പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രജൗരി ജില്ലയിലെ ഹാമിര്‍പൂര്‍ മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ശനിയാഴ്ച വെടിവെയ്പ് നടത്തിയത്. ഇന്ത്യന്‍ സേനയും തിരിച്ചടിച്ചതോടെ വെടിവെയ്പ് ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.     ശനിയാഴ്ച രാത്രി 11.55 ഓടെയാണ് പാക്കിസ്ഥാന്‍ വെടിവെയ്പ് തുടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണി വരെ വെടിവെയ്പ് നീണ്ടു നിന്നു. ആളപായമോ മറ്റു നാശനഷ്ടമോ ഇരുഭാഗത്തും രേഖപ്പെടുത്തിയിട്ടില്ല.

പാക്‌ പ്രകോപനം:ആന്റണി പാര്‍ലമെന്റില്‍ ഇന്ന്‌ പ്രസ്‌താവന നടത്തും

പാക്‌ പ്രകോപനം:ആന്റണി പാര്‍ലമെന്റില്‍ ഇന്ന്‌ പ്രസ്‌താവന നടത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം തുടരുന്ന പാകിസ്ഥാന്‍ നടപടിയെ സംബന്ധിച്ച്‌ പ്രതിരോധമന്ത്രി എ കെ ആന്റണി പാര്‍ലമെന്റില്‍ ഇന്ന്‌ പ്രസ്‌താവന നടത്തും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 85 ശതമാനം വര്‍ദ്ധനയാണ്‌ കരാര്‍ ലംഘനത്തില്‍ ഉണ്ടായത്‌. കൂടാതെ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്‌തു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മാത്രം പാകിസ്ഥാന്‍ 20 തവണ കരാര്‍ ലംഘനം നടത്തി.ജനുവരി ഒന്ന്‌ മുതല്‍ ഓഗസ്റ്റ്‌ അഞ്ച്‌ വരെ 70 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌. ഈ […]