ആലപ്പുഴയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം , ഒരാള്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം , ഒരാള്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബാബു (48),മക്കളായ അഭിജിത്ത്(18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. തോട്ടപ്പള്ളി കല്‍പ്പകവാടിയിലാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശിയാണ് മരിച്ച ബാബു .

ആധാര്‍ വിവരങ്ങള്‍ ചോരുമ്പോഴേ പ്രശ്‌നമുള്ളൂ;വെള്ളക്കാരന് മുമ്പില്‍ നഗ്‌നരാവാന്‍ മടിയില്ല: കണ്ണന്താനം

ആധാര്‍ വിവരങ്ങള്‍ ചോരുമ്പോഴേ പ്രശ്‌നമുള്ളൂ;വെള്ളക്കാരന് മുമ്പില്‍ നഗ്‌നരാവാന്‍ മടിയില്ല: കണ്ണന്താനം

കൊച്ചി: ആധാര്‍ കാര്‍ഡിനായി നല്‍കിയ വിവരങ്ങള്‍ പുറത്താകുമ്പോഴേ ഇവിടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുള്ളൂവെന്നും യുഎസ് വിസയ്ക്കായി പത്തു പേജ് വരുന്ന പോമില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാരന് മുന്നില്‍ നഗ്‌നരായി നില്‍ക്കാനും ആളുകള്‍ക്ക് മടിയില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായത് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണ്. ആധാര്‍ ലോകത്തെ എറ്റവും […]

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിന് ജയം

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിന് ജയം

  തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് ജയം. 89 വോട്ടുകളാണ് വീരേന്ദ്രകുമാറിന് ലഭിച്ചത്. ഇടതുമുന്നണി എല്‍ ഡി എഫ് യുടെ ഒരു വോട്ട് അസാധുവായി. 90 വോട്ടാണ് എല്‍ ഡി എഫിന്റെ ഭാഗത്തുനിന്ന് പോള്‍ ചെയ്തത്. യു ഡി എഫ് സ്ഥാനാര്‍ഥി ഡി ബാബുപ്രസാദിന് 40 വോട്ട് ലഭിച്ചു. 41 വോട്ടുകളാണ് യു ഡി എഫിന് ഉണ്ടായിരുന്നത്. എന്നാല്‍ ടി എ അഹമ്മദ് കബീര്‍ വോട്ട് […]

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്റെ പരാതി; പോളിംഗ് ഏജന്റ് ഇല്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണം

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്റെ പരാതി. പോളിംഗ് ഏജന്റ് ഇല്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. യുഡിഎഫിന്റെ പരാതി വരണാധികാരി തള്ളിയ സാഹചര്യത്തിലാണ് പുതിയ നീക്കം. പോളിംഗ് ഏജന്റുമാരെ വയ്ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് അറിയിച്ചാണ് വരണാധികാരി പരാതി തള്ളിയത് . എല്‍ഡിഎഫിന് വോട്ട് റദ്ദാകുന്ന സാഹചര്യം ഉണ്ടാകില്ല. പോളിംഗ് ഏജന്റില്ലെങ്കില്‍ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തില്‍ പറയുന്നില്ലെന്നും വരണാധികാരി വ്യക്തമാക്കി. ഏജന്റുണ്ടെങ്കില്‍ മാത്രം വോട്ട് ചെയ്ത ശേഷം കാണിച്ചാല്‍ മതി. വോട്ട് ചെയ്യുന്നത് നിയമസഭാംഗത്തിന്റെ മൗലികാവകാശമാണ്. സിപിഐ, […]

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കാന്‍ കെ.എം. മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും മാണിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. മാണിക്കെതിരെ തെളിവില്ലെന്ന റ്റു പാര്‍ട്ട് മുദ്രവെച്ച കവറില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ച സിംഗിള്‍ ബെഞ്ച് ഹർജി തീര്‍പ്പാക്കുകയായിരുന്നു.

കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി

കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി

കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി. അപകടത്തില്‍ പൊള്ളലേറ്റ രണ്ട്പേര്‍ ഇന്ന് മരിച്ചു. തഞ്ചാവൂർ സ്വദേശിനി സായ് വസുമതി (26), നിവ്യ നികുറുതി (24) എന്നിവരാണ് ഇന്ന് മരിച്ചത്. ശരീരത്തിൽ പകുതിയോളം പൊള്ളലേറ്റ നിലയിൽ ഇരുവരും ചികിത്സയിലായിരുന്നു. മധുരയിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇവർ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പൊലീസാകും

ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പൊലീസാകും

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രിക പൊലീസാകും. പിഎസ്‌സിയുടെ ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ക്കുള്ള പ്രത്യേക റാങ്ക് പട്ടികയില്‍ ചന്ദ്രിക അഞ്ചാം റാങ്ക് നേടിയിട്ടുണ്ട്. പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ പട്ടികയിലാണ് ചന്ദ്രിക അഞ്ചാമതായി ഇടംപിടിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് ഒഴിവുകള്‍ ഉണ്ട് എന്നതിനാല്‍ ചന്ദ്രികയ്ക്ക് നിയമനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധു കൊല്ലപ്പെട്ടതിന് കൃത്യം ഒരു മാസമിപ്പുറമാണ് സഹോദരിക്ക് പൊലീസാകാന്‍ അവസരമൊരുങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടി അഗളിയില്‍ മധു കൊല്ലപ്പെട്ടത്. മോഷണ […]

യു.എസ് സുരക്ഷ ഉപദേശകനെ പുറത്താക്കി; പകരക്കാരനായി ജോണ്‍ ബോള്‍ട്ടണ്‍

യു.എസ് സുരക്ഷ ഉപദേശകനെ പുറത്താക്കി; പകരക്കാരനായി ജോണ്‍ ബോള്‍ട്ടണ്‍

വാഷിങ്ടണ്‍:  യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  എച്ച് ആര്‍ മക്മാസ്റ്ററെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ യു.എന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ എന്‍.എസ്.എ. അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവാണ് ബോള്‍ട്ടണ്‍. വിദേശകാര്യമന്ത്രി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കി മൈക്ക് പാംപിയോയെ നിയമിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മക്മാസ്റ്ററെയും നീക്കുന്നത്. റഷ്യന്‍ സ്ഥാനപതിയുമായി ഉപരോധം നീക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചുമതലയേല്‍ക്കും മുമ്പുതന്നെ ചര്‍ച്ച ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് മൈക്കിള്‍ ഫിന്‍ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു […]

സൊമാലിയയിൽ കാർബോംബ് സ്‌ഫോടനം; 14 മരണം

സൊമാലിയയിൽ കാർബോംബ് സ്‌ഫോടനം; 14 മരണം

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ കാർബോംബ് സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. അടുത്തിടെ മൊഗാദിഷുവിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ സ്‌ഫോടനമാണ് ഇത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്ക്. അക്രമണത്തിന്റെ ഉത്തരവാദിത്തം അൽഷബാബ് ഭീകരസംഘടന ഏറ്റെടുത്തു. രണ്ടുമാസം മുമ്പ് പ്രദേശത്ത് അൽഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു.

രാജ്യസഭ സീറ്റിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു

രാജ്യസഭ സീറ്റിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു

സംസ്ഥാനത്ത് ഒഴിവുള്ള ഏക രാജ്യസഭ സീറ്റിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എൽഡിഎഫിൽ സ്വതന്ത്ര സ്ഥാനാർഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാർഥിയായി ബി. ബാബു പ്രസാദുമാണ് മത്സരരംഗത്തുള്ളത്. നിയമസഭയിൽ എൽഡിഎഫിന് 90 അംഗങ്ങൾ ഉള്ളത് കൊണ്ട് വിജയം എംപി വീരേന്ദ്രകുമാറിനൊപ്പമാണ്.

1 2 3 251