സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം; ഗവര്‍ണര്‍ പതാക ഉയര്‍ത്തി

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം; ഗവര്‍ണര്‍ പതാക ഉയര്‍ത്തി

തിരുവനന്തപുരം: രാജ്യത്തിന്റെ 68 ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്തും വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും വരള്‍ച്ചയെ നേരിടാന്‍ ജലം സംരക്ഷിക്കണമെന്നും തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പച്ചക്കറി കൃഷി നടത്തുമെന്നും ജലം സംരക്ഷിക്കുമെന്നും ഈ റിപ്പബ്ലിക് ദിനത്തില്‍ എല്ലാവരും പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 23 പ്ലാറ്റൂണകളോടൊപ്പം ശ്വാനസേനയും ഇത്തവണത്തെ പരേഡില്‍ പങ്കെടുത്തു. ഇതാദ്യമായാണ് സംസ്ഥാനത്ത് ശ്വാനസേന പരേഡില്‍ പങ്കെടുക്കുന്നത്. എറണാകുളത്ത് മന്ത്രി തോമസ് […]

റിപ്പബ്ലിക്ക് ദിനം ആഘോഷത്തില്‍ ഇന്ത്യന്‍ ഭൂപടം നിര്‍മിച്ച് നിസാന്‍(വീഡിയോ)

റിപ്പബ്ലിക്ക് ദിനം ആഘോഷത്തില്‍ ഇന്ത്യന്‍ ഭൂപടം നിര്‍മിച്ച് നിസാന്‍(വീഡിയോ)

68ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ രാജ്യമൊരുങ്ങുന്ന സമയത്ത് വ്യത്യസ്തമായ ഇന്ത്യന്‍ ഭൂപടവുമായി ജപ്പാന്‍ വാഹന നിര്‍മാതാക്കളായ നിസാന്‍. നിസാന്റെ മസില്‍ കാര്‍ ജിടിആര്‍ ഡ്രിഫ്റ്റ് ചെയ്താണ് ലോകത്തിലെ ഏറ്റവും വലിയ ഭൂപടങ്ങളിലൊന്ന് നിര്‍മിച്ചത്. രാജസ്ഥാനിലെ സാംഭര്‍ തടാകത്തിലെ വരണ്ട ഉപരിതലത്തിലാണ് ഈ മാപ്പ് തയ്യാറിക്കിയിരിക്കുന്നത്. മൂന്നു കിലോമീറ്റര്‍ നീളവും 2.8 കിലോമീറ്റര്‍ വീതിയുമുള്ള ഈ ഭൂപടത്തിലെ ആകെ വിസ്തീര്‍ണം 14.7 കിലോമീറ്ററാണ്. ലിംഗ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ ജിപിഎസിന്റെ സഹായത്തോടെയാണ് നിസാന്‍ ജിടിആര്‍ നടത്തിയത്. […]

റിപ്പബ്ലിക് ദിനം: ‘ബുര്‍ജ് ഖലീഫ’ ത്രിവര്‍ണമണിഞ്ഞു (വീഡിയോ)

റിപ്പബ്ലിക് ദിനം: ‘ബുര്‍ജ് ഖലീഫ’ ത്രിവര്‍ണമണിഞ്ഞു (വീഡിയോ)

ദുബൈ: അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിഞ്ഞു. യുഎഇ സമയം വൈകിട്ട് 6.15നാണ് ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞത്. ഇതു കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും സ്വദേശികളും ഇതരരാജ്യക്കാരുമെത്തി. കെട്ടിടം വിദൂരത്തുപോലും ദൃശ്യമാകുന്നതിനാല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വേഗം കുറച്ച് കാഴ്ച കണ്ടു. രണ്ടാമത്തെയും മൂന്നാമത്തെയും ഷോ കാണാന്‍ കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷ. ഇന്നു തന്നെ […]

തെരുവുകളില്‍ വര്‍ണം വിതറി ഉറുഗ്വേന്‍ കാര്‍ണിവല്‍;ചിത്രങ്ങള്‍

തെരുവുകളില്‍ വര്‍ണം വിതറി ഉറുഗ്വേന്‍ കാര്‍ണിവല്‍;ചിത്രങ്ങള്‍

ലോകത്തെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ഉത്സവമായ ഉറുഗ്വേ കാര്‍ണവലിന് തുടക്കം. ഉഗുഗ്വേന്‍ തലസ്ഥാനമായ മോണ്ടിവിഡോയിലാണ് ആഘോഷം. 40 ദിവസമാണ് ഈ ആഘോഷം നീണ്ടുനില്‍ക്കുക. ജനുവരി 19 ന് ആരംഭിച്ച ആഘോഷം ഫെബ്രുവരി അവസാനത്തോടെ സമാപിക്കും. വിവിധ തരത്തിലുള്ള നൃത്തങ്ങളാണ് ഈ ആഘോഷത്തില്‍ നിറഞ്ഞുനില്‍ക്കുക. ചിത്രങ്ങള്‍ കാണാം.

ആഴക്കടലില്‍ നിന്നും കിട്ടിയ സൗഹൃദമെന്ന ചിപ്പി(വീഡിയോ)

ആഴക്കടലില്‍ നിന്നും കിട്ടിയ സൗഹൃദമെന്ന ചിപ്പി(വീഡിയോ)

കഴിഞ്ഞ 27 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സ്‌കൂബാ ഡൈവിങ് പരിശീല കേന്ദ്രം നടത്തുകയാണ് റിക്ക് ആന്‍ഡേഴ്‌സണ്‍. അദ്ദേഹത്തിന് കരയില്‍ മാത്രമല്ല കടലിലുമുണ്ട് ഒരു അടുത്ത സുഹൃത്ത്. ഒരു പോര്‍ട്ട് ജാക്‌സണ്‍ ഷാര്‍ക്കാണ് കടലിലെ സുഹൃത്ത്. ഏഴു വര്‍ഷമായി ഇവര്‍ തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട്. ആറിഞ്ച് നീളമുള്ള കുഞ്ഞന്‍ സ്രാവായിരുന്നപ്പോള്‍ മുതല്‍ ആന്‍ഡേഴ്‌സനെ കാണ്ടയുടന്‍ നീന്തി അരികിലെത്തുമായിരുന്നു കുഞ്ഞന്‍ സ്രാവ്. അന്നു മുതല്‍ എപ്പോള്‍ ആന്‍ഡേഴ്‌സന്‍ മുങ്ങിയാലും ഈ കുഞ്ഞന്‍ സ്രാവും അരികിലെത്തും. ഉപദ്രവിക്കില്ലെന്ന ഉറപ്പുള്ളതുകൊണ്ടാകണം തലോടാനും പിടിക്കാനുമൊക്കെ നിന്നു […]

എവറസ്റ്റിന്റെ ഉയരം കുറഞ്ഞെന്ന് സംശയം; വീണ്ടും അളക്കും

എവറസ്റ്റിന്റെ ഉയരം കുറഞ്ഞെന്ന് സംശയം; വീണ്ടും അളക്കും

ഹൈദരാബാദ്: എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കും. രണ്ടുവര്‍ഷം മുന്‍പുണ്ടായ നേപ്പാളിലെ ഭൂകമ്പത്തില്‍ ഭൂഗര്‍ഭപാളികളുടെ സ്ഥാനചലനം മൂലം ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് താഴേക്കിരുന്നതായി ഒരുവിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്നാണിത്. സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 29,028 അടിയാണ് എവറസ്റ്റിന്റെ ഉയരം. ഇതു കൃത്യമായ കണക്കാണ്. വീണ്ടും ഉയരം അളക്കുന്നതു ഭൂഗര്‍ഭപാളികളുടെ ചലനം അടക്കമുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ക്കുകൂടി സഹായകരമാകുമെന്നതിനാലാണെന്നു സര്‍വേയര്‍ ജനറല്‍ സ്വര്‍ണ ശുഭ റാവു പറഞ്ഞു. ഇതിനായി സര്‍വേ ഓഫ് ഇന്ത്യ വിദഗ്ധ സംഘത്തെ അയയ്ക്കും. […]

ഇമാനെ കാത്ത് മുംബൈ ഹോസ്പിറ്റല്‍; 500 കിലോ ഭാരമുള്ള ഈജിപ്ഷ്യന്‍ യുവതിയുടെ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ഇമാനെ കാത്ത് മുംബൈ ഹോസ്പിറ്റല്‍; 500 കിലോ ഭാരമുള്ള ഈജിപ്ഷ്യന്‍ യുവതിയുടെ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

മുംബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമ്മദിന്റെ വണ്ണംകുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈ ആശുപത്രിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. വന്‍ സംവിധാനങ്ങളാണ് ആശുപത്രി അധികൃതര്‍ ഇവിടെ ഒരുക്കുന്നത്. ചാര്‍ണി റോഡിലെ സെയ്ഫീ ആശുപത്രിയില്‍ 3000 ചതുരശ്ര അടിയില്‍ പ്രത്യേക കെട്ടിടം തന്നെയാണ് തയ്യാറാക്കിയത്. സൗജന്യമായിട്ടായിരിക്കും ഇമാന്റെ ശസ്ത്രക്രിയ. എസ്.ബി ഇന്‍ഡസ്ട്രിയല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രത്യേക കെട്ടിടം നിര്‍മ്മിച്ചത്. ഇമാന്റെ ശരീരവണ്ണം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയക്കാവശ്യമായ ഓപ്പറേഷന്‍ തിയറ്റര്‍, തീവ്രപരിചരണ വിഭാഗം, ഡോക്ടര്‍മാര്‍ക്കുള്ള മുറി, അറ്റന്‍ഡന്‍മാര്‍ക്കുള്ള മുറി, രണ്ട് […]

മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരം 27ന് ആലപ്പുഴയില്‍

മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരം 27ന് ആലപ്പുഴയില്‍

കൊച്ചി: പെഗാസസ് സംഘടിപ്പിക്കുന്ന 15 ാമത് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരം ഈ മാസം 27ന് ആലപ്പുഴയിലെ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വൈകുന്നേരം 6.30ന് തുടങ്ങുന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കും. മത്സരത്തിന് മുന്നോടിയായി തിങ്കളാഴ്ച മോഡലുകള്‍ കൊച്ചിയിലെ ബ്യൂ മോണ്ട് ദി ഫേണ്‍ ഹോട്ടലില്‍ ഫോട്ടോഷൂട്ടിന് എത്തിയിരുന്നു. മിസ് സൗത്ത് ഇന്ത്യ വിജയിക്ക് ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിന് 40,000 രൂപയുമാണ് സമ്മാന തുകയായി ലഭിക്കുന്നത്.

റിപബ്ലിക് ദിന പരേഡിന്റെ ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍; വീഡിയോ കാണാം

റിപബ്ലിക് ദിന പരേഡിന്റെ ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍; വീഡിയോ കാണാം

ന്യൂഡല്‍ഹി: 68ാമത് റിപബ്ലിക് ദിന പരേഡിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്‌സല്‍ ഡല്‍ഹിയിലെ രാജ്പത്തില്‍ നടന്നു. വിജയ് ചൗക്കില്‍ നിന്ന് റെഡ് ഫോര്‍ട്ട് വരെയാണ് പരേഡ് നടക്കുക. ചരിത്രത്തില്‍ ആദ്യമായി ദേശീയ സുരക്ഷാ സേന പരേഡില്‍ അണിനിരക്കും. പരേഡിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട സജ്ജീകരണങ്ങള്‍ ഡല്‍ഹി ട്രാഫിക് പൊലീസ് ഒരുക്കിക്കഴിഞ്ഞു.

ഇന്ത്യയില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മോശം നഗരങ്ങളുടെ പട്ടികയില്‍ ആലപ്പുഴയും തിരുവനന്തപുരവും തൃശൂരും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മോശം നഗരങ്ങളുടെ പട്ടികയില്‍ ആലപ്പുഴയും തിരുവനന്തപുരവും തൃശൂരും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ ആറുമാസത്തിനിടെ ലക്ഷക്കണക്കിന് ചൈല്‍ഡ് പോണ്‍ ഫയലുകള്‍ ഷെയര്‍ ചെയ്ത ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ മൂന്നു നഗരങ്ങള്‍ ഇടംപിടിച്ചെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഹൈദരാബാദില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ജെയിംസ് കിക്ക് ജോണ്‍സ് എന്ന അമേരിക്കകാരന്‍ അറസ്റ്റിലായി ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കുട്ടികളുടെ അശ്ലീല വീഡിയോയും ഫോട്ടോയും ഡൗണ്‍ലോഡും അപ് ലോഡും ചെയ്തതിനാണ് ഇയാള്‍ അറസ്റ്റിലായത്. 4.3 ലക്ഷം ഫയലുകള്‍ ഷെയര്‍ ചെയ്ത അമൃത്സര്‍ ആണ് കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്ന […]