കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ രജനികാന്തിന്റെ ഭാര്യയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി

കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ രജനികാന്തിന്റെ ഭാര്യയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നും കാണാതാകുന്ന കുട്ടികളെ കണ്ടെത്താനായി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്തിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. അഭയം എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് എല്ലാ മേഖലയിലും നിന്നും ലഭിക്കുന്നത്. ചെന്നൈയില്‍ അടുത്തകാലത്ത് രണ്ട് അമ്മമാര്‍ക്ക് കുട്ടികള്‍ നഷ്ടമായ സാഹചര്യത്തിലാണ് അഭയം ആരംഭിക്കാന്‍ പ്രേരണയുണ്ടായതെന്ന് ലത രജനികാന്ത് പറയുന്നു. ചെന്നൈയില്‍ നിരവധി കുട്ടികളാണ് ഓരോവര്‍ഷവും കാണാതാകുന്നത്. ഇത്തരത്തില്‍ കാണാതാകുന്ന വിവരം ശേഖരിച്ച് കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കും. എന്‍ജിഒകളുടെയും ജനങ്ങളുടെയും സഹകരണത്തിലാണ് […]

മുഖത്ത് ട്യൂമറുമായി ജനിച്ചു; ഇന്ന് ലോകം കാത്തിരിക്കുന്ന മേക്കപ്പ് വ്‌ളോഗര്‍

മുഖത്ത് ട്യൂമറുമായി ജനിച്ചു; ഇന്ന് ലോകം കാത്തിരിക്കുന്ന മേക്കപ്പ് വ്‌ളോഗര്‍

മുഖത്ത് ട്യൂമറുമായി ജനിച്ച പെണ്‍കുട്ടിയാണ് മാരിമര്‍ ക്വയ്‌റ. സിസ്റ്റിക് ഹൈഗ്രോമ എന്ന അവസ്ഥയാണ് മാരിമറിന്റേത്. കഴുത്തിലേക്കും തലയിലേക്കുമുള്ള സെല്ലുകളുടെ അസാധാരണമായ വളര്‍ച്ചയാണ് മാരിമറിന് സംഭവിച്ചത്. എന്നാല്‍ നിശ്ചയദാര്‍ഡ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മാതൃകയാണ് ഇന്ന് ആ പെണ്‍കുട്ടി. തന്റെ വൈകൃത രൂപത്തിലോ രോഗത്തിലോ യാതൊരു വിധത്തിലും അടിമപ്പെടാതെ അവര്‍ ഇന്ന് അറിയപ്പെടുന്ന മേക്കപ്പ് വ്‌ളോഗറായി മാറി. രോഗാവസ്ഥ മൂലം മരിയറിന് സംസാരശേഷി ഇല്ല, ആംഗ്യഭാഷയിലൂടെയാണ് മരിയര്‍ ആശയവിനിമയം നടത്തുന്നത്. തന്റെ രൂപത്തില്‍ ചെറിയ മേക്കപ്പ് ചെയ്ത് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് […]

പതിമൂന്നാം വയസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി; നീതിക്ക് വേണ്ടി കോടതി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് 11 വര്‍ഷം

പതിമൂന്നാം വയസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി; നീതിക്ക് വേണ്ടി കോടതി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് 11 വര്‍ഷം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബാലാത്സംഗത്തിനിരയായ പെണ്‍കുട്ടി നീതിക്ക് വേണ്ടി കോടതി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് 11 വര്‍ഷം. 13 ആം വയസ്സിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അലഞ്ഞു തിരിയുന്ന കുട്ടികള്‍ക്കുള്ള കേന്ദ്രത്തിലായിരുന്നു താമസം.ഇതിനിടയില്‍ 36 തവണ കോടതിയില്‍ ഹാജരായി. ആറ് വിചാരണകള്‍, അവസാനമില്ലാത്ത നിയമകുരുക്കുകള്‍. ബാല്യത്തിനും കൗമാരത്തിനും ഇടക്കുള്ള ഏറ്റവും നല്ല 11 വര്‍ഷങ്ങള്‍ ഈ പെണ്‍കുട്ടി കഴിച്ചുകൂട്ടിയത് ഇങ്ങനെയാണ്. കേസിലെ പ്രതികള്‍ അധികാരവും സ്വാധീനവുള്ളവരായതിനാല്‍ ഇപ്പോഴും പൊലീസിന്റെ സുരക്ഷയിലാണ് ഇവള്‍ കഴിയുന്നത്. […]

ജോവിത ജോസ് കുട്ടിക്കുറയുടെ കേരള മുഖശ്രീ

ജോവിത ജോസ് കുട്ടിക്കുറയുടെ കേരള മുഖശ്രീ

കൊച്ചി: ജോവിത ജോസിനെ ഫേസ് ഓഫ് കേരളയായി ചോലയില്‍ ഗ്രൂപ്പിന്റെ ടാല്‍കം പൗഡര്‍ ബ്രാന്റായ കുട്ടിക്കുറ തെരഞ്ഞെടുത്തു. 2000ത്തിലധികം പെണ്‍കുട്ടികള്‍ പങ്കെടുത്ത മല്‍സരത്തിലൂടെയാണ് ജോവിത ജോസ് വിജയിയായത്. ജോവിതയ്ക്ക് സമ്മാനമായി ഒരു ലക്ഷം രൂപ ലഭിച്ചു. കൂടാതെ കുട്ടിക്കുറയുടെ ഒരു വര്‍ഷത്തെ ബ്രാന്റ് അംബാസഡര്‍ സ്ഥാനവും വിയിക്കാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്രേയാ പ്രമോദിന് 75,000 രൂപയും മൂന്നാം സ്ഥാനത്തെത്തിയ പാര്‍വതി സോമനാഥിന് 50,000 രൂപയും സമ്മാനമായി ലഭിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മലയാളി പെണ്‍കുട്ടികളും വിവിധ […]

വനിതാ സംരംഭകദിനാചരണവും ബിസിനസ് പരിശീലന പരിപാടിയും

വനിതാ സംരംഭകദിനാചരണവും  ബിസിനസ് പരിശീലന പരിപാടിയും

കൊച്ചി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെസിഐ) അരയങ്കാവ്, മുളന്തുരുത്തി ചാപ്റ്ററുകളുടെ ആഭിമുഖ്യത്തില്‍ വനിതാ സംരംഭക ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി വനിതകള്‍ക്കായി ബിസിനസ് നടത്തിപ്പിലെ വിവിധ വശങ്ങളെക്കുറിച്ചുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പേട്ടയിലെ ഹോട്ടല്‍ ലിവാന്റയില്‍ നടന്ന പരിപാടി ജെസിഐ നാഷണല്‍ പ്രസിഡന്റ് രാജശ്രീ ഭാജെ ഉദ്ഘാടനം ചെയ്തു. ജെസിഐ അരയങ്കാവ് ചാപ്റ്റര്‍ പ്രസിഡന്റ് ഹരീഷ് പി. നാരായണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വീസ്റ്റാര്‍ ക്രിയേഷന്‍സ് എംഡി ഷീലാ കൊച്ചൗസേപ്പ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ പരിശീലകന്‍ ഹരീഷ് […]

പഴമയെ നിലനിര്‍ത്തി പുതുമയിലേക്ക് ‘ടോപ്പ് നോട്ട്’ ഹെയര്‍ സ്‌റ്റൈല്‍

പഴമയെ നിലനിര്‍ത്തി പുതുമയിലേക്ക് ‘ടോപ്പ് നോട്ട്’ ഹെയര്‍ സ്‌റ്റൈല്‍

പാറിപ്പറന്ന മുടി എല്ലാ പെണ്‍കുട്ടികളെയും അലട്ടുന്ന പ്രശ്‌നമാണ്. അതേസമയം ഹെയര്‍ സ്‌റ്റൈലില്‍ പുതിയ പരീക്ഷണങ്ങളും ന്യൂജന്‍ ട്രെന്‍ഡുകളും ഒഴിവാക്കാനും പുതുതലമുറ തയാറല്ല. ഇതിനു പരിഹാരമായി യുവ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പഴമയെ നിലനിര്‍ത്തി പുതുമയിലേക്ക് കൊണ്ടുവരുന്ന ഹെയര്‍ സ്‌റ്റൈലാണ് ഇപ്പോള്‍ തരംഗം. ‘ടോപ്പ് നോട്ട്’ ഹെയര്‍ സ്‌റൈല്‍. ഇത് എങ്ങനെയാണെന്നു നമുക്കു നോക്കാം.  ആദ്യം മുടി മുഴുവന്‍ മുകളിലേക്ക് വാരി എത്രമാത്രം ഉയര്‍ത്തിക്കെട്ടാന്‍ ഉദ്ദേശിക്കുന്നോ അത്രയും ഉയര്‍ത്തി ബുഷ് ഇടുക.  ബുഷ് ചെയ്ത മുടി രണ്ടു തുല്യ […]

സുഖമായി ഉറങ്ങാന്‍ ചില വഴികള്‍

സുഖമായി ഉറങ്ങാന്‍ ചില വഴികള്‍

രാത്രിയില്‍ ഉറങ്ങുന്നുമില്ല രാവിലെ ഉണരാനും കഴിയുന്നില്ല ! രാവിലെ തളര്‍ന്ന കണ്ണുകളും വാടിയ മുഖവുമായാണ് ഓഫിസിലെത്തുക. പലരും പറയുന്ന പരാതിയാണിത്. ഓരോ മുതിര്‍ന്ന വ്യക്തിയും ദിവസം ആറു മുതല്‍ ഒമ്പതു മണിക്കൂര്‍ ഉറങ്ങണം എന്നാണു കണക്ക്. കുട്ടികള്‍, വാര്‍ധക്യത്തിലെത്തിയവര്‍ എന്നിവര്‍ക്ക് ഈ സമയത്തില്‍ വിട്ടുവീഴ്ചയാവാം. നല്ല ഉറക്കം ലഭിച്ചാല്‍ മാത്രമേ പുലര്‍ച്ചെ ചുറുചുറുക്കോടെ ഉണരാന്‍ കഴിയൂ. നല്ല ഉറക്കം ലഭിക്കാന്‍ ഇതാ ചില വഴികള്‍… ഉറക്കം വരുമ്പോള്‍ ഉറങ്ങുക. അലാറത്തിന്റെ സഹായമില്ലാതെ സ്വയം ഉണരുക. ഈ രീതി […]

ചര്‍മ്മം തിളങ്ങും സൗന്ദര്യമേറ്റും തക്കാളി

ചര്‍മ്മം തിളങ്ങും സൗന്ദര്യമേറ്റും തക്കാളി

തക്കാളി പച്ചയ്ക്കും പഴമായും ഉപയോഗിക്കാം. വിറ്റാമിന്‍ എ, സി, കെ, ഫോളേറ്റുകള്‍, പൊട്ടാസ്യം, തയമിന്‍, നിയാസില്‍, വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങി ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത നിരവധി പോഷകങ്ങള്‍ തക്കാളിയിലുണ്ട്. തക്കാളിക്ക് എടുത്തുപറയേണ്ട ചില മേന്മകളുണ്ട്. അവയില്‍ സോഡിയം, സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്‌ട്രോള്‍, കലോറി എന്നിവ കുറവാണ്. സാലഡില്‍ ചേര്‍ക്കാം. ബ്രഡുമായി ചേര്‍ത്ത് സാന്‍ഡ്‌വിച്ച് തയ്യാറാക്കി കുട്ടികള്‍ക്കു നല്കാം. സൂപ്പാക്കി കഴിക്കാം. തക്കാളിസോസുകളും ഗുണപ്രദം. തക്കാളി ആഹാരക്രമത്തില്‍ പതിവാക്കിയാല്‍ ചര്‍മം സുന്ദരമാകും. അതിലുളള ലൈകോപീന്‍ എന്ന […]

മുടികൊഴിച്ചിലിന്റെ കാരണം ആര്‍ക്കെങ്കിലും അറിയാമോ

മുടികൊഴിച്ചിലിന്റെ കാരണം ആര്‍ക്കെങ്കിലും അറിയാമോ

ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴിച്ചിലില്‍ ഏറെ ആശങ്കപ്പെടുന്നത്. മിക്കവരിലും ദിവസം 50-100 മുടിയിഴകള്‍ സ്വാഭാവികമായിത്തന്നെ കൊഴിയാറുണ്ട്. അതേസമയം തന്നെ പുതിയ മുടി കിളിര്‍ത്തുവരുന്നതിനാല്‍ തലയില്‍ മുടികുറയുന്നതായി തോന്നാറില്ല. വാസ്തവത്തില്‍ മുടികൊഴിച്ചിലിന്റെ യഥാര്‍ഥ കാരണം പൂര്‍ണമായി വ്യക്തമല്ല. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നതായി യുഎസിലുള്ള മേയോ ക്ലിനിക്കിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഹോര്‍മോണ്‍ വ്യതിയാനം താത്കാലികമായ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം എന്നിവയെല്ലാം ശരീരത്തിലെ വിവിധ […]

യൂണിലിവറിന്റെ പരസ്യങ്ങളില്‍ ഇനി സ്ത്രീകളുടെ നഗ്‌നത ഉണ്ടാകില്ല

യൂണിലിവറിന്റെ പരസ്യങ്ങളില്‍ ഇനി സ്ത്രീകളുടെ നഗ്‌നത ഉണ്ടാകില്ല

ന്യൂഡല്‍ഹി: പരസ്യങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ സ്ത്രീകളുടെ മേനീ പ്രദര്‍ശനം നടത്തുന്ന പ്രവണത അവസാനിപ്പിക്കാന്‍ ലോകത്തെ പ്രമുഖ കമ്പനിയായ യൂണിലിവര്‍ തീരുമാനിച്ചു. കഴിഞ്ഞയാഴ്ചയാണ് കമ്പനി ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ആഗോളതലത്തില്‍ തന്നെ പരസ്യങ്ങളില്‍ നിന്ന് സ്ത്രീകളുടെ നഗ്‌നതാ പ്രദര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഡോവ്, ഫ്‌ളോറ, സണ്‍സില്‍ക്ക് തുടങ്ങി നാനൂറിലേറെ ബ്രാന്‍ഡുകളാണ് യുണിലിവറിനുള്ളത്. കഴിഞ്ഞ കാലങ്ങളിലെ ഇവയുടെ പല പരസ്യങ്ങളിലും സ്ത്രീകളെ ലൈംഗിക പ്രതീകങ്ങളായാണ് ചിത്രീകരിച്ചിരുന്നത്. അടുക്കള ജോലി ചെയ്യുന്ന സ്ത്രീയെ ചിത്രീകരിക്കുന്ന ഫ്‌ളോറയുടെ പരസ്യം ഉള്‍പ്പെടെ പലതും […]

1 27 28 29 30 31 34