യു എസ് വിവരങ്ങള്‍ ചോര്‍ത്തുന്നത് സോഷ്യല്‍ മീഡിയയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് സക്കര്‍ബര്‍ഗ്

യു എസ് വിവരങ്ങള്‍ ചോര്‍ത്തുന്നത് സോഷ്യല്‍ മീഡിയയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് സക്കര്‍ബര്‍ഗ്

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ നിന്നു രഹസ്യമായി യു.എസ് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന വാര്‍ത്ത ജനങ്ങള്‍ക്ക് ഇത്തരം സൈറ്റുകളിലുളള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന്  ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഈ വാര്‍ത്ത പുറത്തു വന്നതോടെ ജനങ്ങള്‍ ആശങ്കയിലാണ്.എന്തെല്ലാം വിവരങ്ങളാണ് സൈറ്റുകളില്‍ നിന്നു ശേഖരിക്കുന്നത് എന്ന് സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തണമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. അറ്റ്‌ലാന്റിക് മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്  സക്കര്‍ബര്‍ഗ് അമേരിക്ക ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. ഇത് ആദ്യമായാണ് ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് […]

ജോലി തേടുവാനും ഫേസ്ബുക്ക് സൗകര്യമൊരുക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റവ്ര്‍ക്ക് ഫേസ്ബുക്ക് ആയിരിക്കാം. എന്നാല്‍ ജോലിയും പ്രഫഷനും തേടുന്നതിനും നല്ലത് ലിങ്ക്ഡ്ഇന്‍ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കാണ് നല്ലതെന്നാണ് പൊതുവിലുള്ള അഭിപ്രായം. അതിനാല്‍ ഈ അഭിപ്രായം മാറ്റിയെടുക്കാന്‍ തന്നെയാണ് ഫേസ് ബുക്ക് രംഗത്ത് ഇറങ്ങുന്നത്. അതിനായി നിങ്ങളുടെ പ്രഫഷണല്‍ കഴിവുകള്‍ പ്രോഫേലില്‍ ചേര്‍ക്കാനുള്ള സൗകര്യം ഉടന്‍ തന്നെ ഫേസ്ബുക്ക് അവസരം ഒരുക്കുന്നു എന്നതാണ് പുതിയ സൂചന. ലിങ്ക്ഡ്ഇന്‍ ഇത്തരത്തില്‍ പ്രഫഷണല്‍ കഴിവുകള്‍ ഉള്ളവരെ തമ്മില്‍ ബന്ധിപ്പിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. […]

ജീവിതത്തോട് അതൃപ്തി ഫെയ്‌സ്ബുക്കിനോട് തൃപ്തി

ജീവിതത്തോട് അതൃപ്തി ഫെയ്‌സ്ബുക്കിനോട് തൃപ്തി

ഫെയ്‌സ്ബുക്കാണ് പുതുതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടിുകാരന്‍.പ്രിയപ്പെട്ടവരുമായി ചാറ്റ് ചെയ്തും പോസ്റ്റുകളില്‍ കമന്റ് ചെയ്തും ലൈക്ക് നല്‍കിയും ഇവര്‍ പടവെട്ടുന്നത് സമയത്തോട് തന്നെയാണ്.ഫെയ്‌സ് ബുക്കില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന് തമാശയാക്കി പറയാമെങ്കിലും അതൊരു സത്യം തന്നെയാണ്.കഞ്ഞിക്ക് ഉപ്പില്ലെങ്കിലും വേണ്ടില്ല നെറ്റും ഫെയ്‌സ്ബുക്കുമില്ലെങ്കില്‍ യുവതലമുറയ്ക്ക് ഓര്‍ക്കാനേ വയ്യ.എന്നാല്‍ ഒന്നു ശ്രദ്ധിക്കൂ.ഫെയ്‌സ്ബുക്കിനെ വിട്ടു പിരിയാന്‍ കഴിയാത്തവര്‍ ജീവിതത്തില്‍ അതൃപ്തരായിരിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ അസൂയ, മാനസിക പിരിമുറുക്കം, ഒറ്റപ്പെടല്‍, നിരാശ എന്നിവ സാധാരണമാണെന്ന് നേരത്തെ […]

6.14 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കും

6.14 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കും

സ്വകാര്യ വിവരങ്ങള്‍ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചെന്ന കുറ്റത്തില്‍ 6.14 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി വിധി.വിധിയനുസരിച്ച് ഓരോരുത്തര്‍ക്കും 15 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കണം.15 കോടിയിലേറെ ഉപഭോക്താക്കളുടെ പേരുകളും അവരുടെ വിവരങ്ങളും പരസ്യത്തിനായി ഫേസ്ബുക്ക് അനുമതിയില്ലാതെ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. 2011ല്‍ അഞ്ച് പേരാണ് തങ്ങളുടെ അനുമതിയില്ലാതെ വിവരങ്ങള്‍ ഫേസ്ബുക്ക് പരസ്യത്തിനായി ഉപയോഗിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്.15 കോടി പേരുടെ വിവരങ്ങള്‍ ഉപയോഗിച്ച് പരസ്യം ചെയ്തതിലൂടെ 7.3 കോടി ഡോളറെങ്കിലും […]

