എ കെ ആന്റണിക്ക് ശസ്ത്രക്രിയ

എ കെ ആന്റണിക്ക് ശസ്ത്രക്രിയ

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രോസ്‌ടേറ്റ് ഗ്ലാന്‍ഡ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. പ്രോസ്‌ടേറ്റ് ഗ്രന്ഥിയുടെ വീക്കത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.   മൂന്നു ദിവസത്തിനു ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. അദ്ദേഹത്തിന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാധ്യമശ്രദ്ധ ഒഴിവാക്കുന്നതിനായി കുടുംബവുമായി ഏറ്റവും അടുത്ത ആളുകളെ മാത്രമാണ് ശസ്ത്രക്രിയയുടെ വിവരം നേരത്തെ അറിയിച്ചിരുന്നത്. സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാക്‌ പ്രകോപനം:ആന്റണി പാര്‍ലമെന്റില്‍ ഇന്ന്‌ പ്രസ്‌താവന നടത്തും

പാക്‌ പ്രകോപനം:ആന്റണി പാര്‍ലമെന്റില്‍ ഇന്ന്‌ പ്രസ്‌താവന നടത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം തുടരുന്ന പാകിസ്ഥാന്‍ നടപടിയെ സംബന്ധിച്ച്‌ പ്രതിരോധമന്ത്രി എ കെ ആന്റണി പാര്‍ലമെന്റില്‍ ഇന്ന്‌ പ്രസ്‌താവന നടത്തും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 85 ശതമാനം വര്‍ദ്ധനയാണ്‌ കരാര്‍ ലംഘനത്തില്‍ ഉണ്ടായത്‌. കൂടാതെ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്‌തു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മാത്രം പാകിസ്ഥാന്‍ 20 തവണ കരാര്‍ ലംഘനം നടത്തി.ജനുവരി ഒന്ന്‌ മുതല്‍ ഓഗസ്റ്റ്‌ അഞ്ച്‌ വരെ 70 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌. ഈ […]