വരിക യാത്രികാ അവസാനഗ്രമാത്തിലേക്ക്

വരിക യാത്രികാ അവസാനഗ്രമാത്തിലേക്ക്

വള്ളികുന്നം രാജേന്ദ്രന്‍ ഹിന്ദുസ്ഥാന്‍ കാ ലാസ്റ്റ് ഷോപ്പ്’ഇന്ത്യാസ് ലാസ്റ്റ് പോസ്റ്റ് ഓഫീസ് -പിന്‍ 246422. ഇത്തരം ബോര്‍ഡുകള്‍ എവിടെയാണ് കാണുക ? സംശയിക്കേണ്ട …. ഇന്ത്യയുടെ വടക്കേയറ്റത്ത്. തിബത്തുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ വടക്കേയറ്റത്തുള്ള മാനാഗ്രാമത്തില്‍.   പുരാണങ്ങളില്‍ ഈ ഗ്രാമം മണിഭഭ്രപുരം എന്നറിയപ്പെടുന്നു. മാനാഗ്രാമത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ കയറിനിന്ന് നോക്കിയാല്‍ തിബറ്റുകാണാം. ഇവിടുത്തെ ജനസംഖ്യ അഞ്ഞൂറില്‍ താഴെ. തെഹ്‌രിയിലെ രാജാവിന്റെ കടുത്ത ശിക്ഷ ഭയന്ന് പലായനം ചെയ്ത ക്ഷത്രിയരാണ് മാനായിലെ ജനസമൂഹമെന്ന് […]

അരങ്ങില്‍ ഉരുളാന്‍ വെമ്പിയചക്രക്കസേര

അരങ്ങില്‍ ഉരുളാന്‍ വെമ്പിയചക്രക്കസേര

  ജോണ്‍ ടി വേക്കന്‍ നാടകരംഗത്തോട് തീവ്രമായ അഭിനിവേശം പുലര്‍ത്തിയിരുന്നു സൈമണ്‍ ബ്രിട്ടോ എന്നെന്നും… ഒരു നാടകത്തിന്റെ അണിയറ പ്രവര്‍ത്തനത്തിന്റെ ഇടയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തിരശ്ശീല വീഴുന്നതും. പ്രമുഖ നാടകസംവിധായകനും ബ്രിട്ടോയുടെ ചിരകാല സുഹൃത്തുമായ ജോണ്‍ ടി വേക്കന്‍ അദ്ദേഹവുമായി പങ്കുവച്ച നാടകപ്രവര്‍ത്തന ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.  വേക്കന്‍ സംവിധാനം ചെയ്ത ‘കാഞ്ചനസീത’ നാടകത്തില്‍ ബ്രിട്ടോയുടെ ഭാര്യ സീന, ഊര്‍മ്മിളയായി അഭിനയിച്ചിട്ടുമുണ്ട്.  അച്ഛന്‍, എന്റെ  ബാല്യകാലത്ത് പറഞ്ഞു തന്ന് പഠിപ്പിച്ച പല കാര്യങ്ങളില്‍ അതുമുണ്ടായിരുന്നു  കമ്മ്യൂണിസം. പിന്നെ സോഷ്യലിസം. […]

നാദവിസ്മയം തീര്‍ത്ത് മണി ഭാരതി

നാദവിസ്മയം തീര്‍ത്ത് മണി ഭാരതി

ഡോ. അമാനുല്ല വടക്കാങ്ങര ഡോ. മണി ഭാരതിക്ക് വയലിന്‍ എന്നും തന്റെ കൂട്ടുകാരനായിരുന്നു. വയലിനോട് സംസാരിച്ചും സംവദിച്ചും ദിനരാത്രങ്ങളെ ധന്യമാക്കിയാണ് ഈ കലാകാരന്റെ സംഗീത യാത്ര. നാലു പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. രണ്ട് ഡോക്ടറേറ്റുകളും ദുബൈ, മലേഷ്യ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പുരസ്‌കാരങ്ങളുമൊക്കെ മണി ഭാരതിയുടെ തൊപ്പിയിലെ പൊന്‍തൂവലുകളില്‍ ചിലതുമാത്രം. പതിനാറ് ഭാഷകളില്‍ അറുനൂറിലധികം സംഗീത സംവിധായകരോടൊപ്പം ചേര്‍ന്ന് 1700 സിനിമകളിലായി 8650 പാട്ടുകള്‍ക്ക് വയലിന്‍ വായിച്ചിട്ടുണ്ട്.   വയലിനില്‍ […]

ബിനാലെ കലയും കാലവും

ബിനാലെ കലയും കാലവും

  ജോസഫ് റോയ് 2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെ 108 ദിവസങ്ങളിലായാണ് ബിനാലെ പ്രദര്‍ശനം നടക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി 10 വേദികളാണ്.. പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്മാര്‍ പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നു. മഹാപ്രളയത്തിന്റെ പാടുകള്‍ മായാത്ത കേരളത്തിനു വര്‍ണപ്രഭയുടെ നേര്‍ത്ത നൂലുകള്‍ കൊണ്ടു സാന്ത്വനം. അറബിക്കടലിന്റെ തീരത്ത്് ലോകം ചായം തേക്കുവാന്‍ തുടങ്ങി. സമകാലിക […]

കവി നടന്ന വഴി…

കവി നടന്ന വഴി…

  കെ.രാജഗോപാല്‍/രാകേഷ് നാഥ് പഴയകാലം ഏതു മനുഷ്യനും, എഴുത്തുകാരനും അയാളുടെ ഭൂതകാലവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാവില്ല. ദേശം, ഭാഷ, കാലം എല്ലാം ഇന്നലെകളുടെ യക്ഷിസാന്നിദ്ധ്യങ്ങളായി ഏതൊരുവനിലുമുണ്ടാകും. ചിലപ്പോള്‍ അയാളെ മോഹിപ്പിച്ചുകൊണ്ട്, അല്ലെങ്കില്‍ ഭയപ്പെടുത്തിക്കൊണ്ട്. ചിലപ്പോഴെങ്കിലും അകാരണമായ ഒരു നഷ്ടബോധത്തിലേക്ക് തള്ളിയിട്ടുകൊണ്ടും. പറയത്തക്ക എഴുത്തു പാരമ്പര്യങ്ങളൊന്നും വീട്ടില്‍ എന്നെ തുണച്ചിട്ടില്ല. ഭക്ഷണത്തിനു മാത്രം ഞെരുങ്ങേണ്ടി വന്നിട്ടില്ലാത്ത ഒരു വീട്ടില്‍ എന്റെ അക്ഷരങ്ങളെ ഞാന്‍ പൂഴ്ത്തി വെച്ചുകൊണ്ടേയിരുന്നു. പെറ്റിരട്ടിക്കുവാന്‍ സൂക്ഷിക്കുന്ന മയില്‍പ്പീലി പോലെ. എട്ടാം ക്ലാസിലെ മലയാളം അദ്ധ്യാപകനാണ് എന്നിലെ എഴുത്തുകാരനെ […]

ഒരേ ആകാശത്തിലെ രണ്ടു സൂര്യന്മാര്‍

ഒരേ ആകാശത്തിലെ രണ്ടു സൂര്യന്മാര്‍

നിഷ അനില്‍കുമാര്‍ ഇരുപതാം നൂറ്റാണ്ടിലെ അതുല്യ ദാര്‍ശനികരും പ്രതിഭകളും ആയിരുന്നു ഫ്രാന്‍സ് കാഫ്കയും ജീന്‍ പോള്‍ സാര്‍ത്രെയും. ഏത് കാലഘട്ടത്തിലും പ്രസക്തമാകാവുന്ന തത്വചിന്തകളും ആശയങ്ങളും ആവിഷ്‌ക്കരിച്ചത് കൊണ്ട് മാത്രമല്ല അവര്‍ ഇതിഹാസങ്ങള്‍ ആയത്, എഴുതി വച്ച നിലപാടുകള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി ജീവിച്ചു കാണിച്ചത് കൊണ്ട് കൂടിയാണ്. ആത്മധൈര്യം ആയിരുന്നു അവരുടെ ജീവിതത്തിലെയും എഴുത്തിലെയും മുഖമുദ്ര.   1899 ഡിസംബര്‍ 29നു തൊഴില്‍ നഷ്ട്ടപ്പെട്ട് ജീവിതം അനിശ്ചിതാവസ്ഥയില്‍ ആയതിന്റെ മുഴുവന്‍ ഭ്രാന്തുമായി ഒരു മനുഷ്യന്‍ പ്രാഗിലെ വര്‍ക്കേഴ്‌സ് […]

 ‘ബൃന്ദയുടെ  ആത്മാക്ഷരങ്ങള്‍’

 ‘ബൃന്ദയുടെ  ആത്മാക്ഷരങ്ങള്‍’

           എസ്.ബിജു രാജ് മലയാള കവിതയില്‍ പ്രണയത്തിന്റെ പൂന്തോട്ടങ്ങള്‍ സൃഷ്ടിച്ച കവിയാണ് ബൃന്ദ. പ്രണയോന്മാദത്തിന്റെ പാരമ്യത്തില്‍ ഒരാള്‍ മറ്റേയാളിലേക്ക് എത്രത്തോളം അലിഞ്ഞു ചേരാമോ അത്രത്തോളം ആഴപ്പെടട്ടെ എന്ന് ധീരോദാത്തം തന്റെ കവിതകളിലൂടെ അവര്‍ വിളിച്ചു പറയുന്നു.’ലിപ്  ലോക്ക്’ എന്ന ആയിരത്തിയൊന്നു വരികളുള്ള പ്രണയകവിത ,പ്രണയത്തിന്റെയും ജീവിതത്തിന്റെയും പുസ്തകത്തില്‍ പേരുള്ളവര്‍ക്കു മാത്രം വായിക്കാനുള്ളതാണെന്ന് ബൃന്ദ സാക്ഷ്യപ്പെടുത്തുന്നു. ‘മൃദുലമോ  മിനുമിനുത്തതോ ആയ വാക്കുകള്‍ കൊണ്ടു മാത്രമേ പ്രണയത്തെ തൊടാവൂ എന്ന സങ്കല്പ മൊക്കെ തന്റെ കവിതകളിലൂടെ ബൃന്ദ തകര്‍ക്കുന്നുണ്ട് […]

സ്പാര്‍ട്ടക്കസ് മഹാനായ അടിമ

സ്പാര്‍ട്ടക്കസ് മഹാനായ അടിമ

ബി. ജോസുകുട്ടി സ്പാര്‍ട്ടക്കസിന്റെ ജീവിതവും പോരാട്ടവും പ്രമേയമാക്കി സിനിമകളും ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. വിഖ്യാത അമേരിക്കന്‍ സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക്ക് ‘സ്പാര്‍ട്ടക്കസ് ‘ എന്ന ബ്രഹ്മാണ്ഢ സിനിമ സംവിധാനം ചെയ്തിരുന്നു. 1960ല്‍ പുറത്തുവന്ന ഈ ചിത്രം ആറുവര്‍ഷമെടുത്താണ് നിര്‍മ്മിച്ചത്. പ്രശസ്ത നടന്‍ കിര്‍ക്ക് ഡഗ്ലസ് ആണ് കേന്ദ്രകഥാപാത്രമായ സ്പാര്‍ട്ടക്കസിനെ അവതരിപ്പിച്ചത്. 1980കളില്‍, കേരളത്തിലെ പ്രമുഖ നാടകക്കാരനായിരുന്ന പി.എം. ആന്റണിയുടെ സംവിധാനത്തില്‍ കേരളത്തിലെമ്പാടും ‘സ്പാര്‍ട്ടക്കസ് ‘ നാടകാവിഷ്‌കാരവും ശ്രദ്ധേയമായിരുന്നു.   അടിമകളുടെ സ്വാതന്ത്യത്തിനുവേണ്ടി ഉടമകളോടു പൊരുതിയ ‘യോദ്ധാവായ അടിമ’ […]

ഭൂമി വേണംമനുഷ്യരായി ജീവിക്കാന്‍

ഭൂമി വേണംമനുഷ്യരായി ജീവിക്കാന്‍

ബെന്‍സി തമ്പി ഗാന്ധിജിയുടെ 150-ാം ജന്മദിനമായ കഴിഞ്ഞ ഒക്ടോബര്‍ 2 മുതല്‍, ‘സ്ത്രീകള്‍ക്ക് ഭൂമിയില്‍ അവകാശം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏകതാ പരിഷത് എന്ന ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍  ഗ്വാളിയോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് നടന്ന പദയാത്രയിലെ അംഗമായിരുന്ന ബെന്‍സി തമ്പിയുടെ കാഴ്ചാനുഭവങ്ങള്‍ ഭൂമിക്കുവേണ്ടിയുള്ളസമരവുമായി കഴിഞ്ഞ 30 വര്‍ഷമായി നോര്‍ത്ത് ഇന്ത്യന്‍ഗ്രാമങ്ങളില്‍ ഏകത പരിഷത്ത് പ്രവര്‍ത്തിക്കുന്നു.  പുറംലോകം എന്തെന്ന് കണ്ടിട്ടില്ലാത്ത ലക്ഷകണക്കിന് ഗ്രാമവാസികളെയും ആദിവാസി സമൂഹങ്ങളെയും ജീവിതത്തിന്റെ പുതിയ കാഴ്ച്ചപ്പാടുകളുടെയും അറിവിന്റെയും  ലോകത്തേയ്ക്ക് എത്തിക്കുന്നതില്‍ അഹിംസ്താമക പ്രവര്‍ത്തനങ്ങളക്ക് ഊന്നല്‍ […]

#Me Too

#Me Too

  പ്രമുഖ എഴുത്തുകാരിയും ആകാശവാണി തൂത്തുക്കുടി നിലയം ഡയറക്ടറുമായ കെ.ആര്‍. ഇന്ദിര തൊഴില്‍മേഖലയിലും പുറത്തും തനിക്ക് നേരിടേണ്ടിവന്നിട്ടുള്ള ചില ലൈംഗിക അതിക്രമ അനുഭവങ്ങള്‍ തുറന്നുപറയുന്നു ഒടുവില്‍ അയാള്‍ വന്നു. മദ്യപിച്ചുമത്തനായിട്ട്. അയാള്‍ എന്റെ കൈകള്‍ കവര്‍ന്നെടുത്ത് തെരുതെരെ ഉമ്മവെച്ചു വന്നപാടെ. ‘നീങ്കള്‍ എനിക്ക് ദേവി മാതിരി’ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു അതോടൊപ്പം. വല്ല വിധേനയും കൈകള്‍ ഊരിയെടുത്ത് അയാളെ പുറത്താക്കി വാതിലടച്ചു ഞാന്‍. ഓഫീസ് സമയം കഴിഞ്ഞാല്‍ ഓഫീസ് ബ്ലോക്കില്‍ ആരും തന്നെ ഉണ്ടാകില്ല. ഗസ്റ്റ് ആയതുകൊണ്ട് ഞാന്‍ മുറിയ്ക്കകത്തും സെക്യൂരിറ്റി ഗാര്‍ഡ് ആയതുകൊണ്ട് […]

1 2 3 11