നടനും മുൻ എംപിയുമായിരുന്ന ജെകെ റിതേഷ് അന്തരിച്ചു

നടനും മുൻ എംപിയുമായിരുന്ന ജെകെ റിതേഷ് അന്തരിച്ചു

തമിഴ് നടനും മുൻ എംപിയുമായിരുന്ന ജെകെ റിതേഷ് അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണ കാരണം. 46 വയസ്സുകാരനാണ് റിതേഷ് . ആർഎൽ ബാലാജിയുടെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായ എൽകെജിയിലാണ് റിതേഷ് അവസാനമായി അഭിനയിച്ചത്. ലഭ്യമാകുന്ന റിപ്പോർട്ടുകളനുസരിച്ച് ബിജെപിയുടെ രാമനാഥപുരം സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ച അദ്ദേഹം 1976ൽ തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് കുടിയേറുകയായിരുന്നു. 2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനാഥപുരത്തു നിന്നും ഡിഎംകെ സീറ്റിൽ മത്സരിച്ച അദ്ദേഹം അവിടെ നിന്നും […]

വിഷു വസന്തഋതു

വിഷു വസന്തഋതു

ശ്രീകല ചിങ്ങോലി കണികണ്ടുണരുന്ന നന്മ തന്നെയാണ് എക്കാലവും വിഷുവിനെ മറ്റാചാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു വര്‍ഷത്തെ ഫലമാണ് ഒരു വിഷുക്കണിക്കാഴ്ച. അക്കാരണത്താല്‍ തന്നെ ഭൂമിയിലെ മംഗളവസ്തുക്കളെയെല്ലാം ഒന്നിച്ച് ഒരേ സ്ഥലത്ത് ഒരുക്കിക്കാണുന്ന കണി വിശ്വാസിയ്ക്ക് നന്മയും സമൃദ്ധിയും പകരുന്നു. ‘വിഷുപ്പിറ്റേന്ന് വിതയെന്ന” പഴമൊഴി വിഷുവൊരു തികഞ്ഞ കാര്‍ഷികോത്സവമാണെന്നുകൂടി കാട്ടിത്തരുന്നു. സമൃദ്ധിയുടെ അമൃതം ഭൂമിയില്‍ നിറയ്ക്കുന്ന വിഷു കര്‍ഷകന്റെ കര്‍മ്മപൂജയുടെ തുടക്കം കുറിക്കുന്നു.   വിജയമങ്ങേക്കു വിഷുവമേ, ലോക- ഭജനീയോത്സവതിലകമേ- മഹിമ തിങ്ങുന്നോരവിടുത്തെ കാണ്‍മാന്‍ ബഹുലക്ഷം നേത്ര മുഴറുന്നു… […]

കെ.എം. മാണി കേരളത്തിലെ കര്‍ഷകരുടെ ശബ്ദം: ഫ്രണ്ട്സ് ഓഫ് തിരുവല്ല

കെ.എം. മാണി കേരളത്തിലെ കര്‍ഷകരുടെ ശബ്ദം: ഫ്രണ്ട്സ് ഓഫ് തിരുവല്ല

ദോഹ: കെ.എം മാണി കേരളത്തിലെ നെല്‍ – റബ്ബര്‍ കര്‍ഷകരുടെ ശബ്ദം ആയിരുന്നുവെന്ന് ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ട) രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ പറഞ്ഞു. മാണിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനു ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കൂടിയ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് കുര്യന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബെന്നി ഫിലിപ്പ്, സജി പൂഴികാല, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി […]

കോട്ടയത്തിന്റെ കോട്ട ആര് കാക്കും?

കോട്ടയത്തിന്റെ കോട്ട ആര് കാക്കും?

ലിബിന്‍ ടി.എസ് ഇന്ത്യയിലെ പതിനേഴാം ലോക്‌സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ് 2019 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുകയാണ്. 543 അംഗങ്ങളെയാണ് 543 ലോകസഭാ മണ്ഡലങ്ങളില്‍ നിന്നായി ലോക്സഭയിലേക്ക് വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ രണ്ടു പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്യുന്നു. ഇത്തവണ സംസ്ഥാനത്ത് മിക്ക മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫും- യുഡിഎഫും തങ്ങളുടെ കുത്തക സീറ്റുകള്‍ നിലനിര്‍ത്തുവാനും അട്ടിമറി വിജയം നേടുവാനും ഉറപ്പിച്ചിറങ്ങുമ്പോള്‍ ബിജെപിയും ഇത്തവണ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ്. ഇത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ […]

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയുടെ അനുമതി

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയുടെ അനുമതി

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതി അനുമതി നല്‍കി. ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. പടക്കത്തിനും സമയത്തിനും ഉണ്ടായിരുന്ന സമയത്തില്‍ കോടതി ഇളവ് നല്‍കി. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി. തൃശ്ശൂര്‍ പൂരത്തില്‍ വെടിക്കെട്ട് നിയന്ത്രണത്തിനുള്ള ഇളവ് തേടി തിരുമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. രാത്രിയില്‍ എട്ടുമണിക്കും പത്തിനും ഇടയില്‍ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി വിധിയില്‍ ഇളവ് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ദേവസ്വങ്ങളുടെ […]

കെ എം മാണിയുടെ ഭൗതിക ശരീരം പാലായിൽ; സംസ്കാരം ഇന്ന്

കെ എം മാണിയുടെ ഭൗതിക ശരീരം പാലായിൽ; സംസ്കാരം ഇന്ന്

  പാലാ: അന്തരിച്ച കേരളാ കോൺഗ്രസ് ചെയര്‍മാൻ കെ എം മാണിയുടെ സംസ്കാരം ഇന്ന് നടക്കും. പാലായിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഉച്ചവരെ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാലാ കത്തീഡ്രൽ പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. കൊച്ചിലെ ആശുപത്രി നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വൈകുന്നേരത്തോടെ കോട്ടയത്ത് എത്തിയിരുന്നു. കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും മൃതദേഹം പൊതുദർശനത്തിന് വെച്ചു. ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാൻ ആയിരക്കണക്കിന് ആളുകള്‍ കാത്തുനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, […]

പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് നാലു മണിക്ക്

പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് നാലു മണിക്ക്

കോട്ടയം: ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എന്‍.ഡി.എയിലേക്ക്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരം നാലു മണിക്ക് പത്തനംതിട്ടയില്‍ നടക്കും. ബി.ജെ.പി നേതാക്കള്‍ക്കൊപ്പം പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. പൂഞ്ഞാര്‍ എം.എല്‍.എയായ ജോര്‍ജ് ബി.ജെ.പിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വവുമായി എന്‍.ഡി.എ പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുന്നണി പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല. എന്നാല്‍ പത്തനംതിട്ടയില്‍ പി.സി ജോര്‍ജ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ […]

കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി

കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി

  തീരുവനന്തപുരം: മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, ബാര്‍ ഉടമ ബിജു രമേശ്, എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. കേസില്‍ മാണിക്ക് മൂന്ന് വട്ടം വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ […]

ആ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണം: കെ എം മാണിയുടെ വിയോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടി  

ആ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണം: കെ എം മാണിയുടെ വിയോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടി  

  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കെ എം മാണിയുടെ വിയോഗം ഉണ്ടാക്കിയ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. കേരളം നിറഞ്ഞങ്ങനെ നിൽക്കുകയായിരുന്ന ഒരത്ഭുത പ്രതിഭാസമായിരുന്നു കെ എം മാണിയെന്ന് കുഞ്ഞാലിക്കുട്ടി ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. നഷ്ടമെന്നതിലുപരി കെ എം മാണിയുടെ വിയോഗം കേരളത്തിന്‍റെ പൊതുമേഖലയിൽ വലിയ വ്യത്യാസമുണ്ടാക്കുമെന്നും കേരളത്തിന്‍റെ സാമ്പത്തിക വളർച്ചയിലടക്കം അത് പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിമർശിക്കേണ്ടവരെ വിമർശിച്ചും ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്തിയും ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയുമെല്ലാം കേരളത്തിന്‍റെ സാമൂഹ്യമണ്ഡലം […]

ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ: കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല : നിറകണ്ണുകളോടെ ജോസ്.കെ.മാണി

ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ: കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല : നിറകണ്ണുകളോടെ ജോസ്.കെ.മാണി

കോട്ടയം : കൈപിടിച്ച്‌ നടത്തിയ അച്ചാച്ചന്‍റെ കരുതല്‍ ഇനിയില്ല. കെ എം മാണിയുടെ വേര്‍പാടിന്‍റെ വേദന പങ്കുവെച്ച്‌ മകന്‍ ജോസ് കെ മാണിയുടെ കുറിപ്പ്. അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു, എന്നന്നേക്കുമായി. ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല. ഈ വേര്‍പിരിയിലിനു പകരം വയ്ക്കാനൊന്നുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.. കുറിപ്പിന്റെ പൂര്‍ണരൂപം അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ […]