വിന്‍ഡോസ് 10: ഇനി ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇതു മതിയെന്ന് മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 10: ഇനി ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇതു മതിയെന്ന് മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക്: വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ വില്‍പന അമേരിക്കന്‍ ടെക്ക് ഭീമന്മാരയ മൈക്രോസോഫ്റ്റ് നിര്‍ത്തി. ഇനി പുത്തന്‍ കമ്പ്യൂട്ടറുകള്‍ക്കൊപ്പം, വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഒഎസുകളെ മൈക്രോസോഫ്റ്റ് നല്‍കില്ല. വിന്‍ഡോസ് 10 ലേക്ക് മൈക്രോസോഫ്റ്റിനെ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവില്‍ ഡെല്‍ (Dell), തോഷിബ (Toshiba) മുതലായ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8 ഒഎസുകളുടെ ഒറിജിനല്‍ പതിപ്പ് പ്രീഇന്‍സ്റ്റാള്‍ ചെയ്താണ് നല്‍കുന്നത്. ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, മൈക്രോസോഫ്റ്റ് പുറപ്പെടുവിച്ച എന്‍ഡ് […]

യുകെയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു

യുകെയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു

വാഷിങ്ടണ്‍: യുകെയില്‍  ആപ്പിള്‍ ലാപ്പ്‌ടോപ്പുകളുടേയും, ഡെസ്‌ക്ടോപ്പുകളുടേയും വില 1000 പൗണ്ട് വര്‍ധിപ്പിച്ചു. മാക്ക്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പുതിയ വില ബാധകമാണ്. യുകെ യില്‍ മാക്ക്ബുക്കിനു വില കൂടാതെ ഗവണ്‍മെന്റ് നികുതിയും അധികമായി കൊടുക്കേണ്ടി വരും. നിലവില്‍ അമേരിക്കയില്‍ ലഭിക്കുന്ന വിലയ്ക്കാണ് മാക്ക്ബുക്കുകള്‍ യുകെ വിപണിയില്‍ ലഭിക്കുന്നത്. മൂന്നു വര്‍ഷം മുന്‍പ് ഇറങ്ങിയ മാക്ക്ബുക്കും പഴയ വിലയില്‍ ഇനി വിപണിയില്‍ നിന്നും ലഭിക്കില്ല. അതിനും 100 പൗണ്ട് അധികം നല്‍കേണ്ടി വരും. പൗണ്ടിന്റെ മൂല്യത്തില്‍ ഉള്ള […]

അടിപൊളി വെബ്‌സൈറ്റും ആപ്പും ആരംഭിച്ചു

അടിപൊളി വെബ്‌സൈറ്റും ആപ്പും ആരംഭിച്ചു

കൊച്ചി: കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി അടിപൊളി എന്ന വെബ്‌സൈറ്റും അടിപൊളി ബെസ്റ്റ് പ്രൊഡക്ട്‌സ് ബെസ്റ്റ് പ്രൈസ് ആപ്പും ആരംഭിച്ചു. മലയാളികള്‍ക്കു വേണ്ടി മലയാളികള്‍ നടത്തുന്ന കേരളത്തിലെ ആദ്യത്തെ ഇകോമേഴ്‌സ് ആപ്പാണ് അടിപൊളി ഡോട്ട് കോം. സയ്യിദ് ഹമീദ്, ബിജു കുറ്റിക്കാട് എന്നിവരാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. ദേശീയ തലത്തിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കേരളത്തില്‍ മോശം സേവനം നടത്തുകയാണെന്ന് അടിപൊളിയുടെ ചുക്കാന്‍ പിടിക്കുന്ന ബിജു കുറ്റിക്കാട് പറഞ്ഞു. സാധനങ്ങളുടെ വിതരണത്തിനു കൂടുതല്‍ സമയം എടുക്കുകയും ചെയ്യുന്നു. വെയര്‍ ഹൗസുകള്‍ പോലുള്ള […]

