ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍ ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍ ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ന്യൂഡല്‍ഹി: ജിംനാസ്റ്റിക് താരം ദിപ കര്‍മാകര്‍ ലോക ഒളിമ്പിക്‌സിന് യോഗ്യത നേടി. ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക് താരമാണ് ദിപ കര്‍മകര്‍. വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ ആദ്യ നാലു സബ്ഡിവിഷനുകളില്‍ മുന്‍തൂക്കം നേടിയാണ് ദിപ യോഗ്യത നേടിയത്. ഞായറാഴ്ച റിതോ ഡെ ജനീറോയിലാണ് അന്തിമ യോഗ്യത ഒളിമ്പിക് ടെസ്റ്റ് നടന്നത്. മൊത്തം 52.698 പോയിന്റാണ് ദിപ നേടിയത്. അന്തിമ റാങ്കിംഗ് നില മറ്റ് മൂന്നു സബ്ഡിവിഷണനുകളിലെ മത്സരങ്ങളും പൂര്‍ത്തിയായശേഷമേ വ്യക്തമാകൂ. പതിനാല് മത്സരാര്‍ത്ഥികളാണ് യോഗ്യതാറൗണ്ടില്‍ […]

ശബരിമലയിലെ സ്ത്രീപ്രവേശനം; ഭരണഘടനാപരമായി വിലക്കാന്‍ സാധിക്കില്ലെന്ന് അമിക്കസ് ക്യൂറി

ശബരിമലയിലെ സ്ത്രീപ്രവേശനം; ഭരണഘടനാപരമായി വിലക്കാന്‍ സാധിക്കില്ലെന്ന് അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കാന്‍ ഭരണഘടനാപരമായി സാധിക്കില്ലെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ സുപ്രീം കോടതിയെ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 25, 26 അനുചേദ പ്രകാരം സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായി ആരാധന നടത്താനുള്ള അവകാശമുണ്ട്. ഇത് ലംഘിക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഭരണഘടനപരമായി സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതില്‍ തെറ്റുണ്ടോ എന്നു മാത്രമാണ് കോടതി പരിശോധിക്കുന്നത്. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. പൊതുക്ഷേത്രമായതിനാല്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ […]

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളോട് ഇപ്പോഴും വിവേചനം കാട്ടുന്നു: ജസ്റ്റിസ് ശ്രീദേവി

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളോട് ഇപ്പോഴും വിവേചനം കാട്ടുന്നു: ജസ്റ്റിസ് ശ്രീദേവി

ചെങ്ങന്നൂര്‍: സ്ത്രീകളോട് യാതൊരുവിധ വിവേചനവും പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 66 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ലന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടും നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും അത് നടപ്പാക്കുവാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ലന്നും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി പറഞ്ഞു. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിിലെ വികസന മതേതര മുന്നണി സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളായി അധികാര കസേരകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നവര്‍ക്ക് […]

അമേരിക്കയുടെ യുദ്ധമുഖത്ത് ഇനി വനിതകളും അണിനിരക്കുന്നു

അമേരിക്കയുടെ യുദ്ധമുഖത്ത് ഇനി വനിതകളും അണിനിരക്കുന്നു

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി അമേരിക്കയുടെ യുദ്ധമുഖത്ത് ഇനി സ്ത്രീകളും അണിനിരക്കും. എല്ലാ മേഖലയിലും ലിംഗ സമത്വം ഉറപ്പാക്കുക എന്നതിന്റെ ഭാഗമായാണ് യുദ്ധമുഖത്തേക്കും വനിതകളെ കൊണ്ടുവരാനുള്ള അമേരിക്കയുടെ പദ്ധതി. ഇരുപത്തിരണ്ട് വനിതകളാണ് ആദ്യഘട്ടത്തില്‍ യുദ്ധത്തിന് അണിനിരക്കുക. പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ സെക്കന്‍ഡ് ലഫ്റ്റനന്റുമാരായി നിയമിക്കപ്പെടും. ഇരുപത്തിരണ്ട് വനിതകളില്‍ പതിമൂന്ന് പേര്‍ ആയുധ മേഖലയിലും ഒന്‍പതുപേര്‍ കാലാള്‍പ്പടയിലേക്കുമാകും പോകുക. യുദ്ധത്തില്‍ അണിനിരക്കുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ദീര്‍ഘനാള്‍ ഒരു പ്രദേശത്തുതന്നെ താമസിക്കേണ്ടതായി വരും. സൈനിക രംഗങ്ങളിലെല്ലാം വനിതാ പ്രാധാന്യം ഉറപ്പാക്കണമെന്ന് 2013 […]

മുസ്ലിംലീഗിലെ പുരുഷന്‍മാരുടെ അവസരം കുറയുമെന്ന പേടിയാണ് സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന് ഖമറുന്നിസ

മുസ്ലിംലീഗിലെ പുരുഷന്‍മാരുടെ അവസരം കുറയുമെന്ന പേടിയാണ് സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന് ഖമറുന്നിസ

കൊച്ചി: കഴിവുളള വനിതകള്‍ രാഷ്ട്രീയ രംഗത്തുവന്നാല്‍ അവസരം കുറയുമെന്ന പുരുഷന്‍മാരുടെ പേടിയാണ് മുസ്ലിം ലീഗ് തങ്ങള്‍ക്ക് സീറ്റ് തരാതിരിക്കാന്‍ കാരണമെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍. അവസാനഘട്ടം വരെ കാത്തിരുന്നിട്ടും വനിതകള്‍ക്ക് ഒരു സീറ്റ് പോലും അനുവദിക്കാത്ത മുസ്ലിം ലീഗിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുണ്ട്. പല ജില്ലകളിലും പ്രചാരണങ്ങളില്‍ നിന്നും വനിതകള്‍ വിട്ടുനില്‍ക്കുകയാണെന്നും ഖമറുന്നിസ അന്‍വര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്‍പെ തന്നെ സീറ്റ് അനുവദിക്കണമെന്ന് ലീഗ് നേതൃത്വത്തോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണെന്നും, നാല് സീറ്റുകള്‍ ഒഴിച്ചിട്ട് […]

ഐശ്വര്യ റായ് ബച്ചന്‍ ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍

ഐശ്വര്യ റായ് ബച്ചന്‍ ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍

2016ലെ ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഐശ്വര്യ റായ് ബച്ചന് സമ്മാനിച്ചു. തനിക്കു കിട്ടിയ പുരസ്‌കാരം മകളായ ആരാധ്യയ്ക്കു സമര്‍പ്പിക്കുന്നുവെന്ന് താരം പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞതിലും സിനിമയെന്ന തൊഴില്‍ തുടരാന്‍ കഴിയുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യ പ്രതികരിച്ചു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ സ്ത്രീത്വത്തെ പ്രതിനിധീകരിക്കാന്‍ പലപ്പോഴും സാധിച്ചതിലും ഏറെ അഭിമാനമുണ്ടെന്നും […]

രാജ്യം ചുറ്റാനിറങ്ങിയ പ്രശസ്ത വനിതാ ബൈക്കര്‍ വീനു പലിവാള്‍ അപകടത്തില്‍ മരിച്ചു

രാജ്യം ചുറ്റാനിറങ്ങിയ പ്രശസ്ത വനിതാ ബൈക്കര്‍ വീനു പലിവാള്‍ അപകടത്തില്‍ മരിച്ചു

ഭോപ്പാല്‍: ഇന്ത്യയിലെ പ്രശസ്ത ബൈക്ക് യാത്രിക വീനു പലിവാള്‍ (44) വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. പരുക്കേറ്റ വീനുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള ഗ്യാരാസ്പൂരില്‍ വെച്ച് വീനു ഓടിച്ചിരുന്ന ഹാര്‍ലി ഡേവിസണ്‍ ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. വീനുവിനൊപ്പം സുഹൃത്തും മറ്റൊരു ബൈക്കില്‍ ഒപ്പമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് മധ്യപ്രദേശിലെത്തിയത്. വീനു ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ഗുരുതരമായി […]

സുന്ദരിയാകാന്‍ ചെറുനാരങ്ങ

സുന്ദരിയാകാന്‍ ചെറുനാരങ്ങ

സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാന പൊടിക്കൈവിദ്യയാണ് ചെറുനാരങ്ങ. ഭക്ഷത്തില്‍ ചേര്‍ക്കാനും പാനീയമാക്കാനും മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഈ ചെറുനാരങ്ങ ഉത്തമമാണ്. തിരിച്ചറിയാം നാരങ്ങയുടെ ഗുണങ്ങള്‍. മുഖക്കുരു അകറ്റാന്‍  മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങാനീര് പുരട്ടുന്നത് ഉത്തമമാണ്. നാരങ്ങാനീര് നേരിട്ട് പുരട്ടുകയോ ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ളിടത്ത് പുരട്ടുകയോ ചെയ്യാം. പത്തുമിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം വൃത്തിയായി കഴുകി കളയാം. ദിവസത്തില്‍ രണ്ടു പ്രാവശ്യം ഇതാവര്‍ത്തിക്കുന്നത് മുഖക്കുരുവിന് ഉത്തമമാണ്.  വെള്ളക്കടലയുടെ പൊടി ഒരു പാത്രത്തില്‍ […]

സൗന്ദര്യ റാണി പ്രിയദര്‍ശിനി ചാറ്റര്‍ജി; മുംബൈയില്‍ ഫെമിന മിസ് ഇന്ത്യ മല്‍സരത്തിന് താരശോഭയോടെ പര്യവസാനം

സൗന്ദര്യ റാണി പ്രിയദര്‍ശിനി ചാറ്റര്‍ജി; മുംബൈയില്‍ ഫെമിന മിസ് ഇന്ത്യ മല്‍സരത്തിന് താരശോഭയോടെ പര്യവസാനം

എഫ്ബിബി ഫെമിന മിസ് ഇന്ത്യ മല്‍സരം ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യ മല്‍സരമാണ്. 2016ലെ ഇന്ത്യയുടെ സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ടത് പ്രിയദര്‍ശിനി ചാറ്റര്‍ജിയാണ്. ഇക്കുറി ലോക സുന്ദരി പട്ടത്തിന് വേണ്ടി ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിക്കുക മിസ് ഇന്ത്യ പട്ടം നേടിയ ഗുവാഹട്ടിയില്‍ നിന്നുള്ള പ്രിയദര്‍ശിനി ചാറ്റര്‍ജിയാണ്. മുംബൈയില്‍ നിന്നുള്ള സുഷൃദി കൃഷ്ണ റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ലക്‌നൗവില്‍ നിന്നുള്ള പങ്കുരി ഗിഡ്വാനി സെക്കന്റ് റണ്ണറപ്പായി.ഡല്‍ഹിയിലെ ഹിന്ദു കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയദര്‍ശിനി. മുംബൈയിലെ യാഷ് […]

അസം റൈഫിള്‍സിലെ ആദ്യ വനിതാ ബാച്ച് പുറത്തിറങ്ങി; ബാച്ചിലുള്ളത് 100 വനിതകള്‍

അസം റൈഫിള്‍സിലെ ആദ്യ വനിതാ ബാച്ച് പുറത്തിറങ്ങി; ബാച്ചിലുള്ളത് 100 വനിതകള്‍

ഗുവാഹത്തി: അസം റൈഫിള്‍സിലെ ആദ്യ വനിത ബാച്ച് പുറത്തിറങ്ങി. ഒന്നര നൂറ്റാണ്ടിലേറെയായി നിലനിന്നുപോന്ന ആണ്‍ക്കോയ്മക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് വനിതകളുടെ ആദ്യ ബാച്ച് പരിശീലന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. നാഗാലാന്റിലെ ഷോഖുവിയിലാണ് പാസ്സിംഗ് ഔട്ട് നടന്നത്. ലുസായ് കമ്പനി എന്നാണ് വനിതാ വിഭാഗത്തിന്റെ പേര്. അവിഭക്ത ആസമിലെ ചരിത്ര പ്രാധാന്യമുള്ള പര്‍വതത്തിന്റെ പേരാണ് ലുസായ്. വ്യാഴാഴ്ച പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ബാച്ചില്‍ 100 വനിതകളാണുള്ളത്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നിയന്ത്രിക്കുന്ന അസം റൈഫ്ള്‍സില്‍ 127 വനിതകളെയാണ് ആദ്യം […]