96 ാം വയസ്സില്‍ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി കാര്‍ത്ത്യായനിയമ്മ

96 ാം വയസ്സില്‍ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി കാര്‍ത്ത്യായനിയമ്മ

ഡല്‍ഹി: മലയാളത്തിന്റെ അഭിമാനമായി ചേപ്പാട് പടീറ്റതില്‍ കാര്‍ത്യായനിയമ്മ(98) രാഷ്ട്രപതിയില്‍ നിന്ന് നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി. 96 ാം വയസ്സില്‍ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷ വിജയിച്ചതോടെയാണ് കാര്‍ത്ത്യായനിയമ്മയെ രാജ്യം അറിയുന്നത്. ഇപ്പോള്‍ 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ്വില്‍ അംബാസഡറാണ് കാര്‍ത്ത്യായനിയമ്മ. രാജ്യത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയാണ് നാരീശക്തി പുരസ്‌കാരം. സാക്ഷരതാമിഷന്റെ നാലാംക്ലാസ് തുല്യത പരീക്ഷ വിജയിച്ച കൊല്ലം പ്രാക്കുളത്തെ ഭഗീരഥിയമ്മയ്ക്കും പുരസ്‌കാരമുണ്ട്. എന്നാല്‍ ശാരീരിക ബുദ്ധിമുട്ട് മൂലം ഭഗീരഥിയമ്മയ്ക്ക് ചടങ്ങിലെത്താന്‍ സാധിച്ചില്ല.സമൂഹത്തിന്റെ വിവിധ […]

മുടി നീട്ടി വളർത്തി; വീണ്ടും ഗിന്നസ് റെക്കോഡ് കുറിച്ച് പതിനേഴുകാരി

മുടി നീട്ടി വളർത്തി; വീണ്ടും ഗിന്നസ് റെക്കോഡ് കുറിച്ച് പതിനേഴുകാരി

കുട്ടിക്കാലത്ത് കേട്ട കഥകളിലെ നീളൻ മുടിയിഴകളുള്ള രാജകുമാരിയുടെ കഥയെ ഓര്‍മിപ്പിക്കുകയാണ് ഗുജറാത്ത് സ്വദേശിയായ നിലാൻഷി പട്ടേൽ . നിലത്തിഴയുന്ന അഴകാർന്ന മുടിയുമായി വീണ്ടും ഗിന്നസ് റെക്കോഡില്‍ പേരെഴുതി ചേർത്തിരിക്കുകയാണ് ഈ പതിനേഴുകാരി . കൗമാര്‍ക്കാർക്കിടയിൽ ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ എന്ന ലോകറെക്കോഡാണ് വീണ്ടും തന്റെ പേരിൽ നിലാൻഷി എഴുതിച്ചേർത്തത് . 6 അടി 2 ഇഞ്ച് ആണ് നിലീൻഷയുടെ മുടിയുടെ നീളം

അശ്ലീല ദൃശ്യങ്ങളിൽ ടാഗ് ചെയ്തു; പൊലീസിൽ പരാതി നൽകി മുൻ മിസ് ഇന്ത്യ

അശ്ലീല ദൃശ്യങ്ങളിൽ ടാഗ് ചെയ്തു; പൊലീസിൽ പരാതി നൽകി മുൻ മിസ് ഇന്ത്യ

അശ്ലീല ദൃശ്യങ്ങളിൽ തന്നെ ടാഗ് ചെയ്ത വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകി സൂപ്പർ മോഡലും മുൻ മിസ് ഇന്ത്യയുമായ നടാഷ സുരി. ഫ്‌ലിൻ റെമഡിയോസിനെതിരെയാണ് നടാഷ പരാതി നൽകിയിരിക്കുന്നത്. റെഡിയോസ് അശ്ലീല ദൃശ്യങ്ങളിൽ തന്റെ പേര് സ്ഥിരമായി ടാഗ് ചെയ്യുമെന്നും അയാളുടെ പോർട്ടലുകളായ ഇന്ത്യസ്‌കൂപ്‌സ്.കോം, ഇന്ത്യസ്പീക്ക്‌സ്.ലൈവ് എന്നിവയിൽ വരുന്ന കണ്ടെന്റുകൾ മറ്റ് വെബ്‌സൈറ്റുകൾക്ക് പ്രസിദ്ധീകരിക്കാൻ നൽകുകയും ചെയ്യുമെന്ന് നടാഷ ആരോപിക്കുന്നു. മുംബൈയിലെ ദാദർ പൊലീസ് സ്റ്റേഷനിലാണ് നടാഷ പരാതി നൽകിയിരിക്കുന്നത്. നവംബർ 2019 മുതൽ തനിക്കെതിരായ ഈ […]

  ഇന്ത്യൻ നാവിക സേനയ്ക്ക് ആദ്യ വനിത പൈലറ്റ്; ചരിത്രം കുറിച്ച് ശിവാംഗി

  ഇന്ത്യൻ നാവിക സേനയ്ക്ക് ആദ്യ വനിത പൈലറ്റ്; ചരിത്രം കുറിച്ച് ശിവാംഗി

കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ ആദ്യ വനിത പൈലറ്റായി സബ് ലെഫ്റ്റനന്റ് ശിവാംഗി. കൊച്ചി ദക്ഷിണ നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് അഡ്മിറൽ കെ കെ ചൗള ശിവാംഗിയ്ക്ക് വിംഗ്സ് കൈമാറി. ചരിത്ര നിമിഷമാണ് ഇന്ത്യൻ നേവിയ്ക്ക്. ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയാണ് ശിവാംഗി. അച്ഛനും അമ്മയും നേവിയുമായി ബന്ധമുള്ളവർ. വിശാഖപട്ടണത്ത് ഇന്ത്യൻ നേവിയിൽ കമാൻഡറാണ് അച്ഛൻ ഗ്യാൻ സ്വരൂപ്. നേവി സ്കൂളിൽ അധ്യാപികയാണ് അമ്മ കൽപ്പന. ഇതാണ് ശിവാംഗിയെയും നേവിയിലേക്ക് എത്തിക്കുന്നത്. എംടെക് പഠനം […]

‘സ്ത്രീകള്‍ ഒരു നൂറ്റാണ്ടിന്റെ മാറ്റം’; നാഷണല്‍ ജ്യോഗ്രഫിക് മാസികയില്‍ ഇടം പിടിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

‘സ്ത്രീകള്‍ ഒരു നൂറ്റാണ്ടിന്റെ മാറ്റം’; നാഷണല്‍ ജ്യോഗ്രഫിക് മാസികയില്‍ ഇടം പിടിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

സഹപ്രവര്‍ത്തകയായ കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന് ലോകപ്രശസ്ത മാസികയായ നാഷണല്‍ ജ്യോഗ്രഫിക്കിന്റെ അംഗീകാരം. 2019 നവംബര്‍ ലക്കത്തിലെ നാഷണല്‍ ജ്യോഗ്രഫിക് മാസികയിലാണ് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളുടെ ചിത്രം കുറിപ്പോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഒരു നൂറ്റാണ്ടിന്റെ മാറ്റം എന്ന് വിശേഷിപ്പിക്കുന്ന പ്രത്യേക ലക്കത്തിലാണ് സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ച് കന്യാസ്ത്രീകളും ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് മാസികയില്‍ ഉള്ളത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും ഉണ്ട്. അതിങ്ങനെ […]

മീനാക്ഷി സുധീർ മിസ് ടീൻ ഇന്റർനാഷണൽ കേരള

മീനാക്ഷി സുധീർ മിസ് ടീൻ ഇന്റർനാഷണൽ കേരള

മീനാക്ഷി സുധീർ മിസ് ടീൻ ഇന്റർനാഷണൽ കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. സെപ്തംബർ 30ന് ജയ്പൂരിൽ വെച്ച് നടക്കുന്ന മിസ് ടീൻ ഇന്റർനാഷണൽ ഇന്ത്യയിൽ മീനാക്ഷി കേരളത്തെ പ്രതിനിധീകരിക്കും.തൃപ്പൂണിത്തുറ സ്വദേശിയാണ്. തൃപ്പൂണിത്തുറ സൗത്ത് ഏഷ്യൻ ഹോട്ടലിൽ നടന്ന ഫൈനലിൽ 42 പെൺകുട്ടികൾ പങ്കെടുത്തു. സെന്റ് തെരേസാസ് കോളേജിൽ 2ാം വർഷ ബികോം വിദ്യാർത്ഥിനിയാണ്. ബിപിസിഎൽ ഉദ്യോഗസ്ഥനായ സുധീറിന്റെയും രാഖിയുടെയും മകളാണ്. മിസ് കൊച്ചി (2018), മിസ് ട്രാവൻകൂർ (2019) എന്നീ പട്ടങ്ങളും മീനാക്ഷി സുന്ദർ നേടിയിട്ടുണ്ട്. ് മിസ് ടീൻ […]

16ാം വയസില്‍ വിമാനം പറത്തി കൊച്ചിക്കാരി കൊച്ചുമിടുക്കി

16ാം വയസില്‍ വിമാനം പറത്തി കൊച്ചിക്കാരി കൊച്ചുമിടുക്കി

ബംഗളൂരു: 16ാം വയസില്‍ ചെറുവിമാനം പറത്തി കേരളത്തിന് തന്നെ അഭിമാനമായി കൊച്ചിക്കാരിയായ കൊച്ചുമിടുക്കി. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുല്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ നിലോഫര്‍ മുനീര്‍ ആണ് ആ മിടുക്കി. സെസ്ന 172 എന്ന ചെറുവിമാനമാണ് നിലോഫര്‍ പറത്തിയത്. ഇതോടെ കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുസ്ലീം പെണ്‍കുട്ടിയെന്ന നേട്ടവും നിലോഫറിന് സ്വന്തമായി. വിമാനം പറത്തിയ നിലോഫറിന് ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റ് ഫ്ലൈറ്റ്സ് […]

വളയം പിടിക്കാന്‍ ഇനി വളയിട്ട കൈകളും; സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇനിമുതല്‍ വനിതാ ഡ്രൈവര്‍മാരും

വളയം പിടിക്കാന്‍ ഇനി വളയിട്ട കൈകളും; സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇനിമുതല്‍ വനിതാ ഡ്രൈവര്‍മാരും

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനം. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റെ മറ്റു പ്രധാന തീരുമാനങ്ങള്‍ പൊതുമേഖലാ ബോണസ് മാര്‍ഗ്ഗരേഖ അംഗീകരിച്ചു കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം നല്‍കിയ […]

നൊബേൽ സാഹിത്യ പുരസ്കാരം നേടിയ ആദ്യ കറുത്ത വനിത ടോണി മോറിസണ് അക്ഷരലോകത്തിന്റെ അന്ത്യാഞ്ജലി

നൊബേൽ സാഹിത്യ പുരസ്കാരം നേടിയ ആദ്യ കറുത്ത വനിത ടോണി മോറിസണ് അക്ഷരലോകത്തിന്റെ അന്ത്യാഞ്ജലി

ന്യൂയോർക്ക്: വിഖ്യാത അമേരിക്കൻ എഴുത്തുകാരിയും സാഹിത്യ നോബേൽ സമ്മാന ജേതാവുമായ ടോണി മോറിസണ് അന്ത്യാഞ്ജലി അർപ്പിച്ച് അക്ഷരലോകം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ടോണി മോറിസൺ അന്തരിച്ചത്. 88 വയസായിരുന്നു. കുടുംബവും പ്രസാധകനായ ആൽഫ്രഡ് നോഫുമാണ് മരണവാർത്ത പുറത്തുവിട്ടത്. 1993ലെ സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിസ്റ്റർ പുരസ്കാരം മോറിസൺ നേടിയിട്ടുണ്ട്. ബിലവ്ഡ് എന്ന നോവലിനാണ് പുലിറ്റസർ പ്രൈസ് ലഭിച്ചത് നോവലിസ്റ്റ്, ലേഖിക, എഡിറ്റർ, അധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. മൂർച്ചയേറിയ സംഭാഷണങ്ങളും സൂക്ഷമതയാർന്ന […]

80കാരിയായ ഓസീസ് മുത്തശ്ശി മലയാളം പഠിക്കുന്നു

80കാരിയായ ഓസീസ് മുത്തശ്ശി മലയാളം പഠിക്കുന്നു

കൊച്ചി: മലയാളികളിൽ പലരും മലയാളത്തെ ഉപേക്ഷിക്കുമ്പോൾ ഓസ്‌ട്രേലിയക്കാരിയായ 80കാരി കാതറിൻ, നമ്മുടെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചു പഠിക്കാൻ വേണ്ടി മാത്രം കേരളത്തിൽ കഴിയുന്നു. കഴിഞ്ഞ ജനുവരി മുതൽ മൂന്ന് മാസം അവർ കേരളത്തിലുണ്ടായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാൽ സിങ്കപ്പൂരിൽ മകന്റെയടുത്തേക്കു പോയി. മലയാളം പഠിച്ചെടുക്കാൻ വേണ്ടി മാത്രം വിസ പുതുക്കി അവർ മടങ്ങിയെത്തി. തന്റെ നാട്ടിലെ യാത്രാ സംഘത്തോടൊപ്പം ആയുർവേദ ചികിത്സയ്ക്കായി കേരളത്തിൽ എത്തിയതായിരുന്നു അവർ. ചികിത്സ കഴിഞ്ഞ് ചെറായി ബീച്ച് കാണാൻ വന്നു. അതിനകം ആയുർവേദവും […]

1 2 3 34