ഡാന്‍സ് ചെയ്യാന്‍ രാംദേവിനെ രണ്‍വീര്‍ ക്ഷണിച്ചു; അവസാനം താരത്തിന് കാല്‍തൊട്ട് പരാജയം സമ്മതിക്കേണ്ടിവന്നു (വീഡിയോ)

ഡാന്‍സ് ചെയ്യാന്‍ രാംദേവിനെ രണ്‍വീര്‍ ക്ഷണിച്ചു; അവസാനം താരത്തിന് കാല്‍തൊട്ട് പരാജയം സമ്മതിക്കേണ്ടിവന്നു (വീഡിയോ)

നൃത്തവേഗങ്ങളില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റേതു തകര്‍പ്പന്‍ പ്രകടനം തന്നെ. ഈ ആത്മവിശ്വാസം കൊണ്ടാകണം യുവതാരം തനിക്കൊപ്പം ചുവടുവയ്ക്കാന്‍ വെല്ലുവിളിച്ചത് യോഗാ ഗുരു ബാബാ രാംദേവിനെ. ഇതോടെ സദസ്സിനെ ത്രസിപ്പിച്ച് ഇരുവരുടെയും മാസ്മരികാവതരണമായി. ഡല്‍ഹിയില്‍ ഹിന്ദി ടിവി ചാനല്‍ പരിപാടിയിലാണു യോഗാ ഗുരുവും യുവതാരവും മത്സരിച്ചാടിയത്. എന്നാല്‍, നൃത്തവേഗങ്ങളില്‍ വേഗം രണ്‍വീര്‍ സിങ്ങിനൊപ്പമെത്തിയ രാംദേവ് തന്റെ പ്രശസ്തമായ യോഗാസനങ്ങള്‍ പുറത്തെടുത്തതോടെ താരം കിതച്ചു. ഒടുവില്‍ തന്റെ കാല്‍തൊട്ടു പരാജയം സമ്മതിച്ച രണ്‍വീറിനെ, രാംദേവ് എടുത്തുയര്‍ത്തി രണ്ടുവട്ടം അന്തരീക്ഷത്തില്‍ […]

നല്‍കാന്‍ നോട്ടില്ല; ഭക്ഷണം കഴിച്ച വിദേശി ഹോട്ടലില്‍നിന്ന് ഇറങ്ങിയോടി

നല്‍കാന്‍ നോട്ടില്ല; ഭക്ഷണം കഴിച്ച വിദേശി ഹോട്ടലില്‍നിന്ന് ഇറങ്ങിയോടി

മൂന്നാര്‍: അമേരിക്കയില്‍നിന്ന് കേരളം ചുറ്റാനിറങ്ങുമ്പോള്‍ ആ 38കാരന്‍ ഒരിക്കലും കരുതിയില്ല കൈയില്‍ പണംവെച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പട്ടിണി കിടക്കേണ്ടിവരുമെന്ന്. വിശപ്പ് താങ്ങാനാവാതെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം കൈയില്‍ നോട്ടില്ലാത്തതിനാല്‍ കള്ളനെപ്പോലെ ഇറങ്ങി ഓടേണ്ടിവന്നു യു.എസ് പൗരന്. സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലാണ് നോട്ട് പ്രതിസന്ധിയുടെ ഇരയായി വിദേശിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്. ഏതാനും ദിവസംമുമ്പ് കൊച്ചിയിലാണ് ഇയാള്‍ ആദ്യം എത്തിയത്. രാജ്യാന്തര എ.ടി.എം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍പോയ കൗണ്ടറുകളെല്ലാം കാലി. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും […]

99 ദശലക്ഷം വര്‍ഷം പഴക്കമുളള ദിനോസറിന്റെ വാല്‍ കണ്ടെത്തി

99 ദശലക്ഷം വര്‍ഷം പഴക്കമുളള ദിനോസറിന്റെ വാല്‍ കണ്ടെത്തി

നേയ്പിഡോ: മ്യാന്‍മറിലെ മിത്കിനായില്‍നിന്ന് 99 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ വാല്‍ കണ്ടെത്തി. 3.7 മീറ്ററോളം നീളമുള്ള തൂവലുകളോടുകൂടിയുള്ള വാലാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. മധ്യ ക്രീറ്റാഷ്യസ് യുഗത്തില്‍ ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിലാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.   

