‘മാമാങ്കം’ റിലീസിന് മുന്നേ ആ സസ്പെൻസ് പുറത്ത് വിട്ടു !  

‘മാമാങ്കം’ റിലീസിന് മുന്നേ ആ സസ്പെൻസ് പുറത്ത് വിട്ടു !  

  ബിഗ് ബജറ്റ് പിരീഡ് ചിത്രം മാമാങ്കത്തില്‍ സ്ത്രീ കഥാപാത്രമായും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് മുമ്പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രാന്‍സ് ജെന്‍ഡറായിട്ടായിരിക്കും അതെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ വനിതാ മാഗസിന്‍റെ ഈ ആഴ്ചത്തെ പതിപ്പിന്‍റെ കവര്‍ ചിത്രമായി മമ്മൂട്ടിയുടെ സ്‌ത്രൈണ ഭാവത്തിലുള്ള ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടി തന്നെയാണ് ഇത് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മാമാങ്കത്തിലെ വ്യത്യസ്ഥ വേഷങ്ങളിലൂടെ എന്നു കുറിച്ചുകൊണ്ട് മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി വനിതാ മാഗസിന്‍ ചിത്രം പങ്കുവച്ചിട്ടുമുണ്ട്. ചിത്രം നവംബർ ഇരുപത്തിയൊന്നിന് തീയേറ്ററുകളിൽ എത്തുമെന്നാണ് മുമ്പ് […]

മൂന്നാര്‍ ലോക്ക്ഹാര്‍ട്ട് ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെ കാണാതായി

    മൂന്നാര്‍: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ലോക്ക്ഹാര്‍ട്ട് ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. അപകടത്തില്‍ രണ്ട് തൊഴിലാളികളെ കാണാതായി. ഈ വര്‍ഷത്തെ പ്രളയത്തിനിടെ റോഡിലേയ്ക്ക് വീണ പാറക്കല്ലുകള്‍ നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെയാണ് കാണാതായത്. ഒരു ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളാണ് കാണാതായ രണ്ട് തൊഴിലാളികളും. അപകടത്തില്‍ പരിക്കേറ്റ പട്ടാമ്പി സ്വദേശിയായ സുബീറിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

കുഞ്ചാക്കോ ബോബൻ- ജിസ് ജോയ് കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ- ജിസ് ജോയ് കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു

കുഞ്ചാക്കോ ബോബനും വിജയ ചിത്രങ്ങളുടെ സംവിധായകനായ ജിസ് ജോയിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. എളംകുന്നംപുഴ കറുത്തേടം പള്ളിയിൽ ആയിരുന്നു ചിത്രത്തിന്റെ പൂജ. വിജയ് സൂപ്പറും പൗർണ്ണമിയും ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. നായകനായ ചാക്കോച്ചനെ കൂടാതെ സിദ്ധിഖ്, സൈജു കുറുപ്, രമേശ് പിഷാരടി, കെ.പി.എ.സി. ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ധിഖിന് വളരെ നീളമേറിയ കഥാപാത്രമായിരിക്കുമെന്ന് സംവിധായകൻ ജിസ് ജോയ് പറഞ്ഞു. ബോബി-സഞ്ജയ് ഒരുക്കുന്ന കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് […]

വിജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ; വിൻഡീസിന് 423 റൺസ് വിജയലക്ഷ്യം

വിജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ; വിൻഡീസിന് 423 റൺസ് വിജയലക്ഷ്യം

കിങ്സ്റ്റൻ: ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ വിൻഡീസിന് 423 റൺസ് വിജയലക്ഷ്യം. മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിൻഡീസ് രണ്ട് വിക്കറ്റ് നഷടത്തിൽ 45 റൺസ് എടുത്തിട്ടുണ്ട്. ജോൺ കാംപ്ബെൽ(16), ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്(മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മുഹമ്മദ് ഷമിയും ഇഷാന്ത് ഷർമയും ഒരോ വിക്കറ്റ് വീതം നേടി. 18 റൺസോടെ ഡാരൻ ബ്രാവോയും നാലു റൺസോടെ ബ്രൂക്ക്സുമാണ് ക്രീസിലുള്ളത്. നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നാലു വിക്കറ്റിന് 168 റണ്‍സ് എന്ന നിലയിൽ ഡിക്ലയർ […]

