ആലപ്പുഴയിൽ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം

ആലപ്പുഴയിൽ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം

ആലപ്പുഴയിൽ  ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ദേശീയപാതയിൽ അമ്പലപ്പുഴ പഴയങ്ങാടിക്ക് സമീപം രാവിലെ എഴരയോടെയായിരുന്നു അപകടം. കരൂർ മഠത്തിൽപറമ്പിൽ സജി യൂസഫ് (50), തോപ്പിൽ വീട്ടിൽ കുഞ്ഞുഹനീഫ ( 53) എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ കോൾ എടുക്കുന്നതിനായി ഇരുചക്രവാഹനം വഴിയരികിൽ നിർത്തിയപ്പോൾ, പിന്നാലെ എത്തിയ ലോറി ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇരുവരും അപകട സ്ഥലത്ത് തന്നെ മരിച്ചു. ചരക്ക് ലോറിക്ക് പിന്നിൽ വന്ന മറ്റു 3 വാഹനങ്ങളും ഒന്നിനു […]

വാളയാറിൽ കണ്ടെയ്‌നർ ലോറിയിൽ വാനിടിച്ച് അപകടം; മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു

വാളയാറിൽ കണ്ടെയ്‌നർ ലോറിയിൽ വാനിടിച്ച് അപകടം; മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു

പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വാളയാർ പതിനൊന്നാം കല്ലിന് സമീപം നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ ഒമ്‌നി വാൻ ഇടിച്ചായിരുന്നു അപകടം. മരിച്ചവർ കോയമ്പത്തൂർ കുനിയംപുത്തൂർ സ്വദേശികളാണ്. 12 പേർ ഒമ്‌നി വാനിലുണ്ടായിരുന്നു. പാലക്കാട് ചന്ദ്രനഗറിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു സംഘം. അഞ്ചു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. […]

തൃശൂർ പെരിഞ്ഞനത്ത് വാഹനാപകടത്തിൽ നാല് പേർ മരിച്ചു

തൃശൂർ പെരിഞ്ഞനത്ത് വാഹനാപകടത്തിൽ നാല് പേർ മരിച്ചു

തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു.ആലുവ പള്ളിക്കര സ്വദേശി ചിറ്റനേറ്റുക്കര വീട്ടിൽ രാമകൃഷ്ണൻ (68) ചങ്ങനാശ്ശേരി മലക്കുന്നം സ്വദേശി പ്രശാന്ത് ഭവനിൽ നിഷ (33) മകൾ മൂന്നര വയസുള്ള ദേവനന്ദ ,രണ്ട് വയസുകാരി നിവേദിക എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ആന്ധ്രാപ്രദേശിൽ വാഹനാപകടം; 15 പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ വാഹനാപകടം; 15 പേർ മരിച്ചു

ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിൽ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയിൽ സ്വകാര്യ ടൂറിസ്റ്റ് ബസ്്, തൂഫാൻ എംയുവിയുമായി കൂട്ടിയിടിച്ച് 15 പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കർണൂലിലെ വേൽദുർതിയിൽ വച്ചാണ് അപകടം. തെലങ്കാനയിലെ ജോഗുലാമ ഗഡ്വാൾ ജില്ലയിലെ രാമാവരി ഗ്രാമത്തിൽ നിന്നുള്ള, വിവാഹ പാർട്ടിയിലുണ്ടായിരുന്നവരാണ് മരിച്ചത്. എംയുവി നിയന്ത്രണം വിട്ട് എസ്ആർഎസ് ട്രാവൽസിന്റെ വോൾവോ ബസിൽ ഇടിക്കുകയായിരുന്നു. 15 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ കർണൂൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹരിയാനയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് സ്‌കൂള്‍ ബസുകളടക്കം അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 8 മരണം

ഹരിയാനയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് സ്‌കൂള്‍ ബസുകളടക്കം അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 8 മരണം

ഝജ്ജാര്‍: ഹരിയാനയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് സ്‌കൂള്‍ ബസുകളടക്കം അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 8 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ ഝജ്ജാര്‍ മേല്‍പാതയ്ക്ക് സമീപമാണ് കൂട്ടയിടി ഉണ്ടായത്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്. ഡല്‍ഹിയെയും ഹരിയാനയെയും ബന്ധിപ്പിക്കുന്ന റോഹ്തക്‌റെവാരി ഹൈവേയിലാണ് ഇന്ന് രാവിലെ അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് പാതയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് ഗതാഗത കുരുക്കുണ്ടായി. ഡല്‍ഹി, പഞ്ചാബ്, യുപി, രാജ്സ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും കനത്ത പുകമഞ്ഞാണ് രാവിലെ […]

തിരുവനന്തപുരം വിഴിഞ്ഞം തെക്കേക്കോണത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 12 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

തിരുവനന്തപുരം വിഴിഞ്ഞം തെക്കേക്കോണത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 12 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം തെക്കേക്കോണത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഡ്രൈവറെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ബസ് തലകീഴായി കനാലിലേക്ക് മറിയുകയായിരുന്നു. രാവിലെ എട്ടോടെ സ്കൂളിലേക്കു പോകുമ്പോൾ ചൊവ്വര കാവുനട റോഡിൽ വച്ചായിരുന്നു അപകടം. റോ‍ഡരികിലെ മണ്ണിടിഞ്ഞതിനെ തുടർന്നാണു ബസ് അപകടത്തിൽപെട്ടതെന്നാണു സൂചന. ബസ് കനാലിലേക്ക് തലകീഴായി മറിഞ്ഞ സ്ഥിതിയിലാണ്.

തെലങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തെലങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊണ്ടഗട്ട്: തെലങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 60 പേരുണ്ടായിരുന്നതായാണ് വിവരം. ഇവിടത്തെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ കൊണ്ടഗട്ട് ഹനുമാന്‍ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരാണ് മരിച്ചത്. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. 15 യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. പരിക്കേറ്റവരെ കരിംനഗര്‍, ജാഗിത്യാല്‍ ജില്ലകളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ബസിന്റെ ചില ഭാഗങ്ങള്‍ […]

മഹാരാഷ്ട്രയിലെ റായ്ഗഢില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം

മഹാരാഷ്ട്രയിലെ റായ്ഗഢില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം

മുംബൈ:മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു. പത്തിലധികം പേർക്കു പരുക്കേറ്റു. കൊങ്കൺ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ജോലിക്കാരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ദാപോളിയിൽനിന്ന് മഹാബലേശ്വറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിബിഡ വനത്തോട് ചേർന്നാണ് അപകടം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇവിടേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും മൊബൈൽ ഫോണുകൾക്ക് റേ‍ഞ്ച് കിട്ടാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. മാത്രമല്ല, അപകട വിവരം അധികാരികൾ അറിയാനും വൈകി. അപകടത്തിൽ പരുക്കേറ്റ […]

കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപ്പളയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജീപ്പ് യാത്രക്കാരാണ് മരിച്ചത്.  മഞ്ചേശ്വരം സ്വദേശിയാണ് മരിച്ചതിൽ ഒരാൾ. ബാക്കിയുള്ളവർ കർണാടക അതിർത്തിക്കടുത്തെ തലപ്പാടി, കെ.സി. റോഡ് ഭാഗങ്ങളിലുള്ളവരാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും അപകടത്തിൽപെട്ടവർ മുഴുവനും മലയാളികൾ ആണെന്നാണ് വിവരം. മൃതദേഹങ്ങൾ മംഗൽപാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ ആറോടെയാണു സംഭവം. കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ […]

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 മരണം

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 മരണം

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. പൗരി ഗാഡ്‌വാലിലെ ദൂമകോട്ടില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. 12 പേര്‍ക്ക് പരിക്കേറ്റു. രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മറിഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

1 2 3 12