കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; പുത്തൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; പുത്തൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

മംഗളൂരു:പുത്തൂരിലെ ഹോംസ്റ്റേയില്‍ ജന്മദിനം ആഘോഷിക്കുകയായിരുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ ‘സദാചാര ഗുണ്ടായിസ’ത്തിന് മുതിര്‍ന്ന അഞ്ചുപേര്‍ അറസ്റ്റിലായി. പുത്തൂര്‍ താലൂക്ക് ഒലമൊഗറുവിലെ അസീസുദ്ദീന്‍ അക്തര്‍, മുഹമ്മദ് മുക്താര്‍, കുംബ്രയിലെ സലാം എന്ന സലാമുദ്ദീന്‍, കഡ്ത്തിമാറി മുഹമ്മദ് റഫീഖ്, മുഹമ്മദ് ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. ഒലമൊഗറു ഗ്രാമത്തിലെ ഗ്രീന്‍വാലി ഹോളിഡേ ഹോമില്‍ ജന്മദിനം ആഘോഷിക്കാനെത്തിയ രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും നേരെയാണ് ഇവര്‍ അതിക്രമം നടത്തിയത്. ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറിയ ഇവര്‍ കുട്ടികളെ മര്‍ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പുത്തൂര്‍ […]