സ്വാതന്ത്ര്യദിനത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍ ഡൂഡില്‍

സ്വാതന്ത്ര്യദിനത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍ ഡൂഡില്‍

രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഒപ്പം പങ്ക് ചേരുകയാണ് ഗൂഗിള്‍ ഡൂഡിലും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1947ലെ ഓഗസ്റ്റ് 15ല്‍ പാര്‍ലമെന്റില്‍ നടത്തിയ ചരിത്രപരമായ പ്രസംഗത്തെ ആദരിച്ചാണ് ഗൂഗിളിന്റെ ഡൂഡില്‍. കാലങ്ങള്‍ക്ക് മുമ്പെ നമ്മുടെ വിധിയെ നാം നിശ്ചയിച്ചതാണ്. പ്രതിജ്ഞ നിറവേറ്റാന്‍ ഇപ്പോള്‍ സമയമെത്തിയിരിക്കുകയാണ്. ‘ദൃഢതയോടെയാണ് പ്രതിജ്ഞ നാം നിറവേറ്റണ്ടത്. ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ ഓഗസ്റ്റ് 15ന് പറയുന്ന രംഗം ഒരോ ഭാരതീയന്റെയും മനസ്സില്‍ ഉണര്‍ത്തുന്നതാണ് പുതിയ […]

‘മെസി റണ്ണര്‍’; കാല്‍പന്തുകളിയിലെ മാന്ത്രികനെ ഇനി നിങ്ങള്‍ക്കും വരുതിയിലാക്കാം

‘മെസി റണ്ണര്‍’; കാല്‍പന്തുകളിയിലെ മാന്ത്രികനെ ഇനി നിങ്ങള്‍ക്കും വരുതിയിലാക്കാം

ബ്യൂണസ് അയേഴ്‌സ്: കാല്‍പന്തുകളിയിലെ മാന്ത്രികന്‍ ലയണല്‍ മെസിയെ ഇനി ആരാധകര്‍ക്ക് നിയന്ത്രിക്കാം. മെസി കഥാപാത്രമാക്കിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം അവതരിപ്പിച്ചു. ‘മെസി റണ്ണര്‍’ എന്നാണ് ആന്‍ഡ്രോയിഡ്,ഐഒഎസ് ആപ്പിന്റെ പേര്. ആപ്പ് പുറത്തിറങ്ങിയ കാര്യം മെസി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. അര്‍ജന്റീനന്‍ കമ്പനി ക്യുബി9 എന്റര്‍ടെയിന്‍മെന്റാണ് റണ്‍ സ്‌റ്റൈല്‍ ആപ്പിന് പിന്നില്‍. ഗെയിമിലൂടെ മെസിയെ നിയന്ത്രിച്ച് മുന്നേറാം. മുമ്പില്‍ തടസങ്ങള്‍ നേരിട്ടാല്‍ അതിനെ നേരിടാനും ഗെയിമിലെ മെസി തയ്യാര്‍. ആപ്പ് സ്റ്റോറുകളില്‍ നിന്നും ഗെയിം ഡൗണ്‍ലോഡ് ചെയ്യാം.

