റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യ വനിതാ സിഎഫ്ഒ ആയി സുധ ബാലകൃഷ്ണൻ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യ വനിതാ സിഎഫ്ഒ ആയി സുധ ബാലകൃഷ്ണൻ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സുധ ബാലകൃഷ്ണനെ നിയമിച്ചു. 2016 ൽ ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണായി എത്തിയതിനുശേഷമുള്ള വലിയ തീരുമാനങ്ങളിലൊന്നാണിത്.അതേസമയം ശമ്പളത്തുകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സുധ ചുമതലയേറ്റെടുത്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റായ സുധ ബാലകൃഷ്ണൻ എൻഎസ്ഡിഎൽ (നാഷനൽ സെക്യുരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) വൈസ് പ്രസിഡന്റാണ്. മൂന്നു വർഷത്തേക്കാണ് ചുമതല. താമസസൗകര്യത്തോടെ മാസം രണ്ടു ലക്ഷം രൂപയും വീട് ഇല്ലാതെ നാലു ലക്ഷം രൂപയും ശമ്പളമുള്ള പോസ്റ്റാണ് ആർബിഐ സിഎഫ്ഒയുടേത്. […]

ചരിത്രം വഴിമാറി; ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ പ്രാഞ്ജാല്‍ പാട്ടീല്‍ അസിസ്റ്റന്റ് കളക്ടര്‍

ചരിത്രം വഴിമാറി; ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ പ്രാഞ്ജാല്‍ പാട്ടീല്‍ അസിസ്റ്റന്റ് കളക്ടര്‍

കൊച്ചി: മഹാരാഷ്ട്ര സ്രദേശിനി പ്രാഞ്ജാല്‍ പാട്ടീല്‍ ഇന്നലെ കലക്ടറേറ്റിന്റെ പടവുകള്‍ കയറി എത്തിയത് സംസ്ഥാന സിവില്‍സര്‍വീസിലെ പുതിയൊരു ചരിത്രത്തിലേക്കായിരുന്നു. ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും അകക്കാഴ്ചയുടെ കരുത്തില്‍ ഐഎഎസ് നേടിയ പ്രാഞ്ജാല്‍ പാട്ടീല്‍ എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി തിങ്കളാഴ്ച ചുമതലയേറ്റു. മുസ്സൂറിയിലെ ഐഎഎസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ പ്രാഞ്ജാലിന്റെ ആദ്യ നിയമനമാണ് കൊച്ചിയിലേത്. കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് 124ാം റാങ്ക് നേടിയാണ് പ്രാഞ്ജാള്‍ ഐഎഎസ് എന്ന നേട്ടം സ്വന്തമാക്കിയത്. ആറാം വയസ്സിലാണ് പ്രഞ്ജാലിന് […]

131 വയസ്സായ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം കേട്ട് ഞെട്ടലോടെ ലോകം; ത്രില്ലടിച്ച് ന്യൂഡില്‍സ് കമ്പനികള്‍; ദീര്‍ഘായുസ്സിന് പിന്നിലെ രഹസ്യങ്ങള്‍

131 വയസ്സായ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം കേട്ട് ഞെട്ടലോടെ ലോകം; ത്രില്ലടിച്ച് ന്യൂഡില്‍സ് കമ്പനികള്‍; ദീര്‍ഘായുസ്സിന് പിന്നിലെ രഹസ്യങ്ങള്‍

  സാധാരണ ആളുകളെ സംബന്ധിച്ചിടത്തോളം വാര്‍ധക്യമെന്നത് അസുഖങ്ങളോട് മല്ലിട്ട് ആശുപത്രിയോടും മരുന്നുകളോടും കൂട്ടുകൂടുന്ന കാലമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മുത്തശ്ശിക്ക് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല. വയസ്സ് 131 ആയെങ്കിലും പതിനാറിന്റെ ചുറുചുറുക്കാണ് ചൈനയിലെ ആലിമിഹാന്‍ സെയ്തി എന്ന മുത്തശ്ശിയ്ക്ക്. ലളിതമായ ഡയറ്റും നീളന്‍ നൂഡില്‍സുമാണത്രേ ഈ മുത്തശ്ശിയുടെ ആരോഗ്യത്തിന്റെ രഹസ്യം. ന്യൂഡില്‍സ് നിര്‍മാണ കമ്പനികള്‍ക്ക് ഇനി ഇതില്‍പ്പരം പരസ്യം വേറെന്തു ലഭിക്കാനാണ്. 1886 ജൂണ്‍ 25-നാണ് സെയ്തി ജനിച്ചത്. 5 തലമുറയില്‍പ്പെട്ട പേരക്കുട്ടികള്‍ അടക്കം 56 […]

15 ആം വയസ്സിൽ പീഡനത്തിന്റെ ഇര, ഇന്ന് സ്റ്റണ്ട് വുമൻ; ഇത് ഉയർത്തെഴുനേൽപ്പിന്റെ മറ്റൊരു ജീവഗാഥ

15 ആം വയസ്സിൽ പീഡനത്തിന്റെ ഇര, ഇന്ന് സ്റ്റണ്ട് വുമൻ; ഇത് ഉയർത്തെഴുനേൽപ്പിന്റെ മറ്റൊരു ജീവഗാഥ

പതിനഞ്ചാം വയസ്സിൽ പീഡനത്തിനിര, ഇന്ന് ബോളിവുഡിലെ പ്രശസ്ഥ സ്റ്റണ്ട് മാസ്റ്റർ. നരകതുല്യമായിരുന്ന ജീവിതത്തിൽ നിന്നും പൊരുതി ഇന്ന് ഇന്ത്യൻ സിനിമാലോകത്തെ അവിഭാജ്യഘടകമായതിന് പിന്നിൽ കണ്ണീരിന്റെ ഉപ്പും, പ്രതിരോധത്തിന്റെ അഗ്നിയും കലർന്ന കഥയുണ്ട് ഗാത ടണ്ടന് പറയാൻ. ഗീത ടണ്ടൻ വിവാഹം കഴിക്കുമ്പോൾ പ്രായം 15 വയസ്സ്. സ്‌നേഹം നിറഞ്ഞ ഭർത്താവിനെയും, സ്വന്തം മകളെ പോലെ തന്നെ കരുതുന്ന അമ്മായമ്മയെയും സ്വപ്‌നം കണ്ട് ചെന്ന ഗീതയെ കാത്തിരുന്നത് ഒരു മനുഷ്യനും സഹിക്കാനാകാത്ത പീഡനകാലങ്ങൾ. ഒടുവിൽ എല്ലാം ഇട്ടെറിഞ്ഞ് പോവുമ്പോൾ […]

ഇന്ത്യന്‍ സ്ത്രീകളില്‍ വിഷാദരോഗം കൂടുന്നുവെന്ന് പഠനങ്ങള്‍

ഇന്ത്യന്‍ സ്ത്രീകളില്‍ വിഷാദരോഗം കൂടുന്നുവെന്ന് പഠനങ്ങള്‍

ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ വിഷാദരോഗം കൂടുന്നുവെന്ന് പഠനങ്ങള്‍. ഇരുപതില്‍ ഒരു സ്ത്രീ വീതം വിഷാദരോഗത്തിന് അടിമയെന്നാണ് പഠനത്തില്‍ പറയുന്നത്. വിഷാദരോഗത്തിനായുളള മരുന്നുകളുടെ ഉപയോഗത്തിലും ചികിത്സ തേടുന്നതിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കൂടുതലാണ്. സാമ്പത്തികവും സാമൂഹികവുമായി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ,ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി കാരണങ്ങളാണ് സ്ത്രീകളിലെ വിഷാദത്തിന് കാരണമാവുന്നത് 10.6 ലക്ഷത്തോളം പേരാണ് വിഷാദരോഗത്തിനായുളള ആന്‍ിഡിപ്രസന്റ് മരുന്നിനെ ആശ്രയിച്ചതെന്നാണ് പഠനം പറയുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആന്‍ിഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം ഇരട്ടിയായിട്ടുണെന്നാണ് ബെംഗളൂരു […]

ഈ വിമാനങ്ങളില്‍ ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മയോട് ചേര്‍ന്നുറങ്ങാം

ഈ വിമാനങ്ങളില്‍ ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മയോട് ചേര്‍ന്നുറങ്ങാം

യാത്ര ചെയ്യുമ്പോള്‍ വീട്ടിലെ പോലെ കിടന്നുറങ്ങാന്‍ സാധിച്ചിരുന്നെങ്കിലെന്ന് തോന്നാറില്ലേ? പ്രത്യേകിച്ച് കുട്ടികളുള്ള അമ്മമാരാകും ഈ സൗകര്യം കൂടുതല്‍ ആഗ്രഹിക്കുക. അത്തരമൊരു സൗകര്യമൊരുക്കിയിരിക്കുകയാണ് എയര്‍ ന്യൂസിലാന്റ് വിമാനക്കമ്പനി. സ്‌കൈ കൗച്ച് എന്ന പേരില്‍ കമ്പനി ഒരുക്കിയിരിക്കുന്ന സീറ്റിംഗ് സംവിധാനത്തിലൂടെ കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ഒരുമിച്ച് കിടന്നുറങ്ങാന്‍ സാധിക്കും. അമ്മയ്ക്കും കുഞ്ഞിനും മാത്രമല്ല, ദമ്പതികള്‍ക്കും സ്‌കൈ കൗച്ച് സംവിധാനം ലഭ്യമാണ്. ഈ സീറ്റുകളുള്ള ഭാഗത്തേക്ക് മറ്റ് യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഇത്തരത്തില്‍ സ്‌കൈ കൗച്ച് സൗകര്യം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. […]

പരീക്ഷയ്ക്കിടെ പിഞ്ചുകുഞ്ഞിനെ പരിപാലിച്ച് യുവതി; കുഞ്ഞിനെ മടിയില്‍വെച്ച് നിലത്തിരുന്ന് പരീക്ഷയെഴുതി

പരീക്ഷയ്ക്കിടെ പിഞ്ചുകുഞ്ഞിനെ പരിപാലിച്ച് യുവതി; കുഞ്ഞിനെ മടിയില്‍വെച്ച് നിലത്തിരുന്ന് പരീക്ഷയെഴുതി

  രണ്ട് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി പരീക്ഷയെഴുതി ഒരമ്മ. അഫ്ഗാനിസ്ഥാനിലാണ് യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതാന്‍ പിഞ്ചുകുഞ്ഞുമായി യുവതി എത്തിയത്. ജഹാന്‍ താബ് എന്ന 22കാരിയാണ് ഇത്തരത്തില്‍ പരീക്ഷയ്‌ക്കെത്തിയത്. അഫ്ഗാനിലെ ദായ്കുന്ദി പ്രവിശ്യയിലെ ഒരു സ്വകാര്യ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയായിരുന്നു യുവതി എഴുതിയത്. പരീക്ഷ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും കുഞ്ഞ് കരയാന്‍ തുടങ്ങി. ഇതോടെ യുവതി കുഞ്ഞിനെ എടുത്ത് കസേരിയില്‍ നിന്ന് എഴുന്നേറ്റ് നിലത്തിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ മടിയില്‍ കിടത്തിയ ശേഷം പരീക്ഷ എഴുതാന്‍ തുടങ്ങി. […]

കാമുകനുമായുള്ള സൗന്ദര്യപിണക്കം മരിയയുടെ ജീവിതം തന്നെ മാറ്റി; അതിസുന്ദരിയായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്

കാമുകനുമായുള്ള സൗന്ദര്യപിണക്കം മരിയയുടെ ജീവിതം തന്നെ മാറ്റി; അതിസുന്ദരിയായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്

  ഒരുകാലത്ത് ആണ്‍കുട്ടികളുടെ സ്വപ്ന സുന്ദരി ആയിരുന്ന 23കാരിയായ മരിയ ഇന്ന് കണ്ണിന് കാഴ്ചയില്ലാത്ത ബുദ്ധിക്ക് കുറവുള്ള ഒരു സാധാരണ സ്ത്രീയായി മാറിയിരിക്കുകയാണ്. ഒരുപക്ഷേ അതിന്റെ കാരണം കേട്ടാല്‍ എല്ലാവര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. മരിയയും ബോയ്ഫ്രണ്ടുമായുള്ള കാര്‍ യാത്രയാണ് മരിയയുടെ വിധി തിരുത്തി എഴുതിയത്. കാറില്‍ യാത്ര ചെയ്യവേ മരിയയും കാമുകനുമായി ഉണ്ടായ ചെറിയ പിണക്കത്തിനൊടുവില്‍ ദേഷ്യപ്പെട്ട കാമുകന്‍ കാറില്‍ നിന്ന് എടുത്തു ചാടുകയും കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിപ്പിക്കുകയും ചെയ്തതാണ് മരിയയുടെ ദുര്‍വിധിക്ക് കാരണം. […]

പെണ്‍ഭ്രൂണഹത്യയെ കുറിച്ച് ഷാലെറ്റിന്‍റെ കുറിപ്പ്

പെണ്‍ഭ്രൂണഹത്യയെ കുറിച്ച് ഷാലെറ്റിന്‍റെ കുറിപ്പ്

കൊച്ചി: തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ നിലനില്‍ക്കുന്ന പെണ്‍ഭ്രൂണഹത്യയേയും ശൈശവ വിവാഹത്തെയും കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തക ഷാലെറ്റ് ജിമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിക്കേണ്ടിവരികയും പ്രസവിക്കേണ്ടി വരികയും ചെയ്യുന്ന പെണ്‍കുട്ടികളുടെ ഖേദകരമായ അവസ്ഥയാണ് ഗ്രാമത്തില്‍ കാണാന്‍ കഴിഞ്ഞതെന്ന് ഷാലെറ്റ് ജിമ്മി ഫേസ്ബുക്ക് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തമിഴ്നാട്ടിലെ കുഗ്രാമങ്ങളിലെ അനാചരങ്ങളാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. യാതൊന്നിനും നിവര്‍ത്തിയില്ലാതെ പല കുഞ്ഞുങ്ങളെയും ഗര്‍ഭത്തില്‍വെച്ചുതന്നെ ഇവിടുത്തെ സ്ത്രീകൾക്ക് അലസിപ്പിക്കേണ്ടിവരികയും ചെയ്യുന്നുവെന്ന് ലേഖിക പറയുന്നു. പല പത്രങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും […]

സ്ത്രീകള്‍ക്ക് മാത്രമായി സൂപ്പര്‍ഷീ ദ്വീപ് ഒരുങ്ങുന്നു

സ്ത്രീകള്‍ക്ക് മാത്രമായി സൂപ്പര്‍ഷീ ദ്വീപ് ഒരുങ്ങുന്നു

W ഹെല്‍സിങ്കി: ‘പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുമായി ഫിന്‍ലന്‍ഡില്‍ ഒരു കൊച്ചു ദ്വീപ് ഒരുങ്ങുന്നു. സമൂഹത്തിലെ സമ്മര്‍ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമെല്ലാം ഇടയില്‍ നിന്ന് മാറി സ്വസ്ഥമായ ഒരിടത്ത് സമയം ചിലവിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ദ്വീപ് ഒരുങ്ങുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി ഒരു ഉല്ലാസ ദ്വീപ്. ക്രിസ്റ്റിന റോത്ത് എന്ന സംരംഭകയാണ് ദ്വീപ് വാങ്ങി അത് റിസോര്‍ട്ടായി മാറ്റുന്നത്. ‘സൂപ്പര്‍ ഷീ ദ്വീപ്’ ജൂലൈയില്‍ തുറക്കും. പത്ത് പേര്‍ക്ക് താമസിക്കാവുന്ന നാല് ആഡംബര കാബിനുകളാണ് ഇവിടെ ഒരുക്കുന്നത്. ഇവിടെയെത്തുന്ന […]