ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകും; രക്തസാമ്പിൾ നൽകണമെന്ന് മുംബൈ പൊലീസ്

ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകും; രക്തസാമ്പിൾ നൽകണമെന്ന് മുംബൈ പൊലീസ്

ബിഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകും. ജാമ്യവ്യവസ്ഥ പ്രകാരം ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ് കോടിയേരിയോട് ഡിഎൻഎ പരിശോധനയോട് സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച രക്തസാമ്പിൾ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസക്കാലത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കേസിൽ ബിനോയിക്ക് മുംബൈ ദിൻഡോഷി കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. ഈ വ്യവസ്ഥ അനുസരിച്ചാണ് […]

കാണാതായ ജർമൻ സ്വദേശിനിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് സംശയം; അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി

കാണാതായ ജർമൻ സ്വദേശിനിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് സംശയം; അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി

ജർമ്മൻ സ്വദേശിനിയുടെ തിരോധാനത്തിൽ അന്വേഷണവുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി. യുവതിക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇവർക്കെതിരെ ഇന്റർപോൾ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ കേരളം കേന്ദ്രീകരിച്ചാണ് ജർമൻ സ്വദേശിനിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാന പൊലീസിന് പുറമേ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും വിഷയം ഏറ്റെടുത്തു കഴിഞ്ഞു. യുവതിക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഐബിയുടെ രംഗപ്രവേശം. ഇക്കഴിഞ്ഞ മാർച്ച് 7ന് സുഹൃത്തായ മുഹമ്മദ് അലിക്കൊപ്പം കേരളത്തിലെത്തിയ ലിസ വെയ്‌സിയെ […]

സി.ഒ.ടി നസീർ വധശ്രമക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

സി.ഒ.ടി നസീർ വധശ്രമക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

സി.ഒ.ടി നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐ യ്ക്ക് സ്ഥലം മാറ്റം. തലശ്ശേരി സി.ഐ. വിശ്വംഭരനെയാണ് കാസർകോട് ജില്ലയിലേക്ക്  സ്ഥലം മാറ്റിയത്. കേസിൽ ആരോപണ വിധേയനായ എ.എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെയാണ് സ്ഥലം മാറ്റം. തലശ്ശേരിയിൽ പുതിയ സി.ഐ കഴിഞ്ഞ ദിവസം ചുമതലയേറ്റു. അന്വേഷണ സംഘത്തിലുള്ള തലശ്ശേരി എസ്.ഐ ഹരീഷിനും ഉടൻ സ്ഥലം മാറ്റമുണ്ടാകുമെന്നാണ് സൂചന. വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സിഒടി നസീറിന് നേരെ മെയ് 18 ന് രാത്രിയാണ് തലശ്ശേരിയിൽ വെച്ച് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഗൂഢാലോചനയിൽ എ.എൻ […]

മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഭരണങ്ങാനം കിഴപറയാർ വെട്ടിക്കൽ സാബു കുമാറിന്റെ മൃതദേഹമാണ് ഭരണങ്ങാനം തറപ്പേൽകടവിന് സമീപം മാലിന്യത്തിൽ തടഞ്ഞ നിലയിൽ കാണപ്പെട്ടത്. സാബുവിനെ കാണാതായിട്ട് മൂന്നുദിവസം പിന്നിട്ടിരുന്നു. പള്ളിക്കത്തോട്ടിലായിരുന്നു സാബു താമസിച്ചിരുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള മാനസികവിഷമം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വീണ്ടും ആ വാകമരച്ചുവട്ടിലേക്ക് നവതിയിലെത്തിയ കൊച്ചുസ്‌കൂള്‍

വീണ്ടും ആ വാകമരച്ചുവട്ടിലേക്ക് നവതിയിലെത്തിയ കൊച്ചുസ്‌കൂള്‍

പുഷ്പ ബേബി തോമസ് 1930 ജൂലൈ 15ന് ഈസ്റ്റ് മദാമ്മ ആരംഭിച്ച ബേക്കര്‍ മെമ്മോറിയല്‍ കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്‌കൂളാണ് നവതിയിലെത്തിനില്‍ക്കുന്ന കൊച്ചുസ്‌കൂള്‍. അധ്യാപികമാരെ കൊച്ചമ്മമാര്‍ എന്നുവിളിക്കുന്ന ഗൃഹാന്തരീക്ഷമാണ് ഇവിടെ അക്ഷരനഗരിയായ കോട്ടയത്തിന് ആ പേര് ലഭിക്കാന്‍ കാരണങ്ങളേറെ. ബെഞ്ചമിന്‍ ബെയ്‌ലി ആദ്യ മലയാള അച്ചുകൂടം സ്ഥാപിച്ച സ്ഥലം. പത്രമുത്തശ്ശിമാര്‍ ജനിച്ചുവീണ ഇടം. കേരളത്തിലെ ആദ്യത്തെ കലാലയം സ്ഥാപിച്ച പട്ടണം. തെക്കേ ഇന്ത്യയിലെ ആദ്യത്തെ പെണ്‍പള്ളിക്കൂടം ആരംഭിച്ച സ്ഥലം. ആദ്യ കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂള്‍ തുടങ്ങിയ സ്ഥലം. ഇന്നിപ്പോള്‍ […]

അറിയണം റെയ്ഹാനത്തിന്റെ ജീവിതംഅറിയണം റെയ്ഹാനത്തിന്റെ ജീവിതം

അറിയണം റെയ്ഹാനത്തിന്റെ ജീവിതംഅറിയണം റെയ്ഹാനത്തിന്റെ ജീവിതം

ഹസ്‌ന മറിയം ത്തിലെ ഒരു ചെറുപട്ടണമാണ് റെയ്ഹാനത്തിന്റെ നാട്. മാതാപിതാക്കളും സഹോദരനുമുണ്ട്. അമ്മയ്ക്കു കുറേക്കാലമായി മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനു ചികില്‍സയ്ക്കായി അവരെക്കൂട്ടി ബന്ധുക്കള്‍ പലപ്പോഴായി പോയപ്പോള്‍ അഛനില്‍ നിന്നു തുടര്‍ച്ചയായ ദുരനുഭവമുണ്ടായി, അതുകണ്ടുവന്ന സഹോദരനില്‍ നിന്നും. രക്ഷകരാകേണ്ടവരെ പേടിക്കാതെ ജീവിക്കാന്‍ വയ്യെന്നുവന്നു. സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മഹിള സമഖ്യ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തകരോട് റെയ്ഹാനത്തിന്റെ സ്ഥിതി മനസ്സിലാക്കിയ കൂട്ടുകാരിയാണു സൂചന നല്‍കിയത്. പിന്നെ റെയ്ഹാനത്തും തുറന്നു പറഞ്ഞു, കണ്ണീരോടെയും പതിമൂന്നുകാരിയുടെ അപ്പോഴും മാറാത്ത അമ്പരപ്പോടെയും. വീട് സുരക്ഷിതമല്ല എന്നു […]

