്ള വാണിജ്യ കോളുകളും മെസേജുകളും പലപ്പോഴും ഉപഭോക്താക്കള്‍ക്ക്‌ ശല്യമാണ്‌. ഇത്തരം അനാവശ്യകോളുകളും മെസേജുകളും നിയന്ത്രിക്കാന്‍ റഗുലേറ്ററി അതോറിറ്റി നടപടി കര്‍ശനമാക്കുകയാണ്‌. ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്ന കമ്പനികളുടെ ടെലിഫോണ്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുകള്‍ വിച്ഛേദിക്കാനാണ്‌ അതോറിറ്റിയുടെ തീരുമാനം. സമ്മാനവാഗ്‌ദാനങ്ങളും പുതിയ ഓഫറുകളും പാട്ടുകള്‍ കേള്‍പ്പിച്ചുമുള്ള കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാനാണ്‌ പദ്ധതിയിടുന്നത്‌.   ഒരു ദിവസം അയക്കാന്‍ കഴിയുന്ന മെസേജുകള്‍ക്ക്‌ നേരത്തെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ഇത്തരം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും കുറവ്‌ വരാത്തതിനാലാണ്‌ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ടെലികോം അതോറിറ്റി നിര്‍ബന്ധിതരായത്‌. […]

തലച്ചോറിലെ രക്തക്കെട്ട്‌ ഓപ്പറേറ്റ്‌ ചെയ്യാന്‍ റോബോട്ട്‌.

തലച്ചോറിലെ രക്തക്കെട്ട്‌ ഓപ്പറേറ്റ്‌ ചെയ്യാന്‍ റോബോട്ട്‌.

തലച്ചോറിലെ രക്തക്കെട്ട്‌ എന്നത്‌ മരണത്തിന്‌ പോലും കാരണമാകുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌. ഇത്‌ പരിഹരിക്കാനുള്ള ശസ്‌ത്രക്രിയകളില്‍ 40 ശതമാനം മാത്രമേ വിജയിക്കാറുള്ളുവെന്നാണ്‌ ആരോഗ്യ മേഖലയിലുള്ളവരുടെ കണക്ക്‌, ബ്രെയിന്‍ ഹെമറേജ്‌ ശസ്‌ത്രക്രിയകള്‍ ആയാസരഹിതമാക്കുവാനുള്ള ഒരു വിദ്യയാണ്‌ വാര്‍ ബില്‍ട്ട്‌ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ തയ്യാറാക്കിയിരിക്കുന്നത്‌. തലച്ചോറിന്‌ ക്ഷതങ്ങള്‍ ഒന്നുമില്ലാതെ തലച്ചോറിലെ ഹെമറേജ്‌ (രക്തകട്ടകള്‍) നീക്കം ചെയ്യുന്ന റോബോട്ടാണ്‌ ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്‌. ഒരു ഇഞ്ചിന്‍റെ ഇരുപതില്‍ ഒന്നുമാത്രം വലിപ്പമുള്ള ഒരു നീഡിലാണ്‌ ഈ റോബോട്ടിന്‍റെ പ്രധാന ഭാഗം ഇതാണ്‌ തലച്ചോറിനുള്ളില്‍ കടന്ന്‌ രക്തകട്ട […]

ഗൂഗിള്‍ ഫേസ്ബുക്കിനെ കടത്തിവെട്ടി

ഗൂഗിള്‍ ഫേസ്ബുക്കിനെ കടത്തിവെട്ടി

വിവിധ ഫ്‌ളാറ്റ് ഫോമുകളിലായി ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനായി ഗൂഗിള്‍ മാപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ഗ്‌ളോബല്‍ വെബ് ഇന്‍ഡക്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗൂഗിള്‍ മാപ്പ് ആപ്‌ളിക്കേഷന്‍ 54 ശതമാനം പേര്‍ ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ മാപ്പിനെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. എന്നാല്‍ നോക്കിയയുടെ ഒവിഐ മാപ്പ് 9 ശതമാനം സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പതിനൊന്നാം സ്ഥാനം മാത്രമേഉള്ളൂ. സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ആപ്‌ളിക്കേഷന്‍ ഫേസ്ബുക്കിന്‍റെതാണ്. 44 ശതമാനം സ്മാര്ട് […]

വെബ്ലര്‍: പുതിയ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുമായി ഇന്ത്യക്കാരന്‍

വെബ്ലര്‍: പുതിയ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുമായി ഇന്ത്യക്കാരന്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫെയ്‌സ്ബുക്കും ട്വിറ്ററും അടക്കിവാഴുന്ന ഈ കാലത്ത് ശാസ്ത്രസാങ്കേതിക രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യക്കാരനായ സഹില്‍ ഭഗത് എന്ന ചെറുപ്പക്കാരന്‍. വെബ്ലര്‍ എന്ന പേരില്‍ സ്വന്തമായൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് തുടങ്ങിയിരിക്കുകയാണ് ഈ ഇരുപത്തിമൂന്ന്കാരന്‍. ഇന്ത്യയുടെ സൂക്കര്‍ബര്‍ഗാണ് സഹീല്‍ ഭഗത്. ബീറ്റ സ്‌റ്റേജില്‍ വെബ്ലര്‍ ജൂലൈ 23 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ക്രൗഡ് ലെയറിംങ് മോഡല്‍ എന്ന കമ്പനിയാണ് വെബ്ലര്‍ എന്ന സഹീല്‍ ഭഗതിന്റെ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കിയത്. ജൂലൈ 28 […]

വിക്കിപീഡിയ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നു

വിക്കിപീഡിയ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നു

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തങ്ങളുടെ വെബ് സൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലില്‍ വെബ് സൈറ്റ് സുരക്ഷ വര്‍ദ്ധിക്കുമെന്ന് വിക്കിപീഡിയ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ എച്ടിടിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അമേരിക്കന്‍ ചാരക്കണ്ണുകളെ പ്രതിരോധിക്കാന്‍ വിക്കിപീഡിയ ഒരുങ്ങുന്നത്. എച്ടിടിപി ലോഗിന്‍ സംവിധാനത്തെക്കാള്‍ സുരക്ഷിതമാണ് എച്ടിടിപിഎസ്.   ലോകത്തെ ഏറ്റവും അധികം ജനങ്ങള്‍ വായിക്കപ്പെടുന്ന ഏഴാമത്തെ വെബ് പോര്‍ട്ടലായാണ് സ്വതന്ത്ര വിജ്ഞാനംകോശമായ വിക്കിപീഡിയ. ഇതില്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ വിവരങ്ങളും വിക്കിപീഡിയയുടെ വിവരങ്ങളും അമേരിക്കന്‍ നിരീക്ഷണത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് ഗാര്‍ഡിയന്‍ […]

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ ഗൂഗിള്‍ എത്തുന്നു

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍  ഗൂഗിള്‍ എത്തുന്നു

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇനി ഒരു സന്തോഷവാര്‍ത്ത.നിങ്ങളെ സഹായിക്കാനായി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിള്‍ എത്തുന്നു. ആന്‍ഡ്രോയിഡ് 2.2 നും ഇതിന് മുകളിലുമുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. പുതിയ സേവനം ഓഗസ്റ്റ് അവസാനത്തോടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ് അറിയുന്നത്. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ എന്നറിയപ്പെടുന്ന സേവനം സൗജന്യമായി ഉപയോഗിക്കാനാകും. നേരത്തെ തന്നെ ആപ്പിളും വിന്‍ഡോസും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ വിലപ്പെട്ട രേഖകള്‍ സുരക്ഷിതമയി സൂക്ഷിക്കാന്‍ […]

1 69 70 71