ഇനി ഇന്റര്‍നെറ്റില്ലാതെ ട്വിറ്ററും

ഇനി ഇന്റര്‍നെറ്റില്ലാതെ ട്വിറ്ററും

ഇന്റര്‍നെറ്റ് ഇല്ലാതെ മൊബൈലില്‍ ഫെയ്‌സ് ബുക്ക് ലഭിച്ചതിനു പിന്നാലെ ഇനി ട്വിറ്ററും ലഭിക്കും. ഫെയ്‌സ്ബുക്ക് സേവനം പരിചയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച മലയാളി സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധന്‍ സുമേഷ് മേനോനാണ് പുതിയ സേവനത്തിനും പിന്നില്‍ സിംഗപ്പൂരിലെ സ്വന്തം കമ്പനിയായ ഉട്ടോപ്പിയ (വഴിയാണ് സുമേഷ് മേനോന്‍ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ലളിതമായ ഒരു കോഡ് ഉപയോഗിച്ചാണ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ട്വിറ്ററിലേക്ക് കടക്കാന്‍ കഴിയുക. Unstructured Supplementary Service Data അല്ലെങ്കില്‍ യു.എസ്.എസ്.ഡി എന്ന ടെലികോം പ്രോട്ടോക്കോള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇപ്പോള്‍ […]

മൈക്രോസോഫ്റ്റിന്റെ സിഇഒ പരിഗണന പട്ടികയില്‍ ഇന്ത്യക്കാരനും

മൈക്രോസോഫ്റ്റിന്റെ സിഇഒ പരിഗണന പട്ടികയില്‍ ഇന്ത്യക്കാരനും

മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനത്തേക്ക് പരിഹണിക്കുന്നവരില്‍ ഇന്ത്യക്കാരനും. മൈക്രോസോഫ്റ്റ് എന്റപ്രൈസിംഗ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ സത്യ നദേല്ലയെയാണ് പരിഗണന പട്ടികയില്‍ ഇടംനേടിയത്. ഇപ്പോഴത്തെ സിഇഒ സ്റ്റീവ് ബോള്‍മറുടെ പകരക്കാരനായി പരിഹണിക്കുന്നവരുടെ പട്ടികയില്‍ അഞ്ച് പ്രശസ്തരാണ് ഇടംപിടിച്ചത്. ഫോര്‍ഡ് മോട്ടോഴ്‌സിന്റെ മേധാവിമാരില്‍ ഒരാളായ അലന്‍ മുലല്ലി, നോക്കിയയുടെ മുന്‍ തലവന്‍ സ്റ്റീഫന്‍ എലോപ് എന്നിവരും മത്സരരംഗത്തുണ്ട്. ബോള്‍മര്‍ ഉടന്‍ വിരമിക്കാനിരിക്കുകയാണ്. പരിഗണന പട്ടിക തയ്യാറാക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ 4പേരാണ് പട്ടികയിലുണ്ടായിരുന്നത്. പിന്നീട് ഇതില്‍ നിന്ന് അഞ്ചുപേരെ തെരഞ്ഞെടുക്കുകയായിരുന്നു. കമ്പനിയുടെ […]

മനുഷ്യ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിക്ക് ഗൂഗിളിന്റെ ആദരം

മനുഷ്യ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിക്ക് ഗൂഗിളിന്റെ ആദരം

കണക്കിലെ മനുഷ്യകമ്പ്യൂട്ടര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഇന്ത്യക്കാരി ശകുന്തള ദേവിക്ക്  ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ആദരം.  ശകുന്തളാദേവിയുടെ 84ാം പിറന്നാളായ ഇന്നലെ ഗൂഗിളിന്റെ ഹോം പേജില്‍  ശകുന്തളാദേവിയുടെ ചിത്രത്തിനൊപ്പം ഡിജിറ്റല്‍ സംഖ്യാരൂപത്തില്‍ ഗൂഗിള്‍ എന്ന് ചേര്‍ത്തുമാണ് പിറന്നാള്‍ ദിനത്തില്‍ ഈ മനുഷ്യ കംമ്പ്യൂട്ടറിനെ ആദരിച്ചത്. കണക്കുകളില്‍ കമ്പ്യൂട്ടറിനെ തോല്‍പ്പിക്കുന്ന വേഗതയുള്ള ശകുന്തളദേവി 1977ല്‍  കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് കണക്കുകൂട്ടലില്‍ മത്സരം നടത്തി 201 അക്കസംഖ്യയുടെ 23ാം വര്‍ഗമൂലം 50 സെക്കന്റുകള്‍ക്കകം മനകണക്കാല്‍ കണ്ടെത്തി വിജയിച്ചാണ് ലോകശ്രദ്ധ നേടിയത്. […]

സ്‌കൈപ്പ് മേധാവിയായി ഇന്ത്യക്കാരന്‍

സ്‌കൈപ്പ് മേധാവിയായി ഇന്ത്യക്കാരന്‍

പ്രമുഖ വീഡിയോ ചാറ്റിംഗ്, മെസേജ് സര്‍വ്വീസായ സ്‌കൈപ്പിന്റെ മേധാവിയായി ഇന്ത്യക്കാരന്‍. ഛണ്ഡിഗഡില്‍ നിന്നുള്ള ഗുര്‍ദീപ് സിംങ് പാലാണ് സ്‌കൈപ്പിന്റെ വൈസ് പ്രസിഡന്റാവുന്നത്. 46വയസ്സുകാരനായ പാല്‍ ഛണ്ഡിഗഡിലെ സെന്റ് ജോണ്‍സ് സ്‌കൂളില്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിര്‍ള ഇന്‍സ്റ്റ്യൂട്ടില്‍ നിന്നാണ് കപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംങ് ബിരുദം നേടി. 1990ല്‍ മൈക്രോസോഫ്റ്റില്‍ ഡിസൈനിങ്ങ് എഞ്ചിനീയറായി ചേര്‍ന്ന ഇദ്ദേഹം മൈക്രോസോഫ്റ്റ് ന്യൂ അപ്ലികേഷന്‍ ഡിവിഷന്റെ തലവനായി തുടരുകയായിരുന്നു. 2011ല്‍ സ്‌കൈപ്പ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരുന്നു.

ഹാലോവന്‍ ദിനം ആഘോഷിക്കാന്‍ ഗൂഗിളിന്റെ ‘ഹാലോവന്‍ വിച്ച് ഡൂഡില്‍

ഹാലോവന്‍ ദിനം ആഘോഷിക്കാന്‍ ഗൂഗിളിന്റെ ‘ഹാലോവന്‍ വിച്ച് ഡൂഡില്‍

വിദേശീയരുടെ കാലിക ആഘോഷമായ ഹാലോവന്‍ ദിനം ആഘോഷിക്കാന്‍ ഗൂഗിളിന്റെ ഡൂഡിലും. ഹാലോവന്‍ വിച്ച് എന്ന പേരിലാണ് ഗൂഗിള്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി കമ്പനി ഒരു അടിപൊടി കളി സമ്മാനിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ഹോ പേജിലെത്തുമ്പോള്‍ പച്ച നിറത്തില്‍ വികൃതമായ മുഖമുളള ഒരു മന്ത്രവാദി തന്റെ മാന്ത്രിക പുസ്തകം വായിക്കുന്നത് കാണാം. അതില്‍ ഒരു പ്ലേ ബട്ടണ്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ വിരലമര്‍ത്തുമ്പോള്‍ മന്ത്രവാദം നടത്തുന്നതിനുളള നാല് വസ്തുക്കള്‍ ഉപഭോക്താവിന് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഒരു ആപ്പിള്‍, എല്ലിന്‍ കഷ്ണം,ഒരു കുപ്പി,തലയോട്ടി എന്നിവയാണവ. താഴെയുളള വെട്ടിത്തിളയ്ക്കുന്ന […]

