വിന്‍ഡോസ്10 സൗജന്യ അപ്‌ഡേഷന്‍ അവസാനിക്കുന്നു; നിലവില്‍ 30 കോടി ഉപയോക്താക്കള്‍

വിന്‍ഡോസ്10 സൗജന്യ അപ്‌ഡേഷന്‍ അവസാനിക്കുന്നു; നിലവില്‍ 30 കോടി ഉപയോക്താക്കള്‍

വിന്‍ഡോസ് 10 വേര്‍ഷന്റെ സൗജന്യ അപ്‌ഡേഷനുള്ള അവസരം അവസാനിക്കുന്നു. പുറത്തിറങ്ങി ഒരുവര്‍ഷക്കാലം വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് മൈക്രോസോഫ്റ്റ് അനുവദിച്ചിട്ടുള്ളത്. ആ കാലാവധി ജൂലായ് 29 ന് അവസാനിക്കും. ഇനി പുതിയൊരു വിന്‍ഡോസ് പതിപ്പ് ഉണ്ടാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വിന്‍ഡോസ് 10 അവതരിപ്പിച്ചത്. ഇതിനകം വിന്‍ഡോസ് 10 ന് 30 കോടി ഉപയോക്താക്കളുണ്ടെന്ന് മൈക്രോസോഫ്റ്റ് കണക്കാക്കുന്നു. അവതരിപ്പിച്ച് ഒരു വര്‍ഷം കൊണ്ട് വിന്‍ഡോസ് 10 ന് ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസ് […]

ഡെല്ലിന്റെ പുതിയ ഇന്‍സ്പിറോണ്‍ നോട്ബുക്ക്

ഡെല്ലിന്റെ പുതിയ ഇന്‍സ്പിറോണ്‍ നോട്ബുക്ക്

കൊച്ചി: മുന്‍നിര ഐടി കമ്പനിയായ ഡെല്‍ ഇന്ത്യ 15, 7000 നോട്ബുക് പരമ്പരയിലെ പുതിയ ഇന്‍സ്പിറോണ്‍ നോട്ബുക് അവതരിപ്പിച്ചു. അതിശക്തമായ ഇന്റല്‍ 15, 17 ക്വാഡ്‌കോര്‍ പ്രോസസര്‍, മികവുറ്റ പ്രവര്‍ത്തനശേഷിയുള്ള ഗ്രാഫിക്‌സ് കാര്‍ഡ്, 4കെ യുഎച്ച്ഡി ടച്ച് സ്‌ക്രീന്‍ എന്നിവയാണ് പ്രത്യേകതകള്‍. വില 85,990 രൂപ. 240 തെര്‍മല്‍ ഫിന്‍സ് ആണ് മറ്റൊരു സവിശേഷത. 802.11 എസി വയര്‍ലസ്, ഗിഗ്ഇ ആര്‍ജെ 45 നെറ്റ് വര്‍ക് പോര്‍ട്, എസ്ഡി മീഡിയ കാര്‍ഡ് റീഡര്‍ യുഎസ്ബി 3.0 പോര്‍ട്‌സ് […]

ഒരു രൂപയുണ്ടോ, എങ്കില്‍ നിങ്ങള്‍ക്ക് ഡെല്‍ കമ്പ്യൂട്ടര്‍ തരും

ഒരു രൂപയുണ്ടോ, എങ്കില്‍ നിങ്ങള്‍ക്ക് ഡെല്‍ കമ്പ്യൂട്ടര്‍ തരും

ഡെല്ലിന്റെ ബാക്ക് ടു സ്‌കൂള്‍ ക്യാംമ്പയിനിലൂടെയാണ് ഒരു രൂപയ്ക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഒരു രൂപ നല്‍കി സ്വന്തമാക്കുന്ന കമ്പ്യൂട്ടറുകളുടെ ബാക്കി തുക പലിശ രഹിത ഇന്‍സ്റ്റാള്‍ മെന്റിലൂടെ അടച്ചു തീര്‍ക്കാവുന്നതാണ്. ഈ അവധിക്കാലത്ത് നിങ്ങള്‍ക്ക് ഒരു രൂപ നല്‍കി കമ്പ്യൂട്ടര്‍ സ്വന്തമാക്കുനുള്ള സുവര്‍ണാവസരമൊരുക്കുയാണ് മുന്‍നിര കമ്പ്യൂട്ടര്‍ നിര്‍മ്മാണ സ്ഥാപനമായ ഡെല്‍ കമ്പ്യൂട്ടേഴ്‌സ്. എല്ലാ വീടുകളിലും കമ്പ്യൂട്ടര്‍ എത്തിച്ച് രാജ്യത്തെ സ്മാര്‍ട്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡെല്‍ ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഡെല്ലിന്റെ ബാക്ക് ടു സ്‌കൂള്‍ ക്യാംമ്പയിനിലൂടെയാണ് ഒരു […]

നോക്കിയ, ബ്ലാക്ക്‌ബെറി ഫോണുകളില്‍ അടുത്തവര്‍ഷം മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല

നോക്കിയ, ബ്ലാക്ക്‌ബെറി ഫോണുകളില്‍ അടുത്തവര്‍ഷം മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല

വിപണിയില്‍ അമ്പെ പരാജയപ്പെട്ട ബ്ലാക്ക്‌ബെറിയാകട്ടെ ബ്‌ളാക്ക്‌ബെറി ഒ.എസിനെ തഴഞ്ഞ് ആന്‍ഡ്രോയിഡ് ഒ.എസിലുള്ള ബ്ലാക്ക്‌ബെറി പ്രൈവ് അടുത്തിടെ ഇറക്കിയിരുന്നു. വാഷിംഗ്ടണ്‍: നോക്കിയയുടെയും ബ്ലാക്ക്‌ബെറിയുടെയും ചില ഫോണുകളില്‍ 2017 മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. നോക്കിയയുടെ പഴയമോഡല്‍ ഫോണുകളില്‍ നിന്നും നോക്കിയ എസ് 40, നോക്കിയ സിംബിയന്‍ എസ് 60, ബ്ലാക്ക്‌ബെറി 10, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7.1 എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ ഓടുന്ന ഫോണുകളില്‍ ഈ വര്‍ഷം അവസാനത്തോടെ വാട്‌സ്ആപ്പ് ലഭിക്കില്ല. തങ്ങളുടെ വളര്‍ച്ചയില്‍ ഈ […]

ഇനി മരണത്തിന് ലൈക്കടിക്കണ്ട; പുതിയ ഇമോഷന്‍ സാധ്യതകളുമായി ഫെയ്‌സ്ബുക്ക്

ഇനി മരണത്തിന് ലൈക്കടിക്കണ്ട; പുതിയ ഇമോഷന്‍ സാധ്യതകളുമായി ഫെയ്‌സ്ബുക്ക്

ദുരന്തം തുടങ്ങിയ പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യുന്നതിന് പകരം മറ്റൊരു സംവിധാനം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പുതിയ ഫീച്ചറുകള്‍ക്ക് ഈ പരാതികള്‍ പരിഹരിക്കാനാകും. കലിഫോര്‍ണിയ: ലൈക്ക് ബട്ടണ് കൂടുതല്‍ മോടി പകര്‍ന്നും അഞ്ച് പുതിയ ഇമോഷന്‍ ബട്ടണുകള്‍ ചേര്‍ത്തും ഫെയ്‌സ്ബുക്കില്‍ പുതിയ പരിഷ്‌ക്കാരം. അതേസമയം അനിഷ്ടം പ്രകടിപ്പിക്കാനുള്ള ഡിസ് ലൈക്ക് ബട്ടണ്‍ അനുവദിച്ചിട്ടില്ല. ലൈക്ക് ബട്ടണ് പുറമെ ലൗ, ആംഗ്രി, സാഡ്, ഹഹ, വൗ ബട്ടണുകളാണ് പുതുതായി ചേര്‍ത്തത്. മരണം, വിവാഹ ബന്ധം വേര്‍പിരിയല്‍, അപകടം, ദുരന്തം തുടങ്ങിയ പോസ്റ്റുകള്‍ക്ക് […]

ഇനി സെക്കന്റുകള്‍ മതി, ഏത് വലിയ ഡൗണ്‍ലോഡും സാധ്യമാക്കാം..!

ഇനി സെക്കന്റുകള്‍ മതി, ഏത് വലിയ ഡൗണ്‍ലോഡും സാധ്യമാക്കാം..!