ഓണ്‍ലൈന്‍ ചാണക വില്‍പനയുമായി പുത്തന്‍ തരംഗം

ഓണ്‍ലൈന്‍ ചാണക വില്‍പനയുമായി പുത്തന്‍ തരംഗം

മുമ്പ് ഒന്നോ രണ്ടോ സൈറ്റുകളില്‍ മാത്രം ലഭ്യമായിരുന്ന ചാണകം, ഇപ്പോള്‍ വമ്പന്മായ ആമസോണ്‍ വരെ ഏറ്റെടുത്തിരിക്കുകയാണ്. വിവിധ അളവില്‍, വിവിധ ഗുണങ്ങള്‍ അടങ്ങിയ ചാണകത്തിന് ആരാധകരും ഏറെയുണ്ട്. ന്യൂഡല്‍ഹി: ഇപ്പോള്‍ ഓണ്‍ലൈനില്‍ സുലഭമായി ലഭിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഗോശാലകളില്‍ നിന്നും ലഭിച്ചിരുന്ന ചാണകം. ‘ചാണകം ഞങ്ങളുടെ പക്കലുണ്ട്’ എന്ന് വിളിച്ച് പറയുന്ന പരസ്യങ്ങള്‍ക്കും ഇപ്പോള്‍ കുറവില്ല. ജൂണ്‍ 2016 ല്‍ രാഷ്ട്രീയക്കാര്‍ ചാണകത്തിന്റെ ഔഷധഗുണങ്ങളെ പ്രചരിപ്പിക്കുന്നതും, മൊബൈല്‍ ഫോണില്‍ റേഡിയേഷന്‍ നിയന്ത്രിക്കാന്‍ ചാണകം പുരട്ടിയാല്‍ മതിയെന്ന പുതിയ […]

സോഷ്യല്‍ മീഡിയയില്‍ പ്രിസ്മ ജ്വരം;ഫോട്ടോകള്‍ പിക്കാസോ പെയിന്റിംഗുപോലാക്കും; പണികിട്ടുമെന്ന ഭീതിയില്‍ ആര്‍ട്ടിസ്റ്റുകള്‍

സോഷ്യല്‍ മീഡിയയില്‍ പ്രിസ്മ ജ്വരം;ഫോട്ടോകള്‍ പിക്കാസോ പെയിന്റിംഗുപോലാക്കും; പണികിട്ടുമെന്ന ഭീതിയില്‍ ആര്‍ട്ടിസ്റ്റുകള്‍

ഫെയ്‌സ്ബുക്ക് തുറന്നാല്‍ എന്തോ പെയിന്റിംഗ് മത്സരം നടക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും. മിക്കവരുടെയും പ്രാഫൈല്‍ പിക്ചര്‍ പെയിന്റിംഗ് ആയി മാറിയിരിക്കുന്നു. ആപ്പിള്‍ ഐഫോണിലെ പ്രിസ്മ എന്ന ആപ്പാണ് ഫെയ്‌സ്ബുക്കിലെ ഇപ്പോഴത്തെ തരംഗം. ചിത്രങ്ങളെ പിക്കാസോ പെയിന്റിംഗ് പോലെയാക്കി മാറ്റുന്ന ഈ ആപ്പ് പ്രതിദിനം പത്ത് ലക്ഷത്തോളം ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഐഫോണില്‍ മാത്രമേ പ്രിസ്മ ലഭിക്കുകയുള്ളൂ. ഈ മാസം അവസാനത്തോടെ പ്രിസ്മ വിന്‍ഡോസ് പത്തിലും ലഭ്യമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പ്രിസ്മ […]

ചോദ്യപേപ്പര്‍ സുരക്ഷ; അള്‍ജീരിയയില്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നിരോധനം

ചോദ്യപേപ്പര്‍ സുരക്ഷ; അള്‍ജീരിയയില്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നിരോധനം

അള്‍ജിയേര്‍സ്: ചോദ്യപേപ്പര്‍ സുരക്ഷ ഉറപ്പാക്കാന്‍ അള്‍ജീരിയയില്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും താല്‍ക്കാലിക നിരോധനം. മുന്‍കാലങ്ങളില്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ പ്രാധാനമായ വഴിയായി ഉപയോഗിച്ചുവെന്ന കാരണത്തിലാണ് സോഷ്യല്‍ മീഡിയകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള യോഗ്യത പരീക്ഷയില്‍ വന്‍ ക്രമക്കേട് നേരത്തെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പരീക്ഷ നടത്തിപ്പ് കഴിയുന്നതു വരെ സോഷ്യല്‍ മീഡിയകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നടത്തുന്ന പുനപരീക്ഷയില്‍ […]

പുതിയ സോഷ്യല്‍ മീഡിയയുമായി പത്താംക്ലാസുകാരന്‍

പുതിയ സോഷ്യല്‍ മീഡിയയുമായി പത്താംക്ലാസുകാരന്‍

കോട്ടയം: ഓര്‍ക്കുട്ടിനും ഫെയ്‌സ് ബുക്കിനും പകരം വയ്ക്കാന്‍ ഒരു സോഷ്യല്‍ മീഡിയയുമായി പത്താം ക്ലാസുകാരന്‍. വൈക്കം കാലാകോടത്ത് മാര്‍ട്ടിന്‍ ജോസഫിന്റെയും ആനി മാര്‍ട്ടിന്റെയും മകന്‍ ഇമ്മാനുവല്‍ മാര്‍ട്ടിനാണ് സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ സമൂഹത്തിനായി തുറക്കുന്നത്. അമ്മ കോട്ടയത്ത് നടത്തുന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ ചിലവഴിക്കുന്ന അവധിക്കാല സമയങ്ങളും വീട്ടിലെ കമ്പ്യൂട്ടറും ഒക്കെ ഉപയോഗപ്പെടുത്തിയാണ് ഇമ്മാനുവലിന്റെ പുതിയ സംരഭം. ഐ ചാറ്റ് എന്ന് പേരിട്ടിരിക്കുന്ന സൈറ്റിന്റെ പ്രകാശനം. ഇപ്പോള്‍ തന്നെ 53 ലേറെ പേര്‍ സൈറ്റില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. […]

ഡിജിറ്റല്‍ സാക്ഷരത: ആരംഭ് പദ്ധതിയുമായി ഡെല്‍; ഒരു വര്‍ഷം നീളുന്ന പദ്ധതി

ഡിജിറ്റല്‍ സാക്ഷരത: ആരംഭ് പദ്ധതിയുമായി ഡെല്‍; ഒരു വര്‍ഷം നീളുന്ന പദ്ധതി

കൊച്ചി: ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ പരിപാടിക്ക് പിന്തുണയുമായി ഡെല്‍ ഇന്ത്യ. വിദ്യാഭ്യാസ മേഖലയില്‍ പഴ്‌സണല്‍ കംപ്യൂട്ടര്‍ വ്യാപനവും ഉപയോഗവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയതലത്തില്‍ ആരംഭ് പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നീ മൂന്ന് വിഭാഗങ്ങളെയാണ് ആരംഭ് പദ്ധതിയില്‍ ഡെല്‍ സമന്വയിപ്പിക്കുന്നത്. പഴ്‌സണല്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമാണ്. കുട്ടികളുടെ വിദ്യാഭ്യാസ വികസനത്തില്‍ പഴ്‌സണല്‍ കംപ്യൂട്ടറുകള്‍ സജീവമായി പ്രയോജനപ്പെടുത്തുന്നതിന് അധ്യാപകരെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുകയും ഇതിനനുകൂലമായ സാഹചര്യങ്ങളും പശ്ചാത്തലവും […]

ഉമംങ് ബേദി ഫെയ്‌സ്ബുക്ക് ഇന്ത്യ എംഡി; സ്ഥാനക്കയറ്റം കീര്‍ത്തിക റെഡ്ഢിയുടെ മാറ്റത്തെ തുടര്‍ന്ന്

ഉമംങ് ബേദി ഫെയ്‌സ്ബുക്ക് ഇന്ത്യ എംഡി; സ്ഥാനക്കയറ്റം കീര്‍ത്തിക റെഡ്ഢിയുടെ മാറ്റത്തെ തുടര്‍ന്ന്

മുംബൈ: ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടര്‍ ആയി ഉമംങ് ബേദി നിയമിതനായി. ജൂലൈയിലാണു ബേദി ചുമതലയേറ്റെടുക്കുക. അഡോബി സൗത്ത് ഏഷ്യയുടെ മുന്‍ എംഡിയാണ് ബേദി. അമേരിക്കയ്ക്കു പുറത്ത് ഏറ്റവുമധികം ഫെയ്‌സ് ബുക്ക് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. പ്രതിമാസം 150 മില്യണ്‍ ആക്ടീവ് ഉപയോക്താക്കളാണു ഫെയ്‌സ്ബുക്കിന് ഇന്ത്യയിലുള്ളത്. നിലവില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ എംഡിയായ കീര്‍ത്തിക റെഡ്ഢി ഫെയ്‌സ്ബുക്കിന്റെ ഗ്ലോബല്‍ അക്കൗണ്ട്‌സ് ടീമിനൊപ്പം ചേരുന്നതിനായി അമേരിക്കയിലെ മെന്‍ലോ പാര്‍ക്കിലുള്ള ഫെയ്‌സ്ബുക്ക് തലസ്ഥാനത്തേക്കു പോകുന്ന ഒഴിവിലാണു ബേദിയെ നിയമിച്ചിരിക്കുന്നത്. പൂണെ […]

ലോകത്തിലെ ഏറ്റവും ചെറിയ ലാപ്‌ടോപ്പുമായി ഡെല്‍

ലോകത്തിലെ ഏറ്റവും ചെറിയ ലാപ്‌ടോപ്പുമായി ഡെല്‍

ഒട്ടേറെ പുതുമകളും സവിശേഷതകളുമായി ഡെല്‍ എക്‌സ്പിഎസ് ലാപ് ടോപ് ശ്രേണി വിപണിയിലെത്തി. ഇത്തവണ ലോകത്തിലെ ഏറ്റവും ചെറിയ ലാപ്‌ടോപ്പ് എന്ന സവിശേഷതയുമായാണ് ഡെല്‍ എത്തിയിരിക്കുന്നത്. പതിമൂന്നു ഇഞ്ച് മാത്രമുള്ള ഏറ്റവും ചെറിയ ലാപ്‌ടോപ്. എക്‌സ്പിഎസ് 13, 4 കെ അള്‍ട്രാ എച്ച്ഡി ഡിസ്‌പ്ലേയോടുകൂടിയ 2-1 എക്‌സ്പിഎസ് 12, അള്‍ട്രാ മൊബൈല്‍ എക്‌സ്പിഎസ് 13 നോട്ബുക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇന്റല്‍ കോര്‍ പ്രോസസര്‍, തണ്ടര്‍ബോള്‍ട് 3, കരുത്തുറ്റ ബാറ്ററി എന്നിവയാണ് സവിശേഷതകള്‍. തണ്ടര്‍ബോള്‍ട് 3 ഡൗണ്‍ലോഡ് വേഗത […]

അനാവശ്യ ടാഗിങ്ങ്: ഫെയ്‌സ്ബുക്ക് നിയമക്കുരുക്കില്‍

അനാവശ്യ ടാഗിങ്ങ്: ഫെയ്‌സ്ബുക്ക് നിയമക്കുരുക്കില്‍

കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ മീഡിയയായ ഫെയ്‌സ്ബുക്ക് നിയമക്കുരുക്കില്‍. സുഹൃത്തുക്കളുടെ നിരന്തരമായുള്ള ടാഗിംഗ് അലോസരപ്പെടുത്തുവെന്ന് കാണിച്ച് ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ഉടനടി പരിഹാരം കാണാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. അനാവശ്യ ടാഗിങ്ങ് തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് കാണിച്ചാണ് ഒരുകൂട്ടം ഉപയോക്താക്കള്‍ കോടതിയില്‍ പരാതി നല്‍കിയത് . പരാതികള്‍ തള്ളണമെന്ന ഫെയ്‌സ്ബുക്കിന്റെ ആവശ്യം കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി തള്ളിക്കളഞ്ഞു. കേസ് നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന ഫെയ്‌സ്ബുക്കിന്റെ വാദത്തിന് തിരിച്ചടിയായിരുന്നു കോടതിയുടെ നിലപാട്. ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് തടയുന്ന ഇല്യാനോസ് നിയമപ്രകാരം കേസ് നിലനില്‍ക്കുന്നതാണെന്ന് […]