മോദിക്കായി ആ ‘ഭാഗ്യക്കസേര’ വീണ്ടുമൊരുങ്ങി

മോദിക്കായി ആ ‘ഭാഗ്യക്കസേര’ വീണ്ടുമൊരുങ്ങി

ന്യൂഡല്‍ഹി: യു.പിയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസംബര്‍ 19ന് കാണ്‍പൂരിലെത്തുമ്പോള്‍ ഒരു ഭാഗ്യക്കസേര പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിപ്പുണ്ടാകും. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദി പ്രചാരണം ആരംഭിച്ചപ്പോള്‍ ഇരുന്ന കസേരയാണ് അദ്ദേഹത്തിനായി കാണ്‍പൂരിലെ ബി.ജെ.പി ജില്ലാ നേതൃത്വം ഒരുക്കിയിരിക്കുന്നത്. ആ കസേരയിലിരുന്ന് പ്രചാരണം ആരംഭിച്ച ശേഷം തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു. യു.പിയിലെ ആകെയുള്ള 80 സീറ്റുകളില്‍ 71 എണ്ണവും ബി.ജെ.പി നേടി. തിരഞ്ഞെടുപ്പില്‍ ഭാഗ്യം കൊണ്ടു വന്ന കസേരയെ […]

നായയെ രക്ഷിക്കാന്‍ അയാള്‍ കങ്കാരുവിന്റെ മുഖത്തടിച്ചു; പിന്നെ സംഭവിച്ചത് (വീഡിയോ)

നായയെ രക്ഷിക്കാന്‍ അയാള്‍ കങ്കാരുവിന്റെ മുഖത്തടിച്ചു; പിന്നെ സംഭവിച്ചത് (വീഡിയോ)

വളര്‍ത്തുനായയെ കങ്കാരുവിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനെത്തുന്നയാള്‍ കങ്കാരുവിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ ന്യൂവൈയില്‍സിലാണ് സംഭവം. പ്രിയപ്പെട്ട മാക്‌സ് എന്ന നായയെ രക്ഷിച്ചത്. പതിവ് വേട്ടസവാരിക്കിടെയാണ് ഗ്രെയ്ഗ് ടോംഗിന്‍സ് എന്നയാള്‍ തന്റെ മാക്‌സ് എന്ന നായ കംഗാരുവിന്റെ പിടിയിലായത് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓടിച്ചെന്ന് നായയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. ആദ്യം നായയെ വിടാതിരുന്ന കംഗാരു നായയെ വിട്ട് ഗ്രെയ്ഗിനു നേരെ തിരിഞ്ഞു. ഗ്രെയ്ഗ് ഉടന്‍ ബോക്‌സിംഗ് സ്‌റ്റൈലില്‍ കംഗാരുവിന്റെ മുഖത്ത് അടിച്ചു. അടിയേറ്റ കങ്കാരു […]

ഇന്ത്യന്‍ ആത്മീയാചാര്യന്റെ ജന്മദിന കേക്ക് ഗിന്നസ് ബുക്കില്‍(വീഡിയോ)

ഇന്ത്യന്‍ ആത്മീയാചാര്യന്റെ ജന്മദിന കേക്ക് ഗിന്നസ് ബുക്കില്‍(വീഡിയോ)

ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ മെഴുകുതിരികള്‍ അലങ്കരിച്ച ജന്മദിന കേക്കെന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് 72,585 മെഴുകുതിരികള്‍ കൊണ്ട് അലങ്കരിച്ച കേക്ക്. ഇന്ത്യന്‍  ആത്മീയ ഗുരുവായ ചിന്മയി കുമാര്‍ ഗോസ് എന്ന ശ്രീ ചിന്മയുടെ 85-ാം ജന്മദിനത്തോടു അനുബന്ധിച്ച് ന്യൂയോര്‍ക്കിലുള്ള ശ്രീ ചിന്മയി കേന്ദ്രത്തില്‍ നടന്ന ആഘോഷങ്ങള്‍ക്കായാണ് കേക്കുണ്ടാക്കിയത്. 1964 ലാണ് ശ്രീ ചിന്മയി ന്യൂയോര്‍ക്കിലേക്ക് പോയത്. നൂറുപേര്‍ ചേര്‍ന്നാണ് കേക്കുണ്ടാക്കിയത്. ഇവര്‍ തന്നെ 60 ലൈറ്ററുകള്‍ ഉപയോഗിച്ചാണ് കേക്കിലെ മെഴുകുതിരികള്‍ കത്തിച്ചതും. വാനില ഫ്‌ലേവറില്‍ […]

നാഷണല്‍ ജ്യോഗ്രഫി തെരഞ്ഞെടുത്ത 2016ലെ മികച്ച ചിത്രങ്ങള്‍ കാണാം

നാഷണല്‍ ജ്യോഗ്രഫി തെരഞ്ഞെടുത്ത 2016ലെ മികച്ച ചിത്രങ്ങള്‍ കാണാം

2016ലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ നാഷണല്‍ ജ്യോഗ്രഫി മാഗസിന്‍ പ്രഖ്യാപിച്ചു. 91 ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ 52 ചിത്രങ്ങളാണ് മികച്ചവയായി തെരഞ്ഞെടുത്തത്. അവയില്‍ ചിലത് കാണാം: പെറുവിലെ മാനു നാഷണല്‍ പാര്‍ക്കില്‍ നിന്നെടുത്ത ചിത്രം കാലിഫോര്‍ണിയയിലെ യോസെമൈറ്റ് നാഷണല്‍ പാര്‍ക്ക്‌ ക്യൂബയിലെ പവിഴചുറ്റിന് സമീപത്തുള്ള കണ്ടല്‍വൃക്ഷത്തിന് ചുറ്റും രൂപംകൊണ്ട ചുഴി; ഇരയെ പിടിക്കാന്‍ വരുന്ന മൃഗങ്ങളെ വഴിതെറ്റിക്കാന്‍ മരത്തിന് ചുറ്റും കൂടിനില്‍ക്കുന്ന ചെറിയ മീനുകള്‍ ചെറുചൂടുവെള്ളത്തില്‍ അലസമായി കിടക്കുന്ന സ്രാവുകള്‍; ഇന്ത്യന്‍ സമുദ്രത്തിലെ അലദാബ്രയില്‍ നിന്നുള്ള ദൃശ്യം പഴം […]

ലെന്‍സ് ഫോട്ടോഗ്രഫി അവാര്‍ഡ്; അവസാന പട്ടികയില്‍ ഇടംപിടിച്ച ചിത്രങ്ങള്‍

ലെന്‍സ് ഫോട്ടോഗ്രഫി അവാര്‍ഡ്; അവസാന പട്ടികയില്‍ ഇടംപിടിച്ച ചിത്രങ്ങള്‍

2016 ലെ ലെന്‍സ് ഫോട്ടോഗ്രഫി അവാര്‍ഡിനായുള്ള മത്സരത്തില്‍ അവസാന പട്ടികയില്‍ ഇടംപിടിച്ച ചിത്രങ്ങള്‍ കാണാം. MATT DOOGUE DMITRIJS SAMSONOVS LOUISE DONOVAN HENNING S PETTERSEN ANURUDDHA LOKUHAPAURACHCHI BRIAN MCCREADY JEFFREY WHITFIELD MALCOLM DAWSON TOM BOWN SARAH MARWICK ANNETTE EDGAR LISA BOND

ആഫ്രിക്കയിലെ പോയവാരം; ചിത്രങ്ങള്‍

ആഫ്രിക്കയിലെ പോയവാരം; ചിത്രങ്ങള്‍

പോയവാരം ആഫ്രിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ കാണാം അലക്‌സാണ്ട്രിയയില്‍ സര്‍ക്കസ് അഭ്യാസത്തിലേര്‍പ്പെട്ട പെണ്‍കുട്ടി കേപ് ടൗണില്‍ കളിയിലേര്‍പ്പെട്ട കുട്ടികള്‍ കെയ്‌റോയില്‍ ആര്‍ടിസ്റ്റ് മൈക്കിള്‍ റോംമ്‌നി ഒരുക്കിയ മണല്‍ ചിത്രം ജോഹന്നാസ്ബര്‍ഗ് സിറ്റിയില്‍ ഉയര്‍ന്ന ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ ചിത്രം സിംബാബ്‌വേയില്‍ നടന്ന പ്രതിഷേധ പ്രകടനം അബിദ്ജാനില്‍ സംഘടിപ്പിച്ച ക്യാറ്റ് വാക്ക് ക്യാറ്റ് വാക്കിലെ മറ്റൊരു ദൃശ്യം ടുണീഷ്യയില്‍ കലാകാരന്‍മാര്‍ സംഘടിപ്പിച്ച പെയിന്റിംഗ് പ്രദര്‍ശനം പെയിന്റിംഗ് പ്രദര്‍ശനത്തോടനുബന്ധിച്ച് ചുവരില്‍ ചിത്രത്തിന് നിറം നല്‍കുന്ന കലാകാരി […]

പ്രപഞ്ചം മരിക്കുന്നു; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

പ്രപഞ്ചം മരിക്കുന്നു; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ലണ്ടന്‍: പ്രപഞ്ചം മരിക്കാന്‍ ആരംഭിക്കുന്നു എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് ഗവേഷകരാണ് ഇത്തരം കണ്ടെത്തലിന് പിന്നില്‍. 10 ദശലക്ഷം വര്‍ഷങ്ങള്‍ കൂടിയാണ് പ്രപഞ്ചത്തിന്റെ ആയുസ് എന്നാണ് ഇവര്‍ പറയുന്നത്. രണ്ട് ലക്ഷത്തോളം ഗ്യാലക്‌സികളില്‍ നടത്തിയ നിരീക്ഷണത്തില്‍ ഇവിടങ്ങളിലെ ഊര്‍ജനിലയില്‍ കുറവ് രേഖപ്പെടുത്തുന്നു എന്നാണ് പഠനം പറയുന്നത്. 2 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രപഞ്ചത്തിലെ പല ഗ്യാലക്‌സികളിലും ഉണ്ടായിരുന്ന ഊര്‍ജ നിലയുടെ പകുതി മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇന്റര്‍നാഷണല്‍ റേഡിയോ ആസ്‌ട്രോണമി റിസര്‍ച്ചിന്റെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ […]