കശ്മീരില്‍ നിന്നും പൈലറ്റാവുന്ന ആദ്യ മുസ്‌ലിം വനിത ‘ഇറാം ഹബീബ്’

കശ്മീരില്‍ നിന്നും പൈലറ്റാവുന്ന ആദ്യ മുസ്‌ലിം വനിത ‘ഇറാം ഹബീബ്’

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ നിന്നും ആദ്യ മുസ്‌ലിം വനിതാ പൈലറ്റായി ചരിത്രം സൃഷ്ടിച്ച് ഇറാം ഹബീബ് എന്ന 33 കാരി. കശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ പൈലറ്റായ ഇറാം ഹബീബി സെപ്തംബര്‍ മുതല്‍ ഇന്‍ഡിഗോയില്‍വച്ച്  വിമാനം പറത്തും. 2016ല്‍ കശ്മീരി പണ്ഡിറ്റായ തന്‍വി റെയ്ന എയര്‍ ഇന്ത്യയില്‍ പൈലറ്റായി വിമാനം പറത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കശ്മീര്‍ സ്വദേശി ആയിഷ അസീസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡന്റ് പൈലറ്റായി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷമാണ് കശ്മീരിലെ മുസ്ലീം വിഭാഗത്തില്‍ […]

ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്’; സോഷ്യല്‍മീഡിയ നല്‍കിയ ‘താരപരിവേഷം’ പപ്പട അമ്മൂമ്മയ്ക്ക് നല്‍കിയത് ദുരിതം മാത്രം

ഇപ്പോള്‍ പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്’; സോഷ്യല്‍മീഡിയ നല്‍കിയ ‘താരപരിവേഷം’ പപ്പട അമ്മൂമ്മയ്ക്ക് നല്‍കിയത് ദുരിതം മാത്രം

  തിരുവനന്തപുരം: ’25 പപ്പടം 20 രൂപ’ എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് വില്‍പ്പന നടത്തിയിട്ടും ആരും തിരിഞ്ഞുനോക്കാതെ പോയ ഒരു അമ്മൂമ്മയുടെ വീഡിയോ കണ്ടിരുന്നില്ലേ? കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോയായിരുന്നു അത്. ചാല മാര്‍ക്കറ്റിലാണ് പൊരി വെയിലത്ത് പപ്പട വില്‍പ്പന നടത്തിയപ്പോള്‍ ആളുകള്‍ അവഗണിച്ച പപ്പട വില്‍പനക്കാരി വസുമതിയമ്മയുള്ളത്.വസുമതിയമ്മയുടെ ദയനീയത വളരെ ആവേശത്തോടെയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. എന്നാല്‍ സോഷ്യല്‍മീഡിയ നല്‍കിയ ‘താരപരിവേഷം’ വസുമതിയമ്മയ്ക്ക് നല്‍കിയത് കഷ്ടകാലമായിരുന്നു. ജീവിതം പഴയതിലും ദയനീയമായെന്നാണ് വസുമതിയമ്മ പറയുന്നത്.വീഡിയോ […]

ഖാദി മേളയില്‍ സാരിയണിഞ്ഞ് സുന്ദരിയായി ഹനാന്‍

ഖാദി മേളയില്‍ സാരിയണിഞ്ഞ് സുന്ദരിയായി ഹനാന്‍

  തിരുവനന്തപുരം: ട്രോളന്‍മാരുടെയും സാമൂഹിക മാധ്യമങ്ങളുടെയും വിദ്വേഷപ്രകടനങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്ന് തെളിയിച്ച് ഹനാന്‍ എത്തി. ബുധനാഴ്ച തിരുവനന്തപുരത്ത് വച്ച് നടന്ന ഓണം ഖാദി എക്സ്പോയിലെ പ്രധാന ആകര്‍ഷണമായിരുന്നു ഹനാന്‍. ഖാദി സാരിയണിഞ്ഞു ഹനാന്‍ റാമ്പില്‍ ചുവടുവച്ചു. കേരള ഖാദി ബോര്‍ഡ് സംഘടിപ്പിച്ച ഫാഷന്‍ ഷോ ആയിരുന്നു വേദി. പഠനത്തോടൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി മീന്‍വില്‍പ്പനയും തുടങ്ങിയ ഹനാന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് ഹനാന്‍ സിനിമയില്‍ അവസരം ലഭിക്കാനായി അഭിനയിക്കുകയാണെന്ന് പറഞ്ഞു സോഷ്യല്‍ […]

ചൊവ്വയിലേക്ക് പറക്കുന്ന ആദ്യ മനുഷ്യനാണ് ഈ 17 കാരി !

ചൊവ്വയിലേക്ക് പറക്കുന്ന ആദ്യ മനുഷ്യനാണ് ഈ 17 കാരി !

മറ്റൊരു സംസ്ഥാനത്തോ, രാജ്യത്തോ അതുമല്ലെങ്കിൽ ലോകം ചുറ്റുന്നതോ..അവിടെ തീരുന്നതാണ് നമ്മുടെയെല്ലാം ‘ഉലകം ചുറ്റൽ’ സ്വപ്നം. എന്നാൽ അലീസ എന്ന പതിനേഴുകാരിയുടെ സ്വപ്‌നങ്ങളുടെ അതിർത്തി ഭൂമിയിൽ ഒതുങ്ങുന്നില്ല, അതിന്റെ അറ്റം ചൊവ്വയിലാണ് ! ചൊവ്വയിലേക്ക് പോകുന്ന ആദ്യ വ്യക്തിയാവുകയാണ് അലീസ. ലൂസിയാനയിലെ ബാറ്റൺ റൂജ് സ്വദേശിനിയായ അലീസയെ ഒരു ബഹിരാകാശ സഞ്ചാരിയാകാൻ പരിശീലിപ്പിക്കുകയാണ് നാസ. 2033 ൽ നടക്കാനിരിക്കുന്ന ആദ്യ ചൊവ്വായാത്രയിൽ അലീസയുണ്ടാകും. ചൊവ്വയിലേക്കുള്ള ആദ്യ ‘ഹ്യൂമൻ മിഷൻ’ ൽ പങ്കാളിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അലീസ. […]

ഗര്‍ഭിണി തിരക്കുള്ള മെട്രോയില്‍ കയറിയാലുള്ള അവസ്ഥ; വൈറലായി വീഡിയോ

ഗര്‍ഭിണി തിരക്കുള്ള മെട്രോയില്‍ കയറിയാലുള്ള അവസ്ഥ; വൈറലായി വീഡിയോ

ഗര്‍ഭിണികളോ പ്രായമായവരോ മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവരോ തിരക്കുള്ള ബസിലോ ട്രെയിനിലോ കയറിയാല്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാറുണ്ടോ? സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നവരുണ്ടാകാം. എന്നാല്‍ അതില്‍ കൂടുതലായിരിക്കും സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തവര്‍. നമ്മുടെ നാട്ടില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും സമാന അവസ്ഥ തന്നെയാണെന്ന് ഈ വീഡിയോ കണ്ടാല്‍ പറയും. ശാരീരിക വൈകല്യമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം പ്രത്യേകമായി സീറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെങ്കിലും തിരക്കുള്ള ദിവസങ്ങളില്‍ ആളുകള്‍ ഈ സീറ്റുകള്‍ കൂടി കൈയേറുകയാണ് പതിവ്. ഗര്‍ഭിണികളോ ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാരോ ബസ്സിലോ ട്രെയിനിലോ കയറിയാല്‍ അവരെ കണ്ടില്ലെന്ന […]

52-ാം വയസില്‍ കോളേജ് പഠനത്തിന് റോസി

52-ാം വയസില്‍ കോളേജ് പഠനത്തിന് റോസി

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകള്‍ക്കൊപ്പം അമ്മയും പഠിക്കാനായി സ്‌കൂളിലെത്തുന്നത് അടുത്തകാലത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ കണ്ടതാണ്.  അഭ്രപാളികളില്‍ കണ്ട ഈ ഉദാഹരണം പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രാവര്‍ത്തികമായി. പ്ലസ്ടുക്കാരായ മക്കള്‍ക്കൊപ്പം അമ്പത്തിരണ്ടാം വയസ്സില്‍ നോട്ടുബുക്കുകളും പുസ്തകങ്ങളുമായി റെസി മാത്യു എന്ന വീട്ടമ്മ കോളേജ് പഠനം ആരംഭിച്ചു. സാക്ഷരത മിഷന്‍ നടത്തുന്ന പ്ലസ്ടു തുല്യത കോഴ്‌സ് 70 ശതമാനം മാര്‍ക്കോടെ വിജയിച്ച് ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് മുല്ലക്കുഴിയില്‍ റെസി മാത്യു കോളജില്‍ ഹിസ്റ്ററി ബിരുദ കോഴ്‌സിന് ചേര്‍ന്നത് മെറിറ്റിലാണ്. […]

അനുക്രീതി വാസിന് മിസ് ഇന്ത്യ കിരീടം

അനുക്രീതി വാസിന് മിസ് ഇന്ത്യ കിരീടം

തമിഴ്‌നാട് സ്വദേശിനിയായ അനുക്രീതി വാസിന് ഫെമിന മിസ് ഇന്ത്യ 2018 കിരീടം. മുംബൈയിൽ നടന്ന മത്സരത്തിൽ 29 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഫെമിന മിസ് ഇന്ത്യ കിരീടം അനുക്രീതി സ്വന്തമാക്കിയത്. 2017ലെ ലോകസുന്ദരി മാനുഷി ഛില്ലറാണ് അനുക്രീതിക്ക് കിരീടം അണിയിച്ചത്. ഹരിയാന സ്വദേശിനിയായ മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. സെക്കന്റ് റണ്ണർ അപ്പായി ആന്ധ്ര സ്വദേശിനി ശ്രേയ റാവു തിരഞ്ഞെടുക്കപ്പെട്ടു. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, നടനായ ആയുഷ്മാൻ ഖുറാന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്രിക്കറ്റ് […]

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യ വനിതാ സിഎഫ്ഒ ആയി സുധ ബാലകൃഷ്ണൻ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യ വനിതാ സിഎഫ്ഒ ആയി സുധ ബാലകൃഷ്ണൻ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സുധ ബാലകൃഷ്ണനെ നിയമിച്ചു. 2016 ൽ ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണായി എത്തിയതിനുശേഷമുള്ള വലിയ തീരുമാനങ്ങളിലൊന്നാണിത്.അതേസമയം ശമ്പളത്തുകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സുധ ചുമതലയേറ്റെടുത്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റായ സുധ ബാലകൃഷ്ണൻ എൻഎസ്ഡിഎൽ (നാഷനൽ സെക്യുരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) വൈസ് പ്രസിഡന്റാണ്. മൂന്നു വർഷത്തേക്കാണ് ചുമതല. താമസസൗകര്യത്തോടെ മാസം രണ്ടു ലക്ഷം രൂപയും വീട് ഇല്ലാതെ നാലു ലക്ഷം രൂപയും ശമ്പളമുള്ള പോസ്റ്റാണ് ആർബിഐ സിഎഫ്ഒയുടേത്. […]

ചരിത്രം വഴിമാറി; ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ പ്രാഞ്ജാല്‍ പാട്ടീല്‍ അസിസ്റ്റന്റ് കളക്ടര്‍

ചരിത്രം വഴിമാറി; ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ പ്രാഞ്ജാല്‍ പാട്ടീല്‍ അസിസ്റ്റന്റ് കളക്ടര്‍

കൊച്ചി: മഹാരാഷ്ട്ര സ്രദേശിനി പ്രാഞ്ജാല്‍ പാട്ടീല്‍ ഇന്നലെ കലക്ടറേറ്റിന്റെ പടവുകള്‍ കയറി എത്തിയത് സംസ്ഥാന സിവില്‍സര്‍വീസിലെ പുതിയൊരു ചരിത്രത്തിലേക്കായിരുന്നു. ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും അകക്കാഴ്ചയുടെ കരുത്തില്‍ ഐഎഎസ് നേടിയ പ്രാഞ്ജാല്‍ പാട്ടീല്‍ എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി തിങ്കളാഴ്ച ചുമതലയേറ്റു. മുസ്സൂറിയിലെ ഐഎഎസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ പ്രാഞ്ജാലിന്റെ ആദ്യ നിയമനമാണ് കൊച്ചിയിലേത്. കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് 124ാം റാങ്ക് നേടിയാണ് പ്രാഞ്ജാള്‍ ഐഎഎസ് എന്ന നേട്ടം സ്വന്തമാക്കിയത്. ആറാം വയസ്സിലാണ് പ്രഞ്ജാലിന് […]

131 വയസ്സായ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം കേട്ട് ഞെട്ടലോടെ ലോകം; ത്രില്ലടിച്ച് ന്യൂഡില്‍സ് കമ്പനികള്‍; ദീര്‍ഘായുസ്സിന് പിന്നിലെ രഹസ്യങ്ങള്‍

131 വയസ്സായ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം കേട്ട് ഞെട്ടലോടെ ലോകം; ത്രില്ലടിച്ച് ന്യൂഡില്‍സ് കമ്പനികള്‍; ദീര്‍ഘായുസ്സിന് പിന്നിലെ രഹസ്യങ്ങള്‍

  സാധാരണ ആളുകളെ സംബന്ധിച്ചിടത്തോളം വാര്‍ധക്യമെന്നത് അസുഖങ്ങളോട് മല്ലിട്ട് ആശുപത്രിയോടും മരുന്നുകളോടും കൂട്ടുകൂടുന്ന കാലമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മുത്തശ്ശിക്ക് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. വയസ്സ് 131 ആയെങ്കിലും പതിനാറിന്റെ ചുറുചുറുക്കാണ് ചൈനയിലെ ആലിമിഹാന്‍ സെയ്തി എന്ന മുത്തശ്ശിയ്ക്ക്. ലളിതമായ ഡയറ്റും നീളന്‍ നൂഡില്‍സുമാണത്രേ ഈ മുത്തശ്ശിയുടെ ആരോഗ്യത്തിന്റെ രഹസ്യം. ന്യൂഡില്‍സ് നിര്‍മാണ കമ്പനികള്‍ക്ക് ഇനി ഇതില്‍പ്പരം പരസ്യം വേറെന്തു ലഭിക്കാനാണ്. 1886 ജൂണ്‍ 25-നാണ് സെയ്തി ജനിച്ചത്. 5 തലമുറയില്‍പ്പെട്ട പേരക്കുട്ടികള്‍ അടക്കം 56 […]