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ഫെയ്‌സ്ബുക്ക്

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്  എല്ലാവര്‍ക്കും ഫെയ്‌സ്ബുക്ക്

സോഷ്യല്‍ നെറ്റ്‌വര്‍ക്കും ഇന്റര്‍നെറ്റും ഉപയോഗിക്കാനും ആസ്വദിക്കാനും ഇതുവരെ എല്ലാവര്‍ക്കും കഴിഞ്ഞിരുന്നില്ലായിരിക്കാം.അതൊക്കെ പഴയ കഥ എന്നേ ഇനി പറയാനുളളൂ.ഈ അവസ്ഥയ്‌ക്കൊരു മാറ്റമുണ്ടാകണമെന്ന ചിന്തയാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള ടെക് ഭീമന്മാരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.ഇനിയും ഇന്റര്‍നെറ്റ് ലോകം വിരല്‍ത്തുമ്പിലിട്ടമ്മാനമാടാന്‍ പറ്റാത്തവര്‍ക്കായി  ഇന്റര്‍നെറ്റ് ഡോട് ഒആര്‍ജി എന്ന പദ്ധതിയുമായാണ് ടെക് ഭീമന്മാരുടെ വരവ്. പദ്ധതിയുടെ  തുടക്കം കുറിക്കുന്നത് ഫെയ്‌സ്ബുക്കാണ്. ഫെയ്‌സ്ബുക്കിനോടൊപ്പം ഈ ഉദ്യമത്തില്‍ പങ്ക് ചേരുന്നത് ടെക്‌നോളജി ഭീമന്മാരായ നോക്കിയ, സാംസങ്, എറിക്‌സണ്‍, മീഡിയ ടെക്, ഒപ്പേറ, ക്വാല്‍കോമും. കൗഡ് കമ്പ്യൂട്ടിംഗ് […]

ഗൂഗിളിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക്‌ 3 ലക്ഷം രൂപ പ്രതിഫലം

ഗൂഗിളിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക്‌ 3 ലക്ഷം രൂപ പ്രതിഫലം

ഇന്റര്‍നെറ്റ്‌ ഭീമന്‍ ഗൂഗിളില്‍ തെറ്റിനെയോ പിഴവിനെയോ പ്രവര്‍ത്തന പരാജയത്തെയോ കണ്ടെത്തി അറിയിക്കുന്നവര്‍ക്ക്‌ പ്രതിഫലമായി മൂന്ന്‌ ലക്ഷം രൂപ നല്‍കും. ഗൂഗിളിലെ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി കത്തെി അധികൃതരെ അറിയിക്കുന്ന ഗവേഷകര്‍ക്കാണ്‌ തുക പ്രതിഫലമായി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്‌. പ്രതിഫലം നേരത്തെയും നല്‍കിയിരുന്നെങ്കിലും ഇത്രയും വലിയ തുക പ്രഖ്യാപിക്കുന്നത്‌ ഇത്‌ ആദ്യമാണ്‌. നേരത്തെ നല്‍കിയിരുന്ന തുകയേക്കാളും അഞ്ചിരട്ടിയാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. ഗൂഗിളിന്റെ വെബ്‌ ബ്രൗസര്‍ ക്രോം, ഗൂഗിള്‍ വെബ്‌ സര്‍വീസുകള്‍ എന്നിവയിലെ ബഗ്ഗുകള്‍ കണ്ടെത്തുന്നവര്‍ക്കാണ്‌ പ്രതിഫലം ലഭിക്കുക.

ജിമെയിലും ഫേസ് ബുക്കും സൈന്‍ ഔട്ട് ചെയ്യാം…ദൂരെയിരുന്നും

ജിമെയിലും ഫേസ് ബുക്കും സൈന്‍ ഔട്ട് ചെയ്യാം…ദൂരെയിരുന്നും

ഓഫീസില്‍നിന്നോ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നോ ഇറങ്ങുമ്പോള്‍ നിങ്ങളുടെ ജിമെയിലോ ഫേസ് ബുക്കോ നെറ്റ് തകരാറുണ്ടായി സൈന്‍ ഔട്ട് ചെയ്യാന്‍ കഴിയാതിരിക്കുകയോ,അതല്ല മറന്നു പോകുകയോ ചെയ്താല്‍ എന്തു ചെയ്യും? മറ്റുള്ളവര്‍ മെയില്‍ പരിശോധിക്കാനോ,ഫേസ് ബുക്കില്‍ അനാവശ്യമായി കടന്നു കടറാനോ ദുരുപയോഗം ചെയ്യാനോ ഒക്കെ സാധ്യത ഏറെ കൂടുതലാണ്. വിലപ്പെട്ട രേഖകളോ രഹസ്യങ്ങളോ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. തിരികെ പോയി സൈന്‍ ഔട്ട് ചെയ്യുക എന്നതു പ്രായോഗികമല്ലതാനും.എന്നാല്‍ നിങ്ങളുടെ വീട്ടിലോ മൊബൈലിലോ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഇനി അത്തരം പ്രശ്‌നങ്ങള്‍ ആലോചിച്ച് […]

സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്തു

സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്തു

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ടും ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്.ഫെയ്‌സ്ബുക്കിലെ സുരക്ഷാ പാളിച്ച എഫ്ബി അധികൃതര്‍ക്ക് മുമ്പില്‍ തുറന്നുകാണിക്കാന്‍ പാലസ്തീനിലെ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഖലീല്‍ ഷ്രിത്തെയാണ് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ടില്‍ കടന്നുകയറിയത്.സുഹൃത്ത് അല്ലാത്തവരുടെ എഫ്ബി അക്കൗണ്ട് പേജില്‍ മറ്റുള്ളവര്‍ക്കും പോസ്റ്റ് ചെയ്യാമെന്ന ഫെയ്‌സ്ബുക്കിന്റെ ന്യൂനത തുറന്നുകാണിക്കുകയായിരുന്നു ഖലീലിന്റെ ലക്ഷ്യം. നേരത്തെ പലതവണ ന്യൂനത ഇ-മെയില്‍ വഴി അറിയിച്ചിരുന്നെങ്കിലും എഫ്ബി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല മറുപടി ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഖലീല്‍ സക്കര്‍ബര്‍ഗിന്റെ എഫ്ബി അക്കൗണ്ടില്‍ നുഴഞ്ഞു കയറിയത്.   […]

റഫ്രിജറേറ്ററുകളേക്കാള്‍ വൈദ്യുതി ആവശ്യം ഐഫോണുകള്‍ക്ക്‌

റഫ്രിജറേറ്ററുകളേക്കാള്‍ വൈദ്യുതി ആവശ്യം ഐഫോണുകള്‍ക്ക്‌

ഐഫോണുകള്‍ക്ക്‌ റഫ്രിജറേറ്ററുകളേക്കാള്‍ കൂടുതല്‍ വൈദ്യുതി ആവശ്യമാണെന്ന്‌ പുതിയ പഠനറിപ്പോര്‍ട്ട്‌. യുഎസിലെ ബ്രേക്ക്‌ട്രോ ഇന്‍സ്റ്റിയൂട്ട്‌ ആണ്‌ കണ്ടെത്തലിന്‌ പിന്നില്‍. പ്രതിവര്‍ഷം 322 kWh ആണ്‌ ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്ന വൈദ്യുതി. എന്നാല്‍ ഐഫോണ്‍ പ്രവര്‍ത്തിക്കാനാകട്ടെ, പ്രതിവര്‍ഷം 361 kWh വൈദ്യുതി ആവശ്യമാണ്‌. ബാറ്ററി, ഡാറ്റാ യൂസേജ്‌, വയര്‍ലെസ്‌ കണക്ഷന്‍സ്‌ എന്നിവ ഉള്‍പ്പെടുത്തിയാണ്‌ ഈ കണക്ക്‌. വയര്‍ലെസ്‌ ബ്രോഡ്‌ബാന്‍ഡുകള്‍ ഇതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമെന്നും പറയുന്നു. കോള്‍ ആന്‍ഡ്‌ മൈനിംഗ്‌ ഇന്‍ഡസ്‌ട്രിയാണ്‌ പഠനറിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌.

കമ്പ്യൂട്ടര്‍ ചിപ്പും ഇനി മനുഷ്യ മസ്തിഷ്കം പോലെ

കമ്പ്യൂട്ടര്‍ ചിപ്പും ഇനി മനുഷ്യ മസ്തിഷ്കം പോലെ

മനുഷ്യന്റെ ബുദ്ധിയുടെ അടിസ്ഥാന കേന്ദ്രമാണ് മസ്തിഷകം.ഇപ്പോള്‍ മനുഷ്യന് ഇന്ന് ഏറ്റവും കൂടുതല്‍ ബുദ്ധി ഉപയോഗിക്കുന്നതാവട്ടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും.അതുകൊണ്ടൊക്കയാവണം  മനുഷ്യ മസ്തിഷ്കം പോലൊരു കമ്പ്യൂട്ടര്‍ ചിപ്പ് എന്ന ആശയത്തിലേക്ക് ശാസ്ത്രലോകം എത്തിച്ചേര്‍ന്നത്.മസ്തിഷ്ക്കത്തിന് സമാനമായ കമ്പ്യൂട്ടര്‍ ചിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെയുള്ള അമേരിക്കയിലെ ബയോസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ടെക്ക് ഗവേഷകരാണ് ഇത്തരമൊരു ചിപ്പ് നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. മസ്തിഷ്ക്കത്തിലെ ന്യൂറോണുകള്‍ക്കും സിനാപ്‌സുകള്‍ക്കും ഇടയിലുള്ള വൈദ്യുതബന്ധം വിവരിക്കുന്ന മാത്തമാറ്റിക്കല്‍ അള്‍ഗോരിതം നേരത്തെ ഒരുകൂട്ടം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് […]