‘ഉരുക്കുവനിത’യെ കാണാന്‍ അമ്മയെത്തി, പതിനാറു വര്‍ഷത്തിനു ശേഷം |

‘ഉരുക്കുവനിത’യെ കാണാന്‍ അമ്മയെത്തി, പതിനാറു വര്‍ഷത്തിനു ശേഷം |

ഇംഫാല്‍: നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്ന മണിപ്പൂരിന്റെ ഉരുക്കുവനിത ഈറോം ശര്‍മ്മിളയെ കാണാന്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയെത്തി. സഹോദരിയോടൊപ്പമാണ് അമ്മയായ സാഖി അപ്രതീക്ഷിതമായി എത്തിയത്.നേരത്തെ ഈറോമിന്റെ സഹോദരന്‍ തന്നെ സന്ദര്‍ശിക്കാനായി എത്തിയിരുന്നുവെന്ന വാര്‍ത്ത ഈറോം തന്നെ നിഷേധിച്ചു. താന്‍ സമരത്തിനിരങ്ങുന്ന കാലത്ത് അമ്മ തന്നെ എല്ലാ തരത്തിലുള്ള ആശീര്‍വാദങ്ങളും തന്നിരുന്നുവെന്നും ലക്ഷ്യം പൂര്‍ത്തിയാകിയതിനു ശേഷം മാത്രം വീട്ടിലേക്ക് തിരിച്ചുവരണമെന്ന് പറഞ്ഞിരുന്നതായും ഈറോം ശര്‍മ്മിള പറഞ്ഞു. മണിപ്പൂരിലെ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന കരിനിയമത്തിനെതിരെ പ്രതിഷേധിച്ച് […]

ത്രിപ്‌സിയ മേരി ‘മിസ് ഏഷ്യ 2016’ പട്ടം; അങ്കിത കാരാട്ട് സെക്കന്റ് റണ്ണറപ്പ്

ത്രിപ്‌സിയ മേരി ‘മിസ് ഏഷ്യ 2016’ പട്ടം; അങ്കിത കാരാട്ട് സെക്കന്റ് റണ്ണറപ്പ്

കൊച്ചി: പെഗാസെസ് നടത്തുന്ന ആന്താരാഷ്ട്ര സൗന്ദര്യമത്സരം ‘മിസ് ഏഷ്യ 2016’ കൊച്ചിയില്‍ ഗംഭീരമായി നടന്നു. ത്രിപ്‌സിയ മേരി (ഫിലിപ്പൈന്‍സ്) ആണ് മിസ് ഏഷ്യ കിരീടം ചൂടിയത്. മിസ് ബലാറസ് യൂജിയാന വസിയാവ ഫസ്റ്റ് റണ്ണറപ്പും മിസ് ഇന്ത്യ അങ്കിത കാരാട്ട് സെക്കന്റ് റണ്ണറപ്പുമായി. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം നടന്നത്. വിജയിക്ക് മൂന്നരലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണര്‍ അപ്പിന് ഒന്നര ലക്ഷം രൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും. നാഷണല്‍ […]

യുവതിയുടെ സാഹസിക സര്‍ഫിംഗ്; അഞ്ചാം ദിനം പ്രസവം; വീഡിയോ വൈറലാകുന്നു

യുവതിയുടെ സാഹസിക സര്‍ഫിംഗ്; അഞ്ചാം ദിനം പ്രസവം; വീഡിയോ വൈറലാകുന്നു

പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയുടെ സാഹസിക സര്‍ഫിംഗ് വീഡിയോ വൈറലാകുന്നു. 32 കാരിയായ കോല്‍ബി ഫാല്‍സിംഗ് എന്ന യുവതിയാണ് സാഹസികമായി സര്‍ഫിംഗ് നടത്തിയത്. അനായാസം സര്‍ഫ് ചെയ്യുന്ന യുവതിയുടെ വീഡിയോ ഇന്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. സാഹസിക സര്‍ഫിംഗ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭാവസ്ഥയിലുള്ള വ്യായാമത്തിന്റെ ഭാഗമായി തന്നെയാണ് സാഹസിക സര്‍ഫിംഗിനും യുവതി തുനിഞ്ഞത്. ഡോക്ടറുടെ അനുവാദം വാങ്ങി തന്നെയാണ് ഫാല്‍സിംഗ് സര്‍ഫിംഗിന് ഇറങ്ങിയത്. എന്നാല്‍ മറ്റുള്ളവര്‍ ഇതിനെ […]

മിസ് ഏഷ്യ മല്‍സരം ഇന്ന് കൊച്ചിയില്‍

മിസ് ഏഷ്യ മല്‍സരം ഇന്ന് കൊച്ചിയില്‍

കൊച്ചി: പെഗാസസ് നടത്തുന്ന മിസ് ഏഷ്യ മല്‍സരം ഇന്ന് കൊച്ചിയില്‍. സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മല്‍സരത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി പതിനെട്ട് സുന്ദരിമാരാണ് പങ്കെടുക്കുന്നത്. വൈകിട്ട് 6.30 നാണ് മല്‍സരം. അസര്‍ബൈജാന്‍, ബലറൂസ്, റഷ്യ, ഉക്രൈന്‍ തുടങ്ങി പതിനെട്ട് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍. മിസ് ക്വീന്‍ ഓഫ് ഇന്ത്യ അങ്കിത ഖരത്തും മല്‍സരത്തിനുണ്ട്. നാഷണല്‍ കോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായാണ് മല്‍സരം. വിജയിക്ക് മൂന്നരലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണര്‍ […]

ഞാനെന്നും രാജകുമാരിയായിരിക്കും; കാന്‍സര്‍ ബാധിതയായ 17കാരിയുടെ സന്ദേശവും ഫോട്ടോഷൂട്ടും വൈറലാകുന്നു

ഞാനെന്നും രാജകുമാരിയായിരിക്കും; കാന്‍സര്‍ ബാധിതയായ 17കാരിയുടെ സന്ദേശവും ഫോട്ടോഷൂട്ടും വൈറലാകുന്നു

ആന്‍ഡ്രിയ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്. രോഗത്തെ വെല്ലുവിളിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ് ടെക്‌സാസ് സ്വദേശിനിയായ ആന്‍ഡ്രിയ. ‘ഞാനെന്നും രാജകുമാരിയായിരിക്കും, കാന്‍സറിന് അതൊരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല’, ഇതാണ് 17കാരി ആന്‍ഡ്രിയ സെയ്‌റ സലാസറിന്റെ ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍. ആന്‍ഡ്രിയക്ക് നോഡുലാര്‍ സ്‌ക്ലിറോസിസ് ഹോഡ്കിന്‍ ലിംഫോമയുടെ രണ്ടാം ഘട്ടമാണ്. കീമോതെറാപ്പി ആരംഭിച്ചതോടെ ആന്‍ഡ്രിയയുടെ മുടി കൊഴിയാന്‍ തുടങ്ങി. പൊതുവെ ആത്മവിശ്വാസമുള്ള ആന്‍ഡ്രിയ പക്ഷെ ചികിത്സയുടെ ആദ്യഘട്ടത്തില്‍ തകര്‍ന്നുപോയി. ആന്‍ഡ്രിയയുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചത് അമ്മയാണ്. അവര്‍ മകളുടെ കഥ വിവിധ മോഡലിംഗ് ഏജന്‍സികളുമായി […]

കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ രജനികാന്തിന്റെ ഭാര്യയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി

കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ രജനികാന്തിന്റെ ഭാര്യയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നും കാണാതാകുന്ന കുട്ടികളെ കണ്ടെത്താനായി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്തിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. അഭയം എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് എല്ലാ മേഖലയിലും നിന്നും ലഭിക്കുന്നത്. ചെന്നൈയില്‍ അടുത്തകാലത്ത് രണ്ട് അമ്മമാര്‍ക്ക് കുട്ടികള്‍ നഷ്ടമായ സാഹചര്യത്തിലാണ് അഭയം ആരംഭിക്കാന്‍ പ്രേരണയുണ്ടായതെന്ന് ലത രജനികാന്ത് പറയുന്നു. ചെന്നൈയില്‍ നിരവധി കുട്ടികളാണ് ഓരോവര്‍ഷവും കാണാതാകുന്നത്. ഇത്തരത്തില്‍ കാണാതാകുന്ന വിവരം ശേഖരിച്ച് കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കും. എന്‍ജിഒകളുടെയും ജനങ്ങളുടെയും സഹകരണത്തിലാണ് […]

മുഖത്ത് ട്യൂമറുമായി ജനിച്ചു; ഇന്ന് ലോകം കാത്തിരിക്കുന്ന മേക്കപ്പ് വ്‌ളോഗര്‍

മുഖത്ത് ട്യൂമറുമായി ജനിച്ചു; ഇന്ന് ലോകം കാത്തിരിക്കുന്ന മേക്കപ്പ് വ്‌ളോഗര്‍

മുഖത്ത് ട്യൂമറുമായി ജനിച്ച പെണ്‍കുട്ടിയാണ് മാരിമര്‍ ക്വയ്‌റ. സിസ്റ്റിക് ഹൈഗ്രോമ എന്ന അവസ്ഥയാണ് മാരിമറിന്റേത്. കഴുത്തിലേക്കും തലയിലേക്കുമുള്ള സെല്ലുകളുടെ അസാധാരണമായ വളര്‍ച്ചയാണ് മാരിമറിന് സംഭവിച്ചത്. എന്നാല്‍ നിശ്ചയദാര്‍ഡ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മാതൃകയാണ് ഇന്ന് ആ പെണ്‍കുട്ടി. തന്റെ വൈകൃത രൂപത്തിലോ രോഗത്തിലോ യാതൊരു വിധത്തിലും അടിമപ്പെടാതെ അവര്‍ ഇന്ന് അറിയപ്പെടുന്ന മേക്കപ്പ് വ്‌ളോഗറായി മാറി. രോഗാവസ്ഥ മൂലം മരിയറിന് സംസാരശേഷി ഇല്ല, ആംഗ്യഭാഷയിലൂടെയാണ് മരിയര്‍ ആശയവിനിമയം നടത്തുന്നത്. തന്റെ രൂപത്തില്‍ ചെറിയ മേക്കപ്പ് ചെയ്ത് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് […]

പതിമൂന്നാം വയസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി; നീതിക്ക് വേണ്ടി കോടതി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് 11 വര്‍ഷം

പതിമൂന്നാം വയസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി; നീതിക്ക് വേണ്ടി കോടതി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് 11 വര്‍ഷം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബാലാത്സംഗത്തിനിരയായ പെണ്‍കുട്ടി നീതിക്ക് വേണ്ടി കോടതി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് 11 വര്‍ഷം. 13 ആം വയസ്സിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അലഞ്ഞു തിരിയുന്ന കുട്ടികള്‍ക്കുള്ള കേന്ദ്രത്തിലായിരുന്നു താമസം.ഇതിനിടയില്‍ 36 തവണ കോടതിയില്‍ ഹാജരായി. ആറ് വിചാരണകള്‍, അവസാനമില്ലാത്ത നിയമകുരുക്കുകള്‍. ബാല്യത്തിനും കൗമാരത്തിനും ഇടക്കുള്ള ഏറ്റവും നല്ല 11 വര്‍ഷങ്ങള്‍ ഈ പെണ്‍കുട്ടി കഴിച്ചുകൂട്ടിയത് ഇങ്ങനെയാണ്. കേസിലെ പ്രതികള്‍ അധികാരവും സ്വാധീനവുള്ളവരായതിനാല്‍ ഇപ്പോഴും പൊലീസിന്റെ സുരക്ഷയിലാണ് ഇവള്‍ കഴിയുന്നത്. […]

ജോവിത ജോസ് കുട്ടിക്കുറയുടെ കേരള മുഖശ്രീ

ജോവിത ജോസ് കുട്ടിക്കുറയുടെ കേരള മുഖശ്രീ

കൊച്ചി: ജോവിത ജോസിനെ ഫേസ് ഓഫ് കേരളയായി ചോലയില്‍ ഗ്രൂപ്പിന്റെ ടാല്‍കം പൗഡര്‍ ബ്രാന്റായ കുട്ടിക്കുറ തെരഞ്ഞെടുത്തു. 2000ത്തിലധികം പെണ്‍കുട്ടികള്‍ പങ്കെടുത്ത മല്‍സരത്തിലൂടെയാണ് ജോവിത ജോസ് വിജയിയായത്. ജോവിതയ്ക്ക് സമ്മാനമായി ഒരു ലക്ഷം രൂപ ലഭിച്ചു. കൂടാതെ കുട്ടിക്കുറയുടെ ഒരു വര്‍ഷത്തെ ബ്രാന്റ് അംബാസഡര്‍ സ്ഥാനവും വിയിക്കാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്രേയാ പ്രമോദിന് 75,000 രൂപയും മൂന്നാം സ്ഥാനത്തെത്തിയ പാര്‍വതി സോമനാഥിന് 50,000 രൂപയും സമ്മാനമായി ലഭിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മലയാളി പെണ്‍കുട്ടികളും വിവിധ […]

വനിതാ സംരംഭകദിനാചരണവും ബിസിനസ് പരിശീലന പരിപാടിയും

വനിതാ സംരംഭകദിനാചരണവും  ബിസിനസ് പരിശീലന പരിപാടിയും

കൊച്ചി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെസിഐ) അരയങ്കാവ്, മുളന്തുരുത്തി ചാപ്റ്ററുകളുടെ ആഭിമുഖ്യത്തില്‍ വനിതാ സംരംഭക ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി വനിതകള്‍ക്കായി ബിസിനസ് നടത്തിപ്പിലെ വിവിധ വശങ്ങളെക്കുറിച്ചുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പേട്ടയിലെ ഹോട്ടല്‍ ലിവാന്റയില്‍ നടന്ന പരിപാടി ജെസിഐ നാഷണല്‍ പ്രസിഡന്റ് രാജശ്രീ ഭാജെ ഉദ്ഘാടനം ചെയ്തു. ജെസിഐ അരയങ്കാവ് ചാപ്റ്റര്‍ പ്രസിഡന്റ് ഹരീഷ് പി. നാരായണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വീസ്റ്റാര്‍ ക്രിയേഷന്‍സ് എംഡി ഷീലാ കൊച്ചൗസേപ്പ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ പരിശീലകന്‍ ഹരീഷ് […]

1 26 27 28 29 30 34