നാഷണല്‍ പൗള്‍ട്രി ഷോയിലെ ചിത്രങ്ങള്‍

നാഷണല്‍ പൗള്‍ട്രി ഷോയിലെ ചിത്രങ്ങള്‍

യുകെയില്‍ സംഘടിപ്പിച്ച നാഷണല്‍ പൗള്‍ട്രി ഷോയിലെ ചിത്രങ്ങള്‍ കാണാം. ഷോയിലേക്ക് 7000 എന്‍ട്രികളാണ് ലോകത്തിന്റെ പല ഭാഗത്ത് നിന്നായി ലഭിച്ചത്.

രക്ഷിച്ചയാളെ ദിവസവും കാണാനെത്തുന്ന മാന്‍കുട്ടി

രക്ഷിച്ചയാളെ ദിവസവും കാണാനെത്തുന്ന മാന്‍കുട്ടി

പരിക്കേറ്റ് വഴിയില്‍ കിടന്ന അവസരത്തില്‍ എടുത്തുകൊണ്ടുപോയി ശുശ്രൂഷിച്ച് വിട്ടയച്ചയാളെ കാണാന്‍ ഇടയ്ക്കിടെ എത്തുന്ന മാന്‍കുട്ടി കൗതുകമാകുന്നു.ഒരു വര്‍ഷം മുന്‍പാണ് ലിത്വാനിയയിലെ എറിക്കാസ് പ്ലൂക്കസ് എന്നയാളാണ് ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയില്‍ പരിക്കേറ്റു കിടക്കുന്ന മാന്‍ കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ മാന്‍കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോവുകയും നന്നായി പരിചരിക്കുകയും ചെയ്തു. പരിക്കെല്ലാം മാറി ആരോഗ്യം വീണ്ടെടുത്ത മാന്‍കുട്ടിയെ എറിക്കാസ് കാട്ടിലേക്കു തന്നെ തുറന്നുവിട്ടു. എന്നാല്‍ അതിന് ശേഷം എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ എറിക്കാസിനെ കാണാന്‍ മാന്‍കുട്ടിയെത്താറുണ്ട്. പരിക്കേറ്റ മാന്‍കുട്ടിയെ എറിക്കാസ് […]

‘എ മിഡ്സമ്മര്‍ നൈറ്റ്‌സ് ഡ്രീം അരങ്ങില്‍’; മനോഹര ദൃശ്യങ്ങള്‍ കാണാം

‘എ മിഡ്സമ്മര്‍ നൈറ്റ്‌സ് ഡ്രീം അരങ്ങില്‍’; മനോഹര ദൃശ്യങ്ങള്‍ കാണാം

മെക്‌സിക്കന്‍ നാഷണല്‍ ഡാന്‍സ് കമ്പനിയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച വില്യം ഷേക്‌സ്പിയറിന്റെ ‘എ മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീം’എന്ന നാടകത്തിലെ ദൃശ്യങ്ങള്‍.

ഈ തടാകത്തില്‍ ജെല്ലി ഫിഷിനൊപ്പം നീന്തിത്തുടിക്കാം(വീഡിയോ)

ഈ തടാകത്തില്‍ ജെല്ലി ഫിഷിനൊപ്പം നീന്തിത്തുടിക്കാം(വീഡിയോ)

പെസഫിക് സമുദ്രത്തിലെ പലാവു ദ്വീപില്‍ നിന്നുള്ള കാഴ്ചയാണിത്. പലാവു ദ്വീപിലെ ഈ തടാകത്തില്‍ ജെല്ലി ഫിഷിനൊപ്പം നീന്തിത്തുടിക്കാം. എയില്‍ മാല്‍ക് തടാകത്തിലാണ് ധാരാളം ജെല്ലി ഫിഷുകള്‍ ഉള്ളത്. വീഡിയോ കാണാം.

അന്യഗ്രഹജീവികളുണ്ട്,മനുഷ്യര്‍ കരുതിയിരുന്നോളാന്‍ ശാസ്ത്രജ്ഞ (വീഡിയോ)

അന്യഗ്രഹജീവികളുണ്ട്,മനുഷ്യര്‍ കരുതിയിരുന്നോളാന്‍ ശാസ്ത്രജ്ഞ (വീഡിയോ)

അന്യഗ്രഹജീവികള്‍ ഉണ്ടെന്നും അത് ഭൂമിക്ക് അപകടകരമാകുമെന്നുമുള്ള മുന്നറിയിപ്പും നല്‍കുന്ന ഫ്രഞ്ച് ബഹിരാകാശ യാത്രികയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. അന്യഗ്രഹജീവികള്‍ ഭൂമിക്ക് അപകടമുണ്ടാക്കുമെന്നും മനുഷ്യര്‍ അത് കരുതിയിരിക്കണമെന്നുമാണ് ക്ലൗഡി ഹൈനേര്‍ ആവര്‍ത്തിച്ചു പറയുന്നത്. 2008ല്‍ അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ക്ലൗഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിലാകുന്നതിന് മുന്‍പാണ് ഇവര്‍ മനുഷ്യര്‍ക്ക് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് നല്‍കിയത്. യുഎഫ്ഒമാനിയ എന്ന കോണ്‍സ്പിറസി തിയറിസ്റ്റുകള്‍ അവരുടെ യൂട്യൂബ് ചാനല്‍ വഴിയാണ് ഇപ്പോള്‍ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. പക്ഷേ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം […]

ഏറ്റവും പ്രായം കൂടിയ യാത്രികയെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം( വീഡിയോ )

ഏറ്റവും പ്രായം കൂടിയ യാത്രികയെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം( വീഡിയോ )

ഏറ്റവും പ്രായം കൂടിയ യാത്രികയെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്കന്‍ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്‌സണാണ് റഷ്യന്‍ ബഹിരാകാശ സഞ്ചാരി ഒലെഗ് നോവിറ്റ്‌സ്‌കി, ഫ്രഞ്ചുകാരന്‍ തോമസ് പെസ്‌ക്വറ്റ് എന്നിവര്‍ക്കൊപ്പം ബഹിരാകാശ നിലയത്തിലെത്തിയത്. പല ദൗത്യങ്ങളിലായി 400 ദിവസങ്ങളോളെ ബഹിരകാശത്ത് കഴിഞ്ഞ വനിതയെന്ന് ബഹുമതിയ്ക്കുടമയാണ് 56 കാരിയായ വിറ്റ്‌സണ്‍. റഷ്യയുടെ സോയുസ് ബഹിരാകാശ പേടകമാണ് ശനിയാഴ്ച് മൂന്നു യാത്രികരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചത്. കസാഖിസ്ഥാനിലെ ബയ്ക്കനൂര്‍ കോസ്‌മോഡ്രോമില്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ചയായിരുന്നു വിക്ഷേപണം […]

കാമുകന് പിറന്നാള്‍ സമ്മാനമായി കയ്‌ലി നല്‍കിയത് നഗ്ന ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

കാമുകന് പിറന്നാള്‍ സമ്മാനമായി കയ്‌ലി നല്‍കിയത് നഗ്ന ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

അമേരിക്കന്‍ റിയാലിറ്റി താരം കയ്‌ലി ജെന്നര്‍ ശ്രദ്ധിക്കപ്പെടുന്നത് നഗ്ന ഫോട്ടോഷൂട്ടിലൂടെയാണ്. കാമുകന്‍ ടിഗയോടൊപ്പം അര്‍ധ നഗ്നയായി ഇഴുകി ചേര്‍ന്നിരിക്കുന്ന ചിത്രമാണ് നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ടിഗയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ടാണ് കയ്‌ലി ഈ ചിത്രം പുറത്തുവിട്ടത്. ഇതിനു മുന്‍പ് നീല പെയിന്റില്‍ മുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് കെയ്‌ലിയുടേതായി പുറത്തുവന്നത്.

സിംഗപ്പൂരില്‍ പെണ്‍കുട്ടികളില്‍ ലിംഗച്ഛേദനം നടത്തുന്ന പ്രാകൃതരീതി ഇപ്പോഴും നിലനില്‍ക്കുന്നതെന്തുകൊണ്ട്?

സിംഗപ്പൂരില്‍ പെണ്‍കുട്ടികളില്‍ ലിംഗച്ഛേദനം നടത്തുന്ന പ്രാകൃതരീതി ഇപ്പോഴും നിലനില്‍ക്കുന്നതെന്തുകൊണ്ട്?

ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിവിധ കോണുകളില്‍ പെണ്‍കുട്ടികളുടെ ലിംഗച്ഛേദനം നടത്തുന്ന പ്രാകൃതമായ ആചാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മെട്രോപൊളിറ്റന്‍ നഗരമായ സിംഗപ്പൂരില്‍ ഈ കാലഘട്ടത്തിലും പെണ്‍കുട്ടികളുടെ ലിംഗച്ഛേദനം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 23 വയസാകുന്ന വരെ ഷരീഫ അനുര്‍ എന്ന പെണ്‍കുട്ടിക്ക് തനിക്ക് ലിംഗച്ഛേദനം നടത്തിയിട്ടുണ്ടെന്ന കാര്യം അറിയില്ലായിരുന്നു. ജനിച്ച് രണ്ടാഴ്ച പ്രായമുള്ളപ്പോഴാണ് ബിഡാന്‍ എന്നറിയപ്പെടുന്ന മിഡ് വൈഫിന്റെ കൈവശം അമ്മ ഷരീഫയെ ലിംഗച്ഛേദനം ചെയ്യാന്‍ കൊടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ലിംഗച്ഛേദനം നടത്തിയിട്ടുണ്ടോ എന്ന് ഒരു സഹപ്രവര്‍ത്തക ചോദിക്കുമ്പോള്‍ ഇല്ലെന്നും ചെയ്‌തെങ്കില്‍ തനിക്കറിയില്ലെ […]

തായ്‌ലന്‍ഡിലെ ദേശീയപതാകയുടെ നിറമുള്ള മത്സ്യം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

തായ്‌ലന്‍ഡിലെ ദേശീയപതാകയുടെ നിറമുള്ള മത്സ്യം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

ദേശീയപതാകയുടെ നിറമുണ്ടെന്ന കാരണത്താല്‍ തായ്‌ലന്‍ഡിലെ ഒരു മത്സ്യം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്കാണ്.സയാമീസ് ഫൈറ്റിങ് അല്ലെങ്കില്‍ ബെറ്റാ ഫിഷ് എന്നറിയപ്പെടുന്ന മത്സ്യം 10,4,177 രൂപയ്ക്കാണ് ലേലത്തിന് വിറ്റുപോയത്. ഒരു മീനിന് ഓണ്‍ലൈന്‍ ലേലത്തില്‍ ഇത്ര വലിയൊരു തുക ലഭിക്കുന്നത് ഇതാദ്യമായാണ്. നീലയും ചുവപ്പും വെളുപ്പും ഇടകലര്‍ന്ന നിറമാണ് ഈ അലങ്കാര മത്സ്യത്തിന്. അലങ്കാര മത്സ്യകൃഷി നടത്തുന്ന കാഷന്‍ വുറേഷിയാണ് തന്റെ പക്കലുള്ള ബെറ്റാ മത്സ്യത്തിന്റെ ചിത്രം ഫേസ്ബുക്കിലെ ഓക്ഷന്‍ പേജില്‍ പോസ്റ്റു ചെയ്തത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചാവിഷയമായി […]

ഇത് വേറിട്ട കഫെ; പുസ്തകം നല്‍കിയാല്‍ സൗജന്യ ഭക്ഷണം

ഇത് വേറിട്ട കഫെ; പുസ്തകം നല്‍കിയാല്‍ സൗജന്യ ഭക്ഷണം

ഇത് ഡല്‍ഹി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഒരു വേറിട്ട കഫെയാണ്. ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ തങ്ങളുടെ പക്കലുള്ള പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് വായിക്കാനായി നല്‍കിയാല്‍ സൗജന്യ ഭക്ഷണം ലഭിക്കും.കോഫി മാത്രമല്ല, ബര്‍ഗര്‍, ഷെയ്ക്ക് തുടങ്ങിയവയെല്ലാം നല്‍കുന്നുണ്ട്. പുസ്തകത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരെ കുറിച്ചും രചനയെ കുറിച്ചും സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള സൗകര്യവും ഈ കഫെയില്‍ ഒരുക്കിയിട്ടുണ്ട്. പക്ഷേ പുസ്തകങ്ങള്‍ കൈമാറുന്നവര്‍ക്ക് മാത്രമേ സൗജന്യ ഭക്ഷണം നല്‍കുകയുള്ളു. തങ്ങളുടെ കൈയിലുള്ള പുസ്തകങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്കും വായിക്കാന്‍ […]