ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി പുതിയ വൈറസ്

ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി പുതിയ വൈറസ്

ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് പുതിയ വൈറസ് പ്രചരിക്കുന്നു. ഓണ്‍മി(OwnMe) എന്ന വൈറസാണ് അതിവേഗത്തില്‍ പ്രചരിക്കുന്നത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ വൈറസ് ഫോണിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലാണ് ഈ വൈറസിന്റെ കണ്ണ്. വാട്‌സ്ആപ്പിനെയാണ് ഈ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നാണ് വൈറസിനെ കണ്ടെത്തിയ ആന്റി വൈറസ് കമ്പനി പറയുന്നത്. വാട്‌സ്ആപ്പ് വഴിയുള്ള ചാറ്റ് വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് ഓണ്‍ മീ ചോര്‍ത്തിയെടുക്കുന്നത്. ഇതിനൊപ്പം കോള്‍ ഹിസ്റ്ററിയും മെസേജ് ഹിസ്റ്ററിയും ബ്രൗസിംങ് ഹിസ്റ്ററിയും ഓണ്‍ […]

നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്

നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്

കാലിഫോര്‍ണിയ: ഫെയ്‌സ്ബുക്കില്‍ അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാനായി തയാറാക്കിയ പുതിയ പദ്ധതിയില്‍ ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുമെന്ന് ഫെയ്‌സ്ബുക്ക്. ഇവര്‍ക്കായിരിക്കും ചിത്രങ്ങള്‍ പരിശോധിച്ച് വേര്‍തിരിക്കുന്നതിനുള്ള ചുമതല. പ്രതികാരത്തോടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള പദ്ധതി ആസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫെയ്സ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ അവരുടെ നഗ്നചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിന് അയച്ചുകൊടുക്കണം. അയക്കുന്ന ചിത്രങ്ങള്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് രൂപത്തിലേക്ക് ഫെയ്‌സ്ബുക്ക് മാറ്റും. ഈ ചിത്രങ്ങള്‍ പിന്നീട് അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഫെയ്‌സ്ബുക്ക് അത് […]

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടി; പുതിയ നീക്കവുമായി ഫെയ്‌സ്ബുക്ക്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടി; പുതിയ നീക്കവുമായി ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന നീക്കവുമായി ഫെയ്‌സ്ബുക്ക്. സാധാരണയായി ഫെയ്‌സ്ബുക്കില്‍ സംഭവിക്കുന്നത് എന്തും കാണിച്ചുതരുന്ന ന്യൂസ്ഫീഡില്‍ നിന്ന് ന്യൂസ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെയ്‌സ്ബുക്ക് പുതിയ പരീക്ഷണം നടത്തി കഴിഞ്ഞു. ആഗോളതലത്തില്‍ ഒട്ടുമിക്ക മാധ്യമ വെബ്‌സൈറ്റുകളിലേയ്ക്കും വായനക്കാരെ ഉണ്ടാക്കുന്നത് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വഴിയാണ്. ഉപഭോക്താക്കളുടെ ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ തെളിയാറുള്ള മാധ്യമ വാര്‍ത്തകളുടെ പോസ്റ്റുകളാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. പകരം അവയെ […]

പുത്തന്‍ ഫീച്ചറുകളുമായി വിന്‍ഡോസ് 10 ; പുതിയ അപ്‌ഡേറ്റ് ഒക്‌ടോബര്‍ 17ന് എത്തിയേക്കും

പുത്തന്‍ ഫീച്ചറുകളുമായി വിന്‍ഡോസ് 10 ; പുതിയ അപ്‌ഡേറ്റ് ഒക്‌ടോബര്‍ 17ന് എത്തിയേക്കും

വിന്‍ഡോസ് 10 ഓപ്പറേറ്റിംങ് സിസ്റ്റത്തിന്റെ പുതിയ അപ്‌ഡേറ്റ് ഒക്ടോബര്‍ 17 മുതല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ പതിപ്പിന്റെ ക്രിയേറ്റര്‍ അപ്‌ഡേറ്റിന്റെ പരീക്ഷണം മൈക്രോസോഫ്റ്റ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. നിരവധി പുതിയ മാറ്റങ്ങളുമായാണ് വിന്‍ഡോസ് 10ന്റെ പുതിയ അപ്‌ഡേറ്റ് വരുന്നത്. വിന്‍ഡോസ് മിക്‌സ്ഡ് റിയാലിറ്റിയാണ് ഇതില്‍ പ്രധാനം. ഏസര്‍, അസൂസ്, ഡെല്‍, എച്ച്പി, ലെനോവോ തുടങ്ങിയ കമ്പനികളുടെ വിആര്‍ ഹെഡ്‌സെറ്റുകള്‍ക്ക് വേണ്ടിയാണ് ഈ പുതിയ പ്ലാറ്റ് ഫോം തയ്യാറാക്കിയിരിക്കുന്നത്. ഓക്ടോബര്‍ 17ന് ശേഷം വിന്‍ഡോസ് കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കാവുന്ന […]

പാസ്‌വേഡ് സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിയ്ക്ക് ഗൂഗിള്‍ അംഗീകാരം

പാസ്‌വേഡ് സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിയ്ക്ക് ഗൂഗിള്‍ അംഗീകാരം

സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാര്‍ഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിള്‍ അക്കൗണ്ട് ലോഗിനിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്‍ ജയാറാമിനാണ് അംഗീകാരം ലഭിച്ചത്. ഗൂഗിള്‍ ലോഗിനിലെ പാസ്‌വേഡ് സുരക്ഷയാണ് അതുല്‍ കണ്ടെത്തിയത്. ഗൂഗിള്‍ അക്കൗണ്ടുകള്‍ സിംഗിള്‍ ക്യാരക്റ്റര്‍ പാസ്‌വേഡുകള്‍ ഉപയോഗിച്ചും ലോഗിന്‍ ചെയ്യാനാകുമെന്നത് വന്‍ സുരക്ഷാ വീഴ്ചയാണ്. നിലവില്‍ ലോഗിന്‍ പാസ്‌വേഡ് എട്ടു ക്യാരക്റ്ററുകളെങ്കിലും വേണമെന്നതാണ് ഗൂഗിള്‍ നിയമം. പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് […]

താക്കോലും പാസ്‌വേഡുകളും ഇനിവേണ്ട; വേണ്ടത് ഒരു മോതിരം മാത്രം (വീഡിയോ)

താക്കോലും പാസ്‌വേഡുകളും ഇനിവേണ്ട; വേണ്ടത് ഒരു മോതിരം മാത്രം (വീഡിയോ)

സാങ്കേതിക വിദ്യയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് ലോകം. കാരണം, ഇന്നെല്ലാം സാങ്കേതിക വിദ്യയിലാണ്. ഫ്‌ളൈറ്റ് പറത്തുന്നതും പോലും ഇന്നൊരു എളുപ്പമുള്ള ജോലിയായി മാറിയിരിക്കുകയാണ്. അങ്ങനെ ഒരു ഉപകരണവുമായാണ് അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ടോക്കനൈസ് രംഗത്തെത്തിയിരിക്കുന്നത്. ‘ടോക്കന്‍’ എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് വാച്ച് എന്ന പോലെ ഒരു സ്മാര്‍ട്ട് റിങ് അഥവാ മോതിരം ആണ് ടോക്കന്‍. ഇനി എല്ലാത്തിനും വെവ്വേറെ താക്കോല്‍ ആവശ്യമില്ല. എല്ലാത്തിനും കൂടി ഒന്നുമതി. വാതിലുകള്‍ തുറക്കുക, കാര്‍ സ്റ്റാര്‍ട്ട് ചെയ്യുക, പണമിടപാട് […]

സൗജന്യം മതിയാക്കാം ; റീചാര്‍ജ് ചെയ്യാത്തവരെ ഇനിയും വാഴിക്കില്ലെന്ന് ജിയോ

സൗജന്യം മതിയാക്കാം ; റീചാര്‍ജ് ചെയ്യാത്തവരെ ഇനിയും വാഴിക്കില്ലെന്ന് ജിയോ

കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച സൗജന്യ സേവനം നിര്‍ത്തലാക്കാന്‍ ജിയോ ഒരുങ്ങി. ഇനിയും റീചാര്‍ജ് ചെയ്യാതെ സൗജന്യ സേവനം പറ്റുന്ന ഉപഭോക്താക്കളെ ഒഴിവാക്കാനാണ് ജിയോയുടെ തീരുമാനം. ഏപ്രില്‍ 15ന് ഔദ്യോഗികമായി സൗജന്യ സേവനം അവസാനിപ്പിച്ചെങ്കിലും റീചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ജിയോ ഡാറ്റയും കോളും നല്‍കുന്നുണ്ട്. എന്നാല്‍ പലവട്ടം റീചാര്‍ജ് ചെയ്യാന്‍ അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് അവഗണിക്കുന്നവരെ ഇനിയും നീട്ടികൊണ്ടുപോകാന്‍ ജിയോ തയാറല്ലെന്നാണ് റിപ്പോര്‍ട്ട്. റീചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കളെ ഉടനടി ഒഴിവാക്കാനും ജിയോയ്ക്ക് പദ്ധതിയില്ല. ഏതാനും തവണ കൂടി റീചാര്‍ജ് […]

വിന്‍ഡോസ് 10 പ്രത്യേകം നല്കികൊണ്ട് ചൈനയ്ക്ക് മുന്നില്‍ മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 10 പ്രത്യേകം നല്കികൊണ്ട് ചൈനയ്ക്ക് മുന്നില്‍ മൈക്രോസോഫ്റ്റ്

ചൈനയിലെ ഉപഭോക്താക്കള്‍ക്കു വേണ്ടി മൈക്രോസോഫ്റ്റ് പ്രത്യേകം വിന്‍ഡോസ് 10 ഓപ്പറേറ്റിംങ് സിസ്റ്റവുമായി രംഗത്ത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള വിന്‍ഡോസിന് ചൈനയില്‍ കമ്പനിയുടെ പുതിയ നീക്കം കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്.എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ചൈന നേരത്തെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 ഓപ്പറേറ്റിംങ് സിസ്റ്റത്തിന് വിലക്കേര്‍പ്പടുത്തിയിരുന്നു. സുപ്രധാന വിവരങ്ങള്‍ വിന്‍ഡോസ് വഴി ചോരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ഇത്. ചൈനീസ് വിന്‍ഡോസ് 10ന്റെ ആദ്യ വെര്‍ഷന്‍ നിര്‍മ്മിച്ചു കഴിഞ്ഞെന്നും വലിയ കമ്പനികളില്‍ പരീക്ഷിച്ചു നോക്കാണെന്നുമാണ് ചൈനയുടെ സിഇഒ അലന്‍ ക്രോസിയര്‍ […]

ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം;ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ്

ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം;ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ്

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ  ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം. ഇതിന് മുന്നോടിയായി പുതിയ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധനങ്ങളുടെ യഥാര്‍ഥ വില എത്രയാണെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കില്ല. എന്നാല്‍ ഏകദേശം എല്ലാ ഉല്‍പ്പന്നങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങുമ്പോള്‍ 27,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് 3 ഇരുപതിനായിരത്തില്‍ താഴെ രൂപയ്ക്ക് സ്വന്തമാക്കാം.വണ്‍ പ്ലസ് കൂടാതെ മറ്റു ചില ഫോണുകളും ഫ്‌ളിപ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ട് വിലയില്‍ ലഭിക്കും.7,999 രൂപ വിലയുള്ള മോട്ടോ ഇ3 […]

നോട്ട് പ്രതിസന്ധി; എച്ച്പി ലാപ്‌ടോപ് വാങ്ങാന്‍ പണം നല്‍കേണ്ടതില്ല

നോട്ട് പ്രതിസന്ധി; എച്ച്പി ലാപ്‌ടോപ് വാങ്ങാന്‍ പണം നല്‍കേണ്ടതില്ല

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഉപഭോക്താക്കള്‍ക്ക് പിന്തുണയുമായി എച്ച്പി. ഉപഭോക്താക്കള്‍ക്ക് 50 ദിവസത്തെ സാവകാശം നല്‍കിയാണ് എച്ച്പി തങ്ങളുടെ നോട്ടുബുക്കുകള്‍ (ലാപ്‌ടോപ്) വില്‍ക്കാന്‍ ഒരുങ്ങുന്നത്. പുതിയ പദ്ധതി പ്രകാരം, ഉപഭോക്താക്കള്‍ക്ക് പ്രത്യേക പലിശ രഹിത ഇഎംഐ പദ്ധതിയിലാണ് നോട്ട്ബുക്കുകളെ എച്ച്പി ലഭ്യമാക്കുക. കൂടാതെ, ഉത്പന്നം വാങ്ങവെ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ പെയ്‌മെന്റ് നല്‍കേണ്ടതുമില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ എച്ച്പി അറിയിച്ചു. 2016 ല്‍ പുറത്തിറക്കിയ ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്ക് പുതിയ പദ്ധതി പ്രകാരം വാങ്ങാന്‍ സാധിക്കുക. അതേസമയം, ഉത്പന്നങ്ങളുടെ ഇഎംഐ […]

1 2 3 9