വിപിഎസ് ലേക്‌ഷോര്‍ നടപ്പാക്കുന്ന ‘സ്ത്രീ’ പദ്ധതിക്ക് തുടക്കമായി

വിപിഎസ് ലേക്‌ഷോര്‍ നടപ്പാക്കുന്ന ‘സ്ത്രീ’  പദ്ധതിക്ക് തുടക്കമായി

  കൊച്ചി: സ്ത്രീ ശാക്തീകരണം, സുരക്ഷ, ആരോഗ്യ സംരക്ഷണം, പുനരധിവാസം എന്നിവ ലക്ഷ്യമിട്ട് മരട് നഗരസഭയുമായി ചേര്‍ന്ന് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി നടപ്പാക്കുന്ന ‘സ്ത്രീ’ എന്ന പദ്ധതിക്ക് തുടക്കമായി. സ്ത്രീകളുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മരട് നഗരസഭ ക്ഷേമ കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ജബ്ബാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ ഇനിയൊരു ജിഷയുണ്ടാകാതിരിക്കാന്‍ ഇത്തരം പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെ സാധിക്കുമെന്ന് […]

ഐ.പി.എസ്സുകാരെ സൗന്ദര്യം നോക്കി വിലയിരുത്തരുത്: മെറിന്‍ ജോസഫ്

ഐ.പി.എസ്സുകാരെ സൗന്ദര്യം നോക്കി വിലയിരുത്തരുത്: മെറിന്‍ ജോസഫ്

കോട്ടയം: അതിസുന്ദരികളായ ഐ.പി.എസ്., ഐ.എ.എസ് ഓഫീസര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മൂന്നാര്‍ എ.എസ്.പി മെറിന്‍ ജോസഫ്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് എത്തിയിട്ടുള്ളത്. ഹിന്ദിയിലുള്ള വാര്‍ത്താ വെബ്‌സൈറ്റാണ് ഇന്ത്യയിലെ അതിസുന്ദരികളായ പത്ത് ഐ.പി.എസ്., ഐ.എ.എസ് ഓഫീസര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രത്യേകിച്ച് പ്രാദേശികഭാഷയില്‍ പ്രസിദ്ധീകരിക്കുന്നവ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെയും പുരുഷ കേന്ദ്രീകൃത വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കുന്നതിനെയും മെറിന്‍ പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സ്ത്രീകളെ വിലയിരുത്തേണ്ടത് അവരുടെ മുഖസൗന്ദര്യം നോക്കിയല്ല. സുന്ദരന്മാരായ ഐ.പി.എസ് ,ഐ.എ.എസ്. […]

ലോകത്തെ ഏറ്റവും ഭാരംകൂടിയ പെണ്‍കുഞ്ഞിന്റെ ജനനം ഇന്ത്യയില്‍; 6.8 കിലോ

ലോകത്തെ ഏറ്റവും ഭാരംകൂടിയ പെണ്‍കുഞ്ഞിന്റെ ജനനം ഇന്ത്യയില്‍; 6.8 കിലോ

നന്ദിനിയുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. നന്ദിനിക്ക് ജനിച്ച പെണ്‍കുഞ്ഞ് ലോക ശ്രദ്ധയും നേടി. നല്ല സുന്ദരികുട്ടിയായ പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിനാണ് നന്ദിനി ജന്മം നല്‍കിയത്. ജനിച്ചയുടന്‍ തന്നെ ആ കുഞ്ഞ് ലോക ശ്രദ്ധ നേടുകയും ചെയ്തു. കര്‍ണാടക സ്വദേശിയായ നന്ദിനി ജന്മം നല്‍കിയ പെണ്‍കുട്ടിക്ക് ഭാരം 6.8 കിലോയാണ്. ലോകത്തെ ഏറ്റവും വലുപ്പമുള്ള പെണ്‍കുട്ടിയാണ് ഇതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നവജാത ശിശുക്കളുടെ തൂക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മുന്‍ റെക്കോര്‍ഡായിരുന്ന 6.7 കിലോഗ്രാം എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. […]

ബിജെപി വനിതാ എംഎല്‍എയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജം; ചിത്രങ്ങള്‍ തന്റേതെന്ന് ഫിറ്റ്‌നസ് ട്രെയിനര്‍

ബിജെപി വനിതാ എംഎല്‍എയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജം; ചിത്രങ്ങള്‍ തന്റേതെന്ന് ഫിറ്റ്‌നസ് ട്രെയിനര്‍

ബിജെപി എംഎല്‍എ അങ്കൂര്‍ ലതയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് വാര്‍ത്ത. നടിയായ അങ്കൂര്‍ ലതയുടെ മുന്‍ ചിത്രങ്ങള്‍ എന്ന വ്യാജേനയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ അങ്കൂര്‍ ലതയുടേതല്ലെന്നും തന്റേതാണെന്നും ചൂണ്ടിക്കാണിച്ച് ഫിറ്റ്‌നസ് ട്രെയിനറായ സപ്‌ന വ്യാസ് പട്ടേല്‍ രംഗത്തെത്തി. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചത് തന്റെ ചിത്രങ്ങളാണെന്ന് സപ്‌ന പറയുന്നു. സത്യമറിയാതെ ചിലര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആ ചിത്രങ്ങളാണ് വൈറലായത്. ഇതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും […]

പരീക്ഷകള്‍ക്കെല്ലാം ഒരേ മാര്‍ക്ക്; ഇരട്ടകള്‍ അത്ഭുതമാകുന്നു

പരീക്ഷകള്‍ക്കെല്ലാം ഒരേ മാര്‍ക്ക്; ഇരട്ടകള്‍ അത്ഭുതമാകുന്നു

ഗുഡ്ഗാവ്: പരീക്ഷകള്‍ക്കെല്ലാം ഒരേ മാര്‍ക്ക്. ഇരട്ടകള്‍ അത്ഭുതമാകുന്നു. ഇരട്ടകളായ അങ്കിത ചൗഹാനും ഹര്‍ഷിത ചൗഹാനും ജനിച്ചത് 14 മിനിറ്റുകള്‍ മാത്രം വ്യത്യാസത്തില്‍. ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും ഇവര്‍ ഒരുപോലെയായിരുന്നു. സി.ബി.എസ്.ഇ പ്ലസ് ടു ഫലം വന്നപ്പോഴും ഇതില്‍ മാറ്റമുണ്ടായില്ല. രണ്ടുപേര്‍ക്കും ലഭിച്ചത് ഒരേ മാര്‍ക്ക്. 93 ശതമാനം. കഴിഞ്ഞില്ല, ഇരുവര്‍ക്കും ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയിലും ലഭിച്ചത് ഒരേ മാര്‍ക്ക്. പ്ലസ് ടുവിന് ഒരേ മാര്‍ക്ക് ലഭിച്ചതിന്റെ അത്ഭുതം ഇരുവര്‍ക്കും വിട്ടുമാറിയിട്ടില്ല. എന്നാല്‍ ഇവരുടെ പിതാവിന് രണ്ടുപേര്‍ക്കും ഒരേ […]

ഭാര്യയേക്കാള്‍ വലുതാണ് മദ്യപാനമെന്ന് ഭര്‍ത്താവ്; ഭാര്യ പിണങ്ങി പോയാലും കുടി നിര്‍ത്തില്ല

ഭാര്യയേക്കാള്‍ വലുതാണ് മദ്യപാനമെന്ന് ഭര്‍ത്താവ്; ഭാര്യ പിണങ്ങി പോയാലും കുടി നിര്‍ത്തില്ല

കോട്ടയം: ഭാര്യ പിണങ്ങി പോയാലും വേണ്ടില്ല മദ്യപാനം നിര്‍ത്താന്‍ പറ്റില്ലെന്നു ഭര്‍ത്താവ്. ഭര്‍ത്താവിന്റെ അമിത മദ്യപാനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്നു വനിതാ കമ്മിഷന്‍ അദാലത്തില്‍ എത്തിയ ഭര്‍ത്താവാണ് ഇങ്ങനെ പറഞ്ഞത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍നടന്ന അദാലത്തില്‍ മറുപടി നല്‍കിയതു നാലു ഭര്‍ത്താക്കന്‍മാരാണത്രേ. ഇവരെ കൗണ്‍സലിങ്ങിനു വിധേയരാക്കാനും അദാലത്തില്‍ നിര്‍ദേശമുണ്ടായി. സംസ്ഥാന വനിതാ കമ്മിഷനംഗം ഡോ. ജെ.പ്രമീളാദേവിയുടെ നേതൃത്വത്തില്‍ അദാലത്തില്‍ 76 പരാതികളാണ് എത്തിയത്. ഇതില്‍ 48 പരാതികള്‍ രമ്യമായി പരിഹരിച്ചു. അവശേഷിക്കുന്ന 28 […]

പുതിയ വനിതാ നയം പുറത്തിറക്കി; സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപം കുറ്റകരമാക്കുമെന്ന് മേനകാ ഗാന്ധി

പുതിയ വനിതാ നയം പുറത്തിറക്കി; സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപം കുറ്റകരമാക്കുമെന്ന് മേനകാ ഗാന്ധി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ കുറ്റകരമാക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഇത് കുറ്റകരമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ നിരവധി ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാനോ അന്വേഷണവുമായി സഹകരിക്കാനോ ഓപ്പറേറ്റര്‍മാര്‍ തയ്യാറായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് പുതിയ വനിതാ നയം പുറത്തിറക്കിയ ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ […]

മാന്‍ ബുക്കര്‍ പുരസ്‌കാരം കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

മാന്‍ ബുക്കര്‍ പുരസ്‌കാരം കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. ഹാന്‍ കാങിന്റെ ‘ദ വെജിറ്റേറിയന്‍’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാംസാഹാരിയായ സ്ത്രീയുടെ മനം മാറ്റത്തെ കുറിച്ചുള്ളതാണ് നോവല്‍. പ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അടക്കം 155 പേരെ മറികടന്നാണ് ഹാന്‍ കാങിന്റെ നേട്ടം. വെജിറ്റേറിയന്‍ എന്ന നോവല്‍ ശക്തമായതും മൗലിക കൃതിയാണെന്നും അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ബോയ്ഡ് ടോംകിന്‍ പറഞ്ഞു. കൊറിയയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരിയായ ഡെബോറ സ്മിത്ത് ആണ് നോവല്‍ […]

ഫേസ്ബുക്ക് ചാറ്റിലൂടെ അശ്ലീല സംഭാഷണം; ആയുര്‍വേദ ഡോക്ടര്‍ക്ക് പെണ്‍കുട്ടി പണി കൊടുത്തു

ഫേസ്ബുക്ക് ചാറ്റിലൂടെ അശ്ലീല സംഭാഷണം; ആയുര്‍വേദ ഡോക്ടര്‍ക്ക് പെണ്‍കുട്ടി പണി കൊടുത്തു

തിരുവനന്തപുരം: ഫേസ്ബുക്ക് ചാറ്റിലൂടെ പെണ്‍കുട്ടികളോട് അശ്ലീല സംഭാഷണം നടത്തുന്ന സംഭവം ആദ്യമൊന്നുമല്ല പുറത്തുവരുന്നത്. വിദ്യാസമ്പന്നരും മികച്ച പ്രൊഫഷണലുകളുമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. പകല്‍മാന്യന്മാരെന്ന് നടിക്കുന്നവര്‍ ചാറ്റ്‌ബോക്‌സിലൂടെ അശ്ലീല സംഭാഷണവുമായി ശൃംഖരിച്ച് എത്തുമ്പോള്‍ ചിലര്‍ തുറന്നു തന്നെ പ്രതികരിക്കും. ആ പ്രതികരണത്തെയും പ്രതിരോധിച്ച് മുന്നോട്ട് പോകുന്നവരാണ് പലപ്പോഴും സമൂഹത്തിന് മുന്നിലേക്ക് തുറന്നു കാട്ടപ്പെടുന്നത്. ഇത്തവണ ഇത്തരമൊരു പണിമേടിച്ചത് ഒരു ആയുര്‍വേദ ഡോക്ടറാണ്. ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കിലിട്ട് പണി കൊടുത്താണ് ഈ പെണ്‍കുട്ടി ആയുര്‍വേദ ഡോക്ടറായ വ്യക്തിക്ക് പണി കൊടുത്തത്. […]

പീഡനത്തെ തുടര്‍ന്ന് ലൈവ് സ്ട്രീമിംഗില്‍ ആപ്പില്‍ യുവതിയുടെ ആത്മഹത്യ തത്സമയം

പീഡനത്തെ തുടര്‍ന്ന് ലൈവ് സ്ട്രീമിംഗില്‍ ആപ്പില്‍ യുവതിയുടെ ആത്മഹത്യ തത്സമയം

പാരിസ്: ലൈവ് സ്ട്രീമിംഗ് ആപ്പായ പെരിസ്‌കോപ്പില്‍ വീഡിയോ തത്സമയം ലോകത്തെ മുഴുവന്‍ കാണിച്ച് യുവതി ആത്മഹത്യ ചെയ്തു. പാരിസിലാണ് സബേര്‍ബന്‍ ട്രെയിനിനു മുന്നില്‍ ചാടി യുവതി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത യുവതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. ലൈഗീക പീഡനത്തെ തുടര്‍ന്നാണ് തന്റെ ആത്മഹത്യയെന്ന് യുവതി പെരിസ്‌കോപ്പ് വീഡിയോയില്‍ പറയുന്നുണ്ട്. പീഡിപ്പിച്ച ആളുടെ പേരും യുവതി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പെരിസ്‌കോപ്പ് ഉപഭോക്താക്കളായ ആയിരക്കണക്കിനു പേരാണ് ഈ വീഡിയോ തത്സമയം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി […]

1 28 29 30 31 32 34