നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവെച്ചു ; വ്യക്തിഹത്യയില്‍ മനംനൊന്താണ് രാജിയെന്ന് ശ്യാമള

നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവെച്ചു ; വ്യക്തിഹത്യയില്‍ മനംനൊന്താണ് രാജിയെന്ന് ശ്യാമള

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ആരോപണവിധേയയായ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവെച്ചു. രാജി സന്നദ്ധത അറിയിച്ച് ശ്യാമള ജില്ലാ സെക്രട്ടറിയേറ്റിന് കത്ത് നല്‍കുകയായിരുന്നു. സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്ന് സെക്രട്ടറിയേറ്റില്‍ പൊതുവികാരമുണ്ടായി. വ്യക്തിഹത്യയില്‍ മനംനൊന്താണ് രാജിയെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും പാര്‍ട്ടിയെ ആക്രമിക്കുകയാണ് ഇവരുടെ ഉദ്ദേശ്യമെന്നും പി.കെ ശ്യാമള പ്രതികരിച്ചു. പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. […]

പാർട്ടി ആവശ്യപ്പെട്ടാൽ രാജിയെന്ന് പി കെ ശ്യാമള

പാർട്ടി ആവശ്യപ്പെട്ടാൽ രാജിയെന്ന് പി കെ ശ്യാമള

  കണ്ണൂര്‍: പ്രവാസി വ്യവസായി ആത്മഹത്യ സംഭവത്തിൽ പാ‍ര്‍ട്ടി ആവശ്യപ്പെട്ടാൽ രാജിവയ്‍ക്കുമെന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സൺ പി കെ ശ്യാമള. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ പികെ ശ്യാമള രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ രാജിസന്നദ്ധത വാർത്ത പി കെ ശ്യാമള തള്ളി. അതേസമയം സംഭവത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നൽകുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ പറഞ്ഞു. ഇന്ന് വൈകിട്ട് ധര്‍മ്മശാലയിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മറുപടി നൽകുമെന്നാണ് പി ജയരാജൻ […]

അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് കാസർഗോഡും കണ്ണൂരും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നാളെ കണ്ണൂര്‍ ജില്ലയിൽ മാത്രം ഓറഞ്ച് അലേര്‍ട്ട് തുടരും. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm […]

കല്ലട ബസിലെ പീഡനശ്രമം: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും, തനിക്കെതിരെ ഗൂഢാലോചനയെന്ന് പ്രതി

കല്ലട ബസിലെ പീഡനശ്രമം: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും, തനിക്കെതിരെ ഗൂഢാലോചനയെന്ന് പ്രതി

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിസിടിവി  ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്. യുവതി പറഞ്ഞ സമയം കണക്കാക്കി കോഴിക്കോട് നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് തെളിവ് ശേഖരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുപുറമേ ബസിലെ മറ്റ് ജീവനക്കാർ, കഴിയാവുന്നത്ര സഹയാത്രികർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും. അതിന് ശേഷമായിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുക. ഇന്നലെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതി ജോൺസൻ ജോസഫിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. […]

യോഗ ഇന്ത്യൻ സംസ്കാരത്തിൻ്റെ അവിഭാജ്യഘടകമെന്ന് പ്രധാനമന്ത്രി

യോഗ ഇന്ത്യൻ സംസ്കാരത്തിൻ്റെ അവിഭാജ്യഘടകമെന്ന് പ്രധാനമന്ത്രി

  റാഞ്ചി: യോഗ ഇന്ത്യൻ സംസ്കാരത്തിൻ്റെ അവിഭാജ്യഘടകമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. പ്രകൃതിയും യോഗയുമായി അടുത്ത ബന്ധമാണുള്ളത്. യോഗ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. ഗ്രാമങ്ങളിലും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. റാഞ്ചിയിൽ നടക്കുന്ന യോഗാദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകം നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്ക് യോഗയിലൂടെ പരിഹാരം കണ്ടെത്താനാകും. ജീവിതത്തിൽ ശാന്തിയും സമാധാനവും കൊണ്ടുവരാൻ യോഗയിലൂടെ സാധിക്കും. ഓരോ വ്യക്തികളും യോഗയുമായി ബന്ധപ്പെട്ട പുതിയകാര്യങ്ങള്‍ പഠിക്കണം. ലഹരി ഉപയോഗവും മദ്യപാനവും ഒഴിവാക്കാൻ യോഗ സഹായിക്കും. […]

കല്ലടയിൽ പീഡന ശ്രമം: ഡ്രൈവർക്ക് മേൽ ജാമ്യമില്ലാ വകുപ്പുകൾ, ലൈസൻസ് റദ്ദാക്കി

കല്ലടയിൽ പീഡന ശ്രമം: ഡ്രൈവർക്ക് മേൽ ജാമ്യമില്ലാ വകുപ്പുകൾ, ലൈസൻസ് റദ്ദാക്കി

  തേഞ്ഞിപ്പലം: തമിഴ്‌നാട് സ്വദേശിയായ യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബസിൽ വെച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കല്ലട ബസ് ഡ്രൈവറുടെ മേൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ബസിലെ രണ്ടാം ഡ്രൈവറാണ് കോട്ടയം സ്വദേശിയായ ജോൺസൺ ജോസഫ്. ജോൺസന്റെ ലൈസൻസ് റദ്ദ് ചെയ്തതായി ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മോട്ടോർ വാഹന വകുപ്പും പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് തേഞ്ഞിപ്പലം പൊലീസാണ് യാത്രക്കാരിയുടെ പരാതിയെ തുടർന്ന് […]

വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നീളും: മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം

വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നീളും: മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം

തിരുവനന്തപുരം: കെ.മുരളീധരനെതിരെ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഇതോടെ കെ. മുരളീധരന്‍ രാജിവെച്ച ഒഴിവില്‍ വട്ടിയൂര്‍ക്കാവില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് നീളുമെന്ന് തീര്‍ച്ചയായി.  നാമനിര്‍ദേശ പത്രികയില്‍ ബാധ്യതകള്‍ മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് കുമ്മനം കേസ് നല്‍കിയത്. വട്ടിയൂര്‍ക്കാവ് എം.എല്‍.എയായിരുന്ന കെ.മുരളീധരന്‍ വടകരയില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാല്‍ കെ.മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം വ്യക്തമാക്കിയതോടെ കേസില്‍ തീര്‍പ്പുകല്‍പ്പിക്കാതെ ഉപതിരഞ്ഞെടുപ്പ് നടത്താനാകില്ല. കെ.മുരളീധരന്‍ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടരക്കോടി […]

കല്ലടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ബസ് പിടിച്ചെടുത്തു

കല്ലടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ബസ് പിടിച്ചെടുത്തു

  മലപ്പുറം: യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചതിന്‍റെ പേരില്‍ കുപ്രസിദ്ധമായ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് കല്ലടയ്‍ക്ക് നേരെ വീണ്ടും ആരോപണം. ഓടുന്ന ബസ്സില്‍വച്ച് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് ബസ് പോലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്‍ത തമിഴ്‍നാട് സ്വദേശിയെയാണ് ബസ് ജീവനക്കാരന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബസ്സിന്‍റെ രണ്ടാം ഡ്രൈവറാണ് പിടിയിലായത്. യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസ് […]

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത. രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ചെറിയ മഴയുണ്ടാകുമെന്നാണ് കേരള ദുരന്തനിവാരണ അതോറ്റിറ്റിയുടെ പ്രവചനം ദിവസങ്ങളായി കാലവര്‍ഷം കേരളത്തില്‍ ദുര്‍ബലമാണ്. ഇന്ന് ഒറ്റപ്പെട്ട, ശക്തമായ മഴ പ്രതീക്ഷിക്കാം. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വായു ചുഴലിക്കാറ്റിന് ശേഷം മണ്‍സൂണ്‍ പൊതുവെ ദുര്‍ബലമാണ്. ഇത് വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ മഴയെയും ബാധിച്ചു. […]

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ടു

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ടു

ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സി പിരിച്ചുവിട്ടു. എന്നാല്‍ പ്രസിഡന്റും വര്‍കിങ് പ്രസിഡന്റും തല്‍സ്ഥാനത്ത് തുടരുമെന്നും എ.ഐ.സി.സി വ്യക്തമാക്കി. സംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് കര്‍ണാടക പി.സി.സി പിരിച്ച് വിട്ടതായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. പി.സി.സി പിരിച്ചുവിട്ടു എങ്കിലും അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ബി ഖാന്ദ്രെയും തല്‍സ്ഥാനത്ത് തുടരും.