ഗൂഗിള്‍ അഞ്ചു മിനിട്ട്‌ പണിമുടക്കി

ഗൂഗിള്‍ അഞ്ചു മിനിട്ട്‌ പണിമുടക്കി

ലോകത്തിലെ ഇന്റര്‍നെറ്റ്‌ അതികായന്‍മാരാണ്‌ ഗൂഗിള്‍. സെര്‍ച്ച്‌, ഇമെയില്‍, വീഡിയോ അങ്ങനെ സൈബര്‍ ലോകത്തെ സുപ്രധാന സേവനങ്ങളെല്ലാം അടക്കിഭരിക്കുന്നത്‌ ഗൂഗിളാണ്‌. ഏറ്റവും ശക്തമായ സെര്‍വ്വറുകളിലും അത്യാധുനിക സാങ്കേതികവിദ്യയിലും അധിഷ്‌ഠിതമായാണ്‌ ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ എന്തൊക്കെ ഉണ്ടെന്ന്‌ പറഞ്ഞിട്ട്‌ എന്താ, ഗൂഗിളും അഞ്ചുമിനിട്ട്‌ പണിമുടക്കി. ഇന്ന്‌ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.20 മുതലാണ്‌ അഞ്ചുമിനിട്ട്‌ സമയത്തേക്ക്‌ ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ലഭിക്കാതായത്‌. ഈ സമയം ജിമെയില്‍, ഗൂഗിള്‍ സെര്‍ച്ച്‌ തുടങ്ങിയവ ഉള്‍പ്പടെ ഗൂഗിളിന്റെ ഏതെങ്കിലും ഒരു സേവനം ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക്‌ […]

സ്വാതന്ത്ര്യദിനസമ്മാനമായി ഗൂഗിള്‍ നല്‍കുന്നത് മൂന്നുകോടി

സ്വാതന്ത്ര്യദിനസമ്മാനമായി ഗൂഗിള്‍ നല്‍കുന്നത് മൂന്നുകോടി

ലോകത്തെ ഏറ്റവും വലിയ ജനധിപത്യ രാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഗൂഗിളും ഒരുങ്ങുന്നു. നാല് യുവപ്രതിഭകള്‍ക്കായി മൂന്നു കോടി രൂപ വീതം സമ്മാനം നല്‍കിയാണ് ഗൂഗിള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.ഇന്ത്യന്‍ ജനതയുടെ ആവേശത്തേയും പുരോഗമന ചിന്താഗതിയേയും മാനിച്ചുകൊണ്ടാണ് സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നോണ്‍പ്രോഫിറ്റ് സംഘടനകള്‍ക്കായി ഗ്ലോബല്‍ ഇംപാക്ട് അവാര്‍ഡ് നല്‍കുന്നതെന്ന് ഗൂഗിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ബിസിനസ്സ് ഓഫീസറുമായ നികേഷ് അറോറ പറഞ്ഞു. ജനങ്ങളുടെ ജീവിതം നിലവാരം ഉയര്‍ത്തുന്നതിന് സാങ്കേതികതയിലൂടെ നലകിയ സേവനങ്ങള്‍ മാനിച്ചാണ് ഗ്ലോബല്‍ […]

വാട്‌സ്‌ ആപ്പ്‌ വോയിസ്‌ മെസേജ്‌ സംവിധാനം ഒരുക്കുന്നു

വാട്‌സ്‌ ആപ്പ്‌ വോയിസ്‌ മെസേജ്‌ സംവിധാനം ഒരുക്കുന്നു

ഇനി വാട്‌സ്‌ ആപ്പ്‌ വോയിസ്‌ മെസേജ്‌ സംവിധാനവും ഒരുക്കുന്നു. കമ്പനിയുടെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 300 മില്ല്യണ്‍ കവിഞ്ഞ സന്തോഷ വാര്‍ത്തയ്‌ക്കൊപ്പമാണ്‌ വാട്‌സ്‌ ആപ്‌ ഇരട്ടിമധുരമായി വോയ്‌സ്‌ മെസേജ്‌ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സാധാരണ ഫോണ്‍കോള്‍ പോലെ ആയിരിക്കില്ല വാട്‌സ്‌ ആപ്പ്‌ വോയ്‌സ്‌ മെസേജ്‌ സംവിധാനം പ്രവര്‍ത്തിക്കുക. വോയ്‌ മെസേജ്‌ ചെയ്യാനായുള്ള സംവിധാനം ആക്‌റ്റീവ്‌ ആക്കിയ ശേഷം ശബ്ദമെസേജ്‌ റിക്കോര്‍ഡ്‌ ചെയ്യുകയാണ്‌ ചെയ്യുന്നത്‌. ഇതിന്‌ ശേഷം ഇത്‌ അയക്കാന്‍ സാധിക്കും. ഇനി റിക്കോര്‍ഡ്‌ ചെയ്യപ്പെട്ട ശബ്ദം അയക്കേ എന്നാണെങ്കില്‍ […]

അടുത്തില്ലാത്ത ഇണയെ ഇന്റര്‍നെറ്റിന്റെ സഹായത്തില്‍ ഇനി തൊടാം

അടുത്തില്ലാത്ത ഇണയെ ഇന്റര്‍നെറ്റിന്റെ സഹായത്തില്‍ ഇനി തൊടാം

അടുത്തില്ലാത്ത ഇണയെ ഇന്റര്‍നെറ്റിന്റെ സഹായത്തില്‍ തൊടാമെന്നാണ് പ്രമുഖ ഗര്‍ഭനിരോധന ഉറ നിര്‍മ്മാതാക്കളായ ഡ്യൂറെക്‌സിന്റെ അവകാശവാദം. ഇവര്‍ പുറത്തിറക്കുന്ന പുതിയ അടിവസ്ത്രങ്ങളായ ഫുണ്ടാവെയറിന് ഇതിന് ശേഷിയുണ്ടെന്നാണ് കമ്പനി പറുന്നത്. അടിവസ്ത്രങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ വഴി മനുഷ്യസ്പര്‍ശത്തിന് സമാനമായ തരംഗങ്ങള്‍ കൈമാറാനാകുമെന്നാണ് ഗവേഷണം തെളിയിച്ചിരിക്കുന്നത്. ഇതിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷനും ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ് വേണ്ടത്. ഇതോടെ അടുത്തില്ലെങ്കിലും പങ്കാളിയെ ഇന്റര്‍നെറ്റിലൂടെ തൊട്ടറിയാമെന്ന വാഗ്ദാനമാണ് കമ്പനി നല്‍കുന്നത്. ഫുണ്ടാവെയര്‍ ഉത്പന്നങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഏറെ വൈകാതെ വിപണിയിലെത്തുമെന്നുമാണ് ഡ്യൂറെക്‌സ് അറിയിച്ചിരിക്കുന്നത്.

ഗൂഗിള്‍ ഫേസ്ബുക്കിനെ കടത്തിവെട്ടി

ഗൂഗിള്‍ ഫേസ്ബുക്കിനെ കടത്തിവെട്ടി

വിവിധ ഫ്‌ളാറ്റ് ഫോമുകളിലായി ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനായി ഗൂഗിള്‍ മാപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ഗ്‌ളോബല്‍ വെബ് ഇന്‍ഡക്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗൂഗിള്‍ മാപ്പ് ആപ്‌ളിക്കേഷന്‍ 54 ശതമാനം പേര്‍ ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ മാപ്പിനെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. എന്നാല്‍ നോക്കിയയുടെ ഒവിഐ മാപ്പ് 9 ശതമാനം സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പതിനൊന്നാം സ്ഥാനം മാത്രമേഉള്ളൂ. സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ആപ്‌ളിക്കേഷന്‍ ഫേസ്ബുക്കിന്‍റെതാണ്. 44 ശതമാനം സ്മാര്ട് […]

വെബ്ലര്‍: പുതിയ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുമായി ഇന്ത്യക്കാരന്‍

വെബ്ലര്‍: പുതിയ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുമായി ഇന്ത്യക്കാരന്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫെയ്‌സ്ബുക്കും ട്വിറ്ററും അടക്കിവാഴുന്ന ഈ കാലത്ത് ശാസ്ത്രസാങ്കേതിക രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യക്കാരനായ സഹില്‍ ഭഗത് എന്ന ചെറുപ്പക്കാരന്‍. വെബ്ലര്‍ എന്ന പേരില്‍ സ്വന്തമായൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് തുടങ്ങിയിരിക്കുകയാണ് ഈ ഇരുപത്തിമൂന്ന്കാരന്‍. ഇന്ത്യയുടെ സൂക്കര്‍ബര്‍ഗാണ് സഹീല്‍ ഭഗത്. ബീറ്റ സ്‌റ്റേജില്‍ വെബ്ലര്‍ ജൂലൈ 23 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ക്രൗഡ് ലെയറിംങ് മോഡല്‍ എന്ന കമ്പനിയാണ് വെബ്ലര്‍ എന്ന സഹീല്‍ ഭഗതിന്റെ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കിയത്. ജൂലൈ 28 […]

വിക്കിപീഡിയ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നു

വിക്കിപീഡിയ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നു

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തങ്ങളുടെ വെബ് സൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലില്‍ വെബ് സൈറ്റ് സുരക്ഷ വര്‍ദ്ധിക്കുമെന്ന് വിക്കിപീഡിയ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ എച്ടിടിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അമേരിക്കന്‍ ചാരക്കണ്ണുകളെ പ്രതിരോധിക്കാന്‍ വിക്കിപീഡിയ ഒരുങ്ങുന്നത്. എച്ടിടിപി ലോഗിന്‍ സംവിധാനത്തെക്കാള്‍ സുരക്ഷിതമാണ് എച്ടിടിപിഎസ്.   ലോകത്തെ ഏറ്റവും അധികം ജനങ്ങള്‍ വായിക്കപ്പെടുന്ന ഏഴാമത്തെ വെബ് പോര്‍ട്ടലായാണ് സ്വതന്ത്ര വിജ്ഞാനംകോശമായ വിക്കിപീഡിയ. ഇതില്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ വിവരങ്ങളും വിക്കിപീഡിയയുടെ വിവരങ്ങളും അമേരിക്കന്‍ നിരീക്ഷണത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് ഗാര്‍ഡിയന്‍ […]

വോഡഫോണ്‍ ട്വിറ്ററുമായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സൗജന്യമാക്കുന്നു

വോഡഫോണ്‍ ട്വിറ്ററുമായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സൗജന്യമാക്കുന്നു

ട്വിറ്ററുമായി ചേര്‍ന്ന് വോഡഫോണ്‍ ഇന്ത്യ കൂടുതല്‍ വേഗത്തിലും മികവുറ്റതുമായ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുന്നു. വോഡഫോണ്‍ വരിക്കാര്‍ക്ക് ട്വിറ്റര്‍ ഫൊര്‍ ആന്‍ഡ്രോയ്ഡ്ആപ്ലിക്കേഷനും mobile.twitter.com വെബ്‌സൈറ്റും മൂന്നു മാസത്തേക്ക് സൗജന്യമായി ലഭിക്കും. കൂടാതെ വോഡഫോണിലെ നോ മൊബൈല്‍ ഇന്റര്‍നെറ്റ് ചാര്‍ജ് ട്വിറ്ററും പ്രമോട്ട് ചെയ്യും. ട്വിറ്റര്‍ ടൈംലൈനോ ട്വിറ്റര്‍ നെറ്റ്വര്‍ക്കോ ഉപയോഗിച്ച് പരിധികളില്ലാത്ത അനുഭവം വോഡഫോണും ട്വിറ്ററും മുന്നോട്ടുവയ്ക്കുന്നു.        

പോസ്റ്റ് എംബഡഡ് ഇനി ഫെയ്‌സ്ബുക്കിലും

പോസ്റ്റ് എംബഡഡ് ഇനി ഫെയ്‌സ്ബുക്കിലും

ട്വിറ്ററിലെ പോസ്റ്റ് എംബഡഡ് സംവിധാനം  ഇനി ഫെയ്‌സ്ബുക്കിലും.സോഷ്യല്‍ മീഡിയ രംഗത്ത് മത്സരം പെരുകുന്നതിനിടെയാണ് പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക് എത്തുന്നത്. ഈ സംവിധാനം ഉപയോഗിച്ച്  ഫെയ്‌സ്ബുക്കിലെ പോസ്റ്റുകള്‍ മറ്റു വെബ്‌സൈറ്റുകളില്‍ എംബഡ് ചെയ്ത് പോസ്റ്റ് ചെയ്യാനാകും. എംബഡഡ്  പോസ്റ്റിംഗ് സംവിധാനത്തില്‍ ചിത്രങ്ങള്‍, വീഡിയോകള്‍, ഹാഷ് ടാഗുകള്‍, മറ്റു ഉള്ളടക്കങ്ങള്‍ എല്ലാം മറ്റു വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യാനാകും. ഇതിലൂടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. എംബഡഡ് പോസ്റ്റിലും ലൈക്ക് ചെയ്യാനും കമന്റ് പോസ്റ്റ് ചെയ്യാനും അവസരമുണ്ടാകുമെന്ന് ഫെയ്‌സ്ബുക്ക് വക്താവ് […]

1 7 8 9