മൂന്നാറിലെ ഭൂമിയില്‍ ടാറ്റയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാറിന്റെ സത്യവാങ്മൂലം

മൂന്നാറിലെ ഭൂമിയില്‍ ടാറ്റയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാറിന്റെ സത്യവാങ്മൂലം

മൂന്നാറില്‍ ടാറ്റ ഗ്രൂപ്പ് നടത്തിയ ഭൂമി ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ടാറ്റ കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്നും വ്യാജരേഖ ചമച്ചാണ് ഈ ഭൂമി ടാറ്റ തട്ടിയെടുത്തതെന്നും റവന്യൂവകുപ്പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 1976ല്‍ വിദേശകമ്പനി ടാറ്റയുമായി നടത്തിയ ഭൂമി ഇടപാടിന് നിയമസാധുത ഇല്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വിദേശ കൈമാറ്റ നിയമത്തിന്റെ (FERA) നഗ്‌നമായ ലംഘനമാണ് ടാറ്റ നടത്തിയത്. ഭൂമി ഇടപാട് രാജ്യത്തിന്റെ പരമാധികാരത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും സര്‍ക്കാര്‍ […]

കണ്ണൂരില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതാരെന്ന് ഹൈക്കോടതി

കണ്ണൂരില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതാരെന്ന് ഹൈക്കോടതി

കണ്ണൂരില്‍ മുഖ്യമന്ത്രിയെ ആരാണ് കല്ലെറിഞ്ഞതെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നോയെന്ന് ഹൈക്കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന് ഡിജിപി പറഞ്ഞു. എങ്കില്‍ അത് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കു നേരെ കല്ലുമഴ ഉണ്ടായെന്നും ഡിജിപി കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

തര്‍ക്കം വരുമാനമുള്ള പള്ളികളിലേ ഉള്ളൂവെന്ന് ഹൈക്കോടതി നിരൂക്ഷണം

തര്‍ക്കം വരുമാനമുള്ള പള്ളികളിലേ ഉള്ളൂവെന്ന് ഹൈക്കോടതി നിരൂക്ഷണം

വരുമാനമുള്ള പള്ളികളിലേ തര്‍ക്കമുള്ളൂ എന്ന് ഹൈക്കോടതി. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. വരുമാനം ഇല്ലാത്ത പള്ളികളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കഷ്ടപ്പെടുകയാണ്. പല പള്ളികളും മേല്‍ക്കൂര മാറ്റാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്. സമ്പത്തുള്ള പള്ളികളില്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങളുള്ളൂ എന്നും അവിടെ മാത്രമേ ഇത്തരം പ്രശ്‌നങ്ങളുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. കോലഞ്ചേരി പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം കോടതിയെ സമീപിച്ചത്. പള്ളിയില്‍ ആരാധന നടത്താന്‍ യാക്കോബായ വിഭാഗത്തിന് ഹൈക്കോടതി […]

വഴിയെ പോകുന്ന രാഷ്ട്രീയക്കാര്‍ കാര്യമറിയാതെ കോടതിയെ വിമര്‍ശിക്കുന്നു: ഹൈക്കോടതി

വഴിയെ പോകുന്ന രാഷ്ട്രീയക്കാര്‍ കാര്യമറിയാതെ കോടതിയെ വിമര്‍ശിക്കുന്നു: ഹൈക്കോടതി

വഴിയെ പോകുന്ന രാഷ്ട്രീയക്കാര്‍ ജഡ്ജിമാരെയും കോടതിയെയും കാര്യമറിയാതെ വിമര്‍ശിക്കുകയാണെന്ന് ഹൈക്കോടതി. സമൂഹത്തിലെ മറ്റെല്ലാ സംവിധാനങ്ങളും നിര്‍വീര്യമാക്കിയ ശേഷം കോടതികളെ ആക്രമിക്കുകയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കോടതിയെ വിമര്‍ശിക്കാന്‍ അര്‍ഹരായവര്‍ ഉണ്ടെന്നും എന്നാല്‍ കോടതിയെ തകര്‍ക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ജ. ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു.മാധ്യമങ്ങളില്‍ നടന്ന ബഞ്ച് മാറ്റ ചര്‍ച്ചകളിലും കോടതിക്ക് അത്യപ്തി രേഖപ്പെടുത്തി.  സോളാര്‍ കേസുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ബെഞ്ച് മാറ്റത്തെ കുറിച്ച് ചാനലുകളില്‍ വന്ന ചര്‍ച്ചകളെ പരാമര്‍ശിച്ചത്. […]

സംസ്ഥാനത്തെ ഡിജിപിക്കും സലീംരാജിനെ ഭയമാണോയെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ഡിജിപിക്കും സലീംരാജിനെ ഭയമാണോയെന്ന് ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്തെ ഡിജിപിക്കും  മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ ഭയമാണോ എന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയെപ്പോലെയാണ് സലീംരാജ് പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാനത്ത് എന്തു ജനാധിപത്യമാണ് നടക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഭൂമിതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സലീംരാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിനെ ഹൈക്കോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.   സലീംരാജിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് പറഞ്ഞ ഹൈക്കോടതി ഒരു കോണ്‍സ്റ്റബിളിനെപ്പോലും ഡിജിപിക്ക് ഭയമാണോ എന്നു ചോദിച്ചു. ഒരു കോണ്‍സ്റ്റബിളിനെപ്പോലും ഭയക്കേണ്ട സ്ഥിതിയാണ് ജനങ്ങള്‍ക്കെന്നും കോടതി നിരീക്ഷിച്ചു. ഭൂമി തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട് സലീംരാജിന്റെ […]

മുഖ്യമന്ത്രിയെ ശ്രീധരന്‍ നായരും സരിതയും കണ്ടതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി

മുഖ്യമന്ത്രിയെ  ശ്രീധരന്‍ നായരും സരിതയും കണ്ടതില്‍ എന്താണ്  തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സരിതയും ശ്രീധരന്‍ നായരും കണ്ടതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി. എന്നാല്‍ സരിതയുമൊത്ത് മുഖ്യമന്ത്രി കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടാണ് സോളാറില്‍ പണം മുടക്കിയതെന്നും ശ്രീധരന്‍നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശ്രീധരന്‍ നായരുടെ സത്യവാങ്മൂലം പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഹര്‍ജി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയിലായിരുന്നു ശ്രീധരന്‍ നായരുടെ സത്യവാങ്മൂലം. താന്‍ 2012 ജൂലൈയില്‍ മുഖ്യമന്ത്രിയെ ഓഫിസിലെത്തി കണ്ടിരുന്നു, സരിതയും ഒപ്പമുണ്ടായിരുന്നു.     മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് ടീം […]

എംജി സര്‍വ്വകലാശാലയുടെ പുതിയ തസ്തിക്കള്‍ റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

എംജി സര്‍വ്വകലാശാലയുടെ പുതിയ തസ്തിക്കള്‍ റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

കൊച്ചി: സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ ആകില്ലെന്ന് ഹൈക്കോടതി. എംജി സര്‍വ്വകലാശാലയുടെ പുതിയ തസ്തിക്കള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.   സര്‍ക്കാര്‍ നടപടിക്കെതിരെ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കുള്ള ഗ്രാന്റ് സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ 56 തസ്തികകള്‍ സൃഷ്ടിച്ചതിനെതുടര്‍ന്നായിരുന്നു നടപടി .ഒപ്പം 3 പ്രാവാശ്യം ഗവര്‍ണര്‍ സര്‍വ്വകലാശാല വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു

കേസ് നടത്തിപ്പിനായി നിയമിക്കപ്പെടുന്ന അഭിഭാഷകരില്‍ ഭൂരിഭാഗവും കഴിവുകെട്ടവരെന്ന് ഹൈക്കോടതി

കേസ് നടത്തിപ്പിനായി നിയമിക്കപ്പെടുന്ന അഭിഭാഷകരില്‍ ഭൂരിഭാഗവും കഴിവുകെട്ടവരെന്ന് ഹൈക്കോടതി

കൊച്ചി : ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ കേസ് നടത്തിപ്പിനായി നിയമക്കപ്പെടുന്ന അഭിഭാഷകരില്‍ ഭൂരിഭാഗവും കഴിവുകെട്ടവരെന്ന് ഹൈക്കോടതി. മിക്ക അഭിഭാഷകരുടെയും നിയമന മാനദണ്ഡം രാഷ്ട്രീയ സ്വാധീനമാണെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്. 2008 ഒക്‌റ്റോബര്‍ 21 ന് കോഴിക്കോട്ടെ പന്തലായനിയില്‍ നിന്ന് എക്‌സൈസ് വിഭാഗം 1050 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചിരുന്നു. ഈ കേസിലെ രണ്ടു പ്രതികളെ കീഴ്‌ക്കോടതി വെറുതെവിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ വൈകി നല്‍കിയ അപ്പില്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. 2011 ഡിസംബര്‍ 14 നാണ് കൊയിലാണ്ടി അസിസ്റ്റന്റ് സെഷന്‍സ്  […]

സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി

സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: സോളാര്‍ കേസില്‍ സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താത്ത അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍വി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടി.കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുത്ത ഹൈക്കോടതി വിജിലന്‍സ് വിഭാഗംകോടതി ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. താന്‍ ഒന്നും കേട്ടിട്ടില്ലെന്നായിരുന്നു ജീവനക്കാരിയുടെ മൊഴി.  സരിതയുടെ കൂടെയുണ്ടായിരുന്ന വനിതാ പോലീസിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.   ബിജെപി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറുമാണ് മജിസ്്രേടറ്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സരിത രഹസ്യമായി പറഞ്ഞ കാര്യങ്ങള്‍ ആദ്യം രേഖപ്പെടുത്താന്‍ […]

നെല്ലിയാമ്പതി: ഹൈക്കോടതി നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

നെല്ലിയാമ്പതി: ഹൈക്കോടതി നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: നെല്ലിയാമ്പതി ഭൂമി കയ്യേറ്റ കേസില്‍ മിന്നാമ്പാറ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ നടപടി നിര്‍ത്തിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. ജസ്റ്റിസ്‌ പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ്‌ ആവശ്യം തള്ളിയത്‌. എസ്‌റ്റേറ്റിലെ 200 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നത്‌ സംബന്ധിച്ച കേസ്‌ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്‌. എസ്‌റ്റേറ്റിലെ ഓഫീസുകള്‍ സീല്‍ ചെയ്‌ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്‌ത്‌ എസ്‌റ്റേറ്റ്‌ അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേി ഹൈക്കോടതിയെയാണ്‌ സമീപിക്കേതെന്നും കേസില്‍ ഹൈക്കോടതി നിലപാട്‌ വ്യക്തമാക്കിയാല്‍ […]