ഫോട്ടോ എടുക്കാവുന്ന സ്മാര്‍ട്ട് ഫോണുമായി എച്ച് ടി സി

ഫോട്ടോ എടുക്കാവുന്ന സ്മാര്‍ട്ട് ഫോണുമായി എച്ച് ടി സി

സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ് വിപ്ലവത്തിനുശേഷം ടെക് ലോകത്ത് ഇനി വരുന്നത് സ്മാര്‍ട്ട് വാച്ച് തരംഗം. ഗൂഗിള്‍, സാംസങ്ങ്, ആപ്പിള്‍, സോണി തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം സ്മാര്‍ട്ട് വാച്ച് പ്രഖ്യാപിച്ചുകഴിഞ്ഞു. ഗൂഗിളിന്റെ സ്മാര്‍ട്ട് വാച്ചായ നെക്‌സസ് ഒക്ടോബര്‍ 31ന് പുറത്തിങ്ങുന്നത് ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ കിറ്റ് കാറ്റ് ഒ എസുമായാണ്. ഇപ്പോഴിതാ എച്ച് ടി സിയുടെ സ്മാര്‍ട്ട് വാച്ചാണ് വാര്‍ത്തയാകുന്നത്. അണിയറയില്‍ ഒരുങ്ങുന്ന എച്ച് ടി സി സ്മാര്‍ട്ട് വാച്ചില്‍ മികവേറിയ ക്യാമറയുമുണ്ടാകുമെന്നാണ് പ്രമുഖ ടെക് പോര്‍ട്ടലുകള്‍ […]

ഗൂഗിള്‍ ‘ആയിരം ഡോളര്‍ ക്ലബ്ബി’ല്‍

ഗൂഗിള്‍ ‘ആയിരം ഡോളര്‍ ക്ലബ്ബി’ല്‍

ഗൂഗിളിന്റെ ഓഹരി മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. ആദ്യമായി ഓഹരി മൂല്യം 1000 ഡോളര്‍ (61,230 രൂപ) പിന്നിട്ടു ചുരുക്കം ചില കമ്പനികള്‍ക്ക് മാത്രം സാധിച്ച റെക്കോര്‍ഡ് നേട്ടത്തിലെത്തി നില്‍ക്കുകയാണ് കമ്പനി. ഇന്നലെ 941 ഡോളര്‍ ((57,400 രൂപ)യായിരുന്നു കമ്പനിയുടെ ഓഹരി മൂല്യം. ഫെയ്‌സ്ബുക്ക്, യാഹൂ തുടങ്ങിയ കമ്പനികളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും, മൊബൈല്‍, വീഡിയോ അഡ്വര്‍ടൈസിങ് രംഗത്ത് ഗൂഗിള്‍ തുടരുന്ന മേധാവിത്വമാണ് നിക്ഷേപകരേ ഗൂഗിളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകമെന്നാണ് വിലയിരുത്തല്‍.2013 ജൂലായ് െസപ്തംബര്‍ കാലയളവില്‍ കമ്പനിയുടെ […]