നിമിഷ നേരം കൊണ്ട് ഏത് വലിയ ഡൗണ്‍ലോഡും സാധ്യമാക്കുവാനുള്ള വിവരവിനിമയ സാങ്കേതിക വിദ്യയുമായി രംഗത്ത് വന്നിരിക്കുകയാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ പഠന സംഘം. ലണ്ടന്‍: ത്രി ജി, ഫോര്‍ ജി എന്നി പേരുകള്‍ ഇന്റര്‍നെറ്റ് വേഗതയെ പരിചയപ്പെടുന്ന കാലമാണിത്. സെക്കന്റുകള്‍കൊണ്ട് എത്ര വലിയ സൈസ് ആയാലും ഡൗണ്‍ലോഡ് ചെയ്യാനുള്ള സാങ്കേതിക വിദ്യ നമുക്ക് ലഭ്യമല്ലെന്നതാണ് വസ്തുത. എന്നാല്‍ നിമിഷ നേരം കൊണ്ട് ഏത് വലിയ ഡൗണ്‍ലോഡും സാധ്യമാക്കുവാനുള്ള വിവരവിനിമയ സാങ്കേതിക വിദ്യയുമായി രംഗത്ത് വന്നിരിക്കുകയാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി […]

‘നേര്‍ത്ത സുന്ദരി’; ലെനോവോ യോഗ ലാപ്‌ടോപ്പും ടാബും വിപണിയില്‍

‘നേര്‍ത്ത സുന്ദരി’; ലെനോവോ യോഗ ലാപ്‌ടോപ്പും ടാബും വിപണിയില്‍

പിസിയുടേയും ടാബ്‌ലറ്റിന്റേയും ഉപയോഗങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയാണ് പുതിയ ഉല്‍പന്നങ്ങള്‍ വഴി ലെനോവോയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും നേരിയ ഇന്റല്‍കോര്‍ കണ്‍വര്‍ട്ടിബിള്‍ ലാപ്‌ടോപ് ആണ് യോഗ 900. കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ യോഗ 900 കണ്‍വര്‍ട്ടിബിള്‍ ലാപ്‌ടോപ്പുകളും, യോഗ ടാബ് 30 പ്രോയും വിപണിയില്‍ ഇറക്കി. പിസിയുടേയും ടാബ്‌ലറ്റിന്റേയും ഉപയോഗങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയാണ് പുതിയ ഉല്‍പന്നങ്ങള്‍ വഴി ലെനോവോയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും നേരിയ ഇന്റല്‍കോര്‍ കണ്‍വര്‍ട്ടിബിള്‍ ലാപ്‌ടോപ് […]

ട്വിറ്ററില്‍ നരേന്ദ്ര മോദിക്ക് അബദ്ധം പറ്റി; ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ട്വിറ്ററില്‍ നരേന്ദ്ര മോദിക്ക് അബദ്ധം പറ്റി; ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി ചെയ്ത ട്വീറ്റും അതിന് അഷ്‌റഫ് ഘാനി നല്‍കിയ മറുപടിയുമാണു പുതിയ വാര്‍ത്തയ്ക്കു കാരണം. ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഏറെ താല്‍പര്യമുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അങ്ങനെയുള്ള മോദിക്കും ട്വിറ്ററില്‍ ഒരു പണി കിട്ടി. ലോക നേതാക്കള്‍ക്ക് ആശംസകള്‍ കൈമാറുകയും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ജനങ്ങളുമായി സംവദിക്കാനുമെല്ലാം മോദി ട്വിറ്റര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വെള്ളിയാഴ്ച മോദിക്ക് പറ്റിയ ഒരബദ്ധം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്റ് […]

പുതിയ ഹോം പേജുമായി ട്വിറ്റര്‍; അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ട്വിറ്റര്‍ കൈകാര്യം ചെയ്യാം

പുതിയ ഹോം പേജുമായി ട്വിറ്റര്‍; അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ട്വിറ്റര്‍ കൈകാര്യം ചെയ്യാം

മാറ്റങ്ങളുടെ ശംഖൊലിയുമായി ട്വിറ്റര്‍ എത്തുന്നു. ട്വിറ്ററിന്റെ ഹോം പേജിലാണ് അടിമുടി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് ഈ മാറ്റങ്ങളിലൂടെ ട്വിറ്റര്‍. ട്വിറ്ററിന്റെ മൊബൈല്‍ ആപ്പിലും പുതിയ പരിഷ്‌കാരം ലഭ്യമാണ്. ജനങ്ങളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയമാറ്റങ്ങള്‍. അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി മുതല്‍ എളുപ്പത്തില്‍ ട്വിറ്റര്‍ കൈകാര്യം ചെയ്യാമെന്നതാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത. ലോഗിന്‍ ചെയ്യാതെ തന്നെ ട്വീറ്റുകള്‍ കാറ്റഗറി തിരിച്ച് വായിക്കാന്‍ സാധിക്കുന്ന പുതിയ ഹോം പേജ് ആണ് ഒരുക്കിയിരിക്കന്നത്. […]