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍; ആറുപേരുടെ ചുരുക്കപ്പട്ടികയായി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍; ആറുപേരുടെ ചുരുക്കപ്പട്ടികയായി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി. ആറ് പേരുടെ പട്ടികയാണ് ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടുന്നതാണ് ബിസിസിഐയുടെ ആറംഗ പട്ടിക. നിലവിലെ പട്ടിക പ്രകാരം ശാസ്ത്രിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. രവി ശാസ്ത്രിയ്ക്ക് പുറമെ മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, ഫില്‍ സിമണ്‍സ് എന്നിവരാണ് പട്ടികയിലുള്ളത്. ആറ് പേരുമായും വെള്ളിയാഴ്ച ക്രിക്കറ്റ് ഉപദേശക സമിതി അഭിമുഖം നടത്തും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ […]

മാഞ്ചസ്റ്ററിൽ മഴയ്ക്ക് സാധ്യത; കളി മുടങ്ങിയാൽ ആര് ഫൈനലിൽ കടക്കും?

മാഞ്ചസ്റ്ററിൽ മഴയ്ക്ക് സാധ്യത; കളി മുടങ്ങിയാൽ ആര് ഫൈനലിൽ കടക്കും?

മാഞ്ചസ്റ്റർ: ഇന്ത്യ – ന്യുസീലൻഡ് മത്സരവേദിയായ മാഞ്ചസ്റ്ററിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്നലെ വൈകിട്ടും രാത്രിയിലും പ്രദേശത്ത് മഴ പെയ്തിരുന്നു. മഴ മൂലം ഇന്ന് മത്സരം പൂർത്തായാക്കാനായില്ലെങ്കിൽ റിസർവ് ദിനമായ നാളെ കളി തുടരും. നാളെയും കളി മുടങ്ങിയാലോ? ഒരു ഇടവേളക്ക ശേഷം ഇന്ത്യയുടെ മത്സരത്തിന് ഭീഷണിയായി വീണ്ടും മഴ എത്തിയിര്കുകയാണ്. മത്സരവേദിയായ മാഞ്ചസ്റ്ററിൽ ഇന്നലെ വൈകിട്ടും രാത്രിയിലും മഴ പെയ്തിരുന്നു. ഇന്നും ഇടവിട്ട് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവാസഥ പ്രവചനം. എങ്കിലും പൂർണമായി മത്സരം […]

അര്‍ജന്റനീയ്ക്ക് രണ്ട് ഗോള്‍ ജയം; സെമിയില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം

  കോപ അമേരിക്കയില്‍ അര്‍ജന്റീന സെമിയില്‍. വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് അര്‍ജന്റീനയുടെ സെമി പ്രവേശനം. ഇതോടെ കോപയില്‍ ബ്രസീല്‍-അര്‍ജന്റീന സ്വപ്ന പോരാട്ടത്തിന് കളമൊരുങ്ങി. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പത്താം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനെസ്, എഴുപത്തിനാലാം മിനിറ്റില്‍ പകരക്കാരന്‍ ജിയോവാനി ലോ സെല്‍സോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. നേരത്തെ പാരഗ്വായെ ഷൂട്ടൗട്ടില്‍ മറികടന്ന് ബ്രസീല്‍ സെമി ഉറപ്പിച്ചിരുന്നു. ബുധനാഴ്ച ബെലോ ഹൊറിസോന്റിയിലെ മിനെയ്‌റോ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം. കൊളംബിയ-ചിലി, ഉറഗ്വായ് […]

ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് കണക്ക് തീര്‍ക്കും: ഇന്‍സമാം ഉള്‍ ഹഖ്

ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് കണക്ക് തീര്‍ക്കും: ഇന്‍സമാം ഉള്‍ ഹഖ്

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന ചരിത്രം ഇത്തവണ പാകിസ്താന്‍ തിരുത്തുമെന്ന് മുന്‍ നായകനും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ്. ലോകകപ്പില്‍ ആര്‍ക്കെതിരെ തോറ്റാലും ഇന്ത്യക്കെതിരെ ജയിച്ചാല്‍ മതിയെന്ന് കരുതുന്ന ആരാധകരുണ്ടെന്നും ഇത്തവണ തങ്ങള്‍ ചരിത്രം തിരുത്തുമെന്നും ഇന്‍സമാമം പറഞ്ഞു. ജൂണ്‍ 16 നാണ് ഇത്തവണ ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്ക് വരുന്നത്. ഇതുവരെ ഇന്ത്യയെ വീഴ്ത്താന്‍ കഴിഞ്ഞില്ലെന്ന ചരിത്രം തിരുത്തുമെന്ന് പാകിസ്താന്‍ പറഞ്ഞതോടെ ഇക്കുറി പോരാട്ടം തീ പാറുമെന്ന ഉറപ്പായിരിക്കുകാണ്. ലോകകപ്പെന്നാല്‍ ഇന്ത്യക്കെതിരായ മത്സരം മാത്രമല്ലെന്നും […]

ഞാൻ ഒരു നല്ല നടിയല്ല എന്ന് അമ്മയോട് പറഞ്ഞു,അന്ന് മുഴുവൻ ഞാൻ ഇരുന്ന് കരഞ്ഞു;എൻജികെ ഷൂട്ടിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് സായ് പല്ലവി

ഞാൻ ഒരു നല്ല നടിയല്ല എന്ന് അമ്മയോട് പറഞ്ഞു,അന്ന് മുഴുവൻ ഞാൻ ഇരുന്ന് കരഞ്ഞു;എൻജികെ ഷൂട്ടിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് സായ് പല്ലവി

സായ് പല്ലവി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എന്‍ജികെ’. ചിത്രം ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. ഇതൊരു പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉള്ള ചിത്രമാണ്. ചിത്രത്തിൽ സായി പല്ലവിയുടെ നായകനായെത്തുന്നത് സൂര്യയാണ്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് സായിപല്ലവി. ഒരു പ്രത്യേക രംഗം ഷൂട്ട് ചെയ്തപ്പോൾ സംവിധായകന്റെ പ്രതീക്ഷയ്ക്കൊപ്പം സായി പല്ലവിക്ക് അഭിനയിക്കാൻ സാധിച്ചില്ല. ആ രംഗം പിറ്റേ ദിവസത്തേക്ക് നീട്ടി വെച്ചപ്പോൾ സായി പല്ലവി അക്ഷരാർത്ഥത്തിൽ തളർന്നുപോയി.ആ ഒരു ദിവസം മുഴുവൻ താരം […]

നൂറിന്‍ ഷെറീഫ് കാത്തിരിക്കുകയാണ് ആ താരസുന്ദരിയെ നേരില്‍ കാണാന്‍

നൂറിന്‍ ഷെറീഫ് കാത്തിരിക്കുകയാണ് ആ താരസുന്ദരിയെ നേരില്‍ കാണാന്‍

  കൊച്ചി:ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വ്യത്യസ്തമായ പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ച സിനിമ വീണ്ടും എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രിയ പ്രകാശ് വാര്യര്‍ മാത്രമല്ല ചിത്രത്തിലെ ചുരുണ്ട മുടിക്കാരിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചങ്ക്‌സില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു സംവിധായകന്‍ അടുത്ത സിനിമയെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ നൂറിന്‍ പറഞ്ഞിരുന്നു. ഹീറോയുടെ അനിയത്തിയായാണ് അഭിനയിച്ചത്. തുടക്കത്തിലൊക്കെ തനിക്ക് ചുരുണ്ട മുടി ഇഷ്ടമായിരുന്നില്ലെന്നും സ്‌ട്രെയിറ്റണ്‍ ചെയ്യാനായി ശ്രമിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ […]

1 2 3 325