കൗമാരക്കാര്‍ക്കും ഇനി ഫേസ്ബുക്കില്‍ നിയന്ത്രണമില്ല

കൗമാരക്കാര്‍ക്കും ഇനി ഫേസ്ബുക്കില്‍ നിയന്ത്രണമില്ല

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ഇതുവരെ 18 വയസ്സില്‍ താഴെയുള്ളവരുടെ പോസ്റ്റുകള്‍ അവരുടെ സുഹൃത്തുക്കള്‍ക്കും സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ക്കും മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ ഇവരുടെ പോസ്റ്റുകള്‍ എല്ലാവര്‍ക്കും കാണാം. ഫേസ്ബുക്ക് കൂടുതലായും ഉപയോഗിക്കുന്നത് കൗമാരക്കാരാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രായപരിധി ഒഴിവാക്കിയത്. 18 വയസിന് താഴെയുള്ളവര്‍ ഇനി പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ അവരുടെ പോസ്റ്റുകള്‍ എല്ലാവര്‍ക്കും കാണാനാകുമെന്ന മുന്നറിയിപ്പ് ഫേസ്ബുക്ക് ഇതോടൊപ്പം നല്‍കും. സോഷ്യല്‍മീഡിയയിലെ ഒന്നാം സ്ഥാനക്കാരായ ഫേസ്ബുക്കിന് മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നുള്ള […]

ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ ഓര്‍മ്മശക്തി കുറയുന്നു

ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ ഓര്‍മ്മശക്തി കുറയുന്നു

ഇന്നെല്ലാം ഗൂഗിളിന്റെ കൈകളിലാണ്. ഏതു വിവരങ്ങളും നിങ്ങളുടെ കൈവിരല്‍ത്തുമ്പിലാണെന്ന് ഐ ടി ലോകം ധൈര്യത്തോടെ പറയുന്നത് പ്രധാനമായും ഗൂഗിള്‍ ഉണ്ടെന്ന ധൈര്യത്തോടെയാണ്. എന്നാലിപ്പോള്‍ വിവരശേഖരണത്തിനായി ഗൂഗിളിനെ ആശ്രയിക്കുന്നവരില്‍ ഓര്‍മ്മശക്തി കുറയുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ലോകചരിത്രത്തിലെ സുപ്രധാന സംഭവങ്ങളും വ്യക്തികളും തീയതികളും തുടങ്ങി ഏതുവിവരത്തിനും ഗൂഗിള്‍ ചെയ്യുന്നവരില്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. യു.കെ ആസ്ഥാനമായുള്ള ഒരു സംഘടന നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. 2000 പേര്‍ക്കിടയിലാണ് പഠനം നടത്തിയത്. ഡയാന രാജകുമാരി എന്നാണ് മരിച്ചതെന്ന ചോദ്യത്തിന് ഭൂരിഭാഗം […]

ഗൂഗിളിന് ഇന്ന് 15-ാം പിറന്നാള്‍

ഗൂഗിളിന് ഇന്ന് 15-ാം പിറന്നാള്‍

ഇന്റര്‍നെറ്റ് സേവനദാതാക്കളായ ഗൂഗിളിന് 15-ാം പിറന്നാള്‍.മനോഹരമായ പിന്റാ ഗെയിം ഡൂഡില്‍ ആണ് ഗൂഗിള്‍ പിറന്നാള്‍ സമ്മാനമായി ഒരുക്കിയിരിക്കുന്നത്. ഒരു കണ്ടൈയ്‌നറില്‍ കുറേ മിഠായികളും സമ്മാനപ്പൊതികളും നിറഞ്ഞ് അത് തല്ലിപ്പൊട്ടിക്കുകയാണ് പിന്റാ ഗെയിം. ഗൂഗിള്‍ ലോഗോയുടെ നിറങ്ങളില്‍ തന്നെയാണ്  പിന്റും ഒരുക്കിയിരിക്കുന്നത്. മെക്‌സിക്കോയില്‍ സജീവമാണ് ഇത്തരം പിന്റകള്‍. ഗൂഗിള്‍ ലോഗോയിലെ അക്ഷരങ്ങളെല്ലാം പുതുമ നിറഞ്ഞതാണ്. രണ്ടാമത്തെ ജി അക്ഷരത്തില്‍ ഒരു വടി ഒളിപ്പിച്ചിട്ടുണ്ട്. ഈ വടി ഉപയോഗിച്ചാണ് പിന്റ അടുത്തേക്ക് വരുമ്പോള്‍ അടിക്കുന്നത്.ഓരോ പ്രാവശ്യവും വടി ഉപയോഗിച്ച് എത്ര […]