ഓസോണ്‍ പാളിയുടെ വിള്ളല്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ഓസോണ്‍ പാളിയുടെ വിള്ളല്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നായ ഓസോണ്‍ പാളിയുടെ വിള്ളലില്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം അവകാശപ്പെടുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ വിള്ളല്‍ പൂര്‍ണമായും ഇല്ലാതാകുമെന്നും 1980കള്‍ക്കു മുമ്പുള്ള അവസ്ഥയിലേക്കു മടങ്ങുമെന്നുമാണ് ലോകത്തിന്റെ പ്രതീക്ഷ. ലോകം ഇന്നലെ ഓസോണ്‍ ദിനം ആചരിച്ച വേളയിലാണ് ഈ വാര്‍ത്ത പുറത്തു വന്നത്. ഭൂമിയുടെ പുതപ്പ് എന്നാണ് ഓസോണ്‍ പാളി അറിയപ്പെടുന്നത്. ആഗോളതാപനവും ഹരിതഗ്യഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഓസോണ്‍ […]

കൗതുകമുണര്‍ത്തുന്ന ലഡു; 21 കിലോഗ്രാം ലഡുവിന്റെ വില ‘14.65 ലക്ഷം’ രൂപ!

കൗതുകമുണര്‍ത്തുന്ന ലഡു; 21 കിലോഗ്രാം ലഡുവിന്റെ വില ‘14.65 ലക്ഷം’ രൂപ!

ഹൈദരാബാദ്: സാധാരണ ഒരു ലഡുവിന്റെ വില ആറു രൂപയില്‍ തുടങ്ങും. എന്നാല്‍ ഗണേശ ഉത്സവത്തിന്റെ ഭാഗമായി ലേലത്തിന് വെച്ച ബലാപൂര്‍ ലഡുവിന് ലഭിച്ചത് ‘14.65 ലക്ഷം’ രൂപയാണ്. ഇരുപത്തി ഒന്ന് കിലോഗ്രാം ഭാരമുള്ള ലഡുവിനാണ് ഇത്രയും പണം ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ലേലം നടന്നത്. റിയല്‍ എസ്റ്റേറ്റ് ഏജന്റായ കെ. സ്‌കൈലാബ് റെഡ്ഡിയാണ് ലഡു വാങ്ങിയത്. ആയിരത്തി നൂറ്റിപ്പതിനാറ് രൂപയ്ക്ക് ആരംഭിച്ച ലേലം വിളി അരമണിക്കൂര്‍ കൊണ്ടാണ് ലക്ഷങ്ങളിലെത്തി ഉറപ്പിച്ചത്. 25 പേരാണ് ലേലത്തിനായി ഗണേശ ഉത്സവ സമിതിയില്‍ […]

‘ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് ‘ ; പാമ്പുകളുടെ സ്വന്തം ദ്വീപ്

‘ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് ‘ ; പാമ്പുകളുടെ സ്വന്തം ദ്വീപ്

മനോഹരമായ ഒരു ദ്വീപ്. പ്രക്യതിയുടെ എല്ലാ സൗന്ദ്യര്യവും ഒത്തിണങ്ങി നില്‍ക്കുന്ന ചുറ്റുപാടുകള്‍. എന്നാല്‍ അവിടെ നിറയെ വിഷം ചീറ്റുന്ന പാമ്പുകളാണെങ്കിലോ? ബ്രസീലിലെ സാവോ പോളോയില്‍ നിന്നു ഏതാണ്ടു മുപ്പത്തിരണ്ടു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ നമുക്കിവിടെ എത്തിച്ചേരാം. ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് എന്ന പ്രദേശമാണ് ചുറ്റും പാമ്പുകളാല്‍ നിറഞ്ഞിരിക്കുന്നത്. സ്‌നെയ്ക്ക് ഐലെന്‍ഡ് എന്നും ഈ ദ്വീപ് അറിയപ്പെടുന്നുണ്ട്. വിഷം കുത്തുന്ന ഉരുള്‍പ്പല്ലുകളുള്ള വിഷപ്പാമ്പുകളായ ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ് വൈപ്പറുകള്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്പുകളാണു ദ്വീപില്‍ ഏറെയും. ഈ […]

ഭാര്യയുടെ മൃതദേഹം ചുമലിലേന്തി നടന്ന മാഞ്ചിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി 8.87 ലക്ഷം രൂപ നല്‍കി

ഭാര്യയുടെ മൃതദേഹം ചുമലിലേന്തി നടന്ന മാഞ്ചിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി 8.87 ലക്ഷം രൂപ നല്‍കി

ഭുവനേശ്വര്‍: ഒഡിഷയില്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് പത്തു കിലാേമീറ്ററോളം നടന്ന ദനാ മാഞ്ചിക്ക് ബഹ്‌റൈന്‍ രാജകുമാരന്റെ സഹായം ലഭിച്ചു. ദില്ലിയിലെ ബഹ്‌റൈന്‍ എംബസിയില്‍ നിന്നും 8.87 ലക്ഷത്തിന്റെ ചെക്ക് മാഞ്ചി കൈപ്പറ്റി. ബഹ്‌റിന്‍ പ്രധാനമന്ത്രിയായ ഖലിഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് മാഞ്ചിക്ക് സഹായം നല്‍കിയത്. ഭാര്യയുടെ മൃതദേഹം ചുമന്ന് മകളേയും കൂട്ടി മാഞ്ചി കിലോമീറ്ററുകളോളം നടന്നത് വാര്‍ത്തയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജകുടുബത്തിലെ അംഗം സഹായവുമായി എത്തിയത്. ഇതുകൂടാതെ നിരവധി പേര്‍ […]

നല്ല കാലം വേഗത്തിലെത്തട്ടെ

നല്ല കാലം വേഗത്തിലെത്തട്ടെ

ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ കഴിഞ്ഞ കാലങ്ങളിലെ മധുരാനുഭവങ്ങളിലേക്കും വരും കാലത്തെ സമൃദ്ധിയിലേക്കും ആയത്തില്‍ ആടാനുള്ള ഊഞ്ഞാലാണ് എനിക്ക് ഓണം. വര്‍ത്തമാനകാലത്തെ ഇല്ലായ്മകളെക്കുറിച്ച് ആ മാനസസഞ്ചാരത്തില്‍ ചിന്തിക്കുന്നതേയില്ല. അതുകൊണ്ട് എനിക്ക്, നമുക്ക് മലയാളികള്‍ക്കെല്ലാം ഓണം മധുരോത്സവമാകുന്നു. പ്രകൃതി വസന്തശ്രീ അണിഞ്ഞ് വിലാസവതിയാവുമ്പോള്‍ എന്റെ മനസ്സും ഓര്‍മ്മപ്പൂക്കളാല്‍ സമ്പന്നമാകുന്നു. വിളവെടുപ്പിന്റെ ഉത്സവത്തെ വരവേല്‍ക്കുന്ന ആഘോഷങ്ങള്‍ ചുറ്റും നൃത്തം വെയ്ക്കുന്നു. മാവേലി മന്നനെഎതിരേല്‍ക്കാനുള്ള തത്രപ്പാടിലാണ് മനവും തനുവും എങ്ങും എവിടെയും. മുറ്റത്ത് മെഴുകിത്തേച്ചു വൃത്തിയാക്കിയ കളത്തില്‍ അത്തത്തില്‍ തുളസിയിലയ്‌ക്കൊപ്പം തുമ്പപ്പൂ വയ്ക്കുമ്പോള്‍ […]

കാനഡ സന്ദര്‍ശനത്തിന് മാതാപിതാക്കള്‍ക്കൊപ്പം ജോര്‍ജ് രാജകുമാനും ഷാര്‍ലറ്റ് രാജകുമാരിയും; ഷാര്‍ലറ്റിന്റേത് ആദ്യ വിദേശ സന്ദര്‍ശനം

കാനഡ സന്ദര്‍ശനത്തിന് മാതാപിതാക്കള്‍ക്കൊപ്പം ജോര്‍ജ് രാജകുമാനും ഷാര്‍ലറ്റ് രാജകുമാരിയും; ഷാര്‍ലറ്റിന്റേത് ആദ്യ വിദേശ സന്ദര്‍ശനം

ലണ്ടന്‍: വില്യം രാജകുമാരനും പത്‌നി കെയ്റ്റും ഈ മാസം നടത്തുന്ന കാനഡ സന്ദര്‍ശനത്തില്‍ മക്കളായ ജോര്‍ജ് രാജകുമാനനെയും ഷാര്‍ലറ്റ് രാജകുമാരിയെയും ഒപ്പം കൂട്ടുമെന്ന് കെന്‍സിങ്ടണ്‍ കൊട്ടാരം അറിയിച്ചു. തിങ്കളാഴ്ചയാണ് കൊട്ടാരം ഇത് സംബന്ധിച്ച് ഓദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒരു വയസായ ഷാര്‍ലറ്റ് രാജകുമാരിയുടെ ആദ്യ വിദേശ സന്ദര്‍ശനമായിരിക്കും ഇത്. ഷാര്‍ലറ്റിന്റെ സഹോദരനായ മൂന്നു വയസുകാരന്‍ ജോര്‍ജ് രാജകുമാരന്‍ മൂന്നാമത്തെ വിദേശ സന്ദര്‍ശനവും. നേരത്തെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ കുഞ്ഞ് ജോര്‍ജ് സന്ദര്‍ശിച്ചിട്ടുണ്ട്.

ഓണാഘോഷം മറുനാട്ടിലേക്ക്; വിമാനനിരക്കുകളില്‍ വന്‍ വര്‍ധന

ഓണാഘോഷം മറുനാട്ടിലേക്ക്; വിമാനനിരക്കുകളില്‍ വന്‍ വര്‍ധന

കോഴിക്കോട്: മലയാളികള്‍ കൂട്ടത്തോടെ മറുനാട്ടിലേയ്ക്ക് ഓണമാഘോഷിക്കാന്‍ തിരിച്ചതോടെ ദുബൈ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേയ്ക്കുള്ള വിമാന നിരക്കുകള്‍ കുത്തനെ കൂടി. ഓണവും പെരുന്നാളും ഒരുമിച്ചുവന്നതോടെ നാട്ടിലേയ്ക്കുള്ള നിരക്കുകളാണ് കൂടേണ്ടത്. എന്നാല്‍, ധാരാളം സീറ്റുകള്‍ ഒഴിവുവന്നതോടെ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുകയാണ് വിമാന ക്കമ്പനികള്‍. തിരുവോണ ദിവസം ദുബൈയിലേയ്ക്കുള്ള നിരക്കുകള്‍ 21,586 രൂപ മുതല്‍ 27,076 രൂപവരെയാണ്. അതേസമയം, ദുബൈയിയില്‍ നിന്ന് കൊച്ചിയിലേയ്‌ക്കെത്താന്‍ 8,204 രൂപ മുടക്കിയാല്‍ മതി. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള നിരക്കുകളും വിമാനക്കമ്പനികള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ […]

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇനിമുതല്‍ ക്രിക്കറ്റിന് സ്വന്തം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇനിമുതല്‍ ക്രിക്കറ്റിന് സ്വന്തം

തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്ക്രറ്റ് മത്സരങ്ങള്‍ നടത്തുന്നതിനായുള്ള കരാര്‍ ഒപ്പു വെച്ചു.കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ)കെ.എസ്.എല്‍.എഫും തമ്മിലാണ് ഇന്നലെ കരാര്‍ ഒപ്പിട്ടത്. കേരളക്രിക്കറ്റ് അസോസിയേഷന്റെ പാട്ടക്കരാറില്‍ ഉണ്ടായിരുന്ന കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പ് നടക്കാനുള്ളതിനിലാണ് പുതിയ സ്റ്റേഡിയം ഏറ്റെടുക്കുവാന്‍ കെ.സി.എ തയ്യാറായത്. നേരത്തെ ദേശീയ ഗെയിംസിന്റെ ഭാഗമായി തയ്യാറാക്കിയ സ്റ്റേഡിയമാണിത്. ഫുഡ്‌ബോളും ക്രിക്കറ്റും   കളിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്ന  സ്‌റ്റേഡിയത്തില്‍ ഉടന്‍ തന്നെ ക്രിക്കറ്റ് […]

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം ഇനി ചൈനയ്ക്കു സ്വന്തം

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം ഇനി ചൈനയ്ക്കു സ്വന്തം

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മ്മാണം ചൈനയില്‍ പൂര്‍ത്തിയായി.   ബെയ്പാങ്ജിയാങ് എന്നാണ് പാലത്തിന്റെ പേര്. ചൈനയുടെ തെക്ക് പടിഞ്ഞാറായിട്ടാണ് പാലം സ്ഥിതി ചെയ്യുന്നത്. അതും 565 മീറ്റര്‍ ഉയരത്തില്‍. പാലത്തിന്റെ ഇരു വശങ്ങളേയും അടുത്ത ആഴ്ച തന്നെ കൂട്ടി യോജിപ്പിക്കും. 1341 മീറ്റര്‍ നീളത്തിലുള്ള ഈ പാലം ഈ വര്‍ഷം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം എന്ന ബഹുമതിയാണ് […]

ഡോണിനും കിട്ടി ‘നല്ല ഒരടി’; 40 കോടി രൂപയുമായി ദാവൂദ് ഇബ്രാഹിമിന്റെ സഹായി മുങ്ങി

ഡോണിനും കിട്ടി ‘നല്ല ഒരടി’; 40 കോടി രൂപയുമായി ദാവൂദ് ഇബ്രാഹിമിന്റെ സഹായി മുങ്ങി

‘ആഗോള ഭീകരന്‍’ എന്നറിയപ്പെടുന്ന അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിനെ പറ്റിച്ച് സഹായി 40 കോടി രൂപയുമായി മുങ്ങി. ദാവൂദിന്റെ അധോലോക സംഘത്തില്‍ നിന്ന് തന്നെ ഒരാള്‍ ഇത്തരത്തില്‍ ഡോണിനെ ചതിച്ച് പണം തട്ടിയെടുക്കുമെന്ന് ഡി കമ്പനി കരുതിയിരുന്നില്ല. ഖാലിഖ് അഹമ്മദ് എന്ന ദാവൂദിന്റെ ഇന്ത്യയിലെ സഹായിയാണ് 40 കോടി രൂപയുമായി കടന്നു കളഞ്ഞത്. ‘അഭിമാനത്തിനേറ്റ’ കനത്ത പ്രഹരത്തില്‍ ആടിയുലഞ്ഞ ദാവൂദ് ചതിയനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകം […]