തൃശൂർ പെരിഞ്ഞനത്ത് വാഹനാപകടത്തിൽ നാല് പേർ മരിച്ചു

തൃശൂർ പെരിഞ്ഞനത്ത് വാഹനാപകടത്തിൽ നാല് പേർ മരിച്ചു

തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു.ആലുവ പള്ളിക്കര സ്വദേശി ചിറ്റനേറ്റുക്കര വീട്ടിൽ രാമകൃഷ്ണൻ (68) ചങ്ങനാശ്ശേരി മലക്കുന്നം സ്വദേശി പ്രശാന്ത് ഭവനിൽ നിഷ (33) മകൾ മൂന്നര വയസുള്ള ദേവനന്ദ ,രണ്ട് വയസുകാരി നിവേദിക എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

മോദി വാര്‍ത്താസമ്മേളനം വിളിക്കാത്തത് നന്നായി; ‘മേഘ’ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

മോദി വാര്‍ത്താസമ്മേളനം വിളിക്കാത്തത് നന്നായി; ‘മേഘ’ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ ‘ മേഘ’ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തുകയാണ് മോദിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇ മെയിൽ സംവിധാനം വരുന്നതിന് മുമ്പ് ഇ മെയിൽ അയച്ചു എന്ന് പറയുന്നു. മോദി ഇത്തരം സിദ്ധാന്തങ്ങൾ നാഗ്പൂരിലെ വാട്സാപ്പ് സർവ്വകലാശാലായിൽ നിന്നാണോ പഠിച്ചതെന്ന് ചോദിച്ച കോണ്‍ഗ്രസ്  പ്രധാനമന്ത്രി വാർത്ത‍ സമ്മേളനം വിളിക്കാത്തത് നന്നായെന്നും ഇല്ലെങ്കില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര ആയേനെയെന്നും പരിഹസിച്ചു. ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തന്‍റെ […]

‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്, ഗാന്ധിജിയെ കൊന്ന ഗോഡ്സെ’; കമല്‍ഹാസന്‍

‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്, ഗാന്ധിജിയെ കൊന്ന ഗോഡ്സെ’; കമല്‍ഹാസന്‍

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ഞായറാഴ്ച ചെന്നയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് കമല്‍ഹാസന്‍റെ പ്രസ്താവന. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’- കമല്‍ ഹാസന്‍ പറഞ്ഞു. ഇവടി മുസ്ലീം മെജോരിറ്റി പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി […]

ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും ഇത് ജനം തള്ളുമെന്നും രാഹുൽ പറഞ്ഞു. ഡൽഹി തുഗ്ലക് ലെയ്‌നിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയം വിദ്വേഷത്തിന്റെയായിരുന്നു. എന്നാൽ കോൺഗ്രസിന്റേത് സ്‌നേഹത്തിന്റെ മാർഗമായിരുന്നു. സ്‌നേഹം വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ജനം എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.ചില പ്രശ്‌നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. […]

‘അച്ചടക്കമില്ലേ പ്രതിഭേ’; കെകെ ശെെലജയുടെ പോസ്റ്റില്‍ കമന്‍റിട്ട എംഎല്‍എയ്ക്ക് ‘പാര്‍ട്ടിക്ലാസുമായി’ അണികള്‍

‘അച്ചടക്കമില്ലേ പ്രതിഭേ’; കെകെ ശെെലജയുടെ പോസ്റ്റില്‍ കമന്‍റിട്ട എംഎല്‍എയ്ക്ക് ‘പാര്‍ട്ടിക്ലാസുമായി’ അണികള്‍

കായംകുളം: ആരോഗ്യ മന്ത്രി കെ കെ ശെെലജയുടെ പോസ്റ്റില്‍ കമന്‍റ് ചെയ്ത കായംകുളം എംഎല്‍എ യു പ്രതിഭയ്ക്ക് സിപിഎം അണികളുടെ ‘പാര്‍ട്ടിക്ലാസ്’. ഇങ്ങനെയാണോ പാര്‍ട്ടിയുടെ കീഴ്‍വഴക്കമെന്നും ബ്രാഞ്ച് മുതൽ ഓരോ പാർട്ടി മെമ്പർമാരും പാലിക്കേണ്ട ചില അച്ചടക്കങ്ങൾ എംഎല്‍എയ്ക്ക് അറിയില്ലേയെന്നുമാണ് പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ അണികള്‍ കമന്‍റ് ഇടുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്‌ലാബ് അനുവദിച്ചതെന്ന് തുടങ്ങുന്ന […]

ആന്ധ്രാപ്രദേശിൽ വാഹനാപകടം; 15 പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ വാഹനാപകടം; 15 പേർ മരിച്ചു

ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിൽ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയിൽ സ്വകാര്യ ടൂറിസ്റ്റ് ബസ്്, തൂഫാൻ എംയുവിയുമായി കൂട്ടിയിടിച്ച് 15 പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കർണൂലിലെ വേൽദുർതിയിൽ വച്ചാണ് അപകടം. തെലങ്കാനയിലെ ജോഗുലാമ ഗഡ്വാൾ ജില്ലയിലെ രാമാവരി ഗ്രാമത്തിൽ നിന്നുള്ള, വിവാഹ പാർട്ടിയിലുണ്ടായിരുന്നവരാണ് മരിച്ചത്. എംയുവി നിയന്ത്രണം വിട്ട് എസ്ആർഎസ് ട്രാവൽസിന്റെ വോൾവോ ബസിൽ ഇടിക്കുകയായിരുന്നു. 15 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ കർണൂൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആറാംഘട്ടം വിധിയെഴുതുന്നു; ഏഴ് മണ്ഡലങ്ങളിലെ 59 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ

ആറാംഘട്ടം വിധിയെഴുതുന്നു; ഏഴ് മണ്ഡലങ്ങളിലെ 59 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. ബിഹാർ 8, ഹരിയാന 10, ജാർഖണ്ഡ് 4, മധ്യപ്രദേശ് 8, ഉത്തർപ്രദേശ് 14, ബംഗാൾ 8, ഡൽഹി 7 എന്നിവയാണ് ആറാം ഘട്ട വോട്ടെടുപ്പിൽ വിധിയെഴുതുന്ന 59 മണ്ഡലങ്ങൾ. 979 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിൽ റീപോളിങും നടക്കുന്നുണ്ട്. കോൺഗ്രസ്, ബിജെപി, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്ക് നിർണ്ണായകമാണ് ആറാംഘട്ട വോട്ടെടുപ്പ്. മോദി […]

‘നെഹ്‌റുവിന് പകരം ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു’: ബിജെപി സ്ഥാനാർത്ഥി

‘നെഹ്‌റുവിന് പകരം ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു’: ബിജെപി സ്ഥാനാർത്ഥി

ജവഹർലാൽ നെഹ്‌റുവിന് പകരം മുഹമ്മദ് അലി ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ ഇന്ത്യപാക് വിഭജനം ഉണ്ടാകില്ലായിരുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി. മധ്യപ്രദേശിലെ രത്ത്‌ലം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ഗുമാൻ സിങ് ദാമോർ ആണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. വിഭജനത്തിന്റെ ഏക ഉത്തരവാദി കോൺഗ്രസാണെന്നും ദാമോർ കുറ്റപ്പെടുത്തി. തെരെഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ദാമോർ വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാകാൻ ജവഹർലാൽ നെഹ്‌റു പിടിവാശി കാണിക്കാതിരുന്നുവെങ്കിൽ, മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ത്യപാക് വിഭജനം ഉണ്ടാകില്ലായിരുന്നു. […]

പട്ടം പറത്തിയ പത്മിനി

പട്ടം പറത്തിയ പത്മിനി

ബി.ജോസുകുട്ടി ക്യാന്‍വാസില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത അതുല്യപ്രതിഭ ടി.കെ. പത്മിനിയുടെ വിയോഗത്തിന് മെയ് 11ന് അരനൂറ്റാണ്ട് തികഞ്ഞു.കാവ്യവാങ്മയ രൂപങ്ങളുടെ സചേതനവും സജീവവുമായ ആത്മാവിഷ്‌ക്കാരമാണ് പത്മിനിയുടെ ചിത്രങ്ങള്‍ എന്നു നിരീക്ഷിച്ചത് കവി ഇടശ്ശേരിപത്മിനിയുടെ പട്ടംപറപ്പിക്കുന്ന പെണ്‍കുട്ടി എന്ന ചിത്രം മദ്രാസ് ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ ക്രിയേറ്റീവ് ഫോറം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. തൊഴുക്കാട് കാടഞ്ചേരി പത്മിനി എന്ന ടി.കെ.പത്മിനിയുടെ ഓര്‍മ്മച്ചിത്രങ്ങള്‍ക്ക് 2019 മെയ് 11ന് അര നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ ഇനിയും ചായമുണങ്ങിയിട്ടില്ലെന്ന പ്രതീതി ജനിപ്പിക്കുന്ന പത്മിനിയുടെ വരകള്‍ ഭാവനയുടെ ജൈവ വസന്തത്തെ ഓര്‍മ്മപ്പെടുത്തുന്നു.പഴയ […]

ചൂര്‍ണിക്കര വ്യാജരേഖ കേസ്: പ്രതിഫലം 30,000 രൂപ ലഭിച്ചുവെന്ന് അരുൺ, അറസ്റ്റ് രേഖപ്പെടുത്തി

ചൂര്‍ണിക്കര വ്യാജരേഖ കേസ്: പ്രതിഫലം 30,000 രൂപ ലഭിച്ചുവെന്ന് അരുൺ, അറസ്റ്റ് രേഖപ്പെടുത്തി

  തിരുവനന്തപുരം: ആലുവയിലെ ചൂര്‍ണിക്കര വ്യാജരേഖ കേസിൽ കസ്റ്റഡിയിലെടുത്ത റവന്യൂ ഉദ്യോഗസ്ഥൻ അരുണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസന്വേഷണം വിജിലൻസ് ഏറ്റെടുക്കാനും സാധ്യതയുണ്ട്. അരുണിനെ ചോദ്യം ചെയ്തശേഷം പോലീസ് പറയുന്നത് ഇങ്ങനെ: ”ചൂര്‍ണിക്കര വില്ലേജിലെ 25 സെൻ്റ് സ്ഥലം നികത്താനായി അനുമതി തേടി അപേക്ഷ നൽകിയ ഇടനിലക്കാരനായ അബുവിന് രസീത് ലഭിച്ചു. ഇതിലെ റഫറൻസ് നമ്പര്‍ ഉപയോഗിച്ചാണ് അബു വ്യാജ രേഖ തയ്യാറാക്കിയത്. ഇതിന് ശേഷം രേഖ അരുണിനെ ഏൽപ്പിച്ചു. ലാൻ്റ് റവന്യൂ കമ്മീഷണര്‍ ഭക്ഷണം കഴിക്കാൻ പുറത്തുപോയ […]

1 4 5 6 7 8 411