ഇനി എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ: ഉമ്മന്‍ചാണ്ടി

ഇനി എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ: ഉമ്മന്‍ചാണ്ടി

കോട്ടയം: ഇനി എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ, ഇത്രയേറെ പഴികള്‍കേട്ട മുഖ്യമന്ത്രിയും സര്‍ക്കാരും വേറെയില്ല,നെഞ്ചിന് നേരെ കല്ലേറ് ഉണ്ടായപ്പോഴും സമീപനം പാലിച്ച് ഒരാണന്ന് താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കമ്മീഷനുമുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ക്ക ്‌യാതൊരു വിശ്വാസ്യതയുമില്ല. യാഥാര്‍ഥ രേഖകളായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തീരുന്നതിന്റെ തലേന്ന് അഞ്ചുമണിക്കാകുമോ സമര്‍പ്പിക്കുന്നത്. നേരത്തെ പുറത്തുവിട്ടിരുന്നെങ്കില്‍ അതാകുമായിരുന്നില്ലേ തെരഞ്ഞെടുപ്പ് പ്രചാരണത്ത് പ്രധാന ചര്‍ച്ച. സരിതക്കും അവരുടെ പിന്നിലുള്ളവര്‍ക്കും തെളിവ് വിശ്വാസ്യതയില്ലാത്തതാണ് ഇതിനുകാരണമെന്നും കോട്ടയം പ്രസ് ക്ലബിന്റെ നിലപാട് 2016 മുഖാമുഖം പരിപാടിയില്‍ അദേഹം […]

കോട്ടയത്തെ കാറ്റ് ഇടത്തേയ്‌ക്കോ?

കോട്ടയത്തെ കാറ്റ് ഇടത്തേയ്‌ക്കോ?

*പരസ്യ പ്രചരണം അവസാനിക്കുന്ന 40 ാം മണിക്കൂറില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടാണിത്. * എല്ലാവരും പറയും പോലെ രാഷ്ട്രീയമാണ് അവസാന മിനുറ്റുകളില്‍ പോലും എന്തും സംഭവിക്കാം * നിലവിലെ സാഹചര്യത്തില്‍ കോട്ടയത്ത് 4- 5 സീറ്റ് നേടാം *എന്‍.ഡി.എയുടെ വേട്ടുകള്‍ വിധി നിര്‍ണ്ണയിക്കും ദീപു മറ്റപ്പള്ളി കോട്ടയം: ഒരേ മണ്ഡലത്തില്‍ നിന്നും പത്തുതവണയലധികം വിജയിച്ച യുഡിഎഫിന്റെ രണ്ടു സാരഥികള്‍. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നൊഴികെ യുഡിഎഫിന്റെ തുടര്‍ വിജയഗാഥ. കോട്ടയത്തെ ഒന്‍പതു മണ്ഡലങ്ങളില്‍ വൈക്കം ഒഴികെയുളള മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് എന്നും മേല്‍ക്കൈ. […]

മോഡി ചരിത്രം പഠിക്കണം; ഇന്ത്യ മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളമെന്ന് കനയ്യ കുമാര്‍

മോഡി ചരിത്രം പഠിക്കണം; ഇന്ത്യ മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളമെന്ന് കനയ്യ കുമാര്‍

പട്ടാമ്പി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം പഠിക്കണമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്് കനയ്യകുമാര്‍. മോഡിയുടെ സോമാലിയന്‍ പരാമര്‍ശത്തിനെതിരെ പ്രതികരിക്കവെയാണ് കനയ്യകുമാറിന്റെ വിമര്‍ശനം. പലകാര്യങ്ങളിലും ഇന്ത്യ മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളം എന്ന് പ്രതികരിച്ചു. പട്ടാമ്പിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു കനയ്യ. താനടക്കമുള്ള വിദ്യാര്‍ത്ഥി സമൂഹവും മറ്റുള്ളവരും രാജ്യ വിരുദ്ധരല്ലെന്നും മോഡി വിരുദ്ധരും കോര്‍പ്പറേറ്റ് വിരുദ്ധരുമാണെന്നും കനയ്യ പ്രതികരിച്ചു.

താരങ്ങളുടെ പ്രചാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്നസെന്റ്

താരങ്ങളുടെ പ്രചാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്നസെന്റ്

തൃശൂര്‍: താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ പ്രചരണത്തിനു പോകുന്നതു സംബന്ധിച്ചു നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു. അത്തരമൊരു ധാരണയും അമ്മയുടെ യോഗത്തില്‍ ഉണ്ടായിട്ടില്ല. അംഗങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ അമ്മ ഇടപെടില്ല എന്നാണ് ഇത്രയും കാലമായി സ്വീകരിച്ച നിലപാട്. സുഹൃത്ത് എന്ന നിലയിലോ രാഷ്ട്രീയ നിലപാട് അനുസരിച്ചോ ആര്‍ക്കുവേണ്ടിയും പ്രചരണത്തിനു പോകാം. ഞാന്‍ മത്സരിച്ചപ്പോള്‍ പ്രചരണത്തിനു വന്നവരും വരാത്തവരുമുണ്ട്. ചിലര്‍ വന്നതു അവരുടെ രാഷ്ട്രീയ നിലപാടിനു വിരുദ്ധമായി എന്നോടുള്ള വ്യക്തി സ്‌നേഹംകൊണ്ടാണ്. അമ്മ എന്നതു അംഗങ്ങളില്‍ […]

വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം; ഇന്ത്യന്‍ വംശജയായ അധ്യാപികയ്ക്ക് ഒബാമയുടെ ആദരം

വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം; ഇന്ത്യന്‍ വംശജയായ അധ്യാപികയ്ക്ക് ഒബാമയുടെ ആദരം

ഓസ്റ്റിന്‍: ഇന്തോഅമേരിക്കന്‍ അധ്യാപികയ്ക്ക് പ്രസിഡന്റ് ബരാക് ഒബാമയുടെ അംഗീകാരം. ചെന്നൈ സ്വദേശിനിയായ രേവതി ബാലകൃഷ്ണനാണ് വൈറ്റ് ഹൗസില്‍ വെച്ച് ആദരിക്കപ്പെട്ടത്. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം അടിസ്ഥാനമാക്കിയാണ് രേവതിക്ക് അംഗീകാരം ലഭിച്ചത്. ഓസ്റ്റിന്‍ പാറ്റ്‌സി സോമര്‍ എലിമെന്ററി സ്‌കൂള്‍ അധ്യാപികയാണ് രേവതി ബാലകൃഷ്ണന്‍. കണക്കാണ് രേവതിയുടെ വിഷയം. അധ്യാപനത്തിനു മുമ്പ് സിസ്റ്റം അനലിസിസ്റ്റായിരുന്നു രേവതി. ഈ വര്‍ഷത്തെ ടെക്‌സാസ് നാഷണല്‍ ടീച്ചര്‍ ഓഫ് ദി ഇയറില്‍ രേവതി പങ്കെടുക്കാനിരിക്കുകയാണ്. ടെക്‌സാസ് സ്റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ […]

ലിബിയയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ തിരിച്ചെത്തി

ലിബിയയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ തിരിച്ചെത്തി

കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെല്ലാവരും നാട്ടില്‍ തിരിച്ചെത്തി. 17 മലയാളികളടക്കം 29 പേരാണ് എത്തിയത്. രണ്ട് സംഘമായി എത്തിയവരില്‍ ആദ്യ സംഘം നെടുമ്പാശേരിയിലും ബാക്കിയിള്ളവര്‍ ചെന്നൈയിലുമാണ് എത്തിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് കൊച്ചിയിലെത്തിയ മലയാളികള്‍. ട്രിപ്പോളിയില്‍ കുടുങ്ങിയ ആറു മലയാളി കുടുംബങ്ങളും മൂന്നു തമിഴ് കുടുംബങ്ങളും ഉള്‍പ്പെടെ 29 പേരാണ് സംഘത്തിലുളളത്. ട്രിപ്പോളിയില്‍ നിന്ന് ഇസ്താംബുള്‍ വഴി ദുബായില്‍ എത്തിയാണ് ഇവര്‍ കൊച്ചിയിലേക്കു വരുന്നത്. കഴിഞ്ഞ മാര്‍ച്ച് 25നു ട്രിപ്പോളിയിലെ […]

സിപിഎമ്മിന് പരാജയഭീതി: മന്ത്രി കെ.ബാബു

സിപിഎമ്മിന് പരാജയഭീതി: മന്ത്രി കെ.ബാബു

കൊച്ചി: സിപിഎം പരാജയ ഭീതി കാരണം തനിക്കെതിരെ നീചമായ കുപ്രചരണം നടത്തുന്നതായി മന്ത്രി കെ.ബാബു. പ്രചാരണത്തിനു ഉപയോഗിച്ച മഹീന്ദ്ര ജീപ്പ് പനങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തതായും ഈ വാഹനത്തിനു അകത്തു നിന്നും സിപിഎമ്മിന്റെ പ്രചരണ സാമിഗ്രികളും പള്ളുരുത്തി പ്രദേശത്ത് പ്രസിന്റെ പേരോ പ്രസാധകന്റെ പേരോ ഇല്ലാതെ നോട്ടീസ് വിതരണം ചെയ്ത നാലുപേരെ പള്ളുരുത്തി പ്രദേശത്ത് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കെ.ബാബു എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യക്തിഹത്യ നടത്തുന്ന പ്രചരണങ്ങള്‍ക്ക് എതിരെ നടപടികള്‍ കൈക്കൊള്ളണമെന്ന് […]

വീടിന്റെ ഭിത്തിക്കുള്ളില്‍ നിന്നും 150ഓളം വിഷപ്പാമ്പുകളെ പിടികൂടി; വീഡിയോ

വീടിന്റെ ഭിത്തിക്കുള്ളില്‍ നിന്നും 150ഓളം വിഷപ്പാമ്പുകളെ പിടികൂടി; വീഡിയോ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആള്‍ത്താമസമുള്ള വീടിനുള്ളിലെ ഭിത്തിക്കുള്ളില്‍ നിന്നും 150ഓളം വിഷപ്പാമ്പുകളെ പിടികൂടി. വീടിന്റെ അടിത്തറയോട് ചേര്‍ന്നുള്ള ഭിത്തിയില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്. ലക്ഷ്മിപൂര്‍ ഖേരി ജില്ലയിലാണ് സംഭവം നടന്നത്. ഈ വീടിനുള്ളില്‍ പാമ്പുകള്‍ വര്‍ഷങ്ങളായി വസിക്കുകയായിരുന്നുവെന്നാണ് നിഗമനം. പിടികൂടിയ പാമ്പുകളെ തൊട്ടടുത്ത വനപ്രദേശത്ത് തുറന്നു വിട്ടതായി പൊലീസ് പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറിയില്‍ മികച്ച വിജയവുമായി കോട്ടയം

ഹയര്‍ സെക്കന്‍ഡറിയില്‍ മികച്ച വിജയവുമായി കോട്ടയം

കോട്ടയം: ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.69 ശതമാനവും വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 75.95 ഉം ടെക്‌നിക്കല്‍സ്‌കൂള്‍ പരീക്ഷയില്‍ 72.02 ഉം ശതമാനവും വിജയം. ഹയര്‍ സെക്കന്‍ഡറിയില്‍ 132 സ്‌കൂളുകളില്‍നിന്ന് പരീക്ഷയെഴുതിയ 21,777 പേരില്‍ 17,789 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. 821പേര്‍ എല്ലാവിഷയത്തിനും എ പഌ് നേടി. വെക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1859 പേരില്‍ 1412 പേര്‍ വിജയിച്ചു. ടെക്‌നിക്കല്‍ സ്‌കൂളില്‍ പരീക്ഷയെഴുതി 168 വിദ്യാര്‍ഥികളില്‍ 121പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 48.82 ശതമാനമാണ് വിജയം. […]

നേരിനൊപ്പം സ്വരാജിനൊപ്പം ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

നേരിനൊപ്പം സ്വരാജിനൊപ്പം ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

കൊച്ചി: തൃപ്പൂണിത്തുറയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എം സ്വരാജിന് വേണ്ടി ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ കമ്മറ്റി പുറത്തിറക്കുന്ന ‘നേരിനൊപ്പം സ്വരാജിനൊപ്പം ക്യാമ്പയിന്‍ ഫിലിം പ്രകാശനം ചെയ്തു. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ പ്രിയനന്ദനന്‍ നിര്‍വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെഎസ് അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഗീത സംവിധായകന്‍ ബിജിപാല്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. ‘സ്വരാജ്യം നെഞ്ചിലേറ്റി എന്ന തിരഞ്ഞെടുപ്പ് ഗാന സിഡിയുടെ പ്രകാശനം ഡിവൈഎഫ്‌ഐ […]