സൗന്ദര്യ റാണി പ്രിയദര്‍ശിനി ചാറ്റര്‍ജി; മുംബൈയില്‍ ഫെമിന മിസ് ഇന്ത്യ മല്‍സരത്തിന് താരശോഭയോടെ പര്യവസാനം

സൗന്ദര്യ റാണി പ്രിയദര്‍ശിനി ചാറ്റര്‍ജി; മുംബൈയില്‍ ഫെമിന മിസ് ഇന്ത്യ മല്‍സരത്തിന് താരശോഭയോടെ പര്യവസാനം

എഫ്ബിബി ഫെമിന മിസ് ഇന്ത്യ മല്‍സരം ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യ മല്‍സരമാണ്. 2016ലെ ഇന്ത്യയുടെ സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ടത് പ്രിയദര്‍ശിനി ചാറ്റര്‍ജിയാണ്. ഇക്കുറി ലോക സുന്ദരി പട്ടത്തിന് വേണ്ടി ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിക്കുക മിസ് ഇന്ത്യ പട്ടം നേടിയ ഗുവാഹട്ടിയില്‍ നിന്നുള്ള പ്രിയദര്‍ശിനി ചാറ്റര്‍ജിയാണ്. മുംബൈയില്‍ നിന്നുള്ള സുഷൃദി കൃഷ്ണ റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ലക്‌നൗവില്‍ നിന്നുള്ള പങ്കുരി ഗിഡ്വാനി സെക്കന്റ് റണ്ണറപ്പായി.ഡല്‍ഹിയിലെ ഹിന്ദു കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയദര്‍ശിനി. മുംബൈയിലെ യാഷ് […]

അസം റൈഫിള്‍സിലെ ആദ്യ വനിതാ ബാച്ച് പുറത്തിറങ്ങി; ബാച്ചിലുള്ളത് 100 വനിതകള്‍

അസം റൈഫിള്‍സിലെ ആദ്യ വനിതാ ബാച്ച് പുറത്തിറങ്ങി; ബാച്ചിലുള്ളത് 100 വനിതകള്‍

ഗുവാഹത്തി: അസം റൈഫിള്‍സിലെ ആദ്യ വനിത ബാച്ച് പുറത്തിറങ്ങി. ഒന്നര നൂറ്റാണ്ടിലേറെയായി നിലനിന്നുപോന്ന ആണ്‍ക്കോയ്മക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് വനിതകളുടെ ആദ്യ ബാച്ച് പരിശീലന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. നാഗാലാന്റിലെ ഷോഖുവിയിലാണ് പാസ്സിംഗ് ഔട്ട് നടന്നത്. ലുസായ് കമ്പനി എന്നാണ് വനിതാ വിഭാഗത്തിന്റെ പേര്. അവിഭക്ത ആസമിലെ ചരിത്ര പ്രാധാന്യമുള്ള പര്‍വതത്തിന്റെ പേരാണ് ലുസായ്. വ്യാഴാഴ്ച പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ബാച്ചില്‍ 100 വനിതകളാണുള്ളത്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നിയന്ത്രിക്കുന്ന അസം റൈഫ്ള്‍സില്‍ 127 വനിതകളെയാണ് ആദ്യം […]

ഈ വിധി ചരിത്രം; മഹാരാഷ്ട്രയിലെ എല്ലാ ക്ഷേത്രങ്ങളിലും ഇനി സ്ത്രീകള്‍ക്ക് പ്രവേശനം

ഈ വിധി ചരിത്രം; മഹാരാഷ്ട്രയിലെ എല്ലാ ക്ഷേത്രങ്ങളിലും ഇനി സ്ത്രീകള്‍ക്ക് പ്രവേശനം

മഹാരാഷ്ട്രയിലെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക സ്ത്രീകളുടെ മൗലികാവകാശമാണെന്നും അവകാശ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെ വിലക്കുള്ള ക്ഷേത്രങ്ങളിലെല്ലാം സ്ത്രീപ്രവേശനത്തിനു വഴിയൊരുങ്ങി. അഹമ്മദ്‌നഗറില്‍ സ്ത്രീകള്‍ക്കു ശ്രീകോവിലില്‍ പ്രവേശനവിലക്കുള്ള ശനി ഷിന്‍ഗ്‌നാപുര്‍ ക്ഷേത്രത്തില്‍ ഇന്നുതന്നെ പ്രവേശിക്കുമെന്ന് കോടതിവിധിക്കു പിന്നാലെ ഭൂമാതാ ബ്രിഗേഡ് എന്ന വനിതാ സംഘടനയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു. ആരാധനാ സ്വാതന്ത്ര്യത്തിലെ ലിംഗവിവേചനത്തിനെതിരായ നിര്‍ണായകവിധിയായാണ് ബോംബെ ഹൈക്കോടതി വിധി വിലയിരുത്തപ്പെടുന്നത്. നിയമപ്രകാരം സ്ത്രീകള്‍ക്കു ക്ഷേത്രപ്രവേശനം ഉറപ്പാക്കാന്‍ എല്ലാ […]

മുടിച്ചുരുളില്‍ നിറമൊളിപ്പിക്കാം, ട്രെന്‍ഡിയായി അണ്ടര്‍ ലൈറ്റ് ഹെയര്‍ കളറിങ്

മുടിച്ചുരുളില്‍ നിറമൊളിപ്പിക്കാം, ട്രെന്‍ഡിയായി അണ്ടര്‍ ലൈറ്റ് ഹെയര്‍ കളറിങ്

നല്ല നീളന്‍ കറുത്ത മുടി മോഹിച്ചിരുന്ന പെണ്‍കുട്ടികളുടെ കാലം മാറി. വിവധ നിറങ്ങളില്‍ വാരിപ്പൂശിയ മുടിച്ചുരുളുകളുമായി നടക്കാനാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം. കളര്‍ ചെയ്ത മുടികളാണ് ഇന്നത്തെ ട്രെന്‍ഡ്. എന്നാല്‍ ഓഫിസിലേക്കോ കോളജിലേക്കോ കളര്‍ ചെയ്ത് ഫ്രീക്കാക്കിയ മുടിയുമായി ചെല്ലാനുള്ള ധൈര്യവുമില്ല. അങ്ങനെ ആശയക്കുഴപ്പത്തിലായ ന്യൂജെന്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ആവശ്യമുള്ള സമയത്തു മാത്രം നിറമുള്ള മുടിച്ചുരുളുകള്‍ പുറത്തേക്കെടുക്കാവുന്ന അണ്ടര്‍ ലൈറ്റ് ഹെയര്‍ കളറിങ് എത്തിയിരിക്കുന്നത്. ഓഫിസ് സമയത്തെല്ലാം നിറം കൊടുക്കാത്ത മുടി കൊണ്ട് നിറം കൊടുത്ത മുടിച്ചുരുളുകളെ […]

ഡയറ്റ് പ്ലാനുകളെ തെറ്റിക്കുന്ന വില്ലന്‍ വിശപ്പല്ല, തലോച്ചോറെന്ന് ശാസ്ത്രം

ഡയറ്റ് പ്ലാനുകളെ തെറ്റിക്കുന്ന വില്ലന്‍ വിശപ്പല്ല, തലോച്ചോറെന്ന് ശാസ്ത്രം

തലച്ചോര്‍ ചില സമയങ്ങളില്‍ കൂടുതല്‍ സന്തോഷവാനാകാന്‍ ശ്രിമിക്കുന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ഉറച്ച ഡയറ്റ് പ്ലാനിംഗ് തീരുമാനവുമായി അമിത വണ്ണവും, ബെല്ലി ഫാറ്റും നിയന്ത്രിക്കാന്‍ ഇറങ്ങുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും പാതിവഴിയില്‍ തങ്ങളുടെ തീരുമാനം ഉപേക്ഷിക്കുന്നവരാണ്. എന്നാല്‍ ഇവിടെ വില്ലനാവുന്നത് വിശപ്പല്ല നമ്മുടെ തലച്ചോറാണെന്നാണ് പുതിയ പഠനം പറയുന്നത്. ചില ഭക്ഷണങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഈ ബ്രെയ്ന്‍ തിയറിക്ക് പിന്നില്‍. ‘നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലെങ്കില്‍ നാം ശ്രദ്ധ നല്‍കുന്ന കാര്യങ്ങളിലും […]

മുടി തഴച്ച് വളരാന്‍ നാടന്‍ ഒറ്റമൂലി

മുടി തഴച്ച് വളരാന്‍ നാടന്‍ ഒറ്റമൂലി

തലമുടി കൊഴിച്ചില്‍ എല്ലാവരെയും അലട്ടുന്ന ഒരു വലിയ പ്രശ്‌നം തന്നെയാണ്. മുടി കൊഴിച്ചില്‍ തടയുന്നതിനായി പല പരീക്ഷണങ്ങളും നടത്തുന്നവരുമാണ് നമ്മളില്‍ ഏറിയ പങ്ക് ആള്‍ക്കാരും. അതിനായി സമയം ചിലവഴിക്കുന്നതിനും കാശ് മുടക്കുന്നനതിനും നാം മടിക്കാറുമില്ലെന്നതാണ് സത്യം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന രീതിയാണ് നാം അവലംബിക്കാറുള്ളത്. മുടികൊഴിച്ചില്‍ ഫലപ്രദമായി തടയാനായി നമ്മുടെ നാടന്‍ വഴികള്‍ ധാരാളമാണ്. വിലകൂടിയ എണ്ണകളും പരസ്യത്തില്‍ കാണുന്ന ഉല്‍പന്നങ്ങളുമെല്ലാം വാങ്ങി തേച്ച് ഉള്ള തലമുടി കളയാതെ പ്രകൃതിദത്തമായ ഈ വഴി […]

ലൈംഗികബന്ധം ഉഭയകക്ഷിസമ്മതപ്രകാരം; കാമുകിയുടെ ബലാത്സംഗപരാതി കോടതി തള്ളി

ലൈംഗികബന്ധം ഉഭയകക്ഷിസമ്മതപ്രകാരം; കാമുകിയുടെ ബലാത്സംഗപരാതി കോടതി തള്ളി

ന്യൂഡല്‍ഹി: കാമുകന്‍ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി കോടതി തള്ളി. യൗവ്വനത്തിന്റെ തീക്ഷ്ണതയിലായിരുന്ന ഇരുവരും പ്രായത്തിന്റെ ആവേശത്തിന്റേയും ആകാംക്ഷയുടെയും ഭാഗമായി ഉഭയകക്ഷിസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹരിയാന സ്വദേശി വികുല്‍ ബക്ഷിയെ വെറുതെ വിട്ടുകൊണ്ടാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിരേന്ദര്‍ ഭട്ട് പറഞ്ഞു. നവമാധ്യമങ്ങളിലൂടെ ഇരുവരും കൈമാറിയിരുന്ന സന്ദേശങ്ങളും ഉഭയസമ്മതം വ്യക്തമാക്കുന്നുണ്ടെന്ന് വിധിയില്‍ പറയുന്നു. ലൈംഗികബന്ധം യാദൃശ്ചികമായി നടന്നതല്ലെന്നും […]

ചാര്‍ലി ലുക്ക്; കാവ്യയുടെ കിടുക്കന്‍ മേക്ക്ഓവര്‍

ചാര്‍ലി ലുക്ക്; കാവ്യയുടെ കിടുക്കന്‍ മേക്ക്ഓവര്‍

പുതിയ രൂപങ്ങളിലും ഭാവങ്ങളിലും ലുക്കായി കൊണ്ടിരിക്കുന്ന കാവ്യ ആ ചാര്‍ലി ലുക്കില്‍ എത്തിയാല്‍ എങ്ങനെയിരിക്കും ചാര്‍ലി ചിത്രം ഹിറ്റായതിനു പിന്നില്‍ വേഷങ്ങളുടെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. പാര്‍വ്വതിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ന്യൂ ലുക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് പാര്‍വതിയുടെ ആ മൂക്കുത്തി. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും ലുക്കായി കൊണ്ടിരിക്കുന്ന കാവ്യ ആ ചാര്‍ലി ലുക്കില്‍ എത്തിയാല്‍ എങ്ങനെയിരിക്കും. ചാര്‍ലി ലുക്കില്‍ എത്താന്‍ വേറൊന്നും കാവ്യ ചെയ്തില്ല, ആ മൂക്കുത്തി മാത്രം ഒന്നു പരീക്ഷിച്ചു. […]

മാലിന്യവിനിയോഗത്തിന് മത്സ്യം

മാലിന്യവിനിയോഗത്തിന് മത്സ്യം

ജൈവ മാലിന്യങ്ങള്‍ ഉല്‍കൃഷ്ടമായ ഉത്പന്നങ്ങളാക്കാവുന്ന സംരംഭമാണ് മത്സ്യക്കൃഷി. ജൈവ വസ്തുക്കള്‍ ചീഞ്ഞളിഞ്ഞുണ്ടാകുന്ന സൂക്ഷ്മ സസ്യങ്ങളും ചെറുപ്രാണികളും ആണ് മത്സ്യങ്ങളുടെ മുഖ്യ ആഹാരം. ജൈവ വസ്തുക്കള്‍ ജീര്‍ണിക്കുമ്പോള്‍ വെള്ളത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന പ്രാണവായു കുറയും എന്നതുകൊണ്ട് വളരെ നിശ്ചിതമായ സാന്ദ്രതയില്‍ മാത്രമെ വളര്‍ത്തു മത്സ്യങ്ങളെ സംഭരിച്ച് വളര്‍ത്തിയെടുക്കാനും കഴിയൂ. കുളത്തില്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന സൂക്ഷ്മജീവികളെ അരിച്ചെടുത്തു ഭക്ഷണം ആക്കുന്ന മത്സ്യ ഇനങ്ങളാണ് മിക്കതും എന്നതുകൊണ്ട് വലിയ വിസ്തൃതിയുള്ള കുളങ്ങള്‍ തന്നെ വേണം ഇത്തരത്തിലുള്ള കൃഷിക്ക്. അനുയോജ്യ മീനിനങ്ങള്‍ ജൈവമാലിന്യങ്ങളും അടുക്കള […]

കഴുത്തിനും വേണം കരുതല്‍

കഴുത്തിനും വേണം കരുതല്‍

സുന്ദരിയാകാന്‍ മുഖം മാത്രം മിനുക്കിയാല്‍ മതിയോ? മുഖസൗന്ദര്യത്തിന്റെ പൂര്‍ണ്ണത കഴുത്തിന്റെ ആകാരഭംഗിയെയും സൗന്ദര്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്. മുഖസൗന്ദര്യത്തിനായി ചെയ്യുന്ന എല്ലാ ബ്യൂട്ടി ട്രീറ്റ്‌മെന്റുകളും കഴുത്തിന്റെയും സൗന്ദര്യത്തിനായി ചെയ്യാവുന്നതാണ്. മുഖത്തിന്റെ അതേ പ്രാധാന്യം കഴുത്തിന് നല്‍കണം. കഴുത്തിന്റെ സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. കഴുത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടല്‍, മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന പാടുകള്‍, കഴുത്തിലെ കറുത്ത നിറം തുടങ്ങിയവയാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നം. ശരീരഭാരം വര്‍ദ്ധിച്ചാല്‍ കഴുത്തില്‍ കൊഴുപ്പടിയുകയും മാംസപേശികള്‍ തൂങ്ങിക്കിടന്ന് അഭംഗി വരുകയും ചെയ്യും. കൂടാതെ ഇരിക്കുമ്പോഴും […]