ആപ്പിളിന്റെ ആദ്യ മോഡല്‍ ‘ആപ്പിള്‍ 1’ വിറ്റു പോയത് അഞ്ചു കോടിയോളം രൂപയ്ക്ക്

ആപ്പിളിന്റെ ആദ്യ മോഡല്‍ ‘ആപ്പിള്‍ 1’ വിറ്റു പോയത് അഞ്ചു കോടിയോളം രൂപയ്ക്ക്

ആപ്പിള്‍ കമ്പനി സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും 1976 ല്‍ ആദ്യമായി രൂപകല്‍പ്പന ചെയ്ത ‘ആപ്പിള്‍ 1’ കമ്പ്യൂട്ടര്‍ ലേലത്തില്‍ വിറ്റു പോയത് 815,000 ഡോളറിന്, അഞ്ചു കോടിയോളം രൂപയ്ക്ക്. ഏകദേശം ഒരു മില്യണ്‍ ഡോളര്‍ വരെയാണ് ‘ആപ്പിള്‍ 1’ ന്റെ മൂല്യം നിശ്ചയിച്ചിരുന്നത്. 1.2 മില്യണ്‍ വരെ ലേല തുക വിളിച്ചിരുന്നു എങ്കിലും അവസാന നിമിഷം അത് പിന്‍മാറുകയായിരുന്നു. ഗ്ലാംഗ്‌ളോ എന്ന കമ്പനിയാണ് ‘ആപ്പിള്‍ 1’ സ്വന്തമാക്കിയിരിക്കുന്നത്. ആപ്പിള്‍ വിഭാഗത്തിലെ ആദ്യത്തെ പേഴ്‌സണല്‍ കമ്പ്യൂട്ടറാണ് […]

അമേരിക്ക ഉപേക്ഷിക്കുന്നു; ഇനി വെബ്‌സൈറ്റ് നാമകരണ സംവിധാനത്തിന്റെ നിയന്ത്രണം ഐക്യാന്

അമേരിക്ക ഉപേക്ഷിക്കുന്നു; ഇനി വെബ്‌സൈറ്റ് നാമകരണ സംവിധാനത്തിന്റെ നിയന്ത്രണം ഐക്യാന്

ലോസ് ആഞ്ചലസ്: ഇന്റര്‍നെറ്റിലെ നാമകരണ സംവിധാനത്തിന്റെ നിയന്ത്രണം അമേരിക്ക ഉപേക്ഷിക്കുന്നു. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഡൊമെയ്ന്‍ നെയ്മിങ് സിസ്റ്റ(ഡി.എന്‍.എസ്)ന്റെ നിയന്ത്രണം ലോസ് ആഞ്ചലസ് കേന്ദ്രമാക്കിയുള്ള ഐക്യാന്(ദ ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ്) കൈമാറും. പേരുകളിലൂടെയാണു വെബ്‌സൈറ്റുകള്‍ മനസുകളില്‍ ഇടംപിടിക്കുന്നത്. ഡി.എന്‍.എസുകളുടെ അഭാവത്തില്‍ ഐ.പി. വിലാസങ്ങള്‍ മാത്രമാണുള്ളത്. ഫോണ്‍ നമ്പറുകളെ ഓര്‍മിപ്പിക്കുന്ന ഐ.പി. വിലാസങ്ങള്‍(ഉദാ: 194.66.82.10) ഓര്‍ത്തിരിക്കുക എളുപ്പമല്ല. 2014 ല്‍ ഡി.എന്‍.എസ്. നിയന്ത്രണം ഉപേക്ഷിക്കാന്‍ തയാറാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. എന്നാല്‍ കൈമാറ്റം വൈകുകയായിരുന്നു. എന്നാല്‍ ഐക്യാന്‍ […]

‘ഏരിയ 404’; ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെ രഹസ്യകേന്ദ്രം (ചിത്രങ്ങള്‍)

‘ഏരിയ 404’; ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെ രഹസ്യകേന്ദ്രം (ചിത്രങ്ങള്‍)

ഏരിയ 404, ഫെയ്‌സ്ബുക്ക് ആസ്ഥാനമായ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ 17ാം നമ്പര്‍ ബില്‍ഡിംഗിലെ പ്രത്യേക ഭാഗമാണ്. ഇവിടേയ്ക്ക് വരണമെങ്കില്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പോലും പ്രത്യേക അനുമതി വേണം. എന്താണ് ഇതിന്റെ പ്രത്യേകതഎന്നല്ലെ! ചിത്രങ്ങള്‍ കാണൂ.

ഗൂഗിള്‍ അണിയറയില്‍ ‘ഫ്യൂഷ’ ഒരുങ്ങുന്നു; എല്ലാ സ്മാര്‍ട്ട് ഡിവൈസുകള്‍ക്കുമായി ഇനി ഒറ്റ ഒഎസ്!

ഗൂഗിള്‍ അണിയറയില്‍ ‘ഫ്യൂഷ’ ഒരുങ്ങുന്നു; എല്ലാ സ്മാര്‍ട്ട് ഡിവൈസുകള്‍ക്കുമായി ഇനി ഒറ്റ ഒഎസ്!

പരീക്ഷണിസ്ഥാനത്തില്‍ ഒഎസ് വിവിധ ഡിവൈസുകളില്‍ ഉപയോഗിച്ചുവരുകയാണ്. ‘ലിറ്റില്‍ കേര്‍ണല്‍’ അധിഷ്ഠിതമായ ‘മാഗ്‌നെറ്റ കെര്‍ണല്‍’ ആണ് ഫ്യൂഷയ്ക്കായി ഗൂഗിള്‍ ഉപയോഗിക്കുന്നതത്രെ. സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ തിരക്കിട്ട നിര്‍മ്മാണത്തിലാണെന്ന് റിപ്പോര്‍ട്ട്. ലിനക്‌സ് കേര്‍ണല്‍ അധിഷ്ഠിത ഒഎസ്സുകളില്‍ നിന്നും വ്യതിചലിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ‘ഫ്യൂഷ(Fuchsia) എന്ന പേരിലുള്ള ഒഎസ് നിര്‍മ്മിക്കുന്നതെന്ന് ആന്‍ഡ്രോയിഡ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണുകള്‍,ടിവി, ഹോം ഡിവൈസുകള്‍ തുടങ്ങിയ എല്ലാ സ്മാര്‍ട്ട് ഡിവൈസുകള്‍ക്കും കൂടിയുള്ളതാണ് ഫ്യൂഷ. (പിങ്ക്, പര്‍പ്പിള്‍ നിറങ്ങളുടെ മിശ്രിത നിറത്തെയാണ് […]

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതി തരുന്ന സോഫ്റ്റ വെയര്‍

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതി തരുന്ന സോഫ്റ്റ വെയര്‍

ഇനി സോഫ്റ്റവെയറുകളും നിങ്ങളുടെ കൈയ്യക്ഷരം അതേപടി പകര്‍ത്തി എഴുതും. നിങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. നിങ്ങളുടെ കയ്യക്ഷരത്തിന്റെ മാതൃക നല്‍കിയാല്‍ അതേ പോലെ എഴുതിത്തരുന്ന സോഫ്റ്റ്‌വെയറാണ് എത്തുന്നത്. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ കണ്ടുപിടിച്ച സോഫ്റ്റ്‌വെയര്‍ രോഗം മൂലം കൈ കൊണ്ട് എഴുതാന്‍ സാധിക്കാത്തവര്‍ക്കും മറ്റും വളരെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. എന്തെഴുതിത്തരണമെന്ന് സോഫ്റ്റ്‌വെയറിനു നിര്‍ദേശം കൊടുത്താല്‍ അത് പോലെ തയാറാക്കി തരും. കോമിക് പുസ്തകങ്ങളുടെ തര്‍ജമകളിലും എഴുത്തിന്റെ ശൈലി നിലനിര്‍ത്താന്‍ സോഫ്റ്റ്‌വെയറിന്റെ സഹായം തേടാമെന്ന് ഗവേഷകര്‍ […]

ഒമാനില്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഭീഷണിയില്‍

ഒമാനില്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഭീഷണിയില്‍

മസ്‌കറ്റ്:  സോഷ്യയില്‍ മീഡിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ ക്രിമിനലുകള്‍. ഒമാനിലാണ് സൈബര്‍ കുറ്റവാളികള്‍ പെരുകുന്നത് അധികൃതര്‍ക്ക് ഭീഷണിയാകുന്നത്. ഉപഭോക്താക്കളെ ആദ്യം വലയിലാക്കുന്ന ഇത്തരക്കാര്‍ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈവശപ്പെടുത്തിയശേഷം വന്‍തുക ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സൈബര്‍ തട്ടിപ്പ് ഗുരുതരമായതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ പണം നല്‍കാതെ പൊലീസിനെ വിവരം അറിയിക്കണമെന്ന് റോയല്‍ പൊലീസ് അറിയിച്ചു. എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഒമാനില്‍ ഫോണ്‍ വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും […]

ട്രായ് ഇനി ഉപഭോക്താവിന് ഫോണ്‍ വിളികളുടെ നിലവാരം അളന്നു തരും

ട്രായ് ഇനി ഉപഭോക്താവിന് ഫോണ്‍ വിളികളുടെ നിലവാരം അളന്നു തരും

ന്യൂഡല്‍ഹി: മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഇനി ഫോണ്‍ വിളികളുടെ നിലവാരവും പറഞ്ഞുതരും. ട്രായ് മൈസ്പീഡ് അനലിറ്റിക്കല്‍ പോര്‍ട്ടലാണ് (http://analyticst.ragi.gov.in) ഇതിനായി കഴിഞ്ഞയാഴ്ച തുറന്നത്. വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ മൈസ്പീഡ്, ഡ്രൈവ് ടെസ്റ്റ്, ക്വാളിറ്റി ഓഫ് സര്‍വീസ് എന്നീ മൂന്നു വിഭാഗങ്ങളാണ് കാണാന്‍ സാധിക്കുക. ഉപഭോക്താവിന്റെ പ്രദേശത്തെ ഓരോ കമ്പനികളുടെയും ടവര്‍, നെറ്റ്‌വര്‍ക്ക് വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി അറിയാം. ക്വാളിറ്റി ഓഫ് സര്‍വിസ് പോര്‍ട്ടലാണിതില്‍ പ്രധാനം. സിഗ്‌നല്‍ ശക്തി, വിളി മുറിയല്‍ നിരക്ക്, […]