തിരുവനന്തപുരം വക്കത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം വക്കത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം:  തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം വക്കത്ത് ഇന്നലെ രാത്രി യുവാവിനെ കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. വക്കം സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷ് കുമാർ ഒളിവിൽ.വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇവർ തമ്മിൽ മുൻപും പ്രശ്നമുണ്ടായിരുന്നുവെന്ന് പോലീസ്.

കമ്മീഷന്‍ എതിര്‍ത്താലും അയ്യപ്പനെ വച്ച് വോട്ട് തേടും, കലക്ടര്‍ അനുപമയുടെ നടപടി വിവരക്കേട് : ബി ഗോപാലകൃഷ്ണന്‍

കമ്മീഷന്‍ എതിര്‍ത്താലും അയ്യപ്പനെ വച്ച് വോട്ട് തേടും, കലക്ടര്‍ അനുപമയുടെ നടപടി വിവരക്കേട് : ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂർ: സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നടപടി വിവരക്കേടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അയ്യപ്പന്‍റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശ്ശൂർ കളക്ടറുടെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ ടി വി അനുപമയുടെ നടപടി സർക്കാരിൻ്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്നും ആരോപിച്ചു. ശബരിമലയിലെ സർക്കാരിന്‍റെ നിലപാട് ചർച്ചയാക്കി വോട്ട് ചോദിക്കുമെന്ന് ആവർത്തിച്ച ഗോപാലകൃഷ്ണൻ […]

പെണ്‍മുറിവുകളുടെ സീതായനങ്ങള്‍

പെണ്‍മുറിവുകളുടെ സീതായനങ്ങള്‍

അനിയന്‍ അവര്‍മ്മ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും അവിടെ നിന്ന് തൊഴില്‍ കേന്ദ്രത്തിലേക്കും നമ്മളെത്തിച്ച സ്ത്രീകളിന്ന് വീണ്ടും ആ പഴയ ഇരുട്ടറകളിലേക്ക്, അകായിലേക്ക്, ആട്ടിപ്പായിക്കപ്പെടുന്ന പുരുഷാധിപത്യത്തിന്റെ പുത്തന്‍സ്മൃതിശാസനകള്‍ ഉയരുമ്പോള്‍, നിയമപരിരക്ഷയോടെ അനുവദിക്കപ്പെട്ട സ്ത്രീസ്വാതന്ത്ര്യംപോലും അനുഭവിക്കുകവഴി യാഥാസ്ഥിതിക സമൂഹം ഭ്രഷ്ട് കല്പിച്ച സ്വാഭിമാനികളായ സീതമാരുടെ നിലവിളികള്‍ വീണ്ടുമുയരുമ്പോള്‍ ‘അതിചിന്തവഹിച്ചുടജാന്തവാടി’യില്‍ ഏകാകിയായിരിക്കുന്ന സീതയെ നാം വീണ്ടും വായിച്ച് ഖിന്നരാവുന്നത് കാലത്തിന്റെ കാവ്യനീതിയാവാം. ആശാന്റെ സീതാകാവ്യത്തിന് ശതാബ്ദി. സീതാദേവി അന്തര്‍ദ്ധാനം ചെയ്യുന്നതിന്റെ തലേന്നാള്‍ രാത്രി വാത്മീകിയുടെ ആശ്രമത്തില്‍ ഒരു ഏകാന്തസ്ഥലത്തിരുന്ന് തന്റെ പൂര്‍വ്വാനുഭവങ്ങളെയും […]

രാഷ്ട്രീയക്കളി നടന്നു; പത്രിക തള്ളിയതിനെതിരെ സരിത ഹൈക്കോടതിയിലേക്ക്

രാഷ്ട്രീയക്കളി നടന്നു; പത്രിക തള്ളിയതിനെതിരെ സരിത ഹൈക്കോടതിയിലേക്ക്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിശ്ചയിച്ചിരുന്ന രണ്ട് മണ്ഡലങ്ങളിലും നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയ നടപടിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിത എസ് നായര്‍ ഹൈക്കോടതിയിലേക്ക്. താന്‍ മത്സരിക്കാന്‍ തീരുമാനിച്ചത് വമ്പന്‍മാര്‍ക്കെതിരെയാണ്. പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയക്കളിയുണ്ടെന്നും സരിത എസ് നായര്‍ സമയം മലയാളത്തോട് പറഞ്ഞു. എന്നാല്‍ പത്രിക തള്ളിയത് നല്ലതിനാണെന്നും സരിത വ്യക്തമാക്കി. തനിക്കെതിരെ നടക്കുന്ന അനീതികളെ കൂടുതല്‍ വ്യക്തമായി തുറന്നുകാട്ടാന്‍ ഇത് സഹായിക്കും. അതേസമയം അപ്പീല്‍ തള്ളിയ നടപടിക്കെതിരെ ഇന്ന് തന്നെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും […]

ബെന്നി ബെഹനാന് പകരം പ്രചാരണം ഏറ്റെടുത്ത്‌ എംഎല്‍എമാര്‍; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സ്ഥാനാര്‍ത്ഥി

ബെന്നി ബെഹനാന് പകരം പ്രചാരണം ഏറ്റെടുത്ത്‌ എംഎല്‍എമാര്‍; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സ്ഥാനാര്‍ത്ഥി

കൊച്ചി; ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തില്‍ എംഎല്‍എമാര്‍ പ്രചാരണത്തിന് ഇറങ്ങും. സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് ചാലക്കുടിയില്‍ ഇറങ്ങുക. റോഡ് ഷോ അടക്കം നടത്തുന്നതിലൂടെ ബെന്നി ബെഹനാന്റെ കുറവ് നികത്താനാവുമെന്നാണ് പ്രതീക്ഷ. ഇന്ന് രാവിലെ പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിക്കും. അതിനിടെ ആശുപത്രിയില്‍ കഴിയുന്ന ബെന്നി ബഹനാന്‍ […]

നടിയെ ആക്രമിച്ച കേസ്; രഹസ്യ വിചാരണയ്ക്ക് കോടതി നിർദേശം

നടിയെ ആക്രമിച്ച കേസ്; രഹസ്യ വിചാരണയ്ക്ക് കോടതി നിർദേശം

കൊച്ചി: നടിയെ ആക്രമിച്ച് ദ‌ൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ രഹസ്യ വിചാരണയ്ക്കു കോടതി നിർദേശം നൽകി. കേസ് പരിഗണിക്കുന്ന എറണാകുളം സിബിഐ കോടതി (അഡീ. സെഷൻസ് കോടതി)യാണ് നിർദേശം നൽകിയത്. നേരത്തെ ഹൈക്കോടതിയും ഇതേ നിർദേശം നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളെ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കി. പ്രതിയായ നടൻ ദിലീപ് ഹാജരായില്ല. ദിലീപിനെതിരെ കേസിൽ കുറ്റം ചുമത്തുന്നത് സുപ്രീം കോടതി താത്കാലികമായി തടഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ കേസിൽ പ്രാഥമിക […]

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. ഡിജിപിയുടെ അനുമതി ലഭിച്ചതോടെയാണ് പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. കേസ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ വീണ്ടും സമരം ആരംഭിക്കാനൊരുങ്ങവെയാണ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനമായത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 21 നാണ് കോട്ടയം എസ്പി ക്ക് ലഭിച്ച പരാതിയിന്മേൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ നടത്തിയ സമരത്തെ തുടർന്നായിരുന്നു അറസ്റ്റ്. റിമാൻഡ് ഉൾപ്പെടെ 25 ദിവസം ജയിൽവാസം അനുഭവിച്ച ഫ്രാങ്കോ […]

മുസ്ലീം ലീഗ് വൈറസാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മുസ്ലീം ലീഗ് വൈറസാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  ഗ്വാളിയോര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഈ വൈറസ് കാരണം രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടു. ഇന്ന് കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ മുസ്ലീം ലീഗെന്ന വൈറസ് രാജ്യത്താകമാനം പടര്‍ന്നുപിടിക്കുമെന്നും യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. ഉത്തര്‍ പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ആദിത്യനാഥിന്‍റെ പ്രസ്താവന. രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി […]

എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോസ്റ്ററുകളിലും പ്രചാരണ ബോര്‍ഡുകളിലും പബ്ലീഷറുടെ പേരും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനും ഏറെ മുമ്പ് തന്നെ മണ്ഡലത്തിലുടനീളം പി.സി തോമസിന്റെ പോസ്റ്ററുകള്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം നൂറ്റി ഇരുപത്തിയേഴ് എ പ്രകാരം, പ്രചാരണ സാമഗ്രികളില്‍ രേഖപ്പെടുത്തേണ്ട പ്രധാന വിവരങ്ങളാണ് ഈ പോസ്റ്ററുകളില്‍ ഇല്ലാത്തത്. പബ്ലിഷര്‍ ആരെന്നും എത്ര കോപ്പികള്‍ അച്ചടിച്ചുവെന്നും […]

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇടത് നേതാക്കള്‍

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇടത് നേതാക്കള്‍

വയനാട്ടില്‍ എതിരാളിയായി രാഹുല്‍ ഗാന്ധി വന്നതോടെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇടതു നേതാക്കള്‍. ഈ മത്സരം മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാന്‍ എന്ന തലക്കെട്ടില്‍ പ്രകാശ് കാരാട്ട് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്നു. മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാതാണ് രാഹുല്‍ ഗാന്ധിയുടെ മത്സരമെന്ന് പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിനെതിരെ മത്സരിക്കാനുള്ള തീരുമാനത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കു തന്നെയെന്നം അദ്ദേഹം പറയുന്നു. ബിജെപിക്കെതിരെ യോജിക്കാവുന്ന ശക്തികളുമായി സഹകരിക്കാത്ത നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയെ […]

1 3 4 5 6 7 399