ബി.ജെ.പിയിൽ ചേർന്നിട്ടില്ല: അഞ്ജു ബോബി ജോർജ്, കായിക താരമായി അറിയപ്പെടാനാണിഷ്ടം

ബി.ജെ.പിയിൽ ചേർന്നിട്ടില്ല: അഞ്ജു ബോബി ജോർജ്, കായിക താരമായി അറിയപ്പെടാനാണിഷ്ടം

ബെംഗളൂരു: ബി.ജെ.പി.യില്‍ ചേര്‍ന്നെന്ന വാർത്തകൾ നിഷേധിച്ച് ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. കുടുംബസുഹൃത്തുകൂടിയായ  കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കാണാന്‍ ബി.ജെ.പി വേദിയിൽ പോയതാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. കര്‍ണാടക ബി.ജെ.പി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിന്‍ വേദിയില്‍ നില്‍ക്കുന്ന അഞ്ജു ബോബി ജോര്‍ജിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് അഞ്ജു ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് വാര്‍ത്ത പ്രചരിച്ചത് ‘ വി.മുരളീധരനെ കാണാന്‍ പോയപ്പോള്‍ പാര്‍ട്ടി പരിപാടി നടക്കുകയായിരുന്നു. പാര്‍ട്ടിക്കാര്‍ വേദിയിലേക്ക് […]

കസ്റ്റഡി മരണം; ജയിൽ ഡിഐജി നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും

കസ്റ്റഡി മരണം; ജയിൽ ഡിഐജി നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് നാളെ ജയിൽ ഡിജിപി ഋഷിരാജ് സിങിന് കൈമാറിയേക്കും. ജയിൽ ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോട്ടയം മെഡിക്കൽ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. രാജ്കുമാറിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ ജയിൽ ജീവനക്കാർക്ക് വീഴ്ച്ച പറ്റിയോ എന്ന് കണ്ടെത്തുന്നതിനായാണ് ജയിൽ ഡിഐജി മെഡിക്കൽ കോളേജിലെത്തിയത്. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയ ഡി.ഐ.ജി ന്യൂറോളജി വിഭാഗത്തിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാർ […]

കാർഷിക വായ്പകൾ യഥാർത്ഥ കർഷകർക്ക് മാത്രം ലഭിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി സുനിൽകുമാർ

കാർഷിക വായ്പകൾ യഥാർത്ഥ കർഷകർക്ക് മാത്രം ലഭിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി സുനിൽകുമാർ

കാർഷിക വായ്പകൾ യഥാർത്ഥ കർഷകർക്ക് മാത്രം ലഭിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ. നിലവിലെ വായ്പാ കണക്കുകൾ പരിശോധിക്കുമ്പോൾ കാർഷിക വായ്പ കൈപ്പറ്റിയവരുടെയും കർഷകരുടെയും എണ്ണത്തിൽ പൊരുത്തക്കേടുണ്ട്. ഇക്കാര്യം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കർഷകർക്ക് ലഭിക്കേണ്ട വായ്പാ ഇളവുകൾ അനർഹർ തട്ടിയെടുക്കുന്നത് തടയുന്നതിന് നടപടിയെടുക്കുമെന്നും സുനിൽകുമാർ വ്യക്തമാക്കി. കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് മാത്രമേ സ്വർണം പണയം വെച്ചുള്ള കാർഷിക വായ്പകൾ നൽകാവൂ. കർഷകരുടെ പ്രശ്‌നങ്ങളിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടു കൊണ്ടിരിക്കുകയാണെന്നും സുനിൽകുമാർ പറഞ്ഞു. […]

ആലപ്പുഴയിൽ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം

ആലപ്പുഴയിൽ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം

ആലപ്പുഴയിൽ  ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ദേശീയപാതയിൽ അമ്പലപ്പുഴ പഴയങ്ങാടിക്ക് സമീപം രാവിലെ എഴരയോടെയായിരുന്നു അപകടം. കരൂർ മഠത്തിൽപറമ്പിൽ സജി യൂസഫ് (50), തോപ്പിൽ വീട്ടിൽ കുഞ്ഞുഹനീഫ ( 53) എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ കോൾ എടുക്കുന്നതിനായി ഇരുചക്രവാഹനം വഴിയരികിൽ നിർത്തിയപ്പോൾ, പിന്നാലെ എത്തിയ ലോറി ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇരുവരും അപകട സ്ഥലത്ത് തന്നെ മരിച്ചു. ചരക്ക് ലോറിക്ക് പിന്നിൽ വന്ന മറ്റു 3 വാഹനങ്ങളും ഒന